This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐറീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐറീന്‍ == == Aireen == പല ബൈസാന്തിയന്‍ ചക്രവർത്തിനിമാരും ഐറീന്‍ എന...)
(Aireen)
 
വരി 5: വരി 5:
== Aireen ==
== Aireen ==
-
പല ബൈസാന്തിയന്‍ ചക്രവർത്തിനിമാരും ഐറീന്‍ എന്ന പേരിലറിയപ്പെടുന്നു.
+
പല ബൈസാന്തിയന്‍ ചക്രവര്‍ത്തിനിമാരും ഐറീന്‍ എന്ന പേരിലറിയപ്പെടുന്നു.
-
'''1. ഐറീന്‍ (752-803).''' ലിയോ IV-ന്റെ പത്‌നി. ഇവർ ആഥന്‍സിൽ വളർന്ന ഒരു സാധു ബാലികയായിരുന്നു. 780 സെപ്‌തംബറിൽ ലിയോ ചക്രവർത്തിയുടെ മരണത്തോടെ, ഐറീന്‍ പത്തു വയസ്സുമാത്രം പ്രായമുള്ള പുത്ര(കോണ്‍സ്റ്റന്റീന്‍ IV)ന്റെ രക്ഷാകർത്ത്രിയും സഹസാമ്രാജ്യാധിപതിയും ആയി.
+
'''1. ഐറീന്‍ (752-803).''' ലിയോ IV-ന്റെ പത്‌നി. ഇവര്‍ ആഥന്‍സില്‍ വളര്‍ന്ന ഒരു സാധു ബാലികയായിരുന്നു. 780 സെപ്‌തംബറില്‍ ലിയോ ചക്രവര്‍ത്തിയുടെ മരണത്തോടെ, ഐറീന്‍ പത്തു വയസ്സുമാത്രം പ്രായമുള്ള പുത്ര(കോണ്‍സ്റ്റന്റീന്‍ IV)ന്റെ രക്ഷാകര്‍ത്ത്രിയും സഹസാമ്രാജ്യാധിപതിയും ആയി.
-
യാഥാസ്ഥിതിക ക്രസ്‌തവസഭയിൽ 726 മുതൽ വിഗ്രഹപ്രതിഷ്‌ഠ നിർത്തലാക്കിയിരുന്നു. വിഗ്രഹപ്രതിഷ്‌ഠയെ അനുകൂലിച്ചിരുന്ന ഐറീന്‍, തന്നെ പിന്താങ്ങിയിരുന്ന തറാസ്സിയസ്സിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായി തെരഞ്ഞെടുപ്പിച്ച (784) ശേഷം പൊതുസഭാ കൗണ്‍സിൽ വിളിച്ചുകൂട്ടി. വിഗ്രഹഭഞ്‌ജകരുമായുള്ള മത്സരത്തിൽ ഐറീന്‍ അന്തിമമായി വിജയം വരിച്ചു.
+
-
കോണ്‍സ്റ്റന്റീന്‍ പ്രായപൂർത്തിയെത്തിയതോടെ മാതാവിന്റെയും അവരുടെ ആശ്രിതനായിരുന്ന ധനകാര്യമന്ത്രിയുടെയും അമിതാധിപത്യത്തെ ചെറുത്തു. ഐറീന്‍ പുത്രന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും തന്നെ സീനിയർ ഭരണാധികാരിയായി അംഗീകരിക്കണമെന്ന്‌ സൈന്യത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന്‌ 790-ൽ അവർ അധികാരഭ്രഷ്‌ടയായി. എന്നാൽ രണ്ടുവർഷത്തിനുശേഷം മടക്കിവിളിച്ച്‌ ചക്രവർത്തിനി പദത്തിൽ അവരോധിച്ചു. തുടർന്ന്‌ ഐറീന്‍ ആസൂത്രണം ചെയ്‌ത ഗൂഢാലോചനകളുടെ ഫലമായി 797-ൽ കോണ്‍സ്റ്റന്റീന്‍ തടവിലായി; ഐറീന്റെ ആജ്ഞപ്രകാരം അദ്ദേഹം അന്ധനാക്കപ്പെട്ടു.
+
യാഥാസ്ഥിതിക ക്രസ്‌തവസഭയില്‍ 726 മുതല്‍ വിഗ്രഹപ്രതിഷ്‌ഠ നിര്‍ത്തലാക്കിയിരുന്നു. വിഗ്രഹപ്രതിഷ്‌ഠയെ അനുകൂലിച്ചിരുന്ന ഐറീന്‍, തന്നെ പിന്താങ്ങിയിരുന്ന തറാസ്സിയസ്സിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി തെരഞ്ഞെടുപ്പിച്ച (784) ശേഷം പൊതുസഭാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. വിഗ്രഹഭഞ്‌ജകരുമായുള്ള മത്സരത്തില്‍ ഐറീന്‍ അന്തിമമായി വിജയം വരിച്ചു.
-
പിന്നീട്‌ ഐറീന്‍ ചക്രവർത്തി എന്ന സ്ഥാനപ്പേർ സ്വീകരിച്ച്‌ (ചക്രവർത്തിനി അല്ല) വാണു. 789-ൽ അവർ ഷാർലെമെയിന്‍ രാജാവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. അദ്ദേഹവുമായി വിവാഹബന്ധത്തിലേർപ്പെടുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴേക്കും അതിനെപ്പറ്റി പല തർക്കങ്ങളും പൊന്തിവന്നു. ഉന്നതോദേ്യാഗസ്ഥരും സൈനിക മേധാവികളും ഇക്കാലത്ത്‌ ഐറീനെതിരെ തിരിയുകയും ധനകാര്യമന്ത്രിയായിരുന്ന നിസെഫൊറസ്സിനെ ചക്രവർത്തിയാക്കുകയും ചെയ്‌തു. ഇതോടെ ഐറീന്‍ ലെസ്‌ബോളിലേക്ക്‌ നാടുകടത്തപ്പെട്ടു. വിഗ്രഹപ്രതിഷ്‌ഠ പുനഃസ്ഥാപിക്കുന്നതിനും സന്ന്യാസാശ്രമങ്ങള്‍ പരിരക്ഷിക്കുന്നതിനും ഐറീന്‍ കാണിച്ച വ്യഗ്രത ഗ്രീക്കു സഭയിൽ അവർക്കു "വിശുദ്ധ' എന്ന സ്ഥാനം നേടിക്കൊടുത്തു. ആഗ. 9 ആണ്‌ വിശുദ്ധ ഐറീന്റെ പെരുന്നാള്‍.
+
-
'''2. ഐറീന്‍ ഡൂക്കാസ്‌ (1066-1120).''' അലക്‌സിയസ്‌ I കോംനേനസ്സിന്റെ പത്‌നിയും ചക്രവർത്തിനിയും. തന്റെ പുത്രനായ ജോണിന്റെ അവകാശത്തെ മറികടന്ന്‌ പുത്രി അന്നായുടെ ഭർത്താവായ നിസെഫൊറസ്‌ ബ്രനിയസ്സിനെ ചക്രവർത്തിയാക്കാന്‍ ഐറീന്‍ ഗൂഢശ്രമം നടത്തി. ഇതു മനസ്സിലാക്കിയ അലക്‌സിയസിന്റെ ആജ്ഞാനുസരണം ജോണ്‍ സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1118 ആഗസ്റ്റിൽ അലക്‌സിയസ്‌ മരിച്ചതോടെ, സ്വന്തം ഉപജാപങ്ങളുടെ പരാജയത്താൽ പരാങ്‌മുഖയായ ചക്രവർത്തിനി, താന്‍ കോണ്‍സ്റ്റന്റിനോപ്പിളിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്ന സന്ന്യാസാശ്രമത്തിലേക്കുപോയി.
+
കോണ്‍സ്റ്റന്റീന്‍ പ്രായപൂര്‍ത്തിയെത്തിയതോടെ മാതാവിന്റെയും അവരുടെ ആശ്രിതനായിരുന്ന ധനകാര്യമന്ത്രിയുടെയും അമിതാധിപത്യത്തെ ചെറുത്തു. ഐറീന്‍ പുത്രന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും തന്നെ സീനിയര്‍ ഭരണാധികാരിയായി അംഗീകരിക്കണമെന്ന്‌ സൈന്യത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ 790-ല്‍ അവര്‍ അധികാരഭ്രഷ്‌ടയായി. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം മടക്കിവിളിച്ച്‌ ചക്രവര്‍ത്തിനി പദത്തില്‍ അവരോധിച്ചു. തുടര്‍ന്ന്‌ ഐറീന്‍ ആസൂത്രണം ചെയ്‌ത ഗൂഢാലോചനകളുടെ ഫലമായി 797-ല്‍ കോണ്‍സ്റ്റന്റീന്‍ തടവിലായി; ഐറീന്റെ ആജ്ഞപ്രകാരം അദ്ദേഹം അന്ധനാക്കപ്പെട്ടു.
-
മാനുവൽ I കൊംനേനസ്സിന്റെ ആദ്യപത്‌നി ഐറീനും (മ. 1161) ബൈസാന്തിയന്‍ ചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊരു ചക്രവർത്തിനിയാണ്‌.
+
പിന്നീട്‌ ഐറീന്‍ ചക്രവര്‍ത്തി എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ച്‌ (ചക്രവര്‍ത്തിനി അല്ല) വാണു. 789-ല്‍ അവര്‍ ഷാര്‍ലെമെയിന്‍ രാജാവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. അദ്ദേഹവുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴേക്കും അതിനെപ്പറ്റി പല തര്‍ക്കങ്ങളും പൊന്തിവന്നു. ഉന്നതോദേ്യാഗസ്ഥരും സൈനിക മേധാവികളും ഇക്കാലത്ത്‌ ഐറീനെതിരെ തിരിയുകയും ധനകാര്യമന്ത്രിയായിരുന്ന നിസെഫൊറസ്സിനെ ചക്രവര്‍ത്തിയാക്കുകയും ചെയ്‌തു. ഇതോടെ ഐറീന്‍ ലെസ്‌ബോളിലേക്ക്‌ നാടുകടത്തപ്പെട്ടു. വിഗ്രഹപ്രതിഷ്‌ഠ പുനഃസ്ഥാപിക്കുന്നതിനും സന്ന്യാസാശ്രമങ്ങള്‍ പരിരക്ഷിക്കുന്നതിനും ഐറീന്‍ കാണിച്ച വ്യഗ്രത ഗ്രീക്കു സഭയില്‍ അവര്‍ക്കു "വിശുദ്ധ' എന്ന സ്ഥാനം നേടിക്കൊടുത്തു. ആഗ. 9 ആണ്‌ വിശുദ്ധ ഐറീന്റെ പെരുന്നാള്‍.
 +
 
 +
'''2. ഐറീന്‍ ഡൂക്കാസ്‌ (1066-1120).''' അലക്‌സിയസ്‌ I കോംനേനസ്സിന്റെ പത്‌നിയും ചക്രവര്‍ത്തിനിയും. തന്റെ പുത്രനായ ജോണിന്റെ അവകാശത്തെ മറികടന്ന്‌ പുത്രി അന്നായുടെ ഭര്‍ത്താവായ നിസെഫൊറസ്‌ ബ്രനിയസ്സിനെ ചക്രവര്‍ത്തിയാക്കാന്‍ ഐറീന്‍ ഗൂഢശ്രമം നടത്തി. ഇതു മനസ്സിലാക്കിയ അലക്‌സിയസിന്റെ ആജ്ഞാനുസരണം ജോണ്‍ സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. 1118 ആഗസ്റ്റില്‍ അലക്‌സിയസ്‌ മരിച്ചതോടെ, സ്വന്തം ഉപജാപങ്ങളുടെ പരാജയത്താല്‍ പരാങ്‌മുഖയായ ചക്രവര്‍ത്തിനി, താന്‍ കോണ്‍സ്റ്റന്റിനോപ്പിളില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്ന സന്ന്യാസാശ്രമത്തിലേക്കുപോയി.
 +
മാനുവല്‍ I കൊംനേനസ്സിന്റെ ആദ്യപത്‌നി ഐറീനും (മ. 1161) ബൈസാന്തിയന്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന മറ്റൊരു ചക്രവര്‍ത്തിനിയാണ്‌.

Current revision as of 04:59, 16 ഓഗസ്റ്റ്‌ 2014

ഐറീന്‍

Aireen

പല ബൈസാന്തിയന്‍ ചക്രവര്‍ത്തിനിമാരും ഐറീന്‍ എന്ന പേരിലറിയപ്പെടുന്നു.

1. ഐറീന്‍ (752-803). ലിയോ IV-ന്റെ പത്‌നി. ഇവര്‍ ആഥന്‍സില്‍ വളര്‍ന്ന ഒരു സാധു ബാലികയായിരുന്നു. 780 സെപ്‌തംബറില്‍ ലിയോ ചക്രവര്‍ത്തിയുടെ മരണത്തോടെ, ഐറീന്‍ പത്തു വയസ്സുമാത്രം പ്രായമുള്ള പുത്ര(കോണ്‍സ്റ്റന്റീന്‍ IV)ന്റെ രക്ഷാകര്‍ത്ത്രിയും സഹസാമ്രാജ്യാധിപതിയും ആയി.

യാഥാസ്ഥിതിക ക്രസ്‌തവസഭയില്‍ 726 മുതല്‍ വിഗ്രഹപ്രതിഷ്‌ഠ നിര്‍ത്തലാക്കിയിരുന്നു. വിഗ്രഹപ്രതിഷ്‌ഠയെ അനുകൂലിച്ചിരുന്ന ഐറീന്‍, തന്നെ പിന്താങ്ങിയിരുന്ന തറാസ്സിയസ്സിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി തെരഞ്ഞെടുപ്പിച്ച (784) ശേഷം പൊതുസഭാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. വിഗ്രഹഭഞ്‌ജകരുമായുള്ള മത്സരത്തില്‍ ഐറീന്‍ അന്തിമമായി വിജയം വരിച്ചു.

കോണ്‍സ്റ്റന്റീന്‍ പ്രായപൂര്‍ത്തിയെത്തിയതോടെ മാതാവിന്റെയും അവരുടെ ആശ്രിതനായിരുന്ന ധനകാര്യമന്ത്രിയുടെയും അമിതാധിപത്യത്തെ ചെറുത്തു. ഐറീന്‍ പുത്രന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും തന്നെ സീനിയര്‍ ഭരണാധികാരിയായി അംഗീകരിക്കണമെന്ന്‌ സൈന്യത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ 790-ല്‍ അവര്‍ അധികാരഭ്രഷ്‌ടയായി. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം മടക്കിവിളിച്ച്‌ ചക്രവര്‍ത്തിനി പദത്തില്‍ അവരോധിച്ചു. തുടര്‍ന്ന്‌ ഐറീന്‍ ആസൂത്രണം ചെയ്‌ത ഗൂഢാലോചനകളുടെ ഫലമായി 797-ല്‍ കോണ്‍സ്റ്റന്റീന്‍ തടവിലായി; ഐറീന്റെ ആജ്ഞപ്രകാരം അദ്ദേഹം അന്ധനാക്കപ്പെട്ടു. പിന്നീട്‌ ഐറീന്‍ ചക്രവര്‍ത്തി എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ച്‌ (ചക്രവര്‍ത്തിനി അല്ല) വാണു. 789-ല്‍ അവര്‍ ഷാര്‍ലെമെയിന്‍ രാജാവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. അദ്ദേഹവുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴേക്കും അതിനെപ്പറ്റി പല തര്‍ക്കങ്ങളും പൊന്തിവന്നു. ഉന്നതോദേ്യാഗസ്ഥരും സൈനിക മേധാവികളും ഇക്കാലത്ത്‌ ഐറീനെതിരെ തിരിയുകയും ധനകാര്യമന്ത്രിയായിരുന്ന നിസെഫൊറസ്സിനെ ചക്രവര്‍ത്തിയാക്കുകയും ചെയ്‌തു. ഇതോടെ ഐറീന്‍ ലെസ്‌ബോളിലേക്ക്‌ നാടുകടത്തപ്പെട്ടു. വിഗ്രഹപ്രതിഷ്‌ഠ പുനഃസ്ഥാപിക്കുന്നതിനും സന്ന്യാസാശ്രമങ്ങള്‍ പരിരക്ഷിക്കുന്നതിനും ഐറീന്‍ കാണിച്ച വ്യഗ്രത ഗ്രീക്കു സഭയില്‍ അവര്‍ക്കു "വിശുദ്ധ' എന്ന സ്ഥാനം നേടിക്കൊടുത്തു. ആഗ. 9 ആണ്‌ വിശുദ്ധ ഐറീന്റെ പെരുന്നാള്‍.

2. ഐറീന്‍ ഡൂക്കാസ്‌ (1066-1120). അലക്‌സിയസ്‌ I കോംനേനസ്സിന്റെ പത്‌നിയും ചക്രവര്‍ത്തിനിയും. തന്റെ പുത്രനായ ജോണിന്റെ അവകാശത്തെ മറികടന്ന്‌ പുത്രി അന്നായുടെ ഭര്‍ത്താവായ നിസെഫൊറസ്‌ ബ്രനിയസ്സിനെ ചക്രവര്‍ത്തിയാക്കാന്‍ ഐറീന്‍ ഗൂഢശ്രമം നടത്തി. ഇതു മനസ്സിലാക്കിയ അലക്‌സിയസിന്റെ ആജ്ഞാനുസരണം ജോണ്‍ സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. 1118 ആഗസ്റ്റില്‍ അലക്‌സിയസ്‌ മരിച്ചതോടെ, സ്വന്തം ഉപജാപങ്ങളുടെ പരാജയത്താല്‍ പരാങ്‌മുഖയായ ചക്രവര്‍ത്തിനി, താന്‍ കോണ്‍സ്റ്റന്റിനോപ്പിളില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്ന സന്ന്യാസാശ്രമത്തിലേക്കുപോയി. മാനുവല്‍ I കൊംനേനസ്സിന്റെ ആദ്യപത്‌നി ഐറീനും (മ. 1161) ബൈസാന്തിയന്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന മറ്റൊരു ചക്രവര്‍ത്തിനിയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍