This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐതരേയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐതരേയന്‍ == 1. പ്രാചീനഭാരതത്തിലെ ഒരു വേദപണ്ഡിതന്‍. ഇതര എന്ന ശൂ...)
(ഐതരേയന്‍)
 
വരി 2: വരി 2:
== ഐതരേയന്‍ ==
== ഐതരേയന്‍ ==
-
1. പ്രാചീനഭാരതത്തിലെ ഒരു വേദപണ്ഡിതന്‍. ഇതര എന്ന ശൂദ്രസ്‌ത്രീയിൽ വിശാലന്‍ എന്ന മുനിക്കുണ്ടായ പുത്രന്‍. മുനിക്ക്‌ ബ്രാഹ്മണസ്‌ത്രീകളും ഭാര്യമാരായുണ്ടായിരുന്നു. കുടുംബത്തിൽ വച്ചുനടത്തിയ ഒരു യാഗത്തിൽ പിതാവ്‌ ബ്രാഹ്മണജാതിയിൽപ്പെട്ട തന്റെ പുത്രന്മാർക്കുമാത്രം യാഗവിധികള്‍ പറഞ്ഞുകൊടുത്തു. ഇതരയുടെ പുത്രനെ അവഗണിച്ചു. ഇതിന്റെ കാരണം അന്വേഷിച്ച കുട്ടിയോട്‌ അമ്മ ഭൂമിയുടെ മക്കളായ ശൂദ്രന്മാർക്ക്‌ ഭൂമിയല്ലാതെ മറ്റു സുഹൃത്തുക്കളില്ലായെന്ന്‌ മറുപടി പറഞ്ഞു. കുട്ടിയുടെ പ്രാർഥനകൊണ്ടു ഭൂമിദേവി പ്രത്യക്ഷപ്പെട്ട്‌ അവനെ ഭൂഗർഭത്തിൽ കൊണ്ടുപോയി പന്ത്രണ്ടുവർഷം വിദ്യ അഭ്യസിപ്പിച്ചു. ഭൂമിദേവിയോടുള്ള അഗാധമായ ഭക്തിമൂലം കുട്ടിക്ക്‌ മഹീദാസന്‍ എന്നു പേരുണ്ടായി; ഇതരയുടെ പുത്രനായതുകൊണ്ട്‌ ഐതരേയന്‍ എന്നും.
+
1. പ്രാചീനഭാരതത്തിലെ ഒരു വേദപണ്ഡിതന്‍. ഇതര എന്ന ശൂദ്രസ്‌ത്രീയില്‍ വിശാലന്‍ എന്ന മുനിക്കുണ്ടായ പുത്രന്‍. മുനിക്ക്‌ ബ്രാഹ്മണസ്‌ത്രീകളും ഭാര്യമാരായുണ്ടായിരുന്നു. കുടുംബത്തില്‍ വച്ചുനടത്തിയ ഒരു യാഗത്തില്‍ പിതാവ്‌ ബ്രാഹ്മണജാതിയില്‍പ്പെട്ട തന്റെ പുത്രന്മാര്‍ക്കുമാത്രം യാഗവിധികള്‍ പറഞ്ഞുകൊടുത്തു. ഇതരയുടെ പുത്രനെ അവഗണിച്ചു. ഇതിന്റെ കാരണം അന്വേഷിച്ച കുട്ടിയോട്‌ അമ്മ ഭൂമിയുടെ മക്കളായ ശൂദ്രന്മാര്‍ക്ക്‌ ഭൂമിയല്ലാതെ മറ്റു സുഹൃത്തുക്കളില്ലായെന്ന്‌ മറുപടി പറഞ്ഞു. കുട്ടിയുടെ പ്രാര്‍ഥനകൊണ്ടു ഭൂമിദേവി പ്രത്യക്ഷപ്പെട്ട്‌ അവനെ ഭൂഗര്‍ഭത്തില്‍ കൊണ്ടുപോയി പന്ത്രണ്ടുവര്‍ഷം വിദ്യ അഭ്യസിപ്പിച്ചു. ഭൂമിദേവിയോടുള്ള അഗാധമായ ഭക്തിമൂലം കുട്ടിക്ക്‌ മഹീദാസന്‍ എന്നു പേരുണ്ടായി; ഇതരയുടെ പുത്രനായതുകൊണ്ട്‌ ഐതരേയന്‍ എന്നും.
-
അനാര്യനായിരുന്നതിനാൽ ഗുരുവിൽനിന്ന്‌ വേദങ്ങളും ധർമശാസ്‌ത്രങ്ങളും പഠിക്കുന്നതിനുള്ള അനുവാദം ഇല്ലെന്നു പിതാവ്‌ വിധിക്കുകയാൽ ഐതരേയന്‍ ഇവയെല്ലാം സ്വയം പഠിക്കുകയും അഗാധപാണ്ഡിത്യം നേടുകയും ചെയ്‌തു. ഒരു ബ്രാഹ്മണവും ഒരു ആരണ്യകവും ഒരു ഉപനിഷത്തും ഇദ്ദേഹത്തിന്റെ പേര്‌ ചേർത്തു പ്രസിദ്ധമായിട്ടുണ്ട്‌ (നോ. ആരണ്യകങ്ങള്‍; ഉപനിഷത്തുകള്‍; ബ്രാഹ്മണങ്ങള്‍). ഐതരേയന്റെ ഋഗ്വേദഭാഷ്യം മറ്റു ഭാഷ്യകളുടെ കൂട്ടത്തിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.
+
അനാര്യനായിരുന്നതിനാല്‍ ഗുരുവില്‍നിന്ന്‌ വേദങ്ങളും ധര്‍മശാസ്‌ത്രങ്ങളും പഠിക്കുന്നതിനുള്ള അനുവാദം ഇല്ലെന്നു പിതാവ്‌ വിധിക്കുകയാല്‍ ഐതരേയന്‍ ഇവയെല്ലാം സ്വയം പഠിക്കുകയും അഗാധപാണ്ഡിത്യം നേടുകയും ചെയ്‌തു. ഒരു ബ്രാഹ്മണവും ഒരു ആരണ്യകവും ഒരു ഉപനിഷത്തും ഇദ്ദേഹത്തിന്റെ പേര്‌ ചേര്‍ത്തു പ്രസിദ്ധമായിട്ടുണ്ട്‌ (നോ. ആരണ്യകങ്ങള്‍; ഉപനിഷത്തുകള്‍; ബ്രാഹ്മണങ്ങള്‍). ഐതരേയന്റെ ഋഗ്വേദഭാഷ്യം മറ്റു ഭാഷ്യകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.
-
2. സ്‌കന്ദപുരാണമനുസരിച്ച്‌, ഹാരീതമുനി വംശ്യനായ മാണ്ഡൂകി മഹർഷിക്ക്‌ ഇതര എന്ന സ്‌ത്രീയിൽ ജനിച്ച പുത്രന്‍. ഇദ്ദേഹം "ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ബാല്യം മുതൽ ജപിച്ചുപോന്നു. കോടി തീർഥത്തിൽ ഹരിമേധ്യന്‍ നടത്തിയ യജ്ഞത്തിൽ വിഷ്‌ണുവിന്റെ നിർദേശമനുസരിച്ച്‌ ഇദ്ദേഹം പങ്കെടുക്കുകയും വേദാർഥം വ്യാഖ്യാനിച്ചുകൊണ്ട്‌ പ്രഭാഷണം നടത്തുകയും ചെയ്‌തു. ഇദ്ദേഹത്തിൽ പ്രീതനായ ഹരിമേധ്യന്‍ സ്വപുത്രിയെ ഇദ്ദേഹത്തിന്‌ വിവാഹം ചെയ്‌തുകൊടുത്തു. വാസുദേവ മന്ത്രസിദ്ധികൊണ്ട്‌ ഐതരേയന്‍ മോക്ഷം പ്രാപിച്ചു.
+
2. സ്‌കന്ദപുരാണമനുസരിച്ച്‌, ഹാരീതമുനി വംശ്യനായ മാണ്ഡൂകി മഹര്‍ഷിക്ക്‌ ഇതര എന്ന സ്‌ത്രീയില്‍ ജനിച്ച പുത്രന്‍. ഇദ്ദേഹം "ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ബാല്യം മുതല്‍ ജപിച്ചുപോന്നു. കോടി തീര്‍ഥത്തില്‍ ഹരിമേധ്യന്‍ നടത്തിയ യജ്ഞത്തില്‍ വിഷ്‌ണുവിന്റെ നിര്‍ദേശമനുസരിച്ച്‌ ഇദ്ദേഹം പങ്കെടുക്കുകയും വേദാര്‍ഥം വ്യാഖ്യാനിച്ചുകൊണ്ട്‌ പ്രഭാഷണം നടത്തുകയും ചെയ്‌തു. ഇദ്ദേഹത്തില്‍ പ്രീതനായ ഹരിമേധ്യന്‍ സ്വപുത്രിയെ ഇദ്ദേഹത്തിന്‌ വിവാഹം ചെയ്‌തുകൊടുത്തു. വാസുദേവ മന്ത്രസിദ്ധികൊണ്ട്‌ ഐതരേയന്‍ മോക്ഷം പ്രാപിച്ചു.

Current revision as of 10:42, 14 ഓഗസ്റ്റ്‌ 2014

ഐതരേയന്‍

1. പ്രാചീനഭാരതത്തിലെ ഒരു വേദപണ്ഡിതന്‍. ഇതര എന്ന ശൂദ്രസ്‌ത്രീയില്‍ വിശാലന്‍ എന്ന മുനിക്കുണ്ടായ പുത്രന്‍. മുനിക്ക്‌ ബ്രാഹ്മണസ്‌ത്രീകളും ഭാര്യമാരായുണ്ടായിരുന്നു. കുടുംബത്തില്‍ വച്ചുനടത്തിയ ഒരു യാഗത്തില്‍ പിതാവ്‌ ബ്രാഹ്മണജാതിയില്‍പ്പെട്ട തന്റെ പുത്രന്മാര്‍ക്കുമാത്രം യാഗവിധികള്‍ പറഞ്ഞുകൊടുത്തു. ഇതരയുടെ പുത്രനെ അവഗണിച്ചു. ഇതിന്റെ കാരണം അന്വേഷിച്ച കുട്ടിയോട്‌ അമ്മ ഭൂമിയുടെ മക്കളായ ശൂദ്രന്മാര്‍ക്ക്‌ ഭൂമിയല്ലാതെ മറ്റു സുഹൃത്തുക്കളില്ലായെന്ന്‌ മറുപടി പറഞ്ഞു. കുട്ടിയുടെ പ്രാര്‍ഥനകൊണ്ടു ഭൂമിദേവി പ്രത്യക്ഷപ്പെട്ട്‌ അവനെ ഭൂഗര്‍ഭത്തില്‍ കൊണ്ടുപോയി പന്ത്രണ്ടുവര്‍ഷം വിദ്യ അഭ്യസിപ്പിച്ചു. ഭൂമിദേവിയോടുള്ള അഗാധമായ ഭക്തിമൂലം കുട്ടിക്ക്‌ മഹീദാസന്‍ എന്നു പേരുണ്ടായി; ഇതരയുടെ പുത്രനായതുകൊണ്ട്‌ ഐതരേയന്‍ എന്നും. അനാര്യനായിരുന്നതിനാല്‍ ഗുരുവില്‍നിന്ന്‌ വേദങ്ങളും ധര്‍മശാസ്‌ത്രങ്ങളും പഠിക്കുന്നതിനുള്ള അനുവാദം ഇല്ലെന്നു പിതാവ്‌ വിധിക്കുകയാല്‍ ഐതരേയന്‍ ഇവയെല്ലാം സ്വയം പഠിക്കുകയും അഗാധപാണ്ഡിത്യം നേടുകയും ചെയ്‌തു. ഒരു ബ്രാഹ്മണവും ഒരു ആരണ്യകവും ഒരു ഉപനിഷത്തും ഇദ്ദേഹത്തിന്റെ പേര്‌ ചേര്‍ത്തു പ്രസിദ്ധമായിട്ടുണ്ട്‌ (നോ. ആരണ്യകങ്ങള്‍; ഉപനിഷത്തുകള്‍; ബ്രാഹ്മണങ്ങള്‍). ഐതരേയന്റെ ഋഗ്വേദഭാഷ്യം മറ്റു ഭാഷ്യകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

2. സ്‌കന്ദപുരാണമനുസരിച്ച്‌, ഹാരീതമുനി വംശ്യനായ മാണ്ഡൂകി മഹര്‍ഷിക്ക്‌ ഇതര എന്ന സ്‌ത്രീയില്‍ ജനിച്ച പുത്രന്‍. ഇദ്ദേഹം "ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ബാല്യം മുതല്‍ ജപിച്ചുപോന്നു. കോടി തീര്‍ഥത്തില്‍ ഹരിമേധ്യന്‍ നടത്തിയ യജ്ഞത്തില്‍ വിഷ്‌ണുവിന്റെ നിര്‍ദേശമനുസരിച്ച്‌ ഇദ്ദേഹം പങ്കെടുക്കുകയും വേദാര്‍ഥം വ്യാഖ്യാനിച്ചുകൊണ്ട്‌ പ്രഭാഷണം നടത്തുകയും ചെയ്‌തു. ഇദ്ദേഹത്തില്‍ പ്രീതനായ ഹരിമേധ്യന്‍ സ്വപുത്രിയെ ഇദ്ദേഹത്തിന്‌ വിവാഹം ചെയ്‌തുകൊടുത്തു. വാസുദേവ മന്ത്രസിദ്ധികൊണ്ട്‌ ഐതരേയന്‍ മോക്ഷം പ്രാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍