This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എർഡ്മാന്‍സ്ഡോർഫ്, ഫ്രീഡ്രിഷ് വിൽഹെം ഫൊണ്‍ (1736 - 1800)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എർഡ്മാന്‍സ്ഡോർഫ്, ഫ്രീഡ്രിഷ് വിൽഹെം ഫൊണ്‍ (1736 - 1800)) |
Mksol (സംവാദം | സംഭാവനകള്‍) (→Erdmannsdorff, Friedrich Wilhelm Von) |
||
വരി 4: | വരി 4: | ||
== Erdmannsdorff, Friedrich Wilhelm Von == | == Erdmannsdorff, Friedrich Wilhelm Von == | ||
- | + | ജര്‍മന്‍ വാസ്തുശില്പി. 1736 മേയ് 18-ന് ഡ്രസ്ഡണില്‍ ജനിച്ചു. വിറ്റന്‍ബര്‍ഗില്‍ ചേര്‍ന്നു ഭാഷാശാസ്ത്രം ഐച്ഛികമായി പഠിച്ചു. തുടര്‍ന്ന് പുരാതന ലോകത്തെക്കുറിച്ചും പ്രാചീന സംസ്കാരങ്ങളെക്കുറിച്ചും സവിശേഷ അധ്യയനം നടത്തുകയും അവയെക്കുറിച്ച് വിപുലമായി എഴുതുകയും ചെയ്തു. അക്കാലത്തെ ജര്‍മന്‍ വാസ്തുവിദ്യാവിദഗ്ധന്മാരുടെ തലമുറയെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഫ്രീഡ്രിഷ് ഗില്ലിയെ തന്റെ ഗവേഷണപഠനകാര്യങ്ങള് ഫൊണ്‍ അഭ്യസിപ്പിച്ചുവെന്നത് സവിശേഷമായ പരാമര്‍ശം അര്‍ഹിക്കുന്നു. 1757-ല്‍ ലിയോപോള്‍ഡ് ഫ്രീഡ്രിഷ് ഫൊണ്‍ അന്ഹാള്ട് ദെസൗ രാജകുമാരന്റെ സ്വകാര്യസേവനത്തുറയില് അംഗമായിച്ചേര്‍ന്ന വില്‍ഹെം ഫൊണ്‍ ക്രമേണ രാജകുമാരന്റെ വിശ്വസ്ത സ്നേഹിതനായിത്തീര്‍ന്നു. 1761-നും 1790-നും മധ്യേ നാലുപ്രാവശ്യം ഇദ്ദേഹം ഇറ്റലി സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ അവിടത്തെ പുരാതനസംസ്കാരത്തെക്കുറിച്ചു പഠിക്കുന്നതില്‍ വ്യാപൃതരായ ഒരുകൂട്ടം പണ്ഡിതന്മാരുമായി പരിചയപ്പെടുവാനിടയായി. ഇവരില്‍ യൊഹാന്‍ യോയാക്കിം, വിങ്കിള്‍മാന്‍, ചാറല്സ് ലൂയിസ്ക്ലറിസേവ് എന്നിവരായിരുന്നു പ്രമുഖന്മാര്. ഇവരെക്കൂടാതെ ആഗ്ലിക്കാ കൗഫ്മാനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കലാകാരന്മാരുമായും ഫൊണ്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. 1763-ല്‍ രാജകുമാരന്റെകൂടെ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. അവിടെവച്ച് സര് വില്യം ചേംബേഴ്സിന്റെ ശക്തമായ സ്വാധീനതയ്ക്കു വിധേയമായി. 1769-73 കാലഘട്ടത്തില്‍ വൂര്ലിറ്റ്സ് ദുര്‍ഗ മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ മേല്‍നോട്ടം ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. അതിന്റെ എല്ലാ വിശദാംശങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞിരുന്നു. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന സംരചനകളില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഈ ദുര്ഗമന്ദിരമാണ്. കൂടാതെ പൂര്‍വജര്‍മനിയിലെ ഒരു പ്രധാനനഗരമായിത്തീര്ന്ന പോര്ട്ഡാമിന്റെ സംവിധാനത്തിലും ബര്‍ലിന്‍ രാജകീയ കൊട്ടാരത്തിന്റെ നിര്‍മിതിയിലും ഇദ്ദേഹത്തിന് ഗണ്യമായ പങ്കുണ്ടായിരുന്നു. 1800 മാ. 9-ന് ഡ്രസ്ഡണില്‍ ഫൊണ്‍ നിര്യാതനായി. |
Current revision as of 05:46, 18 ഓഗസ്റ്റ് 2014
എര്‍ഡ്മാന്‍സ്ഡോര്‍ഫ്, ഫ്രീഡ്രിഷ് വിൽഹെം ഫൊണ്‍ (1736 - 1800)
Erdmannsdorff, Friedrich Wilhelm Von
ജര്‍മന്‍ വാസ്തുശില്പി. 1736 മേയ് 18-ന് ഡ്രസ്ഡണില്‍ ജനിച്ചു. വിറ്റന്‍ബര്‍ഗില്‍ ചേര്‍ന്നു ഭാഷാശാസ്ത്രം ഐച്ഛികമായി പഠിച്ചു. തുടര്‍ന്ന് പുരാതന ലോകത്തെക്കുറിച്ചും പ്രാചീന സംസ്കാരങ്ങളെക്കുറിച്ചും സവിശേഷ അധ്യയനം നടത്തുകയും അവയെക്കുറിച്ച് വിപുലമായി എഴുതുകയും ചെയ്തു. അക്കാലത്തെ ജര്‍മന്‍ വാസ്തുവിദ്യാവിദഗ്ധന്മാരുടെ തലമുറയെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഫ്രീഡ്രിഷ് ഗില്ലിയെ തന്റെ ഗവേഷണപഠനകാര്യങ്ങള് ഫൊണ്‍ അഭ്യസിപ്പിച്ചുവെന്നത് സവിശേഷമായ പരാമര്‍ശം അര്‍ഹിക്കുന്നു. 1757-ല്‍ ലിയോപോള്‍ഡ് ഫ്രീഡ്രിഷ് ഫൊണ്‍ അന്ഹാള്ട് ദെസൗ രാജകുമാരന്റെ സ്വകാര്യസേവനത്തുറയില് അംഗമായിച്ചേര്‍ന്ന വില്‍ഹെം ഫൊണ്‍ ക്രമേണ രാജകുമാരന്റെ വിശ്വസ്ത സ്നേഹിതനായിത്തീര്‍ന്നു. 1761-നും 1790-നും മധ്യേ നാലുപ്രാവശ്യം ഇദ്ദേഹം ഇറ്റലി സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ അവിടത്തെ പുരാതനസംസ്കാരത്തെക്കുറിച്ചു പഠിക്കുന്നതില്‍ വ്യാപൃതരായ ഒരുകൂട്ടം പണ്ഡിതന്മാരുമായി പരിചയപ്പെടുവാനിടയായി. ഇവരില്‍ യൊഹാന്‍ യോയാക്കിം, വിങ്കിള്‍മാന്‍, ചാറല്സ് ലൂയിസ്ക്ലറിസേവ് എന്നിവരായിരുന്നു പ്രമുഖന്മാര്. ഇവരെക്കൂടാതെ ആഗ്ലിക്കാ കൗഫ്മാനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കലാകാരന്മാരുമായും ഫൊണ്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. 1763-ല്‍ രാജകുമാരന്റെകൂടെ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. അവിടെവച്ച് സര് വില്യം ചേംബേഴ്സിന്റെ ശക്തമായ സ്വാധീനതയ്ക്കു വിധേയമായി. 1769-73 കാലഘട്ടത്തില്‍ വൂര്ലിറ്റ്സ് ദുര്‍ഗ മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ മേല്‍നോട്ടം ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. അതിന്റെ എല്ലാ വിശദാംശങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞിരുന്നു. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന സംരചനകളില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഈ ദുര്ഗമന്ദിരമാണ്. കൂടാതെ പൂര്‍വജര്‍മനിയിലെ ഒരു പ്രധാനനഗരമായിത്തീര്ന്ന പോര്ട്ഡാമിന്റെ സംവിധാനത്തിലും ബര്‍ലിന്‍ രാജകീയ കൊട്ടാരത്തിന്റെ നിര്‍മിതിയിലും ഇദ്ദേഹത്തിന് ഗണ്യമായ പങ്കുണ്ടായിരുന്നു. 1800 മാ. 9-ന് ഡ്രസ്ഡണില്‍ ഫൊണ്‍ നിര്യാതനായി.