This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽഷൈമർ, ആഡം (1578 - 1610)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എൽഷൈമർ, ആഡം (1578 - 1610) == == Elsheimer, Adam == ചിത്രകാരന്‍, എന്‍ഗ്രവർ എന്നീ നില...)
(Elsheimer, Adam)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എൽഷൈമർ, ആഡം (1578 - 1610) ==
+
== എല്‍ഷൈമർ, ആഡം (1578 - 1610) ==
-
 
+
== Elsheimer, Adam ==
== Elsheimer, Adam ==
-
ചിത്രകാരന്‍, എന്‍ഗ്രവർ എന്നീ നിലകളിൽ പ്രശസ്‌തനായ ജർമന്‍ കലാകാരന്‍. 1578-ൽ ജർമനിയിലെ ഫ്രാങ്ക്‌ഫുർട്ടിൽ ജനിച്ചു. ഫിലിപ്പ്‌ ഉഫെന്‍ബാഹിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ജർമന്‍ നവോത്ഥാന കലയെക്കുറിച്ചുള്ള സാങ്കേതികജ്ഞാനം നേടി. ഫ്രാങ്കെന്ററാൽ കാലാകാരന്മാരുമായുള്ള സമ്പർക്കഫലമായി ഭൂദൃശ്യ ചിത്രീകരണത്തിലും പ്രാഗല്‌ഭ്യം നേടി. മ്യൂണിക്കിലും വെനീസിലും പോയി ഉപരി അഭ്യാസം നടത്തി. അവിടെവച്ച്‌ ഹന്‍സ്‌റോട്ടെന്റെ ഹാമർ എന്ന കലാകാരനുമായി പരിചയപ്പെട്ടു. ടിന്റോറെറ്റെയുടെ കൃതികളുമായി സമ്പർക്കം നേടുന്നതിനും ഇക്കാലത്തു സാധിച്ചു. 1600-ൽ എൽഷൈമർ റോമിലേക്കുപോയി. ശേഷിച്ചകാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലത്ത്‌ റൂബെന്‍സ്‌, പാള്‍ ബ്രിൽ എന്നീ ഇറ്റാലിയന്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും ഇറ്റാലിയന്‍ ക്ലാസ്സിക്കൽ വിഷയങ്ങള്‍ ചിത്രരചനയ്‌ക്ക്‌ വിഷയമാക്കുകയും ചെയ്‌തു. ഭൂദൃശ്യങ്ങള്‍, മുഖച്ഛായകള്‍, വസ്‌ത്രങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ളവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അധികപങ്കും. "സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ പ്രീച്ചിങ്‌' ഇത്തരത്തിൽപ്പെട്ട ഒരു ചിത്രമാണ്‌. രൂപങ്ങള്‍ ചെറുതാക്കി കാണിച്ചുകൊണ്ടുള്ള ഒരു രചനാശൈലി ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ ശൈലിയിൽ ഏതാനും ഭൂദൃശ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇത്തരം ചെറിയ ചിത്രങ്ങള്‍ക്ക്‌ ഒരു ക്ലാസ്സിക്കൽ ഗാംഭീര്യം കൈവന്നിട്ടുണ്ട്‌. കരവാഗ്ഗിയോ എന്ന പ്രസിദ്ധ ചിത്രകാരന്റെ ചിത്രങ്ങളിലെ പ്രകാശവിന്യാസതത്ത്വങ്ങള്‍ ഇദ്ദേഹം മനസ്സിലാക്കുകയും അതിന്റെ പ്രായോഗികതയ്‌ക്കുവേണ്ടി സ്വന്തമായി ചില പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്‌തു. എൽഷൈമറുടെ പരീക്ഷണങ്ങള്‍ കറുപ്പും വെളുപ്പും മാത്രം പ്രയോഗിച്ചുള്ള ചിത്രരചനാരീതി(Chiaroscuro)യുടെ വികസനത്തിനു വഴിതെളിച്ചു. 32-ാമത്തെ വയസ്സിൽ എൽഷൈമർ റോമിൽവച്ച്‌ നിര്യാതനായി. റൂബെന്‍സ്‌ എൽഷൈമറുടെ കലാവിരുതിനെപ്പറ്റി വളരെയധികം പ്രകീർത്തിച്ചിട്ടുണ്ട്‌.
+
ചിത്രകാരന്‍, എന്‍ഗ്രവര്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ജര്‍മന്‍ കലാകാരന്‍. 1578-ല്‍ ജര്‍മനിയിലെ ഫ്രാങ്ക്‌ഫുര്‍ട്ടില്‍ ജനിച്ചു. ഫിലിപ്പ്‌ ഉഫെന്‍ബാഹിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ജര്‍മന്‍ നവോത്ഥാന കലയെക്കുറിച്ചുള്ള സാങ്കേതികജ്ഞാനം നേടി. ഫ്രാങ്കെന്ററാല്‍ കാലാകാരന്മാരുമായുള്ള സമ്പര്‍ക്കഫലമായി ഭൂദൃശ്യ ചിത്രീകരണത്തിലും പ്രാഗല്‌ഭ്യം നേടി. മ്യൂണിക്കിലും വെനീസിലും പോയി ഉപരി അഭ്യാസം നടത്തി. അവിടെവച്ച്‌ ഹന്‍സ്‌റോട്ടെന്റെ ഹാമര്‍ എന്ന കലാകാരനുമായി പരിചയപ്പെട്ടു. ടിന്റോറെറ്റെയുടെ കൃതികളുമായി സമ്പര്‍ക്കം നേടുന്നതിനും ഇക്കാലത്തു സാധിച്ചു. 1600-ല്‍ എല്‍ഷൈമര്‍ റോമിലേക്കുപോയി. ശേഷിച്ചകാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലത്ത്‌ റൂബെന്‍സ്‌, പാള്‍ ബ്രില്‍ എന്നീ ഇറ്റാലിയന്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും ഇറ്റാലിയന്‍ ക്ലാസ്സിക്കല്‍ വിഷയങ്ങള്‍ ചിത്രരചനയ്‌ക്ക്‌ വിഷയമാക്കുകയും ചെയ്‌തു. ഭൂദൃശ്യങ്ങള്‍, മുഖച്ഛായകള്‍, വസ്‌ത്രങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ളവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അധികപങ്കും. "സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ പ്രീച്ചിങ്‌' ഇത്തരത്തില്‍പ്പെട്ട ഒരു ചിത്രമാണ്‌. രൂപങ്ങള്‍ ചെറുതാക്കി കാണിച്ചുകൊണ്ടുള്ള ഒരു രചനാശൈലി ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ ശൈലിയില്‍ ഏതാനും ഭൂദൃശ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇത്തരം ചെറിയ ചിത്രങ്ങള്‍ക്ക്‌ ഒരു ക്ലാസ്സിക്കല്‍ ഗാംഭീര്യം കൈവന്നിട്ടുണ്ട്‌. കരവാഗ്ഗിയോ എന്ന പ്രസിദ്ധ ചിത്രകാരന്റെ ചിത്രങ്ങളിലെ പ്രകാശവിന്യാസതത്ത്വങ്ങള്‍ ഇദ്ദേഹം മനസ്സിലാക്കുകയും അതിന്റെ പ്രായോഗികതയ്‌ക്കുവേണ്ടി സ്വന്തമായി ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. എല്‍ഷൈമറുടെ പരീക്ഷണങ്ങള്‍ കറുപ്പും വെളുപ്പും മാത്രം പ്രയോഗിച്ചുള്ള ചിത്രരചനാരീതി(Chiaroscuro)യുടെ വികസനത്തിനു വഴിതെളിച്ചു. 32-ാമത്തെ വയസ്സില്‍ എല്‍ഷൈമര്‍ റോമില്‍വച്ച്‌ നിര്യാതനായി. റൂബെന്‍സ്‌ എല്‍ഷൈമറുടെ കലാവിരുതിനെപ്പറ്റി വളരെയധികം പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

Current revision as of 06:15, 18 ഓഗസ്റ്റ്‌ 2014

എല്‍ഷൈമർ, ആഡം (1578 - 1610)

Elsheimer, Adam

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍