This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എള്ളുണ്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എള്ളുണ്ട) |
Mksol (സംവാദം | സംഭാവനകള്‍) (→എള്ളുണ്ട) |
||
വരി 2: | വരി 2: | ||
== എള്ളുണ്ട == | == എള്ളുണ്ട == | ||
[[ചിത്രം:Vol5p329_ellundacw8.jpg|thumb|എള്ളുണ്ട]] | [[ചിത്രം:Vol5p329_ellundacw8.jpg|thumb|എള്ളുണ്ട]] | ||
- | എള്ളും | + | എള്ളും ശര്‍ക്കരയും ചേര്‍ത്ത് പാകപ്പെടുത്തി ഉരുളകളായി ഉണ്ടാക്കപ്പെടുന്ന ഒരു കേരളീയ പലഹാരം. ഉണക്കിയ എള്ള് കഴുകി ഞെരടി തൊലികളഞ്ഞ് ഉണക്കി എടുത്ത് പാവുപരുവമായ ശര്‍ക്കരയില്‍ ചേര്‍ത്ത് ഇളക്കി ചുക്കും ജീരകവും പൊടിച്ചു വിതറി ചൂടോടെ ചെറിയ ഉരുളകളാക്കി എടുക്കുന്നതാണ് ഇതിന്റെ ഒരു പാചകരീതി. എള്ള് തൊലികളയാതെതന്നെ വൃത്തിയാക്കി ശര്‍ക്കരയോ കരിപ്പുകട്ടിയോ ചേര്‍ത്ത് ഉരലില്‍ ഇട്ട് ഇടിച്ച് ചുക്കും ജീരകവും പൊടിച്ചുവിതറി സാമാന്യം വലിയ ഉരുളകളാക്കി എടുക്കുന്നതാണ് മറ്റൊരു രീതി. എള്ളിന്റെ തൊലികളയാത്തതുകൊണ്ട് ഇത്തരം എള്ളുണ്ടയ്‌ക്ക് ലേശം കയ്‌പുണ്ടായിരിക്കുമെങ്കിലും പോഷകഗുണം അധികമായിരിക്കും. ആദ്യത്തെ രീതിയില്‍ തയ്യാറാക്കുന്ന എള്ളുണ്ട അധികനാള്‍ കേടുകൂടാതെ ഇരിക്കുന്നു. ഘടകപദാര്‍ഥങ്ങളായ ചുക്ക്, ശര്‍ക്കര, എള്ള് എന്നിവ വൈദ്യശാസ്‌ത്രപ്രകാരം (1:2:4) ചേര്‍ത്താല്‍ എള്ളുണ്ട ചുമയ്‌ക്ക് ഒരു ഔഷധമാകും. ഷഷ്‌ടിപൂര്‍ത്തി തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് സമൃദ്ധിയുടെ വിളംബരമായി എള്ളുണ്ടയോടുകൂടിയ സദ്യ വിളമ്പുന്നു. എള്ളുണ്ട ഇന്ന് വിപണിയില്‍ ലഭ്യമാണ്. |
- | എഴുത്തച്ഛന്‍, കരുണാകരന്‍ തുഞ്ചത്തെഴുത്തച്ഛന്റെ | + | എഴുത്തച്ഛന്‍, കരുണാകരന്‍ തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പെട്ട ഒരു ഭക്തനും തുഞ്ചന്‍പറമ്പിലെ പാഠശാലയില്‍ ആചാര്യനുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കവി. |
<nowiki> | <nowiki> | ||
വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും | വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും | ||
വരി 11: | വരി 11: | ||
വന്ദേ ദേവഗുരും പരാപരഗുരും ഗോപാല | വന്ദേ ദേവഗുരും പരാപരഗുരും ഗോപാല | ||
മസ്‌മദ്‌ഗുരും | മസ്‌മദ്‌ഗുരും | ||
- | വന്ദേ | + | വന്ദേ നിത്യമനന്തപൂര്‍ണമമലം വന്ദേ |
സമസ്‌താന്‍ ഗുരൂന്‍ | സമസ്‌താന്‍ ഗുരൂന്‍ | ||
</nowiki> | </nowiki> | ||
- | എന്ന ഒരു | + | എന്ന ഒരു പഴയപദ്യത്തില്‍ കരുണാകരന്‍ എഴുത്തച്ഛന്‍ അനുസ്‌മരിക്കപ്പെടുന്നുണ്ട്. |
- | ഈ കവിയുടെ കാലം, ജീവിതം, കൃതികള്‍ തുടങ്ങിയവയെപ്പറ്റി പ്രാമാണികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്റെ പ്രഥമ ശിഷ്യനായിരുന്നുവെന്നും സാമൂതിരിക്കോവിലകത്ത് ഗുരുനാഥനായി താമസിച്ചിട്ടുണ്ടെന്നും മറ്റും | + | ഈ കവിയുടെ കാലം, ജീവിതം, കൃതികള്‍ തുടങ്ങിയവയെപ്പറ്റി പ്രാമാണികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്റെ പ്രഥമ ശിഷ്യനായിരുന്നുവെന്നും സാമൂതിരിക്കോവിലകത്ത് ഗുരുനാഥനായി താമസിച്ചിട്ടുണ്ടെന്നും മറ്റും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും ഇദ്ദേഹത്തിന്റെ കൃതികളാണെന്ന് |
- | പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. | + | പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല. എന്നാല്‍ ശിവരാത്രി മഹാത്മ്യം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ഉള്ളൂര്‍ പറയുന്നുണ്ട്. "ബ്രഹ്മാണ്ഡപുരാണം, അധ്യാത്മരാമായണം, ഭാരതം എന്നിവ ഒരേയാളിന്റെ കൃതികളാണെന്നും ആ സ്ഥിതിക്ക് എഴുത്തച്ഛന്റെ പേര് കരുണാകരന്‍ എന്നാണെന്നു വിചാരിക്കേണ്ടിവരുന്നു' എന്നുമാണ് പി.കെ. നാരായണപിള്ള (സാഹിത്യ പഞ്ചാനന്‍) രേഖപ്പെടുത്തിയിട്ടുള്ളത്. വിശ്വസനീയമായ തെളിവുകളുടെ അഭാവത്തില്‍ ഏതദ്‌വിഷയകമായ അന്തിമതീരുമാനം അസാധ്യമായിരിക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യന്മാരില്‍ ഒരാളായി ആദരിക്കപ്പെടുന്ന കരുണാകരന്‍ എഴുത്തച്ഛനും ഒരു ഭക്തകവി ആയിരുന്നിരിക്കണം. |
- | (ഡോ. വി.എസ്. | + | (ഡോ. വി.എസ്. ശര്‍മ) |
Current revision as of 04:44, 18 ഓഗസ്റ്റ് 2014
എള്ളുണ്ട
എള്ളും ശര്‍ക്കരയും ചേര്‍ത്ത് പാകപ്പെടുത്തി ഉരുളകളായി ഉണ്ടാക്കപ്പെടുന്ന ഒരു കേരളീയ പലഹാരം. ഉണക്കിയ എള്ള് കഴുകി ഞെരടി തൊലികളഞ്ഞ് ഉണക്കി എടുത്ത് പാവുപരുവമായ ശര്‍ക്കരയില്‍ ചേര്‍ത്ത് ഇളക്കി ചുക്കും ജീരകവും പൊടിച്ചു വിതറി ചൂടോടെ ചെറിയ ഉരുളകളാക്കി എടുക്കുന്നതാണ് ഇതിന്റെ ഒരു പാചകരീതി. എള്ള് തൊലികളയാതെതന്നെ വൃത്തിയാക്കി ശര്‍ക്കരയോ കരിപ്പുകട്ടിയോ ചേര്‍ത്ത് ഉരലില്‍ ഇട്ട് ഇടിച്ച് ചുക്കും ജീരകവും പൊടിച്ചുവിതറി സാമാന്യം വലിയ ഉരുളകളാക്കി എടുക്കുന്നതാണ് മറ്റൊരു രീതി. എള്ളിന്റെ തൊലികളയാത്തതുകൊണ്ട് ഇത്തരം എള്ളുണ്ടയ്‌ക്ക് ലേശം കയ്‌പുണ്ടായിരിക്കുമെങ്കിലും പോഷകഗുണം അധികമായിരിക്കും. ആദ്യത്തെ രീതിയില്‍ തയ്യാറാക്കുന്ന എള്ളുണ്ട അധികനാള്‍ കേടുകൂടാതെ ഇരിക്കുന്നു. ഘടകപദാര്‍ഥങ്ങളായ ചുക്ക്, ശര്‍ക്കര, എള്ള് എന്നിവ വൈദ്യശാസ്‌ത്രപ്രകാരം (1:2:4) ചേര്‍ത്താല്‍ എള്ളുണ്ട ചുമയ്‌ക്ക് ഒരു ഔഷധമാകും. ഷഷ്‌ടിപൂര്‍ത്തി തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് സമൃദ്ധിയുടെ വിളംബരമായി എള്ളുണ്ടയോടുകൂടിയ സദ്യ വിളമ്പുന്നു. എള്ളുണ്ട ഇന്ന് വിപണിയില്‍ ലഭ്യമാണ്.
എഴുത്തച്ഛന്‍, കരുണാകരന്‍ തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പെട്ട ഒരു ഭക്തനും തുഞ്ചന്‍പറമ്പിലെ പാഠശാലയില്‍ ആചാര്യനുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കവി.
വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും വന്ദേ ശ്രീകരുണാകരഞ്ച പരമം ശ്രീസൂര്യനാരായണം വന്ദേ ദേവഗുരും പരാപരഗുരും ഗോപാല മസ്‌മദ്‌ഗുരും വന്ദേ നിത്യമനന്തപൂര്‍ണമമലം വന്ദേ സമസ്‌താന്‍ ഗുരൂന്‍
എന്ന ഒരു പഴയപദ്യത്തില്‍ കരുണാകരന്‍ എഴുത്തച്ഛന്‍ അനുസ്‌മരിക്കപ്പെടുന്നുണ്ട്.
ഈ കവിയുടെ കാലം, ജീവിതം, കൃതികള്‍ തുടങ്ങിയവയെപ്പറ്റി പ്രാമാണികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്റെ പ്രഥമ ശിഷ്യനായിരുന്നുവെന്നും സാമൂതിരിക്കോവിലകത്ത് ഗുരുനാഥനായി താമസിച്ചിട്ടുണ്ടെന്നും മറ്റും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും ഇദ്ദേഹത്തിന്റെ കൃതികളാണെന്ന് പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല. എന്നാല്‍ ശിവരാത്രി മഹാത്മ്യം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ഉള്ളൂര്‍ പറയുന്നുണ്ട്. "ബ്രഹ്മാണ്ഡപുരാണം, അധ്യാത്മരാമായണം, ഭാരതം എന്നിവ ഒരേയാളിന്റെ കൃതികളാണെന്നും ആ സ്ഥിതിക്ക് എഴുത്തച്ഛന്റെ പേര് കരുണാകരന്‍ എന്നാണെന്നു വിചാരിക്കേണ്ടിവരുന്നു' എന്നുമാണ് പി.കെ. നാരായണപിള്ള (സാഹിത്യ പഞ്ചാനന്‍) രേഖപ്പെടുത്തിയിട്ടുള്ളത്. വിശ്വസനീയമായ തെളിവുകളുടെ അഭാവത്തില്‍ ഏതദ്‌വിഷയകമായ അന്തിമതീരുമാനം അസാധ്യമായിരിക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യന്മാരില്‍ ഒരാളായി ആദരിക്കപ്പെടുന്ന കരുണാകരന്‍ എഴുത്തച്ഛനും ഒരു ഭക്തകവി ആയിരുന്നിരിക്കണം.
(ഡോ. വി.എസ്. ശര്‍മ)