This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓരിലത്താമര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Tall Shield Orchid)
(Tall Shield Orchid)
 
വരി 11: വരി 11:
</gallery>
</gallery>
ഓരിലത്താമരയുടെ ഇലകള്‍ക്ക്‌ ഹൃദയാകാരമാണുള്ളത്‌. ഒറ്റയായി (odd) ഉണ്ടാകുന്ന ഇലകള്‍ക്ക്‌ 30 സെ.മീ. വരെ വ്യാസമുണ്ടായിരിക്കും. 15-20 സെ.മീ. നീളമുള്ള ഇളം വയലറ്റ്‌ നിറമുള്ള പത്രവൃന്തം, ഇലകളില്‍ അങ്ങിങ്ങായി കറുത്ത പുള്ളികള്‍ എന്നിവ ഓരിലത്താമരയുടെ  പ്രത്യേകതകളാണ്‌. പുഷ്‌പവൃന്തം (scape)ത്തിന്‌ 20-50 സെ.മീ. നീളമുണ്ടായിരിക്കും. ഒരു പുഷ്‌പവൃന്തത്തില്‍ 12 മുതല്‍ 18 വരെ പുഷ്‌പങ്ങള്‍ ഉണ്ടാകാറുണ്ട്‌. മഞ്ഞകലര്‍ന്ന വെളുത്ത പുഷ്‌പങ്ങള്‍ക്ക്‌ 3 സെ.മീറ്ററോളം നീളമുണ്ടാകും. സഹപത്രങ്ങള്‍ക്ക്‌ (bracts) പ്രാസാകാരമാണുള്ളത്‌. 20 സെ.മീറ്ററോളം നീളമുള്ള വിതളം അധോമുഖ ഭാലാകാരത്തില്‍ (oblan-ceolate) ക്രമീകരിച്ചിരിക്കുന്നു. വിദളങ്ങള്‍ക്ക്‌ സമാനമാണ്‌ ദളങ്ങള്‍. ദളങ്ങളിലെ പ്രധാനദളമായ ലേബല്ലത്തിന്‌ 3 പാളികളുണ്ട്‌.

-
ഓരിലത്താമര സമൂലം രൂക്ഷവും (astringent) മൂത്രവര്‍ധകവും വിരേചനകാരിയുമാണ്‌. അതിസാരം, അപസ്‌മാരം, ഛര്‍ദി, പ്രമേഹം, രക്തപിത്തം, ശ്വാസകോശസംബന്ധമായ ക്രമക്കേടുകള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഇതു ഫലപ്രദമാണ്‌. ഇതിന്റെ വേര്‌ കുട്ടികളുടെ കുടല്‍രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. ഇതിന്റെ കുരുന്ന,്‌ എണ്ണ ചേര്‍ത്തരച്ച്‌ തലയില്‍ തേച്ചാല്‍ നല്ല തണുപ്പുകിട്ടും. ഓരിലത്താമര സമൂലം പാലിലരച്ച്‌ അരിച്ചു ചൂടാക്കി പഞ്ചസാര ചേര്‍ത്തുകഴിക്കുന്നത്‌ ശരീരത്തിന്റെ ബലഹീനത മാറ്റാന്‍ വളരെ നല്ലതാണ്‌. ഇലയിട്ട്‌ തിളപ്പിച്ച വെള്ളം പ്രസവശുശ്രൂഷയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌.
+
 
 +
ഓരിലത്താമര സമൂലം രൂക്ഷവും (astringent) മൂത്രവര്‍ധകവും വിരേചനകാരിയുമാണ്‌. അതിസാരം, അപസ്‌മാരം, ഛര്‍ദി, പ്രമേഹം, രക്തപിത്തം, ശ്വാസകോശസംബന്ധമായ ക്രമക്കേടുകള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഇതു ഫലപ്രദമാണ്‌. ഇതിന്റെ വേര്‌ കുട്ടികളുടെ കുടല്‍രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. ഇതിന്റെ കുരുന്ന്, എണ്ണ ചേര്‍ത്തരച്ച്‌ തലയില്‍ തേച്ചാല്‍ നല്ല തണുപ്പുകിട്ടും. ഓരിലത്താമര സമൂലം പാലിലരച്ച്‌ അരിച്ചു ചൂടാക്കി പഞ്ചസാര ചേര്‍ത്തുകഴിക്കുന്നത്‌ ശരീരത്തിന്റെ ബലഹീനത മാറ്റാന്‍ വളരെ നല്ലതാണ്‌. ഇലയിട്ട്‌ തിളപ്പിച്ച വെള്ളം പ്രസവശുശ്രൂഷയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌.
  <nowiki>
  <nowiki>
""ഓരിലത്താമരാം കുത്തിക്കാടി തന്നില്‍ പിഴിഞ്ഞത്‌

Current revision as of 12:58, 16 ഓഗസ്റ്റ്‌ 2014

ഓരിലത്താമര

Tall Shield Orchid

ഓര്‍ക്കിഡേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ. നെര്‍വിലിയ അരഗോണ (Nervilia aragoana). ഇന്ത്യയില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്ന ഈ സസ്യത്തിന്‌ കല്‍ത്താമര, കരത്താമര, കല്ലന്‍താമര, അതിചര എന്നീ പേരുകളുമുണ്ട്‌. സമുദ്രനിരപ്പില്‍നിന്ന്‌ 1200 മുതല്‍1500 മീ. വരെ ഉയരമുള്ള നനവാര്‍ന്ന പ്രദേശങ്ങളിലാണ്‌ ഓരിലത്താമര കൂടുതലായും കണ്ടുവരുന്നത്‌.

ഓരിലത്താമരയുടെ ഇലകള്‍ക്ക്‌ ഹൃദയാകാരമാണുള്ളത്‌. ഒറ്റയായി (odd) ഉണ്ടാകുന്ന ഇലകള്‍ക്ക്‌ 30 സെ.മീ. വരെ വ്യാസമുണ്ടായിരിക്കും. 15-20 സെ.മീ. നീളമുള്ള ഇളം വയലറ്റ്‌ നിറമുള്ള പത്രവൃന്തം, ഇലകളില്‍ അങ്ങിങ്ങായി കറുത്ത പുള്ളികള്‍ എന്നിവ ഓരിലത്താമരയുടെ പ്രത്യേകതകളാണ്‌. പുഷ്‌പവൃന്തം (scape)ത്തിന്‌ 20-50 സെ.മീ. നീളമുണ്ടായിരിക്കും. ഒരു പുഷ്‌പവൃന്തത്തില്‍ 12 മുതല്‍ 18 വരെ പുഷ്‌പങ്ങള്‍ ഉണ്ടാകാറുണ്ട്‌. മഞ്ഞകലര്‍ന്ന വെളുത്ത പുഷ്‌പങ്ങള്‍ക്ക്‌ 3 സെ.മീറ്ററോളം നീളമുണ്ടാകും. സഹപത്രങ്ങള്‍ക്ക്‌ (bracts) പ്രാസാകാരമാണുള്ളത്‌. 20 സെ.മീറ്ററോളം നീളമുള്ള വിതളം അധോമുഖ ഭാലാകാരത്തില്‍ (oblan-ceolate) ക്രമീകരിച്ചിരിക്കുന്നു. വിദളങ്ങള്‍ക്ക്‌ സമാനമാണ്‌ ദളങ്ങള്‍. ദളങ്ങളിലെ പ്രധാനദളമായ ലേബല്ലത്തിന്‌ 3 പാളികളുണ്ട്‌.

ഓരിലത്താമര സമൂലം രൂക്ഷവും (astringent) മൂത്രവര്‍ധകവും വിരേചനകാരിയുമാണ്‌. അതിസാരം, അപസ്‌മാരം, ഛര്‍ദി, പ്രമേഹം, രക്തപിത്തം, ശ്വാസകോശസംബന്ധമായ ക്രമക്കേടുകള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഇതു ഫലപ്രദമാണ്‌. ഇതിന്റെ വേര്‌ കുട്ടികളുടെ കുടല്‍രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. ഇതിന്റെ കുരുന്ന്, എണ്ണ ചേര്‍ത്തരച്ച്‌ തലയില്‍ തേച്ചാല്‍ നല്ല തണുപ്പുകിട്ടും. ഓരിലത്താമര സമൂലം പാലിലരച്ച്‌ അരിച്ചു ചൂടാക്കി പഞ്ചസാര ചേര്‍ത്തുകഴിക്കുന്നത്‌ ശരീരത്തിന്റെ ബലഹീനത മാറ്റാന്‍ വളരെ നല്ലതാണ്‌. ഇലയിട്ട്‌ തിളപ്പിച്ച വെള്ളം പ്രസവശുശ്രൂഷയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌.

""ഓരിലത്താമരാം കുത്തിക്കാടി തന്നില്‍ പിഴിഞ്ഞത്‌
	കതകം ചുട്ട ചൂര്‍ണേന കുടിച്ചാലാം വിരേചനം''
എന്ന്‌ യോഗാമൃതത്തില്‍ പരാമര്‍ശിച്ചുകാണുന്നു.
 
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍