This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്‌സൈമുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓക്‌സൈമുകള്‍ == == Oximes == ആൽഡിഹൈഡ്, കീറ്റോണ്‍ എന്നിങ്ങനെയുള്ള ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oximes) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Oximes == | == Oximes == | ||
- | + | ആല്‍ഡിഹൈഡ്, കീറ്റോണ്‍ എന്നിങ്ങനെയുള്ള കാര്‍ബൊണൈല്‍-യൗഗികങ്ങള്‍ (CO-ഗ്രൂപ്പുള്ള ഓര്‍ഗാനിക യൗഗികങ്ങള്‍) ഹൈഡ്രാക്‌സിലമീനുമായി പ്രതിപ്രവര്‍ത്തിച്ചു ലഭ്യമാക്കുന്ന പദാര്‍ഥങ്ങള്‍. ആല്‍ഡിഹൈഡില്‍ നിന്നുകിട്ടുന്നവ ആല്‍ഡോക്‌സൈം എന്നും കീറ്റോണില്‍നിന്നു കിട്ടുന്നവ കിറ്റോക്‌സൈം എന്നും വ്യവഹരിക്കപ്പെടുന്നു. | |
- | + | [[ചിത്രം:Vol5_746_formula1.jpg|400px]] | |
- | + | ||
- | + | ||
- | + | ||
- | + | ആല്‍ഡിഹൈഡ് അല്ലെങ്കില്‍ കീറ്റോണ്‍ ആല്‍ക്കഹോളില്‍ അലിയിച്ചശേഷം ഹൈഡ്രാക്‌സിലമീന്‍ ഹൈഡ്രാക്ലോറൈഡിന്റെ സാന്ദ്രജലീയലായനി ചേര്‍ത്ത് പിന്നീട് സാന്ദ്രസോഡിയം കാര്‍ബണേറ്റ് ലായനിയും കലര്‍ത്തി ചില മണിക്കൂറുകള്‍ സൂക്ഷിച്ചുവയ്‌ക്കുകയോ വാട്ടര്‍ബാത്തില്‍വച്ച് ചെറിയതോതില്‍ ചൂടാക്കുകയോ ചെയ്യുമ്പോള്‍ ആല്‍ക്കഹോളംശം ബാഷ്‌പീഭവിച്ചു പോയശേഷം ഓക്‌സൈം ക്രിസ്റ്റലുകള്‍ വിന്യസ്‌തങ്ങളായിരിക്കുന്നതു കാണാം. ഈഥര്‍ ഉപയോഗിച്ച് ഓക്‌സൈമിനെ നിഷ്‌കര്‍ഷണം (extraction)ചെയ്യാം. താഴ്‌ന്ന ഓക്‌സൈമുകള്‍ മിക്കതും മണമില്ലാത്ത ബാഷ്‌പശീലയൗഗികങ്ങളാണ്. ജലലേയങ്ങളാണ്. ഉയര്‍ന്ന അംശങ്ങള്‍ ജലത്തില്‍ അല്‌പലേയങ്ങളാണ്. ആല്‍ഡോക്‌സൈമും കീറ്റോക്‌സൈമും തമ്മില്‍ ഏറ്റവും പ്രധാനമായ വ്യത്യാസം, ആദ്യത്തേത് അസറ്റൈല്‍ ക്ലോറൈഡുമായി പ്രതിപ്രവര്‍ത്തിച്ച് സയനൈഡുകളുണ്ടാക്കുമ്പോള്‍ രണ്ടാമത്തേത് ഐസോമെറിക പരിവര്‍ത്തനത്തിനു വിധേയമാവുന്നു (ബാക്‌മാന്‍ പ്രതിപ്രവര്‍ത്തനം). | |
- | + | ||
- | + | [[ചിത്രം:Vol5_746_formula2.jpg|400px]] | |
- | + | ||
- | + | ||
- | + | ||
- | + | ||
- | ഓക്‌സൈമുകള്‍ നിഷ്‌പ്രയാസം ലഭ്യമാക്കാവുന്നതുകൊണ്ടും അവയ്‌ക്കു നിശ്ചിതമായ ദ്രവണാങ്കങ്ങളുള്ളതുകൊണ്ടും | + | ഓക്‌സൈമുകള്‍ നിഷ്‌പ്രയാസം ലഭ്യമാക്കാവുന്നതുകൊണ്ടും അവയ്‌ക്കു നിശ്ചിതമായ ദ്രവണാങ്കങ്ങളുള്ളതുകൊണ്ടും ആല്‍ഡിഹൈഡുകളെയും കീറ്റോണുകളെയും അഭിനിര്‍ധാരണം (detection) ചെയ്യുന്നതിന് അവ വളരെ പ്രയോജനപ്പെടുന്നു. ചില ഓക്‌സൈമുകള്‍ക്ക് വ്യാപാരികപ്രയോജനം ഉള്ളതിനാലും സ്റ്റീരിയോ ഐസൊമെറിസത്തിന്റെ താത്ത്വികപഠനത്തില്‍ പ്രാധാന്യമുള്ളതിനാലും ഈയിനം പദാര്‍ഥങ്ങള്‍ ശാസ്‌ത്രജ്ഞരുടെ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നവയാണ്. |
- | (ഡോ. കെ.പി. | + | (ഡോ. കെ.പി. ധര്‍മരാജയ്യര്‍) |
Current revision as of 12:05, 16 ഓഗസ്റ്റ് 2014
ഓക്‌സൈമുകള്‍
Oximes
ആല്‍ഡിഹൈഡ്, കീറ്റോണ്‍ എന്നിങ്ങനെയുള്ള കാര്‍ബൊണൈല്‍-യൗഗികങ്ങള്‍ (CO-ഗ്രൂപ്പുള്ള ഓര്‍ഗാനിക യൗഗികങ്ങള്‍) ഹൈഡ്രാക്‌സിലമീനുമായി പ്രതിപ്രവര്‍ത്തിച്ചു ലഭ്യമാക്കുന്ന പദാര്‍ഥങ്ങള്‍. ആല്‍ഡിഹൈഡില്‍ നിന്നുകിട്ടുന്നവ ആല്‍ഡോക്‌സൈം എന്നും കീറ്റോണില്‍നിന്നു കിട്ടുന്നവ കിറ്റോക്‌സൈം എന്നും വ്യവഹരിക്കപ്പെടുന്നു.
ആല്‍ഡിഹൈഡ് അല്ലെങ്കില്‍ കീറ്റോണ്‍ ആല്‍ക്കഹോളില്‍ അലിയിച്ചശേഷം ഹൈഡ്രാക്‌സിലമീന്‍ ഹൈഡ്രാക്ലോറൈഡിന്റെ സാന്ദ്രജലീയലായനി ചേര്‍ത്ത് പിന്നീട് സാന്ദ്രസോഡിയം കാര്‍ബണേറ്റ് ലായനിയും കലര്‍ത്തി ചില മണിക്കൂറുകള്‍ സൂക്ഷിച്ചുവയ്‌ക്കുകയോ വാട്ടര്‍ബാത്തില്‍വച്ച് ചെറിയതോതില്‍ ചൂടാക്കുകയോ ചെയ്യുമ്പോള്‍ ആല്‍ക്കഹോളംശം ബാഷ്‌പീഭവിച്ചു പോയശേഷം ഓക്‌സൈം ക്രിസ്റ്റലുകള്‍ വിന്യസ്‌തങ്ങളായിരിക്കുന്നതു കാണാം. ഈഥര്‍ ഉപയോഗിച്ച് ഓക്‌സൈമിനെ നിഷ്‌കര്‍ഷണം (extraction)ചെയ്യാം. താഴ്‌ന്ന ഓക്‌സൈമുകള്‍ മിക്കതും മണമില്ലാത്ത ബാഷ്‌പശീലയൗഗികങ്ങളാണ്. ജലലേയങ്ങളാണ്. ഉയര്‍ന്ന അംശങ്ങള്‍ ജലത്തില്‍ അല്‌പലേയങ്ങളാണ്. ആല്‍ഡോക്‌സൈമും കീറ്റോക്‌സൈമും തമ്മില്‍ ഏറ്റവും പ്രധാനമായ വ്യത്യാസം, ആദ്യത്തേത് അസറ്റൈല്‍ ക്ലോറൈഡുമായി പ്രതിപ്രവര്‍ത്തിച്ച് സയനൈഡുകളുണ്ടാക്കുമ്പോള്‍ രണ്ടാമത്തേത് ഐസോമെറിക പരിവര്‍ത്തനത്തിനു വിധേയമാവുന്നു (ബാക്‌മാന്‍ പ്രതിപ്രവര്‍ത്തനം).
ഓക്‌സൈമുകള്‍ നിഷ്‌പ്രയാസം ലഭ്യമാക്കാവുന്നതുകൊണ്ടും അവയ്‌ക്കു നിശ്ചിതമായ ദ്രവണാങ്കങ്ങളുള്ളതുകൊണ്ടും ആല്‍ഡിഹൈഡുകളെയും കീറ്റോണുകളെയും അഭിനിര്‍ധാരണം (detection) ചെയ്യുന്നതിന് അവ വളരെ പ്രയോജനപ്പെടുന്നു. ചില ഓക്‌സൈമുകള്‍ക്ക് വ്യാപാരികപ്രയോജനം ഉള്ളതിനാലും സ്റ്റീരിയോ ഐസൊമെറിസത്തിന്റെ താത്ത്വികപഠനത്തില്‍ പ്രാധാന്യമുള്ളതിനാലും ഈയിനം പദാര്‍ഥങ്ങള്‍ ശാസ്‌ത്രജ്ഞരുടെ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നവയാണ്.
(ഡോ. കെ.പി. ധര്‍മരാജയ്യര്‍)