This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌ലോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oslo)
(Oslo)
 
വരി 6: വരി 6:
[[ചിത്രം:Vol5p825_oslo-city-2.jpg|thumb|ഓസ്‌ലോ തുറമുഖപട്ടണം]]

-
നോര്‍വേയുടെ തലസ്ഥാനമായ തുറമുഖനഗരം. 1049-ല്‍ ഹരാള്‍ഡ്‌ ഹര്‍ദ്രാദെ രാജാവാണ്‌ ഈ നഗരം സ്ഥാപിച്ചതെന്ന്‌ കരുതപ്പെടുന്നു. 59o 53' വടക്ക്‌.; 59o 52' കിഴക്ക്‌ നോര്‍ത്ത്‌സീയുടെ പിരിവായ ഓസ്‌ലോഫിയോഡിന്റെ അഗ്രഭാഗത്തായി സ്ഥിതിചെയ്യുന്ന ഓസ്‌ലോ, ലോകത്തിലെ വന്‍നഗരങ്ങളിലൊന്നാണ്‌. 453 ച.കി.മീ. വ്യാപ്‌തിയുള്ള ഈ നഗരം രാജ്യതലസ്ഥാനമെന്നതിനുപുറമേ വാണിജ്യഗതാഗത-സാംസ്‌കാരിക കേന്ദ്രമെന്ന നിലയിലും പ്രാധാന്യം ആര്‍ജിച്ചിരിക്കുന്നു.
+
നോര്‍വേയുടെ തലസ്ഥാനമായ തുറമുഖനഗരം. 1049-ല്‍ ഹരാള്‍ഡ്‌ ഹര്‍ദ്രാദെ രാജാവാണ്‌ ഈ നഗരം സ്ഥാപിച്ചതെന്ന്‌ കരുതപ്പെടുന്നു. 59°53' വടക്ക്‌.; 59°52' കിഴക്ക്‌ നോര്‍ത്ത്‌സീയുടെ പിരിവായ ഓസ്‌ലോഫിയോഡിന്റെ അഗ്രഭാഗത്തായി സ്ഥിതിചെയ്യുന്ന ഓസ്‌ലോ, ലോകത്തിലെ വന്‍നഗരങ്ങളിലൊന്നാണ്‌. 453 ച.കി.മീ. വ്യാപ്‌തിയുള്ള ഈ നഗരം രാജ്യതലസ്ഥാനമെന്നതിനുപുറമേ വാണിജ്യഗതാഗത-സാംസ്‌കാരിക കേന്ദ്രമെന്ന നിലയിലും പ്രാധാന്യം ആര്‍ജിച്ചിരിക്കുന്നു.
സൂചികാഗ്ര വൃക്ഷങ്ങള്‍ നിറഞ്ഞ കുന്നിന്‍പുറങ്ങളും മനോഹരമായ തടാകങ്ങളും സസ്യത്തഴപ്പാര്‍ന്ന ചതുപ്പുകളും സംരക്ഷിതനിലയില്‍ ഉള്‍ക്കൊള്ളുന്ന ഓസ്‌ലോ പ്രകൃതിരമണീയമായ ഒരു നഗരമാണ്‌. പാര്‍ലമെന്റ്‌ മന്ദിരം, പഴയ സര്‍വകലാശാലാആസ്ഥാനം, നാഷണല്‍ തിയെറ്റര്‍, രാജകൊട്ടാരം എന്നിവയെ പരസ്‌പരം കൂട്ടിയിണക്കുന്ന വിശാലവീഥികളെയും അവയെ ചൂഴ്‌ന്നുള്ള വര്‍ണശബളമായ ഉദ്യാനങ്ങളെയും ഉള്‍ക്കൊള്ളുന്ന കാള്‍ ജൊഹാന്‍സ്‌ ഗേറ്റ്‌ ആണ്‌ ഓസ്‌ലോയിലെ ഏറ്റവും മനോഹരമായ ഭാഗം. തുറമുഖപ്രാന്തം ഒഴിച്ചുള്ള നഗരഭാഗങ്ങളുടെ നൈസര്‍ഗികസൗന്ദര്യം നിലനിര്‍ത്തുവാനുള്ള മനഃപൂര്‍വമായ ശ്രമം ആരംഭം മുതല്‌ക്കേ നടന്നുപോന്നുവെന്നത്‌ ഓസ്‌ലോയ്‌ക്ക്‌ ലോകനഗരങ്ങള്‍ക്കിടയില്‍ സവിശേഷത നേടിക്കൊടുത്തിരിക്കുന്നു. അതേ അവസരംതന്നെ റോഡുകളും റെയില്‍പ്പാതകളും വഴി തികച്ചും പര്യാപ്‌തമായ ഗതാഗതസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നോര്‍വേയിലെ പ്രധാനപ്പെട്ട എല്ലാ ഹൈവേകളും റെയില്‍പ്പാതകളും ഓസ്‌ലോയിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ജര്‍മനി, ഡെന്മാര്‍ക്ക്‌ എന്നീ രാജ്യങ്ങളിലേക്കു ഫെറിസര്‍വീസും ബ്രിട്ടനിലേക്കും യു.എസ്സിലേക്കും കപ്പല്‍സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രണ്ടാംലോകയുദ്ധത്തിനുശേഷം, സമീപസ്ഥങ്ങളായ ചെറുപട്ടണങ്ങളെ ഗ്രസിച്ച്‌ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്‌ ഓസ്‌ലോയ്‌ക്കുള്ളത്‌. 2010-ലെ കണക്കനുസരിച്ച്‌ ഓസ്‌ലോമെട്രാ പൊളിറ്റന്‍ പ്രദേശത്തെ ജനസംഖ്യ: 14,42,318 ആണ്‌.

നോര്‍വേയിലെ വാണിജ്യം, ധനവിനിമയം, വ്യവസായങ്ങള്‍, വിദേശവ്യാപാരം എന്നിവയൊക്കെയും ഓസ്‌ലോയിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഈ രാജ്യത്തെ ഏറ്റവും വലുതും തിരക്കുള്ളതുമായ തുറമുഖമാണ്‌ ഓസ്‌ലോ. മൊത്തം 70 ലക്ഷം ടണ്ണേജുള്ള കച്ചവടക്കപ്പലുകളുടെ ഉടമാവകാശമുള്ള 130 വ്യാപാരക്കമ്പനികള്‍ ഈ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. വ്യവസായങ്ങള്‍ ഏറിയകൂറും ദേശീയോപഭോഗത്തെ ആശ്രയിച്ച്‌ ഉത്‌പാദനം നിര്‍വഹിക്കുന്നവയാണ്‌. കപ്പല്‍ നിര്‍മാണം, വൈദ്യുതയന്ത്രാത്‌പാദനം എന്നിവയാണ്‌ പ്രധാന ഘനവ്യവസായങ്ങള്‍. വളരെയേറെ വികാസം പ്രാപിച്ച മറ്റൊരു വ്യവസായമാണ്‌ അച്ചടി. നോര്‍വേയിലെ മൊത്തവ്യാപാരത്തിന്റെ 50 ശതമാനവും ചില്ലറ വ്യാപാരത്തിന്റെ 25 ശതമാനവും ഓസ്‌ലോയിലാണ്‌ കൈകാര്യം ചെയ്യപ്പെടുന്നത്‌.  

ഓസ്‌ലോ സെന്‍ട്രല്‍ സ്റ്റേഷനാണ്‌ റെയില്‍ ഗതാഗതത്തിന്റെ മുഖ്യകേന്ദ്രം. സതേണ്‍നോര്‍വേയിലേക്കും സ്റ്റോക്‌ഹോമിലേക്കും  സ്വീഡനിലേക്കുമുള്ള ട്രയിന്‍ സര്‍വീസുകള്‍ ഇവിടെയുണ്ട്‌. എയര്‍പോര്‍ട്ട്‌ എക്‌സ്‌പ്രസ്‌ ട്രയിനും, ടണല്‍ട്രയിനും ഇവിടത്തെ സവിശേഷതകളാണ്‌ ഓസ്‌ലോ എയര്‍പോര്‍ട്ടാണ്‌ ഇവിടത്തെ അന്തര്‍ദേശീയ വിമാനത്താവളം. കൂടാതെ രണ്ട്‌ അനുബന്ധ വിമാനത്താവളങ്ങളുമുണ്ട്‌.

വരി 18: വരി 19:
ഓസ്‌ലോ സര്‍വകലാശാലയില്‍ 27,700-റിലേറെ വിദ്യാര്‍ഥികളുണ്ട്‌. നോര്‍വേയിലെ ഏറ്റവും വലിയ ഗ്രന്ഥശാല സര്‍വകലാശാലയോടു ബന്ധപ്പെട്ടതാണ്‌. തലസ്ഥാനത്തെ ഏറ്റവും വിശേഷപ്പെട്ട മണ്ഡപവും സര്‍വകലാശാലയുടേതാണ്‌. പ്രശസ്‌തങ്ങളായ അനേകം ഉന്നത വിദ്യാഭ്യാസപീഠങ്ങളും ശാസ്‌ത്രഗവേഷണാലയങ്ങളും ഓസ്‌ലോയിലുണ്ട്‌.  

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനജേതാവായ സിഗ്‌രിഡ്‌ ഉണ്‍സ്‌ഡെറ്റ്‌, നാടകകൃത്തായ ഹെന്‌റി ഇബ്‌സെന്‍ തുടങ്ങി പ്രസിദ്ധരായ അനേകം സാഹിത്യകാരന്മാര്‍ ഓസ്‌ലോക്കാരാണ്‌.  

ശീതകാല വിനോദങ്ങള്‍ക്ക്‌ അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ ഓസ്‌ലോ, ഇക്കാരണത്താല്‍ത്തന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. ഹിമപാളികള്‍ക്കു മുകളിലൂടെ നടത്തുന്ന തെന്നിയോട്ടത്തി(സ്‌കേറ്റിങ്‌)നുള്ള  അന്താരാഷ്‌ട്ര മത്സരം ഇവിടെയാണ്‌ നടത്തപ്പെടുന്നത്‌. നഗരമധ്യത്തിലെ ബിസ്‌ലെറ്റ്‌ അരീനയിലാണ്‌ ലോകപ്രസിദ്ധമായ സ്‌കേറ്റിങ്‌ ട്രാക്ക്‌, ഓസ്‌ലോഫിയോഡില്‍ നീന്തല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതുമൂലം വേനല്‍ക്കാല വിനോദകേന്ദ്രമായും ഓസ്‌ലോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്‌.

2011-ല്‍ ജൂലായ്‌ മാസത്തില്‍ നടന്ന രണ്ട്‌ ഭീകരാക്രമണങ്ങളില്‍ ഒസ്‌ലോയിലെ നിരവധി മന്ദിരങ്ങള്‍ക്ക്‌ നാശം സംഭവിച്ചു.

2008-ല്‍ നടന്ന ഒരു സര്‍വേ പ്രകാരം ഒസ്‌ലോ ഒരു ഗ്ലോബല്‍സിറ്റിയായി അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ചെലവേറിയ പട്ടണങ്ങളിലൊന്നാണ്‌ ആധുനിക ഒസ്‌ലോ. 2011-ല്‍ നടന്ന ഇ.സി.എ. ഇന്റര്‍നാഷണല്‍ സര്‍വേയില്‍ ഓസ്‌ലോയ്‌ക്ക്‌ ടോക്കിയോയുടെ അടുത്ത സ്ഥാനമാണ്‌ നല്‍കപ്പെട്ടത്‌.

Current revision as of 09:24, 18 ഓഗസ്റ്റ്‌ 2014

ഓസ്‌ലോ

Oslo

ഓസ്‌ലോ തുറമുഖപട്ടണം

റോഡുഗതാഗതത്തിന്‌ റെയില്‍വേയെക്കാള്‍ പ്രാധാന്യം നല്‍കുന്ന ആധുനിക പ്രവണതയ്‌ക്ക്‌ അനുസൃതമായി ഹൈവേ നിര്‍മാണത്തിലും റോഡുകള്‍ പുതുക്കുന്നതിലും പ്രത്യേകം ഊന്നല്‍ നല്‍കപ്പെടുന്നു. ഭൂപ്രകൃതിയിലെ നിമ്‌നോന്നതത്വം റോഡുനിര്‍മാണത്തില്‍ സാരമായ തടസ്സങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. ഓസ്‌ലോയ്‌ക്ക്‌ ആവശ്യമായ വിദ്യുച്ഛക്തി ഉത്‌പാദിപ്പിക്കുന്നത്‌ സമീപസ്ഥങ്ങളായ നാലു ജലവൈദ്യുതനിലയങ്ങളാണ്‌.

59 പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട മേയറും ഉള്‍ക്കൊള്ളുന്ന നഗരസഭ(City Council)യിലാണ്‌ ഓസ്‌ലോയുടെ ഭരണം നിക്ഷിപ്‌തമായിരിക്കുന്നത്‌. ഉത്തുംഗമായ പ്രാകാരദ്വയത്തോടു കൂടിയ നഗരസഭാമന്ദിരം പ്രൗഢഗംഭീരമായ ഒരു വാസ്‌തുശില്‌പമാണ്‌; തുറമുഖത്തോടടുത്ത്‌ വൈകാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഈ മന്ദിരം കടലില്‍നിന്നു നോക്കുമ്പോള്‍ ഓസ്‌ലോയുടെ പ്രവേശനദ്വാരമായി പ്രത്യക്ഷപ്പെടുന്നു. പാര്‍ലമെന്റ്‌, സുപ്രീംകോടതി, ബാങ്ക്‌ ഒഫ്‌ നോര്‍വേ, നോര്‍വീജിയന്‍ ബ്രാഡ്‌കാസ്റ്റിങ്‌ കോര്‍പ്പറേഷന്‍ തുടങ്ങി പ്രധാന ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ മിക്കതും ഓസ്‌ലോയിലാണ്‌; നോര്‍വേയിലെ സാംസ്‌കാരിക സ്ഥാപനങ്ങളിലും ഭൂരിഭാഗം ഈ നഗരത്തില്‍തന്നെയാണ്‌. നാഷണല്‍ തിയെറ്റര്‍, നോര്‍വീജിയന്‍ തിയെറ്റര്‍, ഓസ്‌ലോ ന്യൂ തിയെറ്റര്‍, ഡെന്‍നോസ്‌ക്‌ ഓപ്പറ എന്നീ പ്രശസ്‌ത സ്ഥാപനങ്ങള്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. സര്‍വകലാശാലയുടെ പഴയ ആസ്ഥാനത്തോടടുത്ത്‌ ഹിസ്റ്റോറിക്കല്‍ മ്യൂസിയവും പ്രസിദ്ധ ചിത്രകാരന്മാരുടേതായ കനത്ത ചിത്രശേഖരം ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഗാലറിയും സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ കിഴക്കരികിലുള്ള തോയനില്‍ സസ്യശാസ്‌ത്ര ഉപവനവും അനേകം കാഴ്‌ചബംഗ്ലാവുകളും ഉണ്ട്‌. ബിഗ്‌ദോയിലെ നോര്‍വീജിയന്‍ ഫോക്‌മ്യൂസിയം, വൈക്കിങ്‌ഷിപ്‌ഹാള്‍, ഫാമൂസെറ്റ്‌, കോണ്ടിക്കി മ്യൂസിയം, നോര്‍വീജിയന്‍ ഷിപ്പിങ്‌ മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ വിശ്വപ്രശസ്‌തി ആര്‍ജിച്ചവയാണ്‌; നോര്‍വേയുടെ നാവിക പാരമ്പര്യത്തിന്റെ സുവര്‍ണ രേഖകളാണ്‌ ഇവയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്‌. സുപ്രസിദ്ധ ശില്‌പിയായ ഗുസ്‌താവ്‌ വൈഗ്‌ലന്‍ഡിന്റെ രചനകള്‍ ഉള്‍ക്കൊള്ളുന്ന ഫ്രാഗ്‌നര്‍പാര്‍ക്കും ഓസ്‌ലോയിലാണ്‌.

ഓസ്‌ലോ സര്‍വകലാശാലയില്‍ 27,700-റിലേറെ വിദ്യാര്‍ഥികളുണ്ട്‌. നോര്‍വേയിലെ ഏറ്റവും വലിയ ഗ്രന്ഥശാല സര്‍വകലാശാലയോടു ബന്ധപ്പെട്ടതാണ്‌. തലസ്ഥാനത്തെ ഏറ്റവും വിശേഷപ്പെട്ട മണ്ഡപവും സര്‍വകലാശാലയുടേതാണ്‌. പ്രശസ്‌തങ്ങളായ അനേകം ഉന്നത വിദ്യാഭ്യാസപീഠങ്ങളും ശാസ്‌ത്രഗവേഷണാലയങ്ങളും ഓസ്‌ലോയിലുണ്ട്‌.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനജേതാവായ സിഗ്‌രിഡ്‌ ഉണ്‍സ്‌ഡെറ്റ്‌, നാടകകൃത്തായ ഹെന്‌റി ഇബ്‌സെന്‍ തുടങ്ങി പ്രസിദ്ധരായ അനേകം സാഹിത്യകാരന്മാര്‍ ഓസ്‌ലോക്കാരാണ്‌.

ശീതകാല വിനോദങ്ങള്‍ക്ക്‌ അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ ഓസ്‌ലോ, ഇക്കാരണത്താല്‍ത്തന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. ഹിമപാളികള്‍ക്കു മുകളിലൂടെ നടത്തുന്ന തെന്നിയോട്ടത്തി(സ്‌കേറ്റിങ്‌)നുള്ള അന്താരാഷ്‌ട്ര മത്സരം ഇവിടെയാണ്‌ നടത്തപ്പെടുന്നത്‌. നഗരമധ്യത്തിലെ ബിസ്‌ലെറ്റ്‌ അരീനയിലാണ്‌ ലോകപ്രസിദ്ധമായ സ്‌കേറ്റിങ്‌ ട്രാക്ക്‌, ഓസ്‌ലോഫിയോഡില്‍ നീന്തല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതുമൂലം വേനല്‍ക്കാല വിനോദകേന്ദ്രമായും ഓസ്‌ലോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്‌.

2011-ല്‍ ജൂലായ്‌ മാസത്തില്‍ നടന്ന രണ്ട്‌ ഭീകരാക്രമണങ്ങളില്‍ ഒസ്‌ലോയിലെ നിരവധി മന്ദിരങ്ങള്‍ക്ക്‌ നാശം സംഭവിച്ചു.

2008-ല്‍ നടന്ന ഒരു സര്‍വേ പ്രകാരം ഒസ്‌ലോ ഒരു ഗ്ലോബല്‍സിറ്റിയായി അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ചെലവേറിയ പട്ടണങ്ങളിലൊന്നാണ്‌ ആധുനിക ഒസ്‌ലോ. 2011-ല്‍ നടന്ന ഇ.സി.എ. ഇന്റര്‍നാഷണല്‍ സര്‍വേയില്‍ ഓസ്‌ലോയ്‌ക്ക്‌ ടോക്കിയോയുടെ അടുത്ത സ്ഥാനമാണ്‌ നല്‍കപ്പെട്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍