This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എൽക്‌)
(എൽക്‌)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എൽക്‌ ==
+
== എല്‍ക്‌ ==
-
മാനുകളിൽ ഏറ്റവും വലുപ്പംകൂടിയ ഇനം; പ്രധാനമായി രണ്ട്‌ സ്‌പീഷീസുകളുണ്ട്‌; യൂറോപ്യന്‍ എൽക്കും അമേരിക്കന്‍ എൽക്കും. "യൂറോപ്യന്‍ എൽക്‌' എന്ന പേരിലറിയപ്പെടുന്ന ആൽസസ്‌ ആൽസസ്‌, അമേരിക്കന്‍ എൽക്കിൽ (ആൽസസ്‌ അമേരിക്കാനാ) നിന്ന്‌ വലുപ്പത്തിലൊഴികെ മറ്റ്‌ എല്ലാറ്റിലും സമമായിട്ടാണ്‌ കാണപ്പെടുന്നത്‌. പൊതുവേ ശാന്തപ്രകൃതയായ ഈ സസ്‌തനി സെർവിഡേ കുടുംബാംഗമാണ്‌. സാധാരണയായി രണ്ടു മീറ്ററോളം പൊക്കമുള്ള യൂറോപ്യന്‍ എൽക്കിന്‌ അപൂർവമായി രണ്ടരമീറ്റർ വരെയും ഉയരം ഉണ്ടാകാറുണ്ട്‌. ഇതിന്‌ ഉദ്ദേശം 800 കിലോഗ്രാം ഭാരമുണ്ടായിരിക്കും. താരതമ്യേന നീണ്ടുകൂർത്ത മുഖമുള്ള ആണ്‍ എൽക്കുകളുടെ മേൽച്ചുണ്ടുകള്‍ തൂങ്ങിക്കിടക്കുന്നു. കഴുത്തിന്‌ താഴെ ഒരു ചെറിയ "താടി' (beard)യും കാണാം. പെണ്‍-എൽക്കുകള്‍ പൊതുവേ വലുപ്പവും ഭാരവും കുറഞ്ഞവയായിരിക്കും. ഇവയ്‌ക്ക്‌ കൊമ്പുകള്‍ (antlers) ഇല്ല. ആണിന്റെയും പെണ്ണിന്റെയും കാലൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ പരുപരുത്തതും കടുംതവിട്ടുനിറമുള്ളതുമായ രോമത്താൽ ആവൃതമാണ്‌. കാലുകള്‍ മാത്രം വെള്ളനിറമായിരിക്കും. കുളമ്പുകള്‍ താരതമ്യേന വലുപ്പമേറിയവയാണ്‌. ശരീരത്തിന്റെ ഭാരം സമമായി കാലുകളിലെത്തുന്നതിന്‌ ഇപ്രകാരമുള്ള വലിയ കുളമ്പുകള്‍ സഹായിക്കുന്നു. ആണിന്റെ കൊമ്പുകള്‍ കൈവിരലുകള്‍പോലെ ശിഖരിതമാണ്‌. "റെഡ്‌ ഡിയർ' എന്നറിയപ്പെടുന്ന സെർവസ്‌ എലാഫസിന്റെ അതേ സ്‌പീഷീസിൽത്തന്നെയാണ്‌ അമേരിക്കന്‍ എൽക്കും (വാപ്പിറ്റി എന്നും ഇതിനു പേരുണ്ട്‌) ഉള്‍പ്പെടുന്നത്‌ എന്നും ഒരഭിപ്രായമുണ്ട്‌. ഒരേ സ്‌പീഷീസിലെ വിവിധവർഗങ്ങളാണ്‌ ഇവ എന്നു കരുതപ്പെടുന്നു. "കാലിഫോർണിയന്‍ വാപ്പിറ്റി' അഥവാ "ഡ്വാർഫ്‌ എൽക്‌', അരിസോണയിലെയും ന്യൂമെക്‌സിക്കോയിലെയും പർവതപ്രാന്തങ്ങളിൽ കാണപ്പെടുന്ന "അരിസോണാ വാപ്പിറ്റി' എന്നിവ ഇവയിൽ പ്രധാനമാണ്‌. ഏതായാലും എൽക്കുകള്‍ക്ക്‌ സ്വഭാവത്തിൽ റെഡ്‌ ഡിയറുമായി വളരെയധികം സാദൃശ്യമുണ്ട്‌. ഇളം തണ്ടുകളും ഇലകളുമാണ്‌ പ്രധാനഭക്ഷണം. ശരീരത്തിന്റെ അസാധാരണമായ ഉയരംമൂലം ആഹാരസമ്പാദനം സുഗമമായിത്തീരുന്നു.
+
മാനുകളില്‍ ഏറ്റവും വലുപ്പംകൂടിയ ഇനം; പ്രധാനമായി രണ്ട്‌ സ്‌പീഷീസുകളുണ്ട്‌; യൂറോപ്യന്‍ എല്‍ക്കും അമേരിക്കന്‍ എല്‍ക്കും. "യൂറോപ്യന്‍ എല്‍ക്‌' എന്ന പേരിലറിയപ്പെടുന്ന ആല്‍സസ്‌ ആല്‍സസ്‌, അമേരിക്കന്‍ എല്‍ക്കില്‍ (ആല്‍സസ്‌ അമേരിക്കാനാ) നിന്ന്‌ വലുപ്പത്തിലൊഴികെ മറ്റ്‌ എല്ലാറ്റിലും സമമായിട്ടാണ്‌ കാണപ്പെടുന്നത്‌. പൊതുവേ ശാന്തപ്രകൃതയായ ഈ സസ്‌തനി സെര്‍വിഡേ കുടുംബാംഗമാണ്‌. സാധാരണയായി രണ്ടു മീറ്ററോളം പൊക്കമുള്ള യൂറോപ്യന്‍ എല്‍ക്കിന്‌ അപൂര്‍വമായി രണ്ടരമീറ്റര്‍ വരെയും ഉയരം ഉണ്ടാകാറുണ്ട്‌. ഇതിന്‌ ഉദ്ദേശം 800 കിലോഗ്രാം ഭാരമുണ്ടായിരിക്കും. താരതമ്യേന നീണ്ടുകൂര്‍ത്ത മുഖമുള്ള ആണ്‍ എല്‍ക്കുകളുടെ മേല്‍ച്ചുണ്ടുകള്‍ തൂങ്ങിക്കിടക്കുന്നു. കഴുത്തിന്‌ താഴെ ഒരു ചെറിയ "താടി' (beard)യും കാണാം. പെണ്‍-എല്‍ക്കുകള്‍ പൊതുവേ വലുപ്പവും ഭാരവും കുറഞ്ഞവയായിരിക്കും. ഇവയ്‌ക്ക്‌ കൊമ്പുകള്‍ (antlers) ഇല്ല. ആണിന്റെയും പെണ്ണിന്റെയും കാലൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ പരുപരുത്തതും കടുംതവിട്ടുനിറമുള്ളതുമായ രോമത്താല്‍ ആവൃതമാണ്‌. കാലുകള്‍ മാത്രം വെള്ളനിറമായിരിക്കും. കുളമ്പുകള്‍ താരതമ്യേന വലുപ്പമേറിയവയാണ്‌. ശരീരത്തിന്റെ ഭാരം സമമായി കാലുകളിലെത്തുന്നതിന്‌ ഇപ്രകാരമുള്ള വലിയ കുളമ്പുകള്‍ സഹായിക്കുന്നു. ആണിന്റെ കൊമ്പുകള്‍ കൈവിരലുകള്‍പോലെ ശിഖരിതമാണ്‌. "റെഡ്‌ ഡിയര്‍' എന്നറിയപ്പെടുന്ന സെര്‍വസ്‌ എലാഫസിന്റെ അതേ സ്‌പീഷീസില്‍ത്തന്നെയാണ്‌ അമേരിക്കന്‍ എല്‍ക്കും (വാപ്പിറ്റി എന്നും ഇതിനു പേരുണ്ട്‌) ഉള്‍പ്പെടുന്നത്‌ എന്നും ഒരഭിപ്രായമുണ്ട്‌. ഒരേ സ്‌പീഷീസിലെ വിവിധവര്‍ഗങ്ങളാണ്‌ ഇവ എന്നു കരുതപ്പെടുന്നു. "കാലിഫോര്‍ണിയന്‍ വാപ്പിറ്റി' അഥവാ "ഡ്വാര്‍ഫ്‌ എല്‍ക്‌', അരിസോണയിലെയും ന്യൂമെക്‌സിക്കോയിലെയും പര്‍വതപ്രാന്തങ്ങളില്‍ കാണപ്പെടുന്ന "അരിസോണാ വാപ്പിറ്റി' എന്നിവ ഇവയില്‍ പ്രധാനമാണ്‌. ഏതായാലും എല്‍ക്കുകള്‍ക്ക്‌ സ്വഭാവത്തില്‍ റെഡ്‌ ഡിയറുമായി വളരെയധികം സാദൃശ്യമുണ്ട്‌. ഇളം തണ്ടുകളും ഇലകളുമാണ്‌ പ്രധാനഭക്ഷണം. ശരീരത്തിന്റെ അസാധാരണമായ ഉയരംമൂലം ആഹാരസമ്പാദനം സുഗമമായിത്തീരുന്നു.
-
[[ചിത്രം:Vol5p329_Eurasian elk (Alces alces).jpg|thumb|]]
+
[[ചിത്രം:Vol5p329_Eurasian elk (Alces alces).jpg|thumb|യൂറോപ്യന്‍ എല്‍ക്‌]]
-
എൽക്‌ ഒരു സമൂഹജീവിയാണെന്നു പറയാന്‍ വയ്യ. കനമുള്ളതാണ്‌ ഇതിന്റെ ശബ്‌ദം. ആരോഹണാവരോഹണങ്ങള്‍ ഒന്നിച്ചുചേർന്നതാണ്‌ ഇവയുടെ കരച്ചിൽ (bellowing) ഗർഭകാലം 8 മുതൽ 9 വരെ മാസമാകുന്നു. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും.
+
എല്‍ക്‌ ഒരു സമൂഹജീവിയാണെന്നു പറയാന്‍ വയ്യ. കനമുള്ളതാണ്‌ ഇതിന്റെ ശബ്‌ദം. ആരോഹണാവരോഹണങ്ങള്‍ ഒന്നിച്ചുചേര്‍ന്നതാണ്‌ ഇവയുടെ കരച്ചില്‍ (bellowing) ഗര്‍ഭകാലം 8 മുതല്‍ 9 വരെ മാസമാകുന്നു. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും.
-
[[ചിത്രം:Vol5p329_Alces americanus.jpg|thumb|]]
+
[[ചിത്രം:Vol5p329_Alces americanus.jpg|thumb|അമേരിക്കന്‍ എല്‍ക്‌]]
-
യൂറോപ്യന്‍ എൽക്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യൂറോപ്പിൽനിന്ന്‌ തിരോധാനം ചെയ്‌തുകഴിഞ്ഞു. മൂന്നാം ശ. വരെയും ഇവ ഫ്രാന്‍സിൽ ധാരാളമുണ്ടായിരുന്നു. എന്നാൽ ഇന്ന്‌ സ്‌കാന്‍ഡിനേവിയ, കിഴക്കന്‍ പ്രഷ്യ, ഫിന്‍ലഡ്‌, റഷ്യയുടെ വടക്കന്‍ പ്രദേശങ്ങള്‍, സൈബീരിയ എന്നിവിടങ്ങളിലായി ഇവ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ അമേരിക്കന്‍ എൽക്കുകള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ ഗവണ്‍മെന്റിടപെട്ട്‌ ഇതിനെ ഒരു സംരക്ഷിതവർഗമായി പ്രഖ്യാപിച്ച്‌ രക്ഷിച്ചതിനാൽ അതു തടയപ്പെട്ടു. ഇവയുടെ കൊമ്പുകള്‍ യൂറോപ്യന്‍ എൽക്കിന്റേതിനെക്കാള്‍ മെച്ചപ്പെട്ടതായി ഗണിക്കപ്പെടുന്നു.
+
യൂറോപ്യന്‍ എല്‍ക്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യൂറോപ്പില്‍നിന്ന്‌ തിരോധാനം ചെയ്‌തുകഴിഞ്ഞു. മൂന്നാം ശ. വരെയും ഇവ ഫ്രാന്‍സില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌കാന്‍ഡിനേവിയ, കിഴക്കന്‍ പ്രഷ്യ, ഫിന്‍ലഡ്‌, റഷ്യയുടെ വടക്കന്‍ പ്രദേശങ്ങള്‍, സൈബീരിയ എന്നിവിടങ്ങളിലായി ഇവ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ അമേരിക്കന്‍ എല്‍ക്കുകള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ ഗവണ്‍മെന്റിടപെട്ട്‌ ഇതിനെ ഒരു സംരക്ഷിതവര്‍ഗമായി പ്രഖ്യാപിച്ച്‌ രക്ഷിച്ചതിനാല്‍ അതു തടയപ്പെട്ടു. ഇവയുടെ കൊമ്പുകള്‍ യൂറോപ്യന്‍ എല്‍ക്കിന്റേതിനെക്കാള്‍ മെച്ചപ്പെട്ടതായി ഗണിക്കപ്പെടുന്നു.

Current revision as of 06:08, 18 ഓഗസ്റ്റ്‌ 2014

എല്‍ക്‌

മാനുകളില്‍ ഏറ്റവും വലുപ്പംകൂടിയ ഇനം; പ്രധാനമായി രണ്ട്‌ സ്‌പീഷീസുകളുണ്ട്‌; യൂറോപ്യന്‍ എല്‍ക്കും അമേരിക്കന്‍ എല്‍ക്കും. "യൂറോപ്യന്‍ എല്‍ക്‌' എന്ന പേരിലറിയപ്പെടുന്ന ആല്‍സസ്‌ ആല്‍സസ്‌, അമേരിക്കന്‍ എല്‍ക്കില്‍ (ആല്‍സസ്‌ അമേരിക്കാനാ) നിന്ന്‌ വലുപ്പത്തിലൊഴികെ മറ്റ്‌ എല്ലാറ്റിലും സമമായിട്ടാണ്‌ കാണപ്പെടുന്നത്‌. പൊതുവേ ശാന്തപ്രകൃതയായ ഈ സസ്‌തനി സെര്‍വിഡേ കുടുംബാംഗമാണ്‌. സാധാരണയായി രണ്ടു മീറ്ററോളം പൊക്കമുള്ള യൂറോപ്യന്‍ എല്‍ക്കിന്‌ അപൂര്‍വമായി രണ്ടരമീറ്റര്‍ വരെയും ഉയരം ഉണ്ടാകാറുണ്ട്‌. ഇതിന്‌ ഉദ്ദേശം 800 കിലോഗ്രാം ഭാരമുണ്ടായിരിക്കും. താരതമ്യേന നീണ്ടുകൂര്‍ത്ത മുഖമുള്ള ആണ്‍ എല്‍ക്കുകളുടെ മേല്‍ച്ചുണ്ടുകള്‍ തൂങ്ങിക്കിടക്കുന്നു. കഴുത്തിന്‌ താഴെ ഒരു ചെറിയ "താടി' (beard)യും കാണാം. പെണ്‍-എല്‍ക്കുകള്‍ പൊതുവേ വലുപ്പവും ഭാരവും കുറഞ്ഞവയായിരിക്കും. ഇവയ്‌ക്ക്‌ കൊമ്പുകള്‍ (antlers) ഇല്ല. ആണിന്റെയും പെണ്ണിന്റെയും കാലൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ പരുപരുത്തതും കടുംതവിട്ടുനിറമുള്ളതുമായ രോമത്താല്‍ ആവൃതമാണ്‌. കാലുകള്‍ മാത്രം വെള്ളനിറമായിരിക്കും. കുളമ്പുകള്‍ താരതമ്യേന വലുപ്പമേറിയവയാണ്‌. ശരീരത്തിന്റെ ഭാരം സമമായി കാലുകളിലെത്തുന്നതിന്‌ ഇപ്രകാരമുള്ള വലിയ കുളമ്പുകള്‍ സഹായിക്കുന്നു. ആണിന്റെ കൊമ്പുകള്‍ കൈവിരലുകള്‍പോലെ ശിഖരിതമാണ്‌. "റെഡ്‌ ഡിയര്‍' എന്നറിയപ്പെടുന്ന സെര്‍വസ്‌ എലാഫസിന്റെ അതേ സ്‌പീഷീസില്‍ത്തന്നെയാണ്‌ അമേരിക്കന്‍ എല്‍ക്കും (വാപ്പിറ്റി എന്നും ഇതിനു പേരുണ്ട്‌) ഉള്‍പ്പെടുന്നത്‌ എന്നും ഒരഭിപ്രായമുണ്ട്‌. ഒരേ സ്‌പീഷീസിലെ വിവിധവര്‍ഗങ്ങളാണ്‌ ഇവ എന്നു കരുതപ്പെടുന്നു. "കാലിഫോര്‍ണിയന്‍ വാപ്പിറ്റി' അഥവാ "ഡ്വാര്‍ഫ്‌ എല്‍ക്‌', അരിസോണയിലെയും ന്യൂമെക്‌സിക്കോയിലെയും പര്‍വതപ്രാന്തങ്ങളില്‍ കാണപ്പെടുന്ന "അരിസോണാ വാപ്പിറ്റി' എന്നിവ ഇവയില്‍ പ്രധാനമാണ്‌. ഏതായാലും എല്‍ക്കുകള്‍ക്ക്‌ സ്വഭാവത്തില്‍ റെഡ്‌ ഡിയറുമായി വളരെയധികം സാദൃശ്യമുണ്ട്‌. ഇളം തണ്ടുകളും ഇലകളുമാണ്‌ പ്രധാനഭക്ഷണം. ശരീരത്തിന്റെ അസാധാരണമായ ഉയരംമൂലം ആഹാരസമ്പാദനം സുഗമമായിത്തീരുന്നു.

യൂറോപ്യന്‍ എല്‍ക്‌

എല്‍ക്‌ ഒരു സമൂഹജീവിയാണെന്നു പറയാന്‍ വയ്യ. കനമുള്ളതാണ്‌ ഇതിന്റെ ശബ്‌ദം. ആരോഹണാവരോഹണങ്ങള്‍ ഒന്നിച്ചുചേര്‍ന്നതാണ്‌ ഇവയുടെ കരച്ചില്‍ (bellowing) ഗര്‍ഭകാലം 8 മുതല്‍ 9 വരെ മാസമാകുന്നു. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും.

അമേരിക്കന്‍ എല്‍ക്‌

യൂറോപ്യന്‍ എല്‍ക്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യൂറോപ്പില്‍നിന്ന്‌ തിരോധാനം ചെയ്‌തുകഴിഞ്ഞു. മൂന്നാം ശ. വരെയും ഇവ ഫ്രാന്‍സില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌കാന്‍ഡിനേവിയ, കിഴക്കന്‍ പ്രഷ്യ, ഫിന്‍ലഡ്‌, റഷ്യയുടെ വടക്കന്‍ പ്രദേശങ്ങള്‍, സൈബീരിയ എന്നിവിടങ്ങളിലായി ഇവ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ അമേരിക്കന്‍ എല്‍ക്കുകള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ ഗവണ്‍മെന്റിടപെട്ട്‌ ഇതിനെ ഒരു സംരക്ഷിതവര്‍ഗമായി പ്രഖ്യാപിച്ച്‌ രക്ഷിച്ചതിനാല്‍ അതു തടയപ്പെട്ടു. ഇവയുടെ കൊമ്പുകള്‍ യൂറോപ്യന്‍ എല്‍ക്കിന്റേതിനെക്കാള്‍ മെച്ചപ്പെട്ടതായി ഗണിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B5%BD%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍