This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയ്റോബിക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Aerobics) |
Mksol (സംവാദം | സംഭാവനകള്‍) (→Aerobics) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Aerobics == | == Aerobics == | ||
- | ആധുനിക വ്യായാമമുറ. "പ്രാണവായുവിനോടൊപ്പം' എന്നാണ് ഈ പദത്തിന്റെ | + | ആധുനിക വ്യായാമമുറ. "പ്രാണവായുവിനോടൊപ്പം' എന്നാണ് ഈ പദത്തിന്റെ വാച്യാര്‍ഥമെങ്കിലും ഒരു നാമവിശേഷണപദമായി ഉപയുക്തമാക്കുമ്പോഴാണ് ഇതിനു പ്രസക്തി കൈവരുന്നത്. നിതേ്യന മുറതെറ്റാതെ ശീലിക്കുകയാണെങ്കില്‍ എയ്റോബിക്സ് വ്യായാമങ്ങള്‍ക്ക് ഹൃദയത്തിനും ശ്വാസകോശത്തിനും മതിയായ സംരക്ഷണം ഉറപ്പുവരുത്താനാകും. മറ്റു വ്യായാമമുറകളില്നിന്നും വ്യത്യസ്തമായി മനുഷ്യശരീരത്തിലെ കൊഴുപ്പിന്റെ അംശത്തെ, "എയ്റോബിക്സ്' ദ്രുതഗതിയില്‍ തപിപ്പിക്കുന്നു. |
- | [[ചിത്രം:Vol5p218_Aerobics.jpg|thumb|]] | + | [[ചിത്രം:Vol5p218_Aerobics.jpg|thumb|പശ്ചാത്തലസംഗീതത്തിന് അനുയോജ്യമായി നടത്തുന്ന |
- | നിശ്ചിത | + | എയ്റോബിക്സ് വ്യായാമമുറ]] |
+ | നിശ്ചിത താളക്രമത്തില്‍ ശരീരപേശികളെ ചലിപ്പിക്കുന്നതിലൂടെ വക്രീകരണം, ദൃഢത, ഹൃദയധമനീബലം എന്നിവ സാധ്യമാക്കപ്പെടുന്നു. സാധാരണഗതിയില്‍ ഒരുസംഘം പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പരിശീലകന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി താളനിബദ്ധമായി ചെയ്യുന്നതാണ് ഈ വ്യായാമരീതി. പ്രാണവായുവിന്റെ ഉപയുക്തതയില്‍ അധിഷ്ഠിതമാണ് ഈ വ്യായാമപദ്ധതിയെന്നതിനാല് ദീര്‍ഘമായ പരിശീലനാവസരങ്ങളില് ഇക്കാര്യം പ്രതേ്യക പരിഗണനയര്‍ഹിക്കുന്നു. | ||
- | മുന്‍കാല | + | മുന്‍കാല എയര്‍ഫോഴ്സ് ഭിഷഗ്വരനും ദീര്‍ഘദൂര ഓട്ടക്കാരനുമായിരുന്ന ഡോ. കെന്നത്ത് എച്ച്. കൂപ്പര്‍ ആണ് 1968-ല്‍ സമാരംഭിച്ച ഈ വ്യായാമസങ്കേതത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം എയ്റോബിക്സ് എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. പില്ക്കാലത്ത് ടെലിവിഷന്‍-ദൃശ്യമാധ്യമങ്ങള്‍, ഈ വ്യായാമപദ്ധതിയുടെ ഉത്കൃഷ്ടത ആയിരക്കണക്കിന് ജനങ്ങളുടെ സ്വീകരണമുറിയിലേക്ക് ആനയിക്കുന്നതില്‍ മാത്സര്യബുദ്ധിയോടെ നീങ്ങിത്തുടങ്ങി. |
- | ഈ വ്യായാമരീതി തികച്ചും ലളിതവും തുടരെ ചെയ്യാന്‍ എളുപ്പവുമായി കരുതപ്പെടുന്നു. പ്രാണവായുവിന്റെ ഉച്ഛ്വാസനില | + | ഈ വ്യായാമരീതി തികച്ചും ലളിതവും തുടരെ ചെയ്യാന്‍ എളുപ്പവുമായി കരുതപ്പെടുന്നു. പ്രാണവായുവിന്റെ ഉച്ഛ്വാസനില ഉയര്‍ത്തുന്നതിനായി ശരീരഭാഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയെന്നതാണ് വ്യായാമത്തിന്റെ പ്രാഥമിക ലക്ഷ്യം. പിന്നീട് വ്യായാമമുറകള്‍ പശ്ചാത്തലസംഗീതത്തിന് അനുയോജ്യമായി അനുഷ്ഠിക്കുകയാണ് പതിവ്. പ്രാണവായുവിന്റെ ആന്തരികപ്രവാഹത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. എല്ലാ വിസ്തൃത പേശീഗ്രൂപ്പുകളും പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുശക്തമായ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. ഹൃദയത്തെ കൂടുതലായി ബലപ്പെടുത്തുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുക, ശരീരഭാരം ക്രമീകരിക്കുക, പ്രമേഹവും ഹൃേദ്രാഗവും തടയുക, അമിതവണ്ണം ഒഴിവാക്കുക, ശരീരത്തിലെ നല്ല കൊളസ്ട്രാള്‍ വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രാള്‍ ലഘൂകരിക്കുകയും ചെയ്യുക, ശ്വാസോച്ഛ്വാസഗതി സുഗമമാക്കുക, പേശീബലവും ചലനശേഷിയും വര്‍ധിപ്പിക്കുക, ഉറക്കക്കുറവു ശമിപ്പിക്കുക, രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുക, ശാരീരികക്ഷീണം ഇല്ലാതാക്കുകയും ഓജസ്സും ഉണര്‍വും അധികരിപ്പിക്കുകയും ചെയ്യുക, വിഷാദാവസ്ഥയും പരിഭ്രമവും ഇല്ലാതാക്കുക, ശരീരത്തിന്റെ താപനില ക്രമപ്പെടുത്തുക, രക്തപര്യയനം സുഗമമാക്കുക, ചിലതരം കാന്‍സര്‍ രോഗങ്ങളില്‍നിന്നും ശരീരത്തെ സംരക്ഷിക്കുക തുടങ്ങിയ ആരോഗ്യപരിപാലന കര്മപരിപാടികളില് "എയ്റോബിക്സി'ന്റെ പ്രാധാന്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. |
- | പൊതുവേ, | + | പൊതുവേ, ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിന്റെ അംശത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ "എയ്റോബിക്സ്' വ്യായാമമുറകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഇതിനു പുറമേ, ആരോഗ്യകരമായ ദീര്ഘജീവിതം, മാനസികോല്ലാസം, സത്ചിന്തകള്‍, ശുഭാപ്തിവിശ്വാസം തുടങ്ങിയവയും "എയ്റോബിക്സ്' ഉള്‍ക്കൊള്ളുന്നു. ആരോഗ്യപരിപാലനത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വ്യായാമമുറയാണിത്. |
- | (ഡോ. ബി. | + | (ഡോ. ബി. സുകുമാരന്‍നായര്‍) |
Current revision as of 05:51, 16 ഓഗസ്റ്റ് 2014
എയ്റോബിക്സ്
Aerobics
ആധുനിക വ്യായാമമുറ. "പ്രാണവായുവിനോടൊപ്പം' എന്നാണ് ഈ പദത്തിന്റെ വാച്യാര്‍ഥമെങ്കിലും ഒരു നാമവിശേഷണപദമായി ഉപയുക്തമാക്കുമ്പോഴാണ് ഇതിനു പ്രസക്തി കൈവരുന്നത്. നിതേ്യന മുറതെറ്റാതെ ശീലിക്കുകയാണെങ്കില്‍ എയ്റോബിക്സ് വ്യായാമങ്ങള്‍ക്ക് ഹൃദയത്തിനും ശ്വാസകോശത്തിനും മതിയായ സംരക്ഷണം ഉറപ്പുവരുത്താനാകും. മറ്റു വ്യായാമമുറകളില്നിന്നും വ്യത്യസ്തമായി മനുഷ്യശരീരത്തിലെ കൊഴുപ്പിന്റെ അംശത്തെ, "എയ്റോബിക്സ്' ദ്രുതഗതിയില്‍ തപിപ്പിക്കുന്നു.
നിശ്ചിത താളക്രമത്തില്‍ ശരീരപേശികളെ ചലിപ്പിക്കുന്നതിലൂടെ വക്രീകരണം, ദൃഢത, ഹൃദയധമനീബലം എന്നിവ സാധ്യമാക്കപ്പെടുന്നു. സാധാരണഗതിയില്‍ ഒരുസംഘം പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പരിശീലകന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി താളനിബദ്ധമായി ചെയ്യുന്നതാണ് ഈ വ്യായാമരീതി. പ്രാണവായുവിന്റെ ഉപയുക്തതയില്‍ അധിഷ്ഠിതമാണ് ഈ വ്യായാമപദ്ധതിയെന്നതിനാല് ദീര്‍ഘമായ പരിശീലനാവസരങ്ങളില് ഇക്കാര്യം പ്രതേ്യക പരിഗണനയര്‍ഹിക്കുന്നു.
മുന്‍കാല എയര്‍ഫോഴ്സ് ഭിഷഗ്വരനും ദീര്‍ഘദൂര ഓട്ടക്കാരനുമായിരുന്ന ഡോ. കെന്നത്ത് എച്ച്. കൂപ്പര്‍ ആണ് 1968-ല്‍ സമാരംഭിച്ച ഈ വ്യായാമസങ്കേതത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം എയ്റോബിക്സ് എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. പില്ക്കാലത്ത് ടെലിവിഷന്‍-ദൃശ്യമാധ്യമങ്ങള്‍, ഈ വ്യായാമപദ്ധതിയുടെ ഉത്കൃഷ്ടത ആയിരക്കണക്കിന് ജനങ്ങളുടെ സ്വീകരണമുറിയിലേക്ക് ആനയിക്കുന്നതില്‍ മാത്സര്യബുദ്ധിയോടെ നീങ്ങിത്തുടങ്ങി.
ഈ വ്യായാമരീതി തികച്ചും ലളിതവും തുടരെ ചെയ്യാന്‍ എളുപ്പവുമായി കരുതപ്പെടുന്നു. പ്രാണവായുവിന്റെ ഉച്ഛ്വാസനില ഉയര്‍ത്തുന്നതിനായി ശരീരഭാഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയെന്നതാണ് വ്യായാമത്തിന്റെ പ്രാഥമിക ലക്ഷ്യം. പിന്നീട് വ്യായാമമുറകള്‍ പശ്ചാത്തലസംഗീതത്തിന് അനുയോജ്യമായി അനുഷ്ഠിക്കുകയാണ് പതിവ്. പ്രാണവായുവിന്റെ ആന്തരികപ്രവാഹത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. എല്ലാ വിസ്തൃത പേശീഗ്രൂപ്പുകളും പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുശക്തമായ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. ഹൃദയത്തെ കൂടുതലായി ബലപ്പെടുത്തുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുക, ശരീരഭാരം ക്രമീകരിക്കുക, പ്രമേഹവും ഹൃേദ്രാഗവും തടയുക, അമിതവണ്ണം ഒഴിവാക്കുക, ശരീരത്തിലെ നല്ല കൊളസ്ട്രാള്‍ വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രാള്‍ ലഘൂകരിക്കുകയും ചെയ്യുക, ശ്വാസോച്ഛ്വാസഗതി സുഗമമാക്കുക, പേശീബലവും ചലനശേഷിയും വര്‍ധിപ്പിക്കുക, ഉറക്കക്കുറവു ശമിപ്പിക്കുക, രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുക, ശാരീരികക്ഷീണം ഇല്ലാതാക്കുകയും ഓജസ്സും ഉണര്‍വും അധികരിപ്പിക്കുകയും ചെയ്യുക, വിഷാദാവസ്ഥയും പരിഭ്രമവും ഇല്ലാതാക്കുക, ശരീരത്തിന്റെ താപനില ക്രമപ്പെടുത്തുക, രക്തപര്യയനം സുഗമമാക്കുക, ചിലതരം കാന്‍സര്‍ രോഗങ്ങളില്‍നിന്നും ശരീരത്തെ സംരക്ഷിക്കുക തുടങ്ങിയ ആരോഗ്യപരിപാലന കര്മപരിപാടികളില് "എയ്റോബിക്സി'ന്റെ പ്രാധാന്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
പൊതുവേ, ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിന്റെ അംശത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ "എയ്റോബിക്സ്' വ്യായാമമുറകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഇതിനു പുറമേ, ആരോഗ്യകരമായ ദീര്ഘജീവിതം, മാനസികോല്ലാസം, സത്ചിന്തകള്‍, ശുഭാപ്തിവിശ്വാസം തുടങ്ങിയവയും "എയ്റോബിക്സ്' ഉള്‍ക്കൊള്ളുന്നു. ആരോഗ്യപരിപാലനത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വ്യായാമമുറയാണിത്.
(ഡോ. ബി. സുകുമാരന്‍നായര്‍)