This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവർട്ട്‌ (1779 - 1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവർട്ട്‌ (1779 - 1859) == == Elphinstone, Mountstuart == ...)
(എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവർട്ട്‌ (1779 - 1859))
വരി 1: വരി 1:
-
== എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവർട്ട്‌ (1779 - 1859) ==
+
== എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവര്‍ട്ട്‌ (1779 - 1859) ==
-
 
+
== Elphinstone, Mountstuart ==
== Elphinstone, Mountstuart ==

06:11, 18 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എൽഫിന്‍സ്റ്റണ്‍, മൗണ്ട്‌സ്റ്റുവര്‍ട്ട്‌ (1779 - 1859)

Elphinstone, Mountstuart

ഇന്ത്യയിൽ സാർവത്രിക വിദ്യാഭ്യാസം പ്രചരിപ്പിക്കാനും തദ്ദേശ സ്വയംഭരണം നടപ്പിലാക്കാനും ശ്രമിച്ച ബ്രിട്ടീഷ്‌ ഉദേ്യാഗസ്ഥന്‍. 1779 ഒ. 6-ന്‌ സ്‌കോട്ട്‌ലന്‍ഡിലെ ഡംബർട്ടന്‍ഷയറിൽ ജനിച്ചു. ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ സിവിൽ സർവീസിൽ ഉദേ്യാഗം (1796) സ്വീകരിച്ചു കൊൽക്കത്തയിലെത്തുന്നതോടെയാണ്‌ അദ്ദേഹത്തിന്റെ ഔദേ്യാഗികജീവിതം ഇന്ത്യയിലാരംഭിക്കുന്നത്‌. തുടർന്ന്‌ 1801-ൽ പൂണെ റസിഡന്റിന്റെ നയതന്ത്രസർവീസിൽ ഒരു അസിസ്റ്റന്റായി ഇദ്ദേഹം നിയമിതനായി. മറാത്താ യുദ്ധകാലത്ത്‌ (1803) കേണൽ ആർതർ വെല്ലസ്ലി(ഗവർണർ ജനറലായിരുന്ന വെല്ലസ്ലിയുടെ സഹോദരന്‍)യുടെ അംഗരക്ഷകനായി സേവനമനുഷ്‌ഠിച്ച ഇദ്ദേഹം പില്‌ക്കാലത്ത്‌ പൊളിറ്റിക്കൽ ഏജന്റ്‌ എന്ന നിലയിൽ ശ്രദ്ധേയനായിത്തീർന്നു. തുടർന്ന്‌ 1804-ൽ ഇദ്ദേഹം നാഗപ്പൂരിലെ ബ്രിട്ടീഷ്‌ റസിഡന്റായി നിയമിക്കപ്പെട്ടു. 1807-ൽ ഇദ്ദേഹത്തിന്റെ ആസ്ഥാനം ഗ്വാളിയറിലെ മറാത്താ കൊട്ടാരത്തിലേക്കുമാറ്റി. ഇക്കാലത്ത്‌ നെപ്പോളിയന്റെ ആക്രമണം കിഴക്കോട്ടു വ്യാപിച്ചുകൊണ്ടിരുന്നു. ഈ വിപത്ത്‌ നേരിടുവാനായി അഫ്‌ഗാനിസ്‌താനിലെ ഭരണാധികാരിയായിരുന്ന ഷാഷൂജയുമായി സൗഹാർദപരമായ കൂടിയാലോചന നടത്താന്‍ എൽഫിന്‍സ്റ്റണ്‍ നിയോഗിക്കപ്പെട്ടു. അതിനുശേഷം പൂണെയിൽ തിരിച്ചെത്തി ബ്രിട്ടീഷ്‌ റസിഡന്റുസ്ഥാനം ഏറ്റെടുത്തു. അവിടെവച്ച്‌ ഇദ്ദേഹം പേഷ്വയെ ഒരു സന്ധിയിലൊപ്പുവയ്‌ക്കുവാന്‍ നിർബന്ധിച്ചു. 1817-ൽ കിർക്കി യുദ്ധത്തിൽ മറാത്താ സൈന്യത്തെ തോല്‌പിച്ചു; അവിടെ ബ്രിട്ടീഷ്‌ ഭരണക്രമം നടപ്പിലാക്കി. ഡെക്കാന്‍ കമ്മിഷണർ (1816), മുംബൈ ഗവർണർ (1819-27) എന്നീ നിലകളിൽ സ്‌തുത്യർഹമായ ഭരണം നടത്തിയ എൽഫിന്‍സ്റ്റണ്‍ മറാത്താസ്ഥാപനങ്ങളിൽ മേന്മയേറിയവയെല്ലാം നിലനിർത്തുവാന്‍ പ്രതേ്യകം ശ്രദ്ധിച്ചു. സറ്റാറ രാജാവിൽനിന്നു പിടിച്ചെടുത്ത രാജ്യം അദ്ദേഹത്തിന്‌ തിരിയെ വിട്ടുകൊടുത്തത്‌ എൽഫിന്‍സ്റ്റന്റെ ഔദാര്യത്തെയും നയതന്ത്രപാടവത്തെയും സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വികസനത്തിനുവേണ്ടി ഇദ്ദേഹം അവാർഡുകള്‍ ഏർപ്പെടുത്തി. മറാത്താ സംസ്ഥാന വിദ്യാഭ്യാസക്രമത്തിന്റെ മാർഗദർശിയായി മാറിയ എൽഫിന്‍സ്റ്റന്റെ പുരോഗമനപരമായ വിദ്യാഭ്യാസനയത്തിന്‌ ശാശ്വതസ്‌മാരകമാണ്‌ മുംബൈയിലെ എൽഫിന്‍സ്റ്റണ്‍ കോളജ്‌. ഇന്ത്യയിലെ ഗവർണർ ജനറൽസ്ഥാനം രണ്ടുതവണ ഇദ്ദേഹം നിരസിച്ചു. പ്രഗല്‌ഭ ഭരണാധിപനായ എൽഫിന്‍സ്റ്റണ്‍ ഒരു പ്രശസ്‌ത ചരിത്രകാരന്‍കൂടിയായിരുന്നു. എക്കൗണ്ട്‌ ഒഫ്‌ ദ്‌ കിങ്‌ഡം ഒഫ്‌ കാബൂള്‍ ആന്‍ഡ്‌ ഇറ്റ്‌സ്‌ ഡിപ്പെന്‍ഡന്‍സീസ്‌ ഇന്‍ പേർഷ്യ ആന്‍ഡ്‌ ഇന്ത്യ (1815), ഹിസ്റ്ററി ഒഫ്‌ ഇന്ത്യ (രണ്ട്‌ വാല്യങ്ങള്‍, 1841), റൈസ്‌ ഒഫ്‌ ബ്രിട്ടീഷ്‌ പവർ ഇന്‍ ദി ഈസ്റ്റ്‌ (1851) തുടങ്ങിയവ ഇദ്ദേഹം രചിച്ച പ്രാമാണിക ചരിത്ര ഗ്രന്ഥങ്ങളാണ്‌.

1859 ന. 20-ന്‌ എൽഫിന്‍സ്റ്റണ്‍ സറേ(Surrey)യിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍