This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐ == മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീർഘസ്വരമായ ഇ...)
()
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== ഐ ==
== ഐ ==
-
മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീർഘസ്വരമായ ഇത്‌ കണ്‌ഠതാലവ്യമാണ്‌. "അഇ' അഥവാ "അയ്‌' എന്ന്‌ ഉച്ചാരണമുള്ള ഒരു സംയുക്തസ്വരമാണിത്‌; ദീർഘവും പ്ലൂതവുമായി ഉച്ചരിക്കാവുന്നതാണ്‌. ഓരോന്നിനും ഉദാത്താനുദാത്തസ്വരിതഭേദങ്ങളും ഇവയ്‌ക്ക്‌ ഓരോന്നിനും വീണ്ടും അനുനാസിക-അനനുനാസിക ഭേദങ്ങളും ഉണ്ട്‌. വ്യഞ്‌ജനത്തോടു ചേരുമ്പോള്‍ "' ൈഎന്ന ചിഹ്നം (രണ്ടു പുള്ളികള്‍) ഉപയോഗിക്കുന്നു. ഉദാ. കൈ.
+
 
-
ചില പ്രത്യേകതകള്‍. പഴയകാലത് ഐ' എന്നും എഴുതുമായിരുന്നു എന്നതിന്‌ 'ഐന്തൊളമുമ്‌' (വീരരാഘവപ്പട്ടയം) എന്ന പ്രയോഗം സാക്ഷ്യം വഹിക്കുന്നു. തമിഴിലെപ്പോലെ, പ്രാചീന മലയാളത്തിൽ അകാരാന്തങ്ങളായ മലയാളശബ്‌ദങ്ങള്‍ ഐകാരാന്തങ്ങളായിട്ടാണ്‌ ഉച്ചരിക്കാറുള്ളത്‌. ഉദാ. ആന-യാനൈ, മല-മലൈ.
+
മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീര്‍ഘസ്വരമായ ഇത്‌ കണ്‌ഠതാലവ്യമാണ്‌. "അഇ' അഥവാ "അയ്‌' എന്ന്‌ ഉച്ചാരണമുള്ള ഒരു സംയുക്തസ്വരമാണിത്‌; ദീര്‍ഘവും പ്ലൂതവുമായി ഉച്ചരിക്കാവുന്നതാണ്‌. ഓരോന്നിനും ഉദാത്താനുദാത്തസ്വരിതഭേദങ്ങളും ഇവയ്‌ക്ക്‌ ഓരോന്നിനും വീണ്ടും അനുനാസിക-അനനുനാസിക ഭേദങ്ങളും ഉണ്ട്‌. വ്യഞ്‌ജനത്തോടു ചേരുമ്പോള്‍ "' ൈ എന്ന ചിഹ്നം (രണ്ടു പുള്ളികള്‍) ഉപയോഗിക്കുന്നു. ഉദാ. കൈ.
 +
ചില പ്രത്യേകതകള്‍. പഴയകാലത് ഐ' എന്നും എഴുതുമായിരുന്നു എന്നതിന്‌ 'ഐന്തൊളമുമ്‌' (വീരരാഘവപ്പട്ടയം) എന്ന പ്രയോഗം സാക്ഷ്യം വഹിക്കുന്നു. തമിഴിലെപ്പോലെ, പ്രാചീന മലയാളത്തില്‍ അകാരാന്തങ്ങളായ മലയാളശബ്‌ദങ്ങള്‍ ഐകാരാന്തങ്ങളായിട്ടാണ്‌ ഉച്ചരിക്കാറുള്ളത്‌. ഉദാ. ആന-യാനൈ, മല-മലൈ.
ഐ എന്നത്‌ "അയ്‌' എന്ന രൂപഭേദം കൈക്കൊള്ളുന്നത്‌  
ഐ എന്നത്‌ "അയ്‌' എന്ന രൂപഭേദം കൈക്കൊള്ളുന്നത്‌  
-
മലയാളത്തിൽ സാധാരണമാണ്‌. ഉദാ. പൈ-പയ്യ്‌, തൈ-തയ്യ്‌.
 
-
സംസ്‌കൃതത്തിൽ തദ്ധിതരൂപമുണ്ടാക്കുമ്പോള്‍ പദാദികളായ ഇ, ഈ, ഏ എന്നീ സ്വരങ്ങള്‍ വൃദ്ധിവന്ന്‌ ഐകാരമാകുന്നു. ഉദാ. ഇന്ദ്ര-ഐന്ദ്ര, ഈശ്വര-ഐശ്വര, ഏണ-ഐണ.
+
[[ചിത്രം:Vol5_545_image.jpg|350px]]
 +
 
 +
മലയാളത്തില്‍ സാധാരണമാണ്‌. ഉദാ. പൈ-പയ്യ്‌, തൈ-തയ്യ്‌.
 +
 
 +
സംസ്‌കൃതത്തില്‍ തദ്ധിതരൂപമുണ്ടാക്കുമ്പോള്‍ പദാദികളായ ഇ, ഈ, ഏ എന്നീ സ്വരങ്ങള്‍ വൃദ്ധിവന്ന്‌ ഐകാരമാകുന്നു. ഉദാ. ഇന്ദ്ര-ഐന്ദ്ര, ഈശ്വര-ഐശ്വര, ഏണ-ഐണ.
സന്ധി നിയമമനുസരിച്ച്‌ അകാര-ആകാരങ്ങള്‍ക്കു പകരമായി ഏ, ഐ എന്നിവ വരുമ്പോള്‍ ഐ എന്ന ഏകാദേശമുണ്ടാകുന്നു. ഉദാ. ദോഷ+ഏക-ദോഷൈക, സഭാ+ഐക്യം-സ
സന്ധി നിയമമനുസരിച്ച്‌ അകാര-ആകാരങ്ങള്‍ക്കു പകരമായി ഏ, ഐ എന്നിവ വരുമ്പോള്‍ ഐ എന്ന ഏകാദേശമുണ്ടാകുന്നു. ഉദാ. ദോഷ+ഏക-ദോഷൈക, സഭാ+ഐക്യം-സ
ഭൈക്യം, ജായാ+ഏവ-ജായൈവ.
ഭൈക്യം, ജായാ+ഏവ-ജായൈവ.
-
അഞ്ച്‌ എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിന്‌ നാമപദങ്ങളുടെ ആദിയിൽ ഈ ശബ്‌ദം ചേർക്കാറുണ്ട്‌. ഉദാ. ഐവർ, ഐയമ്പന്‍.
+
അഞ്ച്‌ എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിന്‌ നാമപദങ്ങളുടെ ആദിയില്‍ ഈ ശബ്‌ദം ചേര്‍ക്കാറുണ്ട്‌. ഉദാ. ഐവര്‍, ഐയമ്പന്‍.
-
ആശ്ചര്യം, നിഷേധം, കോപം, ഓർമ, സംബോധന, വ്യാക്ഷേപകം മുതലായവയെ സൂചിപ്പിക്കുന്നതിനും ഐ ഉപയോഗിക്കാറുണ്ട്‌. ഉദാ. ഐ! അതു ശരിയല്ല; ഐ! കുട്ടി ഇങ്ങോട്ടു വരൂ.
+
ആശ്ചര്യം, നിഷേധം, കോപം, ഓര്‍മ, സംബോധന, വ്യാക്ഷേപകം മുതലായവയെ സൂചിപ്പിക്കുന്നതിനും ഐ ഉപയോഗിക്കാറുണ്ട്‌. ഉദാ. ഐ! അതു ശരിയല്ല; ഐ! കുട്ടി ഇങ്ങോട്ടു വരൂ.
-
പ്രാചീന മലയാളകൃതികളിൽ പ്രതിഗ്രാഹിക വിഭക്തിപ്രത്യയമായി ഐ സ്വീകരിക്കപ്പെട്ടിരുന്നു (ഇന്ന്‌ ആ സ്ഥാനത്ത്‌ "എ' ഉപയോഗിക്കുന്നു). ഉദാ. ഇരാമനൈപ്പുകഴ്‌ത്തിനാർ, അവരൈക്കണ്ടാന്‍.
+
പ്രാചീന മലയാളകൃതികളില്‍ പ്രതിഗ്രാഹിക വിഭക്തിപ്രത്യയമായി ഐ സ്വീകരിക്കപ്പെട്ടിരുന്നു (ഇന്ന്‌ ആ സ്ഥാനത്ത്‌ "എ' ഉപയോഗിക്കുന്നു). ഉദാ. ഇരാമനൈപ്പുകഴ്‌ത്തിനാര്‍, അവരൈക്കണ്ടാന്‍.
-
ഐ ശബ്‌ദത്തിന്‌ ശിവന്‍, യോഗിനി മുതലായ അർഥങ്ങള്‍ നിഘണ്ടുക്കളിൽ കൊടുത്തിരിക്കുന്നു.  
+
ഐ ശബ്‌ദത്തിന്‌ ശിവന്‍, യോഗിനി മുതലായ അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ കൊടുത്തിരിക്കുന്നു.  
-
അനുസ്വാരം ചേർന്ന ഐ, അതായത്‌ "ഐം' എന്നത്‌ ഒരു ബീജാക്ഷരമന്ത്രമാണ്‌ (തന്ത്രരത്‌നം). ഐകാരത്തിനു കാമധേനു തന്ത്രത്തിലും വിശേഷാർഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.
+
അനുസ്വാരം ചേര്‍ന്ന ഐ, അതായത്‌ "ഐം' എന്നത്‌ ഒരു ബീജാക്ഷരമന്ത്രമാണ്‌ (തന്ത്രരത്‌നം). ഐകാരത്തിനു കാമധേനു തന്ത്രത്തിലും വിശേഷാര്‍ഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.

Current revision as of 09:56, 14 ഓഗസ്റ്റ്‌ 2014

മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ദീര്‍ഘസ്വരമായ ഇത്‌ കണ്‌ഠതാലവ്യമാണ്‌. "അഇ' അഥവാ "അയ്‌' എന്ന്‌ ഉച്ചാരണമുള്ള ഒരു സംയുക്തസ്വരമാണിത്‌; ദീര്‍ഘവും പ്ലൂതവുമായി ഉച്ചരിക്കാവുന്നതാണ്‌. ഓരോന്നിനും ഉദാത്താനുദാത്തസ്വരിതഭേദങ്ങളും ഇവയ്‌ക്ക്‌ ഓരോന്നിനും വീണ്ടും അനുനാസിക-അനനുനാസിക ഭേദങ്ങളും ഉണ്ട്‌. വ്യഞ്‌ജനത്തോടു ചേരുമ്പോള്‍ "' ൈ എന്ന ചിഹ്നം (രണ്ടു പുള്ളികള്‍) ഉപയോഗിക്കുന്നു. ഉദാ. കൈ. ചില പ്രത്യേകതകള്‍. പഴയകാലത് ഐ' എന്നും എഴുതുമായിരുന്നു എന്നതിന്‌ 'ഐന്തൊളമുമ്‌' (വീരരാഘവപ്പട്ടയം) എന്ന പ്രയോഗം സാക്ഷ്യം വഹിക്കുന്നു. തമിഴിലെപ്പോലെ, പ്രാചീന മലയാളത്തില്‍ അകാരാന്തങ്ങളായ മലയാളശബ്‌ദങ്ങള്‍ ഐകാരാന്തങ്ങളായിട്ടാണ്‌ ഉച്ചരിക്കാറുള്ളത്‌. ഉദാ. ആന-യാനൈ, മല-മലൈ. ഐ എന്നത്‌ "അയ്‌' എന്ന രൂപഭേദം കൈക്കൊള്ളുന്നത്‌

മലയാളത്തില്‍ സാധാരണമാണ്‌. ഉദാ. പൈ-പയ്യ്‌, തൈ-തയ്യ്‌.

സംസ്‌കൃതത്തില്‍ തദ്ധിതരൂപമുണ്ടാക്കുമ്പോള്‍ പദാദികളായ ഇ, ഈ, ഏ എന്നീ സ്വരങ്ങള്‍ വൃദ്ധിവന്ന്‌ ഐകാരമാകുന്നു. ഉദാ. ഇന്ദ്ര-ഐന്ദ്ര, ഈശ്വര-ഐശ്വര, ഏണ-ഐണ. സന്ധി നിയമമനുസരിച്ച്‌ അകാര-ആകാരങ്ങള്‍ക്കു പകരമായി ഏ, ഐ എന്നിവ വരുമ്പോള്‍ ഐ എന്ന ഏകാദേശമുണ്ടാകുന്നു. ഉദാ. ദോഷ+ഏക-ദോഷൈക, സഭാ+ഐക്യം-സ ഭൈക്യം, ജായാ+ഏവ-ജായൈവ.

അഞ്ച്‌ എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിന്‌ നാമപദങ്ങളുടെ ആദിയില്‍ ഈ ശബ്‌ദം ചേര്‍ക്കാറുണ്ട്‌. ഉദാ. ഐവര്‍, ഐയമ്പന്‍.

ആശ്ചര്യം, നിഷേധം, കോപം, ഓര്‍മ, സംബോധന, വ്യാക്ഷേപകം മുതലായവയെ സൂചിപ്പിക്കുന്നതിനും ഐ ഉപയോഗിക്കാറുണ്ട്‌. ഉദാ. ഐ! അതു ശരിയല്ല; ഐ! കുട്ടി ഇങ്ങോട്ടു വരൂ. പ്രാചീന മലയാളകൃതികളില്‍ പ്രതിഗ്രാഹിക വിഭക്തിപ്രത്യയമായി ഐ സ്വീകരിക്കപ്പെട്ടിരുന്നു (ഇന്ന്‌ ആ സ്ഥാനത്ത്‌ "എ' ഉപയോഗിക്കുന്നു). ഉദാ. ഇരാമനൈപ്പുകഴ്‌ത്തിനാര്‍, അവരൈക്കണ്ടാന്‍. ഐ ശബ്‌ദത്തിന്‌ ശിവന്‍, യോഗിനി മുതലായ അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ കൊടുത്തിരിക്കുന്നു.

അനുസ്വാരം ചേര്‍ന്ന ഐ, അതായത്‌ "ഐം' എന്നത്‌ ഒരു ബീജാക്ഷരമന്ത്രമാണ്‌ (തന്ത്രരത്‌നം). ഐകാരത്തിനു കാമധേനു തന്ത്രത്തിലും വിശേഷാര്‍ഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍