This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഫെഡ്രിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Efedrin) |
Mksol (സംവാദം | സംഭാവനകള്‍) (→Efedrin) |
||
വരി 5: | വരി 5: | ||
== Efedrin == | == Efedrin == | ||
- | ചൈനയിലും ഇന്ത്യയിലെ ഹിമാലയത്തിലും കണ്ടുവരുന്ന മാഹു ആങ് | + | ചൈനയിലും ഇന്ത്യയിലെ ഹിമാലയത്തിലും കണ്ടുവരുന്ന മാഹു ആങ് ചെടിയില്‍നിന്നു ലഭ്യമാകുന്ന ഒരു ആല്‍ക്കലോയ്‌ഡ്. പ്രസ്‌തുത ചെടി, എഫീഡ്ര ജീനസ്സില്‍പ്പെട്ടതാകയാല്‍ ഈ ആല്‍ക്കലോയ്‌ഡിന് എഫെഡ്രിന്‍ എന്നു വ്യവഹാരമുണ്ടായി. നാഗി (Nagi) എന്ന ശാസ്‌ത്രജ്ഞനാണ് 1817-ല്‍ ഈ രാസവസ്‌തു ചെടിയില്‍നിന്നു വേര്‍തിരിച്ചെടുത്തത്. 1926-ലാണ് ഇതിനെക്കുറിച്ചുള്ള സമഗ്രമായ പഠനം നടന്നത്. അതിനുശേഷം സംശ്ലേഷണദ്വാരാ ഈ യൗഗികം ധാരാളമായി നിര്‍മിച്ചുവരുന്നു. |
[[ചിത്രം:Vol5_235_formula.jpg|400px]] | [[ചിത്രം:Vol5_235_formula.jpg|400px]] | ||
- | എഫ്രഡിന്റെ ഔഷധമൂല്യം | + | എഫ്രഡിന്റെ ഔഷധമൂല്യം ചൈനയില്‍ പ്രാചീന കാലത്തുതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. എപിനെഫ്രിന്‍ (അഡ്രിനലിന്‍) എന്ന ഔഷധത്തിനു സമാനമാണ് ഇതിന്റെ ശരീരക്രിയാത്മകമായ പ്രവര്‍ത്തനം. ശരീരത്തിലുള്ള എന്‍സൈമുകളാലൊന്നും ബാധിക്കപ്പെടാത്തതുകൊണ്ടും പന്ത്രണ്ടുമണിക്കൂറിനുള്ളില്‍ 40 ശതമാനം മാത്രമേ മൂത്രം വഴി പുറന്തള്ളപ്പെടുന്നുള്ളൂ എന്നതുകൊണ്ടും ഇതിന്റെ ഔഷധഗുണം ശരീരത്തിനു കൂടുതല്‍ നേരം ലഭ്യമാകുന്നതാണ്. ഇഞ്ചക്ഷന്‍ വഴിയായോ മൗഖികമായോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത് മൃദുപേശികലകള്‍ക്ക് ആകര്‍ഷം (spasm) ജനിപ്പിക്കുന്നു; രക്തസ്രാവമുള്ളപ്പോള്‍ ശരീരത്തിലാകമാനമുള്ള വാഹികളെ സങ്കോചിപ്പിച്ച് രക്തസമ്മര്‍ദം സാധാരണഗതിയിലാക്കുന്നു. മൂക്കിലൊഴിക്കുന്ന മരുന്നുകളില്‍ ഇതു കലര്‍ത്താറുണ്ട്; നാസാമാര്‍ഗത്തിലെ സ്‌തരങ്ങള്‍ക്കു ചുളിവുണ്ടാക്കി ജലദോഷബാധകാലങ്ങളില്‍ ശ്വാസോച്ഛ്വാസതടസ്സങ്ങളെ ലഘൂകരിക്കുന്നു. ശ്വസനികകളുടെ മൃദുപേശികലകള്‍ക്കു ശ്രാന്തി (relaxiation) നല്‌കുവാന്‍ കഴിവുള്ള ഈ ഔഷധം ആസ്‌ത്‌മാരോഗികള്‍ക്ക് ആശ്വാസപ്രദമാണ്. അസംയതമൂത്രത്വം (enuresis), വില്ലന്‍ചുമ (whooping cough), പരാഗജ്വരം (hay fever)എന്നിവയ്‌ക്കും ഇതു പ്രതിവിധിയാണ്. കൃഷ്‌ണമണിയുടെ വികസനത്തിനായി ഇതു പ്രയോജനപ്പെടുത്താറുണ്ട്. 15 മുതല്‍ 60 വരെ മില്ലിഗ്രാമാണ് ഇതിന്റെ സാധാരണമാത്ര. എഫെഡ്രിന്റെ ആനുഷംഗിക പ്രഭാവങ്ങളെ (side effects) നേരിടാന്‍ ബാര്‍ബിറ്റുറേറ്റുകള്‍ക്കു (barbiturates) കെഴിവുണ്ട്. തുടര്‍ച്ചയായി ഇതുപയോഗിക്കുന്ന രോഗികളില്‍ വിറയല്‍, ഉറക്കക്കുറവ്, അതിരക്തസമ്മര്‍ദം എന്നിവ കണ്ടുവരുന്നു. നോ. അഡ്രിനലിന്‍ |
Current revision as of 05:25, 16 ഓഗസ്റ്റ് 2014
എഫെഡ്രിന്‍
Efedrin
ചൈനയിലും ഇന്ത്യയിലെ ഹിമാലയത്തിലും കണ്ടുവരുന്ന മാഹു ആങ് ചെടിയില്‍നിന്നു ലഭ്യമാകുന്ന ഒരു ആല്‍ക്കലോയ്‌ഡ്. പ്രസ്‌തുത ചെടി, എഫീഡ്ര ജീനസ്സില്‍പ്പെട്ടതാകയാല്‍ ഈ ആല്‍ക്കലോയ്‌ഡിന് എഫെഡ്രിന്‍ എന്നു വ്യവഹാരമുണ്ടായി. നാഗി (Nagi) എന്ന ശാസ്‌ത്രജ്ഞനാണ് 1817-ല്‍ ഈ രാസവസ്‌തു ചെടിയില്‍നിന്നു വേര്‍തിരിച്ചെടുത്തത്. 1926-ലാണ് ഇതിനെക്കുറിച്ചുള്ള സമഗ്രമായ പഠനം നടന്നത്. അതിനുശേഷം സംശ്ലേഷണദ്വാരാ ഈ യൗഗികം ധാരാളമായി നിര്‍മിച്ചുവരുന്നു.
എഫ്രഡിന്റെ ഔഷധമൂല്യം ചൈനയില്‍ പ്രാചീന കാലത്തുതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. എപിനെഫ്രിന്‍ (അഡ്രിനലിന്‍) എന്ന ഔഷധത്തിനു സമാനമാണ് ഇതിന്റെ ശരീരക്രിയാത്മകമായ പ്രവര്‍ത്തനം. ശരീരത്തിലുള്ള എന്‍സൈമുകളാലൊന്നും ബാധിക്കപ്പെടാത്തതുകൊണ്ടും പന്ത്രണ്ടുമണിക്കൂറിനുള്ളില്‍ 40 ശതമാനം മാത്രമേ മൂത്രം വഴി പുറന്തള്ളപ്പെടുന്നുള്ളൂ എന്നതുകൊണ്ടും ഇതിന്റെ ഔഷധഗുണം ശരീരത്തിനു കൂടുതല്‍ നേരം ലഭ്യമാകുന്നതാണ്. ഇഞ്ചക്ഷന്‍ വഴിയായോ മൗഖികമായോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത് മൃദുപേശികലകള്‍ക്ക് ആകര്‍ഷം (spasm) ജനിപ്പിക്കുന്നു; രക്തസ്രാവമുള്ളപ്പോള്‍ ശരീരത്തിലാകമാനമുള്ള വാഹികളെ സങ്കോചിപ്പിച്ച് രക്തസമ്മര്‍ദം സാധാരണഗതിയിലാക്കുന്നു. മൂക്കിലൊഴിക്കുന്ന മരുന്നുകളില്‍ ഇതു കലര്‍ത്താറുണ്ട്; നാസാമാര്‍ഗത്തിലെ സ്‌തരങ്ങള്‍ക്കു ചുളിവുണ്ടാക്കി ജലദോഷബാധകാലങ്ങളില്‍ ശ്വാസോച്ഛ്വാസതടസ്സങ്ങളെ ലഘൂകരിക്കുന്നു. ശ്വസനികകളുടെ മൃദുപേശികലകള്‍ക്കു ശ്രാന്തി (relaxiation) നല്‌കുവാന്‍ കഴിവുള്ള ഈ ഔഷധം ആസ്‌ത്‌മാരോഗികള്‍ക്ക് ആശ്വാസപ്രദമാണ്. അസംയതമൂത്രത്വം (enuresis), വില്ലന്‍ചുമ (whooping cough), പരാഗജ്വരം (hay fever)എന്നിവയ്‌ക്കും ഇതു പ്രതിവിധിയാണ്. കൃഷ്‌ണമണിയുടെ വികസനത്തിനായി ഇതു പ്രയോജനപ്പെടുത്താറുണ്ട്. 15 മുതല്‍ 60 വരെ മില്ലിഗ്രാമാണ് ഇതിന്റെ സാധാരണമാത്ര. എഫെഡ്രിന്റെ ആനുഷംഗിക പ്രഭാവങ്ങളെ (side effects) നേരിടാന്‍ ബാര്‍ബിറ്റുറേറ്റുകള്‍ക്കു (barbiturates) കെഴിവുണ്ട്. തുടര്‍ച്ചയായി ഇതുപയോഗിക്കുന്ന രോഗികളില്‍ വിറയല്‍, ഉറക്കക്കുറവ്, അതിരക്തസമ്മര്‍ദം എന്നിവ കണ്ടുവരുന്നു. നോ. അഡ്രിനലിന്‍