This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐൽ ഒഫ് മാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Isle of Man) |
Mksol (സംവാദം | സംഭാവനകള്‍) (→ഐൽ ഒഫ് മാന്‍) |
||
വരി 1: | വരി 1: | ||
- | == | + | == ഐല്‍ ഒഫ് മാന്‍ == |
- | + | ||
== Isle of Man == | == Isle of Man == |
Current revision as of 05:46, 16 ഓഗസ്റ്റ് 2014
ഐല്‍ ഒഫ് മാന്‍
Isle of Man
ഐറിഷ് കടലില്‍ ബ്രിട്ടീഷ് ദ്വീപുകളുടെ വടക്കുപടിഞ്ഞാറ് തീരത്തുനിന്ന് 56 കി. മീ. അകെലയായി സ്ഥിതിചെയ്യുന്ന ദ്വീപ്. ബ്രിട്ടന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്ന ഐല്‍ ഒഫ് മാന്‍ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പ്രാധാന്യം നേടിയിരിക്കുന്നത്. താരതമേ്യന തണുപ്പുകുറഞ്ഞ ശൈത്യകാലവും താപനില കുറഞ്ഞ ഉഷ്‌ണകാലവും ചേര്‍ന്ന സുഖകരമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ബ്രിട്ടീഷുകാരുടെ ഒഴിവുകാല വിനോദകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു.
518 ച. കീ. മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപിന്റെ മധ്യഭാഗത്ത് തെക്കുവടക്കായി തരിശായ മൊട്ടക്കുന്നുകളുടെ ഒരു നിര കാണാം. ഇവയ്‌ക്കുചുറ്റും കാര്‍ഷികോപയുക്തമായ നിരന്ന പ്രദേശമാണുള്ളത്. ഓട്‌സ് ആണ് പ്രധാനവിള. ആടുവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. നാലോ ആറോ കൊമ്പുകളുള്ള മാങ്‌സ്‌ലോഗ്‌ടന്‍ എന്നയിനം ആടുകള്‍ ഇവിടത്തെ ഒരു സവിശേഷതയാണ്. തന്മൂലം ക്ഷീരസംബന്ധിയായ വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ഈ ദ്വീപിന് ചുറ്റുമുള്ള കടലുകളില്‍ സമ്പദ്‌പ്രധാനമായ ഹെറിങ്‌മത്സ്യം സമൃദ്ധമായുണ്ട്. മീന്‍പിടിത്തവും ഉപ്പിട്ടുണക്കിയ ഹെറിങ്ങിന്റെ കയറ്റുമതിയും ഈ ദ്വീപിലെ പ്രധാന വ്യവസായമായി വളര്‍ന്നിരിക്കുന്നു. സ്‌കോട്ട്‌ലന്‍ഡുകാരായ കുടിയേറ്റക്കാരാണ് പൊതുവേ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജനങ്ങളില്‍ ഭൂരിപക്ഷവും സ്‌കാന്‍ഡിനേവിയയില്‍ നിന്ന് കുടിയേറിയ കെല്‍റ്റിക് വിഭാഗക്കാരാണ്. മെഥേഡിസ്റ്റ്, ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട്, റോമന്‍ കത്തോലിക്കര്‍ തുടങ്ങി ക്രിസ്‌തുമതത്തിന്റെ അവാന്തര വിഭാഗങ്ങള്‍ക്ക് ഗണ്യമായ സംഖ്യാബലമുണ്ട്.
ഐല്‍ ഒഫ് മാനിലെ പ്രധാന വരുമാനമാര്‍ഗം ടൂറിസം ആണ്; പ്രതിവര്‍ഷം ഏതാണ്ട് അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഒഴിവുകാലം കഴിച്ചുകൂട്ടുവാനായി ഈ ദ്വീപില്‍ എത്തിച്ചേരുന്നു.
ബ്രിട്ടീഷ് രാജാവ് അഥവാ രാജ്ഞി നിയമിക്കുന്ന ഗവര്‍ണറാണ് ഈ ദ്വീപിലെ ഭരണത്തലവന്‍. ഗവര്‍ണറെ ഉപദേശിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുമുണ്ട്. പാരമ്പര്യ ക്രമത്തിന് മുന്‍തൂക്കം നല്‌കുന്ന തനതായ നിയമവ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള സ്വയംഭരണമാണ് ഇവിടെ നിലവിലുള്ളത്. തലസ്ഥാനം ഡഗ്‌ളസ്. ജനസംഖ്യ: 80000(2006).