This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐക്കണോഗ്രാഫി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഐക്കണോഗ്രാഫി == == Iconography == വിഗ്രഹനിർമാണത്തെപ്പറ്റി പ്രതിപാദിക...) |
Mksol (സംവാദം | സംഭാവനകള്‍) (→Iconography) |
||
വരി 5: | വരി 5: | ||
== Iconography == | == Iconography == | ||
- | + | വിഗ്രഹനിര്‍മാണത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രം. പ്രത്യേകാശയങ്ങളുടെയും ഉപാസനാപദ്ധതികളുടെയും പ്രാതിനിധ്യം വഹിക്കുന്ന വിഗ്രഹങ്ങളുടെ വര്‍ഗീകരണവും വിവരണവും വര്‍ണനയും ആണ് ഐക്കണോഗ്രാഫിയുടെ മുഖ്യഘടകങ്ങള്‍. ബാരോക് ചിത്രരചനയും ഐക്കണോഗ്രാഫിയുടെ പരിധിയില്‍പ്പെട്ടതാണ്. "ഐക്കണ്‍' കലയില്‍ നടത്തിവന്ന നിരീക്ഷണ പരീക്ഷണങ്ങളെയും ഐക്കണ്‍ ശില്‌പകലയെയും ഐക്കണോഗ്രാഫിയിലുള്‍പ്പെടുത്തിയിരിക്കുന്നു. ഈ കല മധ്യകാലഘട്ടത്തില്‍ വളര്‍ച്ച പ്രാപിച്ചു. ഐക്കണോഗ്രാഫിയുടെ ആവിര്‍ഭാവത്തോടുകൂടി, ചരിത്രപരമായ ആശയങ്ങള്‍ക്കും മതപരവും ഐതിഹാസികവുമായ വസ്‌തുതകള്‍ക്കും പ്രാധാന്യം ലഭിക്കുകയും അവയെക്കുറിച്ചുള്ള സാമാന്യജ്ഞാനം സാധാരണ ജനങ്ങള്‍ക്കു ലഭ്യമാകുകയും ചെയ്‌തു. ദൃശ്യകലയുടെ ആധുനിക രീതിയിലുള്ള വികാസത്തിന് ഐക്കണോഗ്രാഫി വലിയ ഒരു പങ്കുവഹിച്ചിട്ടുണ്ട്. | |
- | ക്രസ്‌തവ | + | ക്രസ്‌തവ ഐക്കണോഗ്രാഫിയില്‍ ജന്തുക്കളുടെ ചിത്രീകരണത്തിനാണ് പ്രാധാന്യം. ഇതില്‍ ആട്, മാട്, പ്രാവ്, മത്സ്യം എന്നിവയുടെ ചിത്രണത്തിനായി വിവിധ ചിഹ്നങ്ങള്‍ ഉപയോഗിച്ചുപോന്നു. |
- | ഭാരതത്തിലെ ക്ഷേത്രങ്ങളിലുള്ള വിഗ്രഹങ്ങളുടെയും ശില്‌പങ്ങളുടെയും | + | ഭാരതത്തിലെ ക്ഷേത്രങ്ങളിലുള്ള വിഗ്രഹങ്ങളുടെയും ശില്‌പങ്ങളുടെയും വൈവിധ്യത്തില്‍ നിന്നും ഇവിടെ ഐക്കണോഗ്രാഫി എത്രത്തോളം വളര്‍ച്ച പ്രാപിച്ചിരുന്നു എന്ന് തെളിയുന്നു. ദക്ഷിണഭാരതം പ്രതിമാചിത്രങ്ങളുടെയും വിഗ്രഹശില്‌പങ്ങളുടെയും നിര്‍മാണത്തില്‍ വളരെ പ്രാചീനകാലം മുതല്‍ക്കേ പ്രശസ്‌തിയാര്‍ജിച്ച പ്രദേശമാണ്. കല്ലിലും ലോഹങ്ങളിലും കൊത്തിവച്ചിട്ടുള്ള അതിമനോഹരങ്ങളും അസാധാരണങ്ങളുമായ വിഗ്രഹങ്ങളും ശില്‌പങ്ങളും അമൂല്യങ്ങളാണ്. |
- | കാഞ്ചിപുരം വരദരാജസ്വാമി ക്ഷേത്രത്തിലെ വീണാധാരിയായ | + | കാഞ്ചിപുരം വരദരാജസ്വാമി ക്ഷേത്രത്തിലെ വീണാധാരിയായ ദക്ഷിണാമൂര്‍ത്തി, പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്‌ണന്‍, പാട്ടീശ്വരം ക്ഷേത്രത്തിലെ വീണാധാരിണിയായ സരസ്വതി, പേരൂര്‍, രാമേശ്വരം മുതലായ ക്ഷേത്രങ്ങളിലെ നര്‍ത്തന ഭാവത്തിലുള്ള ഗണപതി, താണ്ഡവം ചെയ്യുന്ന ശ്രീകൃഷ്‌ണന്‍, കോലാട്ടമാടുന്ന പെണ്‍കുട്ടികള്‍ തുടങ്ങിയ അനേകം ചിത്രങ്ങളും വിഗ്രഹങ്ങളും ഇന്ത്യന്‍ ഐക്കണോഗ്രാഫിയുടെ ഉത്‌കൃഷ്‌ട സംഭാവനകളാണ്. |
- | സംഗീതത്തിനും | + | സംഗീതത്തിനും ഐക്കണോഗ്രാഫിയില്‍ അതിപ്രധാനമായ സ്ഥാനം കല്‌പിച്ചിട്ടുണ്ട്. സംഗീതസംബന്ധിയായ വിഷയങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങളും ശില്‌പങ്ങളും വിഗ്രഹങ്ങളും ഭാരതീയ ക്ഷേത്രങ്ങളില്‍ സുലഭമാണ്. രാഗാ-രാഗിണികളുടെ (പുരുഷരാഗങ്ങളുടെയും സ്‌ത്രീരാഗങ്ങളുടെയും) അന്യാപദേശ വര്‍ണചിത്രങ്ങള്‍ ഉത്തരേന്ത്യയിലെ ക്ഷേത്രഭിത്തികളില്‍ ധാരാളമായി കണ്ടുവരുന്നു. ഐക്കണോഗ്രാഫിയിലെ ഒരു പ്രശസ്‌ത ഘടകമായ സംഗീതസ്‌തംഭങ്ങള്‍ ശുചീന്ദ്രം, തിരുവനന്തപുരം, തിരുനെല്‍വേലി മുതലായ സ്ഥലങ്ങളിലെ മഹാക്ഷേത്രങ്ങളിലെല്ലാം ദൃശ്യമാണ്. ദീപാരാധനസമയത്തും പൂജാകര്‍മങ്ങള്‍ക്കും പശ്ചാത്തലമായുള്ള പാട്ടുകളുടെ ആലാപനരീതി ഈ സ്‌തംഭങ്ങളില്‍ ആലേഖനം ചെയ്‌തിട്ടുള്ളതായി കാണാം. വിവിധ സംഗീതോപകരണങ്ങളുടെ ശില്‌പങ്ങള്‍, അവയെ കൈകാര്യം ചെയ്യുന്നവരുടെ പ്രതിമകള്‍, നൃത്തത്തിന്റെ വിവിധരൂപങ്ങള്‍, സംഗീതക്കച്ചേരികളിലും നൃത്തപരിപാടികളിലും പങ്കെടുത്തിരുന്ന കലാകാരന്മാരുടെ സ്ഥാനക്രമീകരണങ്ങള്‍ ഇങ്ങനെ ഈ പ്രദേശത്തു നിലവിലിരുന്ന കലാവിദ്യകളുടെ പ്രകടനസമ്പ്രദായം ചിത്രീകരിക്കുന്ന വിവിധതരം ശില്‌പങ്ങള്‍ ഇന്ത്യന്‍ ഐക്കണോഗ്രാഫിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. |
Current revision as of 10:00, 14 ഓഗസ്റ്റ് 2014
ഐക്കണോഗ്രാഫി
Iconography
വിഗ്രഹനിര്‍മാണത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രം. പ്രത്യേകാശയങ്ങളുടെയും ഉപാസനാപദ്ധതികളുടെയും പ്രാതിനിധ്യം വഹിക്കുന്ന വിഗ്രഹങ്ങളുടെ വര്‍ഗീകരണവും വിവരണവും വര്‍ണനയും ആണ് ഐക്കണോഗ്രാഫിയുടെ മുഖ്യഘടകങ്ങള്‍. ബാരോക് ചിത്രരചനയും ഐക്കണോഗ്രാഫിയുടെ പരിധിയില്‍പ്പെട്ടതാണ്. "ഐക്കണ്‍' കലയില്‍ നടത്തിവന്ന നിരീക്ഷണ പരീക്ഷണങ്ങളെയും ഐക്കണ്‍ ശില്‌പകലയെയും ഐക്കണോഗ്രാഫിയിലുള്‍പ്പെടുത്തിയിരിക്കുന്നു. ഈ കല മധ്യകാലഘട്ടത്തില്‍ വളര്‍ച്ച പ്രാപിച്ചു. ഐക്കണോഗ്രാഫിയുടെ ആവിര്‍ഭാവത്തോടുകൂടി, ചരിത്രപരമായ ആശയങ്ങള്‍ക്കും മതപരവും ഐതിഹാസികവുമായ വസ്‌തുതകള്‍ക്കും പ്രാധാന്യം ലഭിക്കുകയും അവയെക്കുറിച്ചുള്ള സാമാന്യജ്ഞാനം സാധാരണ ജനങ്ങള്‍ക്കു ലഭ്യമാകുകയും ചെയ്‌തു. ദൃശ്യകലയുടെ ആധുനിക രീതിയിലുള്ള വികാസത്തിന് ഐക്കണോഗ്രാഫി വലിയ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
ക്രസ്‌തവ ഐക്കണോഗ്രാഫിയില്‍ ജന്തുക്കളുടെ ചിത്രീകരണത്തിനാണ് പ്രാധാന്യം. ഇതില്‍ ആട്, മാട്, പ്രാവ്, മത്സ്യം എന്നിവയുടെ ചിത്രണത്തിനായി വിവിധ ചിഹ്നങ്ങള്‍ ഉപയോഗിച്ചുപോന്നു.
ഭാരതത്തിലെ ക്ഷേത്രങ്ങളിലുള്ള വിഗ്രഹങ്ങളുടെയും ശില്‌പങ്ങളുടെയും വൈവിധ്യത്തില്‍ നിന്നും ഇവിടെ ഐക്കണോഗ്രാഫി എത്രത്തോളം വളര്‍ച്ച പ്രാപിച്ചിരുന്നു എന്ന് തെളിയുന്നു. ദക്ഷിണഭാരതം പ്രതിമാചിത്രങ്ങളുടെയും വിഗ്രഹശില്‌പങ്ങളുടെയും നിര്‍മാണത്തില്‍ വളരെ പ്രാചീനകാലം മുതല്‍ക്കേ പ്രശസ്‌തിയാര്‍ജിച്ച പ്രദേശമാണ്. കല്ലിലും ലോഹങ്ങളിലും കൊത്തിവച്ചിട്ടുള്ള അതിമനോഹരങ്ങളും അസാധാരണങ്ങളുമായ വിഗ്രഹങ്ങളും ശില്‌പങ്ങളും അമൂല്യങ്ങളാണ്.
കാഞ്ചിപുരം വരദരാജസ്വാമി ക്ഷേത്രത്തിലെ വീണാധാരിയായ ദക്ഷിണാമൂര്‍ത്തി, പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്‌ണന്‍, പാട്ടീശ്വരം ക്ഷേത്രത്തിലെ വീണാധാരിണിയായ സരസ്വതി, പേരൂര്‍, രാമേശ്വരം മുതലായ ക്ഷേത്രങ്ങളിലെ നര്‍ത്തന ഭാവത്തിലുള്ള ഗണപതി, താണ്ഡവം ചെയ്യുന്ന ശ്രീകൃഷ്‌ണന്‍, കോലാട്ടമാടുന്ന പെണ്‍കുട്ടികള്‍ തുടങ്ങിയ അനേകം ചിത്രങ്ങളും വിഗ്രഹങ്ങളും ഇന്ത്യന്‍ ഐക്കണോഗ്രാഫിയുടെ ഉത്‌കൃഷ്‌ട സംഭാവനകളാണ്.
സംഗീതത്തിനും ഐക്കണോഗ്രാഫിയില്‍ അതിപ്രധാനമായ സ്ഥാനം കല്‌പിച്ചിട്ടുണ്ട്. സംഗീതസംബന്ധിയായ വിഷയങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങളും ശില്‌പങ്ങളും വിഗ്രഹങ്ങളും ഭാരതീയ ക്ഷേത്രങ്ങളില്‍ സുലഭമാണ്. രാഗാ-രാഗിണികളുടെ (പുരുഷരാഗങ്ങളുടെയും സ്‌ത്രീരാഗങ്ങളുടെയും) അന്യാപദേശ വര്‍ണചിത്രങ്ങള്‍ ഉത്തരേന്ത്യയിലെ ക്ഷേത്രഭിത്തികളില്‍ ധാരാളമായി കണ്ടുവരുന്നു. ഐക്കണോഗ്രാഫിയിലെ ഒരു പ്രശസ്‌ത ഘടകമായ സംഗീതസ്‌തംഭങ്ങള്‍ ശുചീന്ദ്രം, തിരുവനന്തപുരം, തിരുനെല്‍വേലി മുതലായ സ്ഥലങ്ങളിലെ മഹാക്ഷേത്രങ്ങളിലെല്ലാം ദൃശ്യമാണ്. ദീപാരാധനസമയത്തും പൂജാകര്‍മങ്ങള്‍ക്കും പശ്ചാത്തലമായുള്ള പാട്ടുകളുടെ ആലാപനരീതി ഈ സ്‌തംഭങ്ങളില്‍ ആലേഖനം ചെയ്‌തിട്ടുള്ളതായി കാണാം. വിവിധ സംഗീതോപകരണങ്ങളുടെ ശില്‌പങ്ങള്‍, അവയെ കൈകാര്യം ചെയ്യുന്നവരുടെ പ്രതിമകള്‍, നൃത്തത്തിന്റെ വിവിധരൂപങ്ങള്‍, സംഗീതക്കച്ചേരികളിലും നൃത്തപരിപാടികളിലും പങ്കെടുത്തിരുന്ന കലാകാരന്മാരുടെ സ്ഥാനക്രമീകരണങ്ങള്‍ ഇങ്ങനെ ഈ പ്രദേശത്തു നിലവിലിരുന്ന കലാവിദ്യകളുടെ പ്രകടനസമ്പ്രദായം ചിത്രീകരിക്കുന്ന വിവിധതരം ശില്‌പങ്ങള്‍ ഇന്ത്യന്‍ ഐക്കണോഗ്രാഫിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.