This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്താണിമൂർഖൻ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എഴുത്താണിമൂർഖൻ)
(എഴുത്താണിമൂർഖൻ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എഴുത്താണിമൂർഖൻ ==
+
== എഴുത്താണിമൂര്‍ഖൻ ==
-
 
+
[[ചിത്രം:Vol5p329_Calliophis.jpg|thumb|എഴുത്താണിമൂര്‍ഖന്‍]]
പവിഴപ്പുറ്റുപാമ്പുവിഭാഗ(coral snakes)ത്തില്‍പ്പെടുന്ന ഒരിനം ചെറിയ പാമ്പ്‌. ശാ.നാ. കലോഫിസ്‌ ട്രമാക്യുലേറ്റസ്‌ (Callophis trimaculatus). "മൂന്നു പുള്ളികളുള്ള സുന്ദരന്‍' എന്നാണ്‌ ഈ പേരിനര്‍ഥം.
പവിഴപ്പുറ്റുപാമ്പുവിഭാഗ(coral snakes)ത്തില്‍പ്പെടുന്ന ഒരിനം ചെറിയ പാമ്പ്‌. ശാ.നാ. കലോഫിസ്‌ ട്രമാക്യുലേറ്റസ്‌ (Callophis trimaculatus). "മൂന്നു പുള്ളികളുള്ള സുന്ദരന്‍' എന്നാണ്‌ ഈ പേരിനര്‍ഥം.
ഇന്ത്യ, നേപ്പാള്‍, സിക്കിം, മ്യാന്മര്‍, മലയ, ഇന്തോചൈന, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍ദ്വീപുകള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ എഴുത്താണിമൂര്‍ഖന്‍ സാധാരണമായി കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനങ്ങളില്‍ മൂന്നെണ്ണം കേരളത്തിലുണ്ട്‌:  
ഇന്ത്യ, നേപ്പാള്‍, സിക്കിം, മ്യാന്മര്‍, മലയ, ഇന്തോചൈന, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍ദ്വീപുകള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ എഴുത്താണിമൂര്‍ഖന്‍ സാധാരണമായി കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനങ്ങളില്‍ മൂന്നെണ്ണം കേരളത്തിലുണ്ട്‌:  

Current revision as of 04:51, 18 ഓഗസ്റ്റ്‌ 2014

എഴുത്താണിമൂര്‍ഖൻ

എഴുത്താണിമൂര്‍ഖന്‍

പവിഴപ്പുറ്റുപാമ്പുവിഭാഗ(coral snakes)ത്തില്‍പ്പെടുന്ന ഒരിനം ചെറിയ പാമ്പ്‌. ശാ.നാ. കലോഫിസ്‌ ട്രമാക്യുലേറ്റസ്‌ (Callophis trimaculatus). "മൂന്നു പുള്ളികളുള്ള സുന്ദരന്‍' എന്നാണ്‌ ഈ പേരിനര്‍ഥം. ഇന്ത്യ, നേപ്പാള്‍, സിക്കിം, മ്യാന്മര്‍, മലയ, ഇന്തോചൈന, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍ദ്വീപുകള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ എഴുത്താണിമൂര്‍ഖന്‍ സാധാരണമായി കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനങ്ങളില്‍ മൂന്നെണ്ണം കേരളത്തിലുണ്ട്‌:

എഴുത്താണി മൂര്‍ഖന്‍, എഴുത്താണി വളയന്‍, എട്ടടിമൂര്‍ഖന്‍. കേരളത്തിഌ പുറത്ത്‌, മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്‌, തമിഴ്‌നാട്‌, ബംഗാള്‍ എന്നിവിടങ്ങളിലും എഴുത്താണിമൂര്‍ഖന്‍ കാണപ്പെടുന്നു. തവിട്ടുനിറം കലര്‍ന്ന്‌ മെലിഞ്ഞു നീണ്ടശരീരവും കൂര്‍ത്ത ചെറിയ വാലും കാരണമാണ്‌ എഴുത്താണി എന്ന വിശേഷണം ഇവയുടെ പേരിന്റെ ഭാഗമായിത്തീര്‍ന്നത്‌. "മൂര്‍ഖന്‍' എന്ന വിശേഷണമുണ്ടെങ്കിലും ഇവയ്‌ക്കൊന്നിഌം തന്നെ സാക്ഷാല്‍ മൂര്‍ഖന്റെ ഫണമില്ല. ഒരു മീറ്ററിലേറെ നീളം വയ്‌ക്കാത്ത ഈ പാമ്പിന്റെ തലയ്‌ക്കും കഴുത്തിഌം (കഴുത്ത്‌ വ്യവച്ഛേദ്യമല്ല) നല്ല കറുപ്പുനിറമാണ്‌. കഴുത്തിഌ മുകളില്‍ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളികാണുന്നു. ഇവ കണ്ണുകളാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. കണ്ണുകള്‍ താരതമ്യേന വളരെ ചെറുതാകുന്നു. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്‌. ഗുദദ്വാരത്തിനടുത്ത്‌ കുങ്കുമാഭ കലര്‍ന്നിരിക്കുന്നു. രണ്ടു കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന്‌ നീലകലര്‍ന്ന ചാരനിറമാണുള്ളത്‌. തലയിലെ കറുപ്പും വാലിലെ വളയങ്ങളും ചേര്‍ന്നാണ്‌ "ട്രമാക്യുലേറ്റസ്‌' (മൂന്ന്‌ പുള്ളികള്‍) എന്ന ശാസ്‌ത്രനാമം ഇതിഌ നേടിക്കൊടുത്തത്‌.

മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ വലുതും കണ്ണിനെയും നാസാദ്വാരത്തെയും ഒരുപോലെ സ്‌പര്‍ശിക്കുന്നതുമാകുന്നു. പുറം ചിതമ്പലുകള്‍ 13 വരിയായാണ്‌ കാണപ്പെടുന്നത്‌. ഉദരഷീല്‍ഡുകളുടെ എണ്ണം 249277 ആകുന്നു. വിഷപ്പല്ലിഌ പുറകിലായി മേലണയില്‍ ഓരോ ഭാഗത്തും രണ്ടോ മൂന്നോ പല്ലുകളുണ്ടാകും. വിഷപ്പല്ലുകള്‍ നന്നെ ചെറുതാണ്‌. നിവൃത്തിയുള്ളിടത്തോളം മഌഷ്യനെ കടിക്കാതെ ഒഴിഞ്ഞുമാറാന്‍ ഇത്‌ ശ്രമിക്കുന്നു. ഇതിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മഌഷ്യനെ കൊല്ലാഌള്ള ശക്തി അതിനില്ല.

അനങ്ങാതെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന എഴുത്താണി മൂര്‍ഖന്‍ ഒറ്റനോട്ടത്തില്‍ സാമാന്യം വലിയ ഒരു മണ്ണിരയാണെന്നേ തോന്നൂ. പകല്‍സമയത്തും രാത്രിയിലും ഒരുപോലെ ഇത്‌ സഞ്ചരിക്കും. പൂഴിമണ്ണില്‍ പൂണ്ടുകിടക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ ചെറുപാമ്പ്‌ മലമ്പ്രദേശങ്ങളിലെ കല്ലിന്‌ അടിയിലും ഇടയിലും കഴിയുന്നു; സമതലപ്രദേശങ്ങളില്‍ ദുര്‍ലഭമാണ്‌.

"മൂര്‍ഖന്‍' എന്ന വിശേഷണമുണ്ടെങ്കിലും ഇവയ്‌ക്കൊന്നിഌം തന്നെ സാക്ഷാല്‍ മൂര്‍ഖന്റെ ഫണമില്ല. ഒരു മീറ്ററിലേറെ നീളം വയ്‌ക്കാത്ത ഈ പാമ്പിന്റെ തലയ്‌ക്കും കഴുത്തിഌം (കഴുത്ത്‌ വ്യവച്ഛേദ്യമല്ല) നല്ല കറുപ്പുനിറമാണ്‌. കഴുത്തിഌ മുകളില്‍ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളികാണുന്നു. ഇവ കണ്ണുകളാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. കണ്ണുകള്‍ താരതമ്യേന വളരെ ചെറുതാകുന്നു. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്‌. ഗുദദ്വാരത്തിനടുത്ത്‌ കുങ്കുമാഭ കലര്‍ന്നിരിക്കുന്നു. രണ്ടു കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന്‌ നീലകലര്‍ന്ന ചാരനിറമാണുള്ളത്‌. തലയിലെ കറുപ്പും വാലിലെ വളയങ്ങളും ചേര്‍ന്നാണ്‌ "ട്രമാക്യുലേറ്റസ്‌' (മൂന്ന്‌ പുള്ളികള്‍) എന്ന ശാസ്‌ത്രനാമം ഇതിഌ നേടിക്കൊടുത്തത്‌.

മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ വലുതും കണ്ണിനെയും നാസാദ്വാരത്തെയും ഒരുപോലെ സ്‌പര്‍ശിക്കുന്നതുമാകുന്നു. പുറം ചിതമ്പലുകള്‍ 13 വരിയായാണ്‌ കാണപ്പെടുന്നത്‌. ഉദരഷീല്‍ഡുകളുടെ എണ്ണം 249-277 ആകുന്നു. വിഷപ്പല്ലിഌ പുറകിലായി മേലണയില്‍ ഓരോ ഭാഗത്തും രണ്ടോ മൂന്നോ പല്ലുകളുണ്ടാകും. വിഷപ്പല്ലുകള്‍ നന്നെ ചെറുതാണ്‌. നിവൃത്തിയുള്ളിടത്തോളം മഌഷ്യനെ കടിക്കാതെ ഒഴിഞ്ഞുമാറാന്‍ ഇത്‌ ശ്രമിക്കുന്നു. ഇതിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മഌഷ്യനെ കൊല്ലാഌള്ള ശക്തി അതിനില്ല.

അനങ്ങാതെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന എഴുത്താണി മൂര്‍ഖന്‍ ഒറ്റനോട്ടത്തില്‍ സാമാന്യം വലിയ ഒരു മണ്ണിരയാണെന്നേ തോന്നൂ. പകല്‍സമയത്തും രാത്രിയിലും ഒരുപോലെ ഇത്‌ സഞ്ചരിക്കും. പൂഴിമണ്ണില്‍ പൂണ്ടുകിടക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ ചെറുപാമ്പ്‌ മലമ്പ്രദേശങ്ങളിലെ കല്ലിന്‌ അടിയിലും ഇടയിലും കഴിയുന്നു; സമതലപ്രദേശങ്ങളില്‍ ദുര്‍ലഭമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍