This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐഡിയോഗ്രാഫി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഐഡിയോഗ്രാഫി == == Ideography == എല്ലാവിധ ലിപികളുടെയും എഴുത്തുകളുടെയു...) |
Mksol (സംവാദം | സംഭാവനകള്‍) (→Ideography) |
||
വരി 5: | വരി 5: | ||
== Ideography == | == Ideography == | ||
- | എല്ലാവിധ ലിപികളുടെയും എഴുത്തുകളുടെയും മൂലരൂപമായി ചിത്രകലയ്‌ക്കും ലിപി ലിഖിതങ്ങള്‍ക്കും മധ്യേയുള്ള സൂചികാചിഹ്നവ്യവസ്ഥ. പ്രതിരൂപാത്മകങ്ങളായ ഇത്തരം സൂചികാചിഹ്നങ്ങളെ അവലംബമാക്കി ആശയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആ രേഖകളുടെ ദൃശ്യസ്വഭാവമാണ് ആശയവിനിമയത്തിനുള്ള മാധ്യമമാകാന്‍ അവയെ | + | എല്ലാവിധ ലിപികളുടെയും എഴുത്തുകളുടെയും മൂലരൂപമായി ചിത്രകലയ്‌ക്കും ലിപി ലിഖിതങ്ങള്‍ക്കും മധ്യേയുള്ള സൂചികാചിഹ്നവ്യവസ്ഥ. പ്രതിരൂപാത്മകങ്ങളായ ഇത്തരം സൂചികാചിഹ്നങ്ങളെ അവലംബമാക്കി ആശയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആ രേഖകളുടെ ദൃശ്യസ്വഭാവമാണ് ആശയവിനിമയത്തിനുള്ള മാധ്യമമാകാന്‍ അവയെ കഴിവുള്ളതാക്കിത്തീര്‍ക്കുന്നത്. ഈ ദൃശ്യമൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ആശയവിനിമയ സമ്പ്രദായം (visual communication system)ആണ് ഐഡിയോഗ്രാഫി. ഭാഷയുമായി ബന്ധപ്പെട്ടിട്ടുള്ള ആശയങ്ങളെ പദസംഹിതയുടെ സഹായം കൂടാതെ പ്രത്യക്ഷമായ രീതിയില്‍ ചില രേഖകളില്‍ക്കൂടി പ്രകടിപ്പിക്കുന്നതിനും ഐഡിയോഗ്രാഫി ഉപയോഗിച്ചുവരുന്നു. "സെമിയോഗ്രാഫി' (ഗ്രീക്ക്: സെമാസിയ-പ്രധാനപ്പെട്ട; ഗ്രാഫി-എഴുത്ത്) എന്ന പേരും ഇതിനു നല്‌കിയിട്ടുണ്ട്. |
- | + | ആദിമകാലങ്ങളില്‍(primitive-period) രൂപംകൊണ്ട "പിക്‌റ്റോഗ്രാഫി' (ചിത്രലിപി)യില്‍ നിന്നുമാണ് ഐഡിയോഗ്രാഫി വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. ഐഡിയോഗ്രാഫിയും പിക്‌റ്റോഗ്രാഫിയും ആലേഖനങ്ങളുടെ (writings) രണ്ടു വശങ്ങളായിട്ടാണ് കരുതപ്പെടുന്നത്. ഇവ രണ്ടും ലിപികളുടെ പൂര്‍വരൂപങ്ങളാണ്. ആശയാവിഷ്‌കരണത്തിനുവേണ്ടി അര്‍ഥബോധം ജനിപ്പിക്കത്തക്കവണ്ണം ചിത്രങ്ങള്‍ വിന്യസിപ്പിക്കുന്ന സമ്പ്രദായമാണ് പിക്‌റ്റോഗ്രാഫി. ഈജിപ്‌തിലെ ഹൈറോഗ്ലിഫുകളും അസീറിയയിലെ ക്യൂണിഫോം ലിഖിതങ്ങളും ചീനഭാഷയിലെ അക്ഷരങ്ങളും പിക്‌റ്റോഗ്രാഫിന്റെ പരിവര്‍ത്തനത്തിലെ ചില പ്രധാന ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പ്രാചീനകാലം മുതല്‍ കച്ചവടക്കാര്‍ സാധനങ്ങളുടെ വില രേഖപ്പെടുത്തുന്നതിനുപയോഗിക്കുന്ന പുള്ളികള്‍ ഏതാണ്ട് ഇതേ ഇനത്തില്‍പ്പെടും. ഐഡിയോഗ്രാഫിയില്‍ ആന്തരാര്‍ഥബോധം ജനിപ്പിക്കുന്ന സൂചികാചിഹ്നങ്ങളാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഇത്തരം ചിഹ്നങ്ങള്‍ക്ക് "ഐഡിയോ ഗ്രാം' (ആശയചിഹ്നം) എന്ന പേരു നല്‌കിയിട്ടുണ്ട്. | |
- | ഐഡിയോഗ്രാഫിക് ലിഖിതങ്ങള്‍ | + | ഐഡിയോഗ്രാഫിക് ലിഖിതങ്ങള്‍ ചിത്രലിപിയില്‍ നിന്നും വ്യത്യസ്‌തമാണെന്നതോടൊപ്പംതന്നെ ഭാഷയുടെ ബന്ധനത്തില്‍നിന്നും വിമുക്തവുമാണ്. ലിപികള്‍ക്കു മുമ്പുണ്ടായിരുന്ന ഭാഷാരൂപം വിവരണാത്മക പ്രാതിനിധ്യാവസ്ഥ (descriptive representational stage)എന്നാണ് പറയപ്പെടുന്നത്. |
- | + | ലിപികളില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളെല്ലാം ലഘുജ്യാമിതീയ പ്രതീകങ്ങളാണ്. ഈ ലിപികളില്‍ പലതിന്റെയും ഉത്‌പത്തി ചിത്രങ്ങളില്‍നിന്നും ആംഗ്യഭാഷകളില്‍ നിന്നുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. | |
- | ന്യൂ | + | ന്യൂ മെക്‌സിക്കോയില്‍ പ്രസിപിറ്റസ് ട്രയ്‌ല്‍ എന്നറിയപ്പെടുന്ന ശൈലലിഖിതം, പര്‍വതത്തില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു എന്നു കാണിക്കാനുള്ള "നോ തറോ ഫെയര്‍' ചിത്രം ഐഡിയോഗ്രാഫി എന്താണെന്ന് തെളിയിക്കുന്നു. മലയാടുകളെ വരച്ചുവച്ചിരിക്കുന്ന പ്രസ്‌തുത ചിത്രത്തില്‍നിന്നു മനസ്സിലാക്കേണ്ടത്, കുതിരപ്പടയാളികള്‍ക്ക് അത് ദുസ്‌തരമാണെന്നും മലയാടുകള്‍ക്ക് മാത്രമേ അവിടെ കയറാന്‍ കഴിയുകയുള്ളു എന്നും മറ്റുള്ളവര്‍ താഴെ വീണുപോകുമെന്നുമാണ്. |
- | ഒജീബ്‌വാ | + | ഒജീബ്‌വാ ഇന്ത്യാക്കാര്‍ പഴമൊഴി, തീയതികള്‍, ഗാനങ്ങള്‍ എന്നിവ എളുപ്പത്തില്‍ ഓര്‍മിക്കുന്നതിനായി സ്‌മാരകസൂത്രങ്ങള്‍ (Identifying mnemonics)ആയിട്ടും ഐഡിയോഗ്രാഫി ഉപയോഗിച്ചുവന്നിരുന്നു. ഇതിലും ഉപരി പരിതഃസ്ഥിതികളുടെ രൂപത്തിനും ഭാവത്തിനും അനുസൃതമായുള്ള ഐഡിയോഗ്രാഫിക് ചിഹ്നങ്ങളും വ്യവഹാരത്തിലുണ്ടായിരുന്നു. |
- | + | ഐഡിയോഗ്രാഫിയില്‍ ഉപയോഗിച്ചു വരാറുള്ള ചിഹ്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്: | |
- | ലോഗോഗ്രാഫി, ഐഡിയോഗ്രാഫിയുടെ സ്വഭാവമുള്ളതാണെങ്കിലും | + | (1) ചിത്രങ്ങള്‍ മുഖേന വ്യക്തികളെയും വസ്‌തുക്കളെയും പ്രതിപാദിക്കുന്നവ, |
+ | |||
+ | (2) ആശയങ്ങള്‍ മാത്രം വെളിപ്പെടുത്തുന്നവ, | ||
+ | |||
+ | (3) ആശയങ്ങളുമായി ബന്ധപ്പെട്ട വസ്‌തുക്കളെ വിവരിക്കുന്നവ. | ||
+ | |||
+ | ലോഗോഗ്രാഫി, ഐഡിയോഗ്രാഫിയുടെ സ്വഭാവമുള്ളതാണെങ്കിലും അതില്‍ സംസാരഭാഷയെ ആശ്രയിച്ച് അനുക്രമമായിട്ടുള്ള ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. | ||
ഈജിപ്‌ഷ്യന്‍, സുമേറിയന്‍, ചൈനീസ് ലിപികളിലും ഭാഷകളിലും കണ്ടുവരാറുള്ള ഫൊണറ്റിക് ചിഹ്നങ്ങള്‍ ഐഡിയോഗ്രാഫിക് ചിഹ്നങ്ങളുമായി സാദൃശ്യമുള്ളവയാണ്. | ഈജിപ്‌ഷ്യന്‍, സുമേറിയന്‍, ചൈനീസ് ലിപികളിലും ഭാഷകളിലും കണ്ടുവരാറുള്ള ഫൊണറ്റിക് ചിഹ്നങ്ങള്‍ ഐഡിയോഗ്രാഫിക് ചിഹ്നങ്ങളുമായി സാദൃശ്യമുള്ളവയാണ്. | ||
- | സ്ഥലപരിമിതികൊണ്ടും മറ്റും വലിയ വാചകങ്ങള്‍ക്കു പകരം ചെറിയ | + | സ്ഥലപരിമിതികൊണ്ടും മറ്റും വലിയ വാചകങ്ങള്‍ക്കു പകരം ചെറിയ ചിത്രങ്ങളില്‍ക്കൂടി ആശയങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഐഡിയോഗ്രാഫി ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. ഇലക്‌ട്രിക് ട്രാന്‍സ്‌ഫോര്‍മറുകളുടെ മുമ്പില്‍ വയ്‌ക്കാറുള്ള തലയോട്ടിയുടെയും അസ്ഥികളുടെയും ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. |
- | ആധുനിക | + | ആധുനിക പരസ്യവിപണിയില്‍ ആധുനികകലയുടെ സാങ്കേതികസിദ്ധികളോടൊപ്പം ആശയാവിഷ്‌കരണ സമര്‍ഥമായ ഐഡിയോഗ്രാഫിയുടെ ചിഹ്നസമ്പ്രദായങ്ങളും പിക്‌റ്റോഗ്രാഫുകളോടൊപ്പം കൈകാര്യം ചെയ്യപ്പെട്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവയുടെ പ്രാധാന്യം വര്‍ധിക്കുവാനിടയുണ്ട്. |
Current revision as of 10:37, 14 ഓഗസ്റ്റ് 2014
ഐഡിയോഗ്രാഫി
Ideography
എല്ലാവിധ ലിപികളുടെയും എഴുത്തുകളുടെയും മൂലരൂപമായി ചിത്രകലയ്‌ക്കും ലിപി ലിഖിതങ്ങള്‍ക്കും മധ്യേയുള്ള സൂചികാചിഹ്നവ്യവസ്ഥ. പ്രതിരൂപാത്മകങ്ങളായ ഇത്തരം സൂചികാചിഹ്നങ്ങളെ അവലംബമാക്കി ആശയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആ രേഖകളുടെ ദൃശ്യസ്വഭാവമാണ് ആശയവിനിമയത്തിനുള്ള മാധ്യമമാകാന്‍ അവയെ കഴിവുള്ളതാക്കിത്തീര്‍ക്കുന്നത്. ഈ ദൃശ്യമൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ആശയവിനിമയ സമ്പ്രദായം (visual communication system)ആണ് ഐഡിയോഗ്രാഫി. ഭാഷയുമായി ബന്ധപ്പെട്ടിട്ടുള്ള ആശയങ്ങളെ പദസംഹിതയുടെ സഹായം കൂടാതെ പ്രത്യക്ഷമായ രീതിയില്‍ ചില രേഖകളില്‍ക്കൂടി പ്രകടിപ്പിക്കുന്നതിനും ഐഡിയോഗ്രാഫി ഉപയോഗിച്ചുവരുന്നു. "സെമിയോഗ്രാഫി' (ഗ്രീക്ക്: സെമാസിയ-പ്രധാനപ്പെട്ട; ഗ്രാഫി-എഴുത്ത്) എന്ന പേരും ഇതിനു നല്‌കിയിട്ടുണ്ട്.
ആദിമകാലങ്ങളില്‍(primitive-period) രൂപംകൊണ്ട "പിക്‌റ്റോഗ്രാഫി' (ചിത്രലിപി)യില്‍ നിന്നുമാണ് ഐഡിയോഗ്രാഫി വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. ഐഡിയോഗ്രാഫിയും പിക്‌റ്റോഗ്രാഫിയും ആലേഖനങ്ങളുടെ (writings) രണ്ടു വശങ്ങളായിട്ടാണ് കരുതപ്പെടുന്നത്. ഇവ രണ്ടും ലിപികളുടെ പൂര്‍വരൂപങ്ങളാണ്. ആശയാവിഷ്‌കരണത്തിനുവേണ്ടി അര്‍ഥബോധം ജനിപ്പിക്കത്തക്കവണ്ണം ചിത്രങ്ങള്‍ വിന്യസിപ്പിക്കുന്ന സമ്പ്രദായമാണ് പിക്‌റ്റോഗ്രാഫി. ഈജിപ്‌തിലെ ഹൈറോഗ്ലിഫുകളും അസീറിയയിലെ ക്യൂണിഫോം ലിഖിതങ്ങളും ചീനഭാഷയിലെ അക്ഷരങ്ങളും പിക്‌റ്റോഗ്രാഫിന്റെ പരിവര്‍ത്തനത്തിലെ ചില പ്രധാന ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പ്രാചീനകാലം മുതല്‍ കച്ചവടക്കാര്‍ സാധനങ്ങളുടെ വില രേഖപ്പെടുത്തുന്നതിനുപയോഗിക്കുന്ന പുള്ളികള്‍ ഏതാണ്ട് ഇതേ ഇനത്തില്‍പ്പെടും. ഐഡിയോഗ്രാഫിയില്‍ ആന്തരാര്‍ഥബോധം ജനിപ്പിക്കുന്ന സൂചികാചിഹ്നങ്ങളാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഇത്തരം ചിഹ്നങ്ങള്‍ക്ക് "ഐഡിയോ ഗ്രാം' (ആശയചിഹ്നം) എന്ന പേരു നല്‌കിയിട്ടുണ്ട്.
ഐഡിയോഗ്രാഫിക് ലിഖിതങ്ങള്‍ ചിത്രലിപിയില്‍ നിന്നും വ്യത്യസ്‌തമാണെന്നതോടൊപ്പംതന്നെ ഭാഷയുടെ ബന്ധനത്തില്‍നിന്നും വിമുക്തവുമാണ്. ലിപികള്‍ക്കു മുമ്പുണ്ടായിരുന്ന ഭാഷാരൂപം വിവരണാത്മക പ്രാതിനിധ്യാവസ്ഥ (descriptive representational stage)എന്നാണ് പറയപ്പെടുന്നത്. ലിപികളില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളെല്ലാം ലഘുജ്യാമിതീയ പ്രതീകങ്ങളാണ്. ഈ ലിപികളില്‍ പലതിന്റെയും ഉത്‌പത്തി ചിത്രങ്ങളില്‍നിന്നും ആംഗ്യഭാഷകളില്‍ നിന്നുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ന്യൂ മെക്‌സിക്കോയില്‍ പ്രസിപിറ്റസ് ട്രയ്‌ല്‍ എന്നറിയപ്പെടുന്ന ശൈലലിഖിതം, പര്‍വതത്തില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു എന്നു കാണിക്കാനുള്ള "നോ തറോ ഫെയര്‍' ചിത്രം ഐഡിയോഗ്രാഫി എന്താണെന്ന് തെളിയിക്കുന്നു. മലയാടുകളെ വരച്ചുവച്ചിരിക്കുന്ന പ്രസ്‌തുത ചിത്രത്തില്‍നിന്നു മനസ്സിലാക്കേണ്ടത്, കുതിരപ്പടയാളികള്‍ക്ക് അത് ദുസ്‌തരമാണെന്നും മലയാടുകള്‍ക്ക് മാത്രമേ അവിടെ കയറാന്‍ കഴിയുകയുള്ളു എന്നും മറ്റുള്ളവര്‍ താഴെ വീണുപോകുമെന്നുമാണ്. ഒജീബ്‌വാ ഇന്ത്യാക്കാര്‍ പഴമൊഴി, തീയതികള്‍, ഗാനങ്ങള്‍ എന്നിവ എളുപ്പത്തില്‍ ഓര്‍മിക്കുന്നതിനായി സ്‌മാരകസൂത്രങ്ങള്‍ (Identifying mnemonics)ആയിട്ടും ഐഡിയോഗ്രാഫി ഉപയോഗിച്ചുവന്നിരുന്നു. ഇതിലും ഉപരി പരിതഃസ്ഥിതികളുടെ രൂപത്തിനും ഭാവത്തിനും അനുസൃതമായുള്ള ഐഡിയോഗ്രാഫിക് ചിഹ്നങ്ങളും വ്യവഹാരത്തിലുണ്ടായിരുന്നു.
ഐഡിയോഗ്രാഫിയില്‍ ഉപയോഗിച്ചു വരാറുള്ള ചിഹ്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്:
(1) ചിത്രങ്ങള്‍ മുഖേന വ്യക്തികളെയും വസ്‌തുക്കളെയും പ്രതിപാദിക്കുന്നവ,
(2) ആശയങ്ങള്‍ മാത്രം വെളിപ്പെടുത്തുന്നവ,
(3) ആശയങ്ങളുമായി ബന്ധപ്പെട്ട വസ്‌തുക്കളെ വിവരിക്കുന്നവ.
ലോഗോഗ്രാഫി, ഐഡിയോഗ്രാഫിയുടെ സ്വഭാവമുള്ളതാണെങ്കിലും അതില്‍ സംസാരഭാഷയെ ആശ്രയിച്ച് അനുക്രമമായിട്ടുള്ള ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈജിപ്‌ഷ്യന്‍, സുമേറിയന്‍, ചൈനീസ് ലിപികളിലും ഭാഷകളിലും കണ്ടുവരാറുള്ള ഫൊണറ്റിക് ചിഹ്നങ്ങള്‍ ഐഡിയോഗ്രാഫിക് ചിഹ്നങ്ങളുമായി സാദൃശ്യമുള്ളവയാണ്.
സ്ഥലപരിമിതികൊണ്ടും മറ്റും വലിയ വാചകങ്ങള്‍ക്കു പകരം ചെറിയ ചിത്രങ്ങളില്‍ക്കൂടി ആശയങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഐഡിയോഗ്രാഫി ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. ഇലക്‌ട്രിക് ട്രാന്‍സ്‌ഫോര്‍മറുകളുടെ മുമ്പില്‍ വയ്‌ക്കാറുള്ള തലയോട്ടിയുടെയും അസ്ഥികളുടെയും ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്.
ആധുനിക പരസ്യവിപണിയില്‍ ആധുനികകലയുടെ സാങ്കേതികസിദ്ധികളോടൊപ്പം ആശയാവിഷ്‌കരണ സമര്‍ഥമായ ഐഡിയോഗ്രാഫിയുടെ ചിഹ്നസമ്പ്രദായങ്ങളും പിക്‌റ്റോഗ്രാഫുകളോടൊപ്പം കൈകാര്യം ചെയ്യപ്പെട്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവയുടെ പ്രാധാന്യം വര്‍ധിക്കുവാനിടയുണ്ട്.