This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌ചെറിഷ്യകോളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എസ്‌ചെറിഷ്യകോളി == വന്‍കുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം ബാക...)
(എസ്‌ചെറിഷ്യകോളി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== എസ്‌ചെറിഷ്യകോളി ==
== എസ്‌ചെറിഷ്യകോളി ==
 +
[[ചിത്രം:Vol5p329_escheresya koli.jpg|thumb|എസ്‌ചെറിഷ്യകോളി ബാക്‌റ്റീരിയയുടെ മൈക്രാസ്‌കോപ്പിക്‌ ചിത്രം]]
 +
വന്‍കുടലിനുള്ളില്‍ കാണപ്പെടുന്ന ഒരിനം ബാക്‌റ്റീരിയ. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും ഇതിനെ കാണുക സാധാരണമാണ്‌. ബാക്‌റ്റീരിയം കോളി എന്നും ഇതിനു പേരുണ്ട്‌. കുടലിനുള്ളില്‍നിന്ന്‌ ആദ്യമായി ഇതിനെ വേര്‍തിരിച്ചെടുത്ത തിയോഡര്‍ എഷെറിക്ക്‌ എന്ന ജര്‍മന്‍ ഫിസിയോളജിസ്റ്റിന്റെ പേരില്‍ നിന്നാണ്‌ ഇതിന്‌ ഈ പേര്‌ലഭിച്ചത്‌.
-
വന്‍കുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം ബാക്‌റ്റീരിയ. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും ഇതിനെ കാണുക സാധാരണമാണ്‌. ബാക്‌റ്റീരിയം കോളി എന്നും ഇതിനു പേരുണ്ട്‌. കുടലിനുള്ളിൽനിന്ന്‌ ആദ്യമായി ഇതിനെ വേർതിരിച്ചെടുത്ത തിയോഡർ എഷെറിക്ക്‌ എന്ന ജർമന്‍ ഫിസിയോളജിസ്റ്റിന്റെ പേരിൽ നിന്നാണ്‌ ഇതിന്‌ ഈ പേര്‌ലഭിച്ചത്‌.
+
കുടലിനുള്ളിലായിരിക്കുമ്പോള്‍ ഇത്‌ ഉപദ്രവകാരിയല്ലെന്നുമാത്രമല്ല, പല രാസവസ്‌തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായിത്തീരുകകൂടി ചെയ്യുന്നു. ചിലത്‌ അത്യാവശ്യ ജീവകങ്ങളുടെ നിര്‍മിതിയിലും സഹായിക്കുന്നു. എന്നാല്‍ മൂത്രനാളസംബന്ധിയായ രോഗങ്ങള്‍ക്ക്‌ എസ്‌ചെറിഷ്യ പലപ്പോഴും കാരണമാകാറുണ്ട്‌. പിത്തസഞ്ചി, അപ്പെന്‍ഡിക്‌സ്‌, മലാശയം തുടങ്ങിയവയില്‍ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താല്‍ മലിനമാക്കപ്പെട്ട ജലത്തില്‍ ഇവ കാണപ്പെടാറുണ്ട്‌.
-
കുടലിനുള്ളിലായിരിക്കുമ്പോള്‍ ഇത്‌ ഉപദ്രവകാരിയല്ലെന്നുമാത്രമല്ല, പല രാസവസ്‌തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായിത്തീരുകകൂടി ചെയ്യുന്നു. ചിലത്‌ അത്യാവശ്യ ജീവകങ്ങളുടെ നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാളസംബന്ധിയായ രോഗങ്ങള്‍ക്ക്‌ എസ്‌ചെറിഷ്യ പലപ്പോഴും കാരണമാകാറുണ്ട്‌. പിത്തസഞ്ചി, അപ്പെന്‍ഡിക്‌സ്‌, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങള്‍ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്‌.
+
എന്ററോബാക്‌റ്റീരിയോസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന എസ്‌ചെറിഷ്യ ജീനസിലെ ഈ ബാക്‌റ്റീരിയ കുറുകി, തടിച്ച്‌, അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങള്‍ തമ്മില്‍ തൊട്ട്‌ ചെറുനാരുകള്‍പോലെയോ ആണ്‌ ഇതു കാണപ്പെടുന്നത്‌. ചലനശക്തിയുള്ള ഈ ബാസിലസുകള്‍ "ഗ്രാം-നെഗറ്റീവ്‌' ആണ്‌. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തുനിന്നു മാറി എസ്‌ചെറിഷ്യ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക്‌ കയറിപ്പറ്റുന്നതായാല്‍ പലപ്പോഴും അത്‌ രോഗകാരണമായിത്തീരാറുണ്ട്‌. അപ്പന്‍ഡിസൈറ്റിസ്‌, കോളിസിസ്റ്റൈറ്റിസ്‌, സിസ്റ്റൈറ്റിസ്‌ പോലെയുള്ള മൂത്രനാളരോഗങ്ങള്‍, മുറിവുകളില്‍ നിന്നാരംഭിക്കുന്ന രോഗങ്ങള്‍, കുട്ടികളിലുണ്ടാകുന്ന ഗാസ്റ്റ്രാ-എന്ററൈറ്റിസ്‌ തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം എസ്‌ചെറിഷ്യ കോളിയുടെ വിവിധയിനങ്ങള്‍ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പകര്‍ച്ചവ്യാധിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.
-
എന്ററോബാക്‌റ്റീരിയോസീ കുടുംബത്തിൽ ഉള്‍പ്പെടുന്ന എസ്‌ചെറിഷ്യ ജീനസിലെ ഈ ബാക്‌റ്റീരിയ കുറുകി, തടിച്ച്‌, അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങള്‍ തമ്മിൽ തൊട്ട്‌ ചെറുനാരുകള്‍പോലെയോ ആണ്‌ ഇതു കാണപ്പെടുന്നത്‌. ചലനശക്തിയുള്ള ഈ ബാസിലസുകള്‍ "ഗ്രാം-നെഗറ്റീവ്‌' ആണ്‌. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തുനിന്നു മാറി എസ്‌ചെറിഷ്യ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക്‌ കയറിപ്പറ്റുന്നതായാൽ പലപ്പോഴും അത്‌ രോഗകാരണമായിത്തീരാറുണ്ട്‌. അപ്പന്‍ഡിസൈറ്റിസ്‌, കോളിസിസ്റ്റൈറ്റിസ്‌, സിസ്റ്റൈറ്റിസ്‌ പോലെയുള്ള മൂത്രനാളരോഗങ്ങള്‍, മുറിവുകളിൽ നിന്നാരംഭിക്കുന്ന രോഗങ്ങള്‍, കുട്ടികളിലുണ്ടാകുന്ന ഗാസ്റ്റ്രാ-എന്ററൈറ്റിസ്‌ തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം എസ്‌ചെറിഷ്യ കോളിയുടെ വിവിധയിനങ്ങള്‍ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പകർച്ചവ്യാധിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.
+
ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസര്‍ജ്യവസ്‌തുക്കള്‍ തന്നെ വളര്‍ച്ചയ്‌ക്ക്‌ പ്രതിബന്ധമായിത്തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തില്‍ വര്‍ധനവുണ്ടാകുന്ന ഒരിനമാണ്‌ എ. കോളി. ബാക്‌റ്റീരിയോളജിസ്റ്റുകള്‍ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്‌റ്റീരിയയും ഇതുതന്നെ. പരീക്ഷണശാലയില്‍ കൃത്രിമമായി ഇതിനെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യമാണ്‌ ഇതിനുകാരണം. ബാക്‌റ്റീരിയോളജിയില്‍ പ്രധാനമായ പല അടിസ്ഥാനധാരണകളും ഇതില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന്‌ രൂപമെടുത്തവയാണ്‌. മലിനവസ്‌തുക്കളില്‍നിന്നാണ്‌ ഈ ബാക്‌റ്റീരിയ ജലത്തിലൂടെയും ഭക്ഷണപദാര്‍ഥങ്ങളിലൂടെയും മനുഷ്യരില്‍ എത്തുന്നത്‌.
-
ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസർജ്യവസ്‌തുക്കള്‍ തന്നെ വളർച്ചയ്‌ക്ക്‌ പ്രതിബന്ധമായിത്തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തിൽ വർധനവുണ്ടാകുന്ന ഒരിനമാണ്‌ എ. കോളി. ബാക്‌റ്റീരിയോളജിസ്റ്റുകള്‍ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്‌റ്റീരിയയും ഇതുതന്നെ. പരീക്ഷണശാലയിൽ കൃത്രിമമായി ഇതിനെ വളർത്തിയെടുക്കാനുള്ള സൗകര്യമാണ്‌ ഇതിനുകാരണം. ബാക്‌റ്റീരിയോളജിയിൽ പ്രധാനമായ പല അടിസ്ഥാനധാരണകളും ഇതിൽ നടത്തിയ പഠനങ്ങളിൽ നിന്ന്‌ രൂപമെടുത്തവയാണ്‌. മലിനവസ്‌തുക്കളിൽനിന്നാണ്‌ ഈ ബാക്‌റ്റീരിയ ജലത്തിലൂടെയും ഭക്ഷണപദാർഥങ്ങളിലൂടെയും മനുഷ്യരിൽ എത്തുന്നത്‌.
+
പരീക്ഷണശാലയില്‍ പെട്ടെന്നു വളര്‍ത്തിയെടുക്കാനും ജനിതകമാറ്റം വരുത്താനും എളുപ്പമായതിനാല്‍ ബയോടെക്‌നോളജിയില്‍ ഈ ബാക്‌റ്റീരിയ ഉപയോഗപ്പെടുന്നുണ്ട്‌.
-
 
+
"മോഡല്‍ ഓര്‍ഗാനിസം' അഥവാ മാതൃകാജീവി എന്നാണ്‌ മൈക്രാബയോളജിയില്‍ ഈ ബാക്‌റ്റീരിയ അറിയപ്പെടുന്നത്‌.
-
പരീക്ഷണശാലയിൽ പെട്ടെന്നു വളർത്തിയെടുക്കാനും ജനിതകമാറ്റം വരുത്താനും എളുപ്പമായതിനാൽ ബയോടെക്‌നോളജിയിൽ ഈ ബാക്‌റ്റീരിയ ഉപയോഗപ്പെടുന്നുണ്ട്‌.
+
-
"മോഡൽ ഓർഗാനിസം' അഥവാ മാതൃകാജീവി എന്നാണ്‌ മൈക്രാബയോളജിയിൽ ഈ ബാക്‌റ്റീരിയ അറിയപ്പെടുന്നത്‌.
+

Current revision as of 05:14, 18 ഓഗസ്റ്റ്‌ 2014

എസ്‌ചെറിഷ്യകോളി

എസ്‌ചെറിഷ്യകോളി ബാക്‌റ്റീരിയയുടെ മൈക്രാസ്‌കോപ്പിക്‌ ചിത്രം

വന്‍കുടലിനുള്ളില്‍ കാണപ്പെടുന്ന ഒരിനം ബാക്‌റ്റീരിയ. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും ഇതിനെ കാണുക സാധാരണമാണ്‌. ബാക്‌റ്റീരിയം കോളി എന്നും ഇതിനു പേരുണ്ട്‌. കുടലിനുള്ളില്‍നിന്ന്‌ ആദ്യമായി ഇതിനെ വേര്‍തിരിച്ചെടുത്ത തിയോഡര്‍ എഷെറിക്ക്‌ എന്ന ജര്‍മന്‍ ഫിസിയോളജിസ്റ്റിന്റെ പേരില്‍ നിന്നാണ്‌ ഇതിന്‌ ഈ പേര്‌ലഭിച്ചത്‌.

കുടലിനുള്ളിലായിരിക്കുമ്പോള്‍ ഇത്‌ ഉപദ്രവകാരിയല്ലെന്നുമാത്രമല്ല, പല രാസവസ്‌തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായിത്തീരുകകൂടി ചെയ്യുന്നു. ചിലത്‌ അത്യാവശ്യ ജീവകങ്ങളുടെ നിര്‍മിതിയിലും സഹായിക്കുന്നു. എന്നാല്‍ മൂത്രനാളസംബന്ധിയായ രോഗങ്ങള്‍ക്ക്‌ എസ്‌ചെറിഷ്യ പലപ്പോഴും കാരണമാകാറുണ്ട്‌. പിത്തസഞ്ചി, അപ്പെന്‍ഡിക്‌സ്‌, മലാശയം തുടങ്ങിയവയില്‍ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താല്‍ മലിനമാക്കപ്പെട്ട ജലത്തില്‍ ഇവ കാണപ്പെടാറുണ്ട്‌.

എന്ററോബാക്‌റ്റീരിയോസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന എസ്‌ചെറിഷ്യ ജീനസിലെ ഈ ബാക്‌റ്റീരിയ കുറുകി, തടിച്ച്‌, അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങള്‍ തമ്മില്‍ തൊട്ട്‌ ചെറുനാരുകള്‍പോലെയോ ആണ്‌ ഇതു കാണപ്പെടുന്നത്‌. ചലനശക്തിയുള്ള ഈ ബാസിലസുകള്‍ "ഗ്രാം-നെഗറ്റീവ്‌' ആണ്‌. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തുനിന്നു മാറി എസ്‌ചെറിഷ്യ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക്‌ കയറിപ്പറ്റുന്നതായാല്‍ പലപ്പോഴും അത്‌ രോഗകാരണമായിത്തീരാറുണ്ട്‌. അപ്പന്‍ഡിസൈറ്റിസ്‌, കോളിസിസ്റ്റൈറ്റിസ്‌, സിസ്റ്റൈറ്റിസ്‌ പോലെയുള്ള മൂത്രനാളരോഗങ്ങള്‍, മുറിവുകളില്‍ നിന്നാരംഭിക്കുന്ന രോഗങ്ങള്‍, കുട്ടികളിലുണ്ടാകുന്ന ഗാസ്റ്റ്രാ-എന്ററൈറ്റിസ്‌ തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം എസ്‌ചെറിഷ്യ കോളിയുടെ വിവിധയിനങ്ങള്‍ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പകര്‍ച്ചവ്യാധിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസര്‍ജ്യവസ്‌തുക്കള്‍ തന്നെ വളര്‍ച്ചയ്‌ക്ക്‌ പ്രതിബന്ധമായിത്തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തില്‍ വര്‍ധനവുണ്ടാകുന്ന ഒരിനമാണ്‌ എ. കോളി. ബാക്‌റ്റീരിയോളജിസ്റ്റുകള്‍ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്‌റ്റീരിയയും ഇതുതന്നെ. പരീക്ഷണശാലയില്‍ കൃത്രിമമായി ഇതിനെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യമാണ്‌ ഇതിനുകാരണം. ബാക്‌റ്റീരിയോളജിയില്‍ പ്രധാനമായ പല അടിസ്ഥാനധാരണകളും ഇതില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന്‌ രൂപമെടുത്തവയാണ്‌. മലിനവസ്‌തുക്കളില്‍നിന്നാണ്‌ ഈ ബാക്‌റ്റീരിയ ജലത്തിലൂടെയും ഭക്ഷണപദാര്‍ഥങ്ങളിലൂടെയും മനുഷ്യരില്‍ എത്തുന്നത്‌.

പരീക്ഷണശാലയില്‍ പെട്ടെന്നു വളര്‍ത്തിയെടുക്കാനും ജനിതകമാറ്റം വരുത്താനും എളുപ്പമായതിനാല്‍ ബയോടെക്‌നോളജിയില്‍ ഈ ബാക്‌റ്റീരിയ ഉപയോഗപ്പെടുന്നുണ്ട്‌. "മോഡല്‍ ഓര്‍ഗാനിസം' അഥവാ മാതൃകാജീവി എന്നാണ്‌ മൈക്രാബയോളജിയില്‍ ഈ ബാക്‌റ്റീരിയ അറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍