This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസോമോർഫിസം (സമരൂപത)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Isomorfism) |
Mksol (സംവാദം | സംഭാവനകള്‍) (→ഐസോമോർഫിസം (സമരൂപത)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഐസോമോര്‍ഫിസം (സമരൂപത) == |
- | + | ||
== Isomorfism == | == Isomorfism == | ||
- | ഒരു | + | ഒരു ഖനിജയൗഗികത്തില്‍ ഉള്ള ഒരു അണുവോ അയോണോ റാഡിക്കലോ മറ്റൊന്നാല്‍ പ്രതിസ്ഥാപിതമായി വരുന്ന പ്രതിഭാസത്തിനാണ് ഖനിജ വിജ്ഞാനീയ(minerology)ത്തില്‍ ഐസോമോര്‍ഫിസം എന്നു പറയുന്നത്. പ്രതിസ്ഥാപനം എത്രമാത്രം നടക്കുന്നു എന്നത് താപനില, അയോണികവലുപ്പം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരേ വലുപ്പമുള്ളവയോ അഥവാ ഏകദേശമായി ഒരേ വലുപ്പമുള്ളവയോ ആയ അയോണുകള്‍ മാത്രമേ അന്യോന്യം പ്രതിസ്ഥാപിക്കുകയുള്ളൂ. |
- | ഒരേ രാസഘടനയുള്ള യൗഗികള്‍ക്ക് ഒരേ | + | ഒരേ രാസഘടനയുള്ള യൗഗികള്‍ക്ക് ഒരേ ക്രിസ്റ്റല്‍ സംരചനയും ഒരേ ക്രിസ്റ്റല്‍ രൂപവും ഉണ്ടാകുന്ന പ്രതിഭാസത്തെയും ഐസോമോര്‍ഫിസം എന്നു വിളിക്കാം. KMnO<sub>4</sub>, KClO<sub>4</sub> എന്നിവയ്‌ക്കുള്ള സദൃശ-ഫോര്‍മുലകള്‍ രണ്ടും Mn, Cl എന്നീ അണുക്കളുടെ വച്ചുമാറ്റത്താല്‍ കിട്ടുന്നു. ഇവയ്‌ക്ക് രണ്ടിനും ഒരേ ക്രിസ്റ്റല്‍ രൂപവും ഉണ്ട്. അതുപോലെതന്നെ പൊട്ടാഷ് ആലം, ക്രാം ആലം എന്നിവയും ഐസോമോര്‍ഫസ് ആണ്. ഇവിടെ പൊട്ടാഷ് ആലത്തിലെ Al<sup>3+</sup> അയോണുകള്‍ക്കുപകരം Cr<sup>3+</sup> അയോണുകള്‍ വരുന്നു.TiO<sub>2</sub>, SiO<sub>2</sub> എന്നിവ തമ്മിലും സമരൂപതയുണ്ട്. |
- | രസതന്ത്രത്തിന്റെ | + | രസതന്ത്രത്തിന്റെ വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സമരൂപതയ്‌ക്ക് ഒരു പ്രമുഖസ്ഥാനം ഉണ്ടെന്നു കാണാം. അണുഭാരനിര്‍ണയനത്തില്‍ മിത്‌ഷര്‍ലിഖ് അനുശാസിച്ച (1819) സമരൂപതാനിയമം(Law of Isomorphism) വളരെപ്രയോജനപ്പെട്ടിരുന്നു. ഈ നിയമപ്രകാരം സമരൂപികളായ പദാര്‍ഥങ്ങള്‍ക്ക് ഒരേതരത്തിലുള്ള രാസസൂത്രം ഉണ്ടായിരിക്കും. ഇതനുസരിച്ച് രാസസൂത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യം ക്രിസ്റ്റല്‍ രൂപത്തിലും പ്രതിഫലിക്കുന്നു. നിക്കല്‍ സള്‍ഫേറ്റ് (NiSO4, 7H2O), സിങ്ക് സള്‍ഫേറ്റ്(ZnSO<sub>4</sub> 7H2O),, ക്രാമിയം ഓക്‌സൈഡ് (Cr<sub>2</sub>O<sub>3</sub>). അലുമിനിയം ഓക്‌സൈഡ്(Al<sub>2</sub>O<sub>3</sub>),ആലങ്ങള്‍ എന്നിവയിലെല്ലാം സമരൂപത ദൃശ്യമാകുന്നുണ്ടെങ്കിലും ഒരേ ക്രിസ്റ്റല്‍ രൂപമുള്ളതുകൊണ്ട് രണ്ടുപദാര്‍ഥങ്ങള്‍ക്ക് ഒരേ തരത്തിലുള്ള രാസസൂത്രം ഉണ്ടാകണമെന്നില്ല. |
- | സമരൂപികളായ രണ്ടു | + | സമരൂപികളായ രണ്ടു പദാര്‍ഥങ്ങള്‍ തമ്മില്‍ "ഖരലായനി' സാധ്യമാണെന്നതു കൂടാതെ ഒന്നിന്റെ ക്രിസ്റ്റല്‍ മറ്റേ പദാര്‍ഥത്തിന്റെ ലായനിയില്‍ വളരുകയും ചെയ്യും. രണ്ടിന്റെയും മിശ്രിതമായ ലായനിയില്‍ നിന്നു വിളയുന്ന ക്രിസ്റ്റലുകള്‍ രണ്ടു പദാര്‍ഥങ്ങളുടെയും മിശ്ര-ക്രിസ്റ്റലുകളായിരിക്കും. ഇവയാണ് ഖരലായനികള്‍. ഒരു പദാര്‍ഥത്തിന്റെ ക്രിസ്റ്റല്‍ അതിന്റെ സമരൂപിയായ മറ്റൊന്നിന്റെ പൂരിത ലായനിയില്‍ വളരാന്‍ അനുവദിച്ചാല്‍ രണ്ടാമത്തെ പദാര്‍ഥം ആ ക്രിസ്റ്റലിന്റെ പുറമേ നിക്ഷേപിക്കപ്പെട്ട് ക്രിസ്റ്റല്‍ വളരുന്നതായി കാണാം. കടും വയലറ്റ് നിറമുള്ള ക്രാം-ആലം ക്രിസ്റ്റലുകള്‍ നൈലോണ്‍ നൂലുകൊണ്ടോ കുതിരവാല്‍കൊണ്ടോ നിറമില്ലാത്ത പൂരിതപൊട്ടാഷ് ആലം ലായനിയില്‍ തൂക്കിയിട്ടാല്‍ ഇരുണ്ട ക്രാ-ആലം ക്രിസ്റ്റലിനെ പൊതിഞ്ഞ് ഗ്ലാസ് കൂടുപോലെ സുതാര്യ(transparent)മായ പൊട്ടാഷ്-ആലം ക്രിസ്റ്റലീകരിക്കുന്നു. വളര്‍ന്ന ക്രിസ്റ്റലിന്റെ അന്തര്‍ഭാഗത്ത് അതേ ആകൃതിയില്‍ ഒരു ചെറിയ ഇരുണ്ട ക്രിസ്റ്റല്‍ സ്‌ഫടികക്കൂട്ടില്‍ പതിച്ചതുപോലെ പരിലസിക്കുന്നതു കാണാം. |
- | സമരൂപതാനിയമം പലപ്പോഴും ലംഘിക്കപ്പെടുന്നതായി കാണുന്നു. കൂടാതെ | + | സമരൂപതാനിയമം പലപ്പോഴും ലംഘിക്കപ്പെടുന്നതായി കാണുന്നു. കൂടാതെ ക്രിസ്റ്റല്‍ സംരചന ഒന്നാണെങ്കില്‍ക്കൂടി രാസസൂത്രം സദൃശമാകണമെന്നുമില്ല. ഖനിജങ്ങളിലും രത്‌നങ്ങളിലും സമരൂപത സര്‍വസാധാരണമായി കാണുന്നുണ്ട്. |
- | ഗണിതശാസ്‌ത്രത്തിലെ | + | ഗണിതശാസ്‌ത്രത്തിലെ ഐസോമോര്‍ഫിസതത്ത്വം തന്നെയാണ് മറ്റു ശാസ്‌ത്രങ്ങളിലെന്നപോലെ ഇവിടെയും പ്രയുക്തമായിട്ടുള്ളത്. നോ. മോര്‍ഫിസം |
- | (ഡോ. കെ.പി. | + | (ഡോ. കെ.പി. ധര്‍മരാജയ്യര്‍) |
Current revision as of 05:30, 16 ഓഗസ്റ്റ് 2014
ഐസോമോര്‍ഫിസം (സമരൂപത)
Isomorfism
ഒരു ഖനിജയൗഗികത്തില്‍ ഉള്ള ഒരു അണുവോ അയോണോ റാഡിക്കലോ മറ്റൊന്നാല്‍ പ്രതിസ്ഥാപിതമായി വരുന്ന പ്രതിഭാസത്തിനാണ് ഖനിജ വിജ്ഞാനീയ(minerology)ത്തില്‍ ഐസോമോര്‍ഫിസം എന്നു പറയുന്നത്. പ്രതിസ്ഥാപനം എത്രമാത്രം നടക്കുന്നു എന്നത് താപനില, അയോണികവലുപ്പം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരേ വലുപ്പമുള്ളവയോ അഥവാ ഏകദേശമായി ഒരേ വലുപ്പമുള്ളവയോ ആയ അയോണുകള്‍ മാത്രമേ അന്യോന്യം പ്രതിസ്ഥാപിക്കുകയുള്ളൂ.
ഒരേ രാസഘടനയുള്ള യൗഗികള്‍ക്ക് ഒരേ ക്രിസ്റ്റല്‍ സംരചനയും ഒരേ ക്രിസ്റ്റല്‍ രൂപവും ഉണ്ടാകുന്ന പ്രതിഭാസത്തെയും ഐസോമോര്‍ഫിസം എന്നു വിളിക്കാം. KMnO4, KClO4 എന്നിവയ്‌ക്കുള്ള സദൃശ-ഫോര്‍മുലകള്‍ രണ്ടും Mn, Cl എന്നീ അണുക്കളുടെ വച്ചുമാറ്റത്താല്‍ കിട്ടുന്നു. ഇവയ്‌ക്ക് രണ്ടിനും ഒരേ ക്രിസ്റ്റല്‍ രൂപവും ഉണ്ട്. അതുപോലെതന്നെ പൊട്ടാഷ് ആലം, ക്രാം ആലം എന്നിവയും ഐസോമോര്‍ഫസ് ആണ്. ഇവിടെ പൊട്ടാഷ് ആലത്തിലെ Al3+ അയോണുകള്‍ക്കുപകരം Cr3+ അയോണുകള്‍ വരുന്നു.TiO2, SiO2 എന്നിവ തമ്മിലും സമരൂപതയുണ്ട്.
രസതന്ത്രത്തിന്റെ വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സമരൂപതയ്‌ക്ക് ഒരു പ്രമുഖസ്ഥാനം ഉണ്ടെന്നു കാണാം. അണുഭാരനിര്‍ണയനത്തില്‍ മിത്‌ഷര്‍ലിഖ് അനുശാസിച്ച (1819) സമരൂപതാനിയമം(Law of Isomorphism) വളരെപ്രയോജനപ്പെട്ടിരുന്നു. ഈ നിയമപ്രകാരം സമരൂപികളായ പദാര്‍ഥങ്ങള്‍ക്ക് ഒരേതരത്തിലുള്ള രാസസൂത്രം ഉണ്ടായിരിക്കും. ഇതനുസരിച്ച് രാസസൂത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യം ക്രിസ്റ്റല്‍ രൂപത്തിലും പ്രതിഫലിക്കുന്നു. നിക്കല്‍ സള്‍ഫേറ്റ് (NiSO4, 7H2O), സിങ്ക് സള്‍ഫേറ്റ്(ZnSO4 7H2O),, ക്രാമിയം ഓക്‌സൈഡ് (Cr2O3). അലുമിനിയം ഓക്‌സൈഡ്(Al2O3),ആലങ്ങള്‍ എന്നിവയിലെല്ലാം സമരൂപത ദൃശ്യമാകുന്നുണ്ടെങ്കിലും ഒരേ ക്രിസ്റ്റല്‍ രൂപമുള്ളതുകൊണ്ട് രണ്ടുപദാര്‍ഥങ്ങള്‍ക്ക് ഒരേ തരത്തിലുള്ള രാസസൂത്രം ഉണ്ടാകണമെന്നില്ല.
സമരൂപികളായ രണ്ടു പദാര്‍ഥങ്ങള്‍ തമ്മില്‍ "ഖരലായനി' സാധ്യമാണെന്നതു കൂടാതെ ഒന്നിന്റെ ക്രിസ്റ്റല്‍ മറ്റേ പദാര്‍ഥത്തിന്റെ ലായനിയില്‍ വളരുകയും ചെയ്യും. രണ്ടിന്റെയും മിശ്രിതമായ ലായനിയില്‍ നിന്നു വിളയുന്ന ക്രിസ്റ്റലുകള്‍ രണ്ടു പദാര്‍ഥങ്ങളുടെയും മിശ്ര-ക്രിസ്റ്റലുകളായിരിക്കും. ഇവയാണ് ഖരലായനികള്‍. ഒരു പദാര്‍ഥത്തിന്റെ ക്രിസ്റ്റല്‍ അതിന്റെ സമരൂപിയായ മറ്റൊന്നിന്റെ പൂരിത ലായനിയില്‍ വളരാന്‍ അനുവദിച്ചാല്‍ രണ്ടാമത്തെ പദാര്‍ഥം ആ ക്രിസ്റ്റലിന്റെ പുറമേ നിക്ഷേപിക്കപ്പെട്ട് ക്രിസ്റ്റല്‍ വളരുന്നതായി കാണാം. കടും വയലറ്റ് നിറമുള്ള ക്രാം-ആലം ക്രിസ്റ്റലുകള്‍ നൈലോണ്‍ നൂലുകൊണ്ടോ കുതിരവാല്‍കൊണ്ടോ നിറമില്ലാത്ത പൂരിതപൊട്ടാഷ് ആലം ലായനിയില്‍ തൂക്കിയിട്ടാല്‍ ഇരുണ്ട ക്രാ-ആലം ക്രിസ്റ്റലിനെ പൊതിഞ്ഞ് ഗ്ലാസ് കൂടുപോലെ സുതാര്യ(transparent)മായ പൊട്ടാഷ്-ആലം ക്രിസ്റ്റലീകരിക്കുന്നു. വളര്‍ന്ന ക്രിസ്റ്റലിന്റെ അന്തര്‍ഭാഗത്ത് അതേ ആകൃതിയില്‍ ഒരു ചെറിയ ഇരുണ്ട ക്രിസ്റ്റല്‍ സ്‌ഫടികക്കൂട്ടില്‍ പതിച്ചതുപോലെ പരിലസിക്കുന്നതു കാണാം.
സമരൂപതാനിയമം പലപ്പോഴും ലംഘിക്കപ്പെടുന്നതായി കാണുന്നു. കൂടാതെ ക്രിസ്റ്റല്‍ സംരചന ഒന്നാണെങ്കില്‍ക്കൂടി രാസസൂത്രം സദൃശമാകണമെന്നുമില്ല. ഖനിജങ്ങളിലും രത്‌നങ്ങളിലും സമരൂപത സര്‍വസാധാരണമായി കാണുന്നുണ്ട്.
ഗണിതശാസ്‌ത്രത്തിലെ ഐസോമോര്‍ഫിസതത്ത്വം തന്നെയാണ് മറ്റു ശാസ്‌ത്രങ്ങളിലെന്നപോലെ ഇവിടെയും പ്രയുക്തമായിട്ടുള്ളത്. നോ. മോര്‍ഫിസം
(ഡോ. കെ.പി. ധര്‍മരാജയ്യര്‍)