This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍കെഫലൈറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍കെഫലൈറ്റിസ്‌ == == Encephalitis == രോഗാണുക്കളുടെ ആക്രമണംമൂലം മസ്‌...)
(Encephalitis)
വരി 3: വരി 3:
   
-
== Encephalitis ==
+
== Encke's Comet ==
 +
[[ചിത്രം:Vol5p98_A Spitzer image of Encke and its debris trail in infrared light.jpg|thumb|എന്‍കെ ധൂമകേതു]]
 +
സൗരയൂഥത്തിലെ ഒരു വാല്‍നക്ഷത്രം. 1786-ലാണ്‌ ഇത്‌ ആദ്യമായി നിരീക്ഷിക്കപ്പെട്ടത്‌. 1822-ല്‍ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ യോഹന്‍ ഫ്രാന്‍സ്‌ എന്‍കെ പ്രവചിക്കുകയുണ്ടായി. തുടര്‍ന്ന്‌ നിശ്ചിത കാലയളവില്‍ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വര്‍ഷങ്ങളിലും ഇതിന്റെ വരവ്‌ നിരീക്ഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വര്‍ഷം 4 മാസം) കൊണ്ട്‌ സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്‌.
-
രോഗാണുക്കളുടെ ആക്രമണംമൂലം മസ്‌തിഷ്‌കത്തിലുണ്ടാകുന്ന വീക്കം. വൈറസ്സുകള്‍, വിശേഷിച്ച്‌ ആർബൊവൈറസ്സുകള്‍ (Arbovirus) ആണ്‌ ഈ രോഗത്തിനു മുഖ്യകാരണം. ഇവ കൊതുക്‌, ചെള്ള്‌ എന്നിവ വഴി മൃഗങ്ങളിൽ നിന്ന്‌ മനുഷ്യനിലേക്കു സംക്രമിക്കുന്നു. തൊണ്ടവീക്കം (mumps), മണ്ണന്‍ (Measles), നീർപ്പോളന്‍ (chicken pox)എന്നിവയുടെ വൈറസ്സുകളും മസ്‌തിഷ്‌കത്തെ ബാധിക്കുന്നവയാണ്‌. ഹെർപസ്‌ (herpes), ഇെക്കോ (echo), കോക്‌സ്സാക്കീ (coxsackie) എന്നീ ഇനം വൈറസ്സുകളും എന്‍കെഫലൈറ്റിസിനു കാരണമായേക്കാം. വൈറസ്സുകള്‍ക്കു പുറമേ ചിലയിനം ബാക്‌റ്റീരിയയ്‌ക്കും ഫംഗസ്സുകള്‍ക്കും പ്രാട്ടോസോവകള്‍ക്കും ഈ രോഗം ഉത്‌പാദിപ്പിക്കുവാന്‍ കഴിയും. പേപ്പട്ടിവിഷബാധയിൽ ഈ രോഗം സർവസാധാരണമാണ്‌.
+
ദീര്‍ഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനുമാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ്‌ ഇപ്പോഴുള്ളത്‌. ഭ്രമണകാലവും ക്രമേണ കുറഞ്ഞുവരുന്നു; കഴിഞ്ഞ ശതകത്തില്‍ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമീപമെത്തുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്‌പ്രവര്‍ത്തനംകൊണ്ട്‌ ഭ്രമണത്തിനു വേഗം കൂടുന്നതായിട്ടാണ്‌ എഫ്‌. എല്‍. വിപ്പിള്‍ അഭിപ്രായപ്പെടുന്നത്‌. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്‌ടപ്പെടുന്നുണ്ട്‌.
-
രോഗം മസ്‌തിഷ്‌കത്തെ ചിലപ്പോള്‍ ഭാഗികമായോ മുഴുവനുമായോ ബാധിക്കാം. തദനുസൃതമായി മസ്‌തിഷ്‌കപ്രവർത്തനത്തിൽ സാരമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതാണ്‌. ഏതുവിധത്തിലുള്ളതായാലും തലവേദന, ഛർദി, ബോധക്ഷയം, സന്നി (Fits), തെളർച്ച (Paralysis)എന്നിവ സാധാരണം തന്നെ. ചില ഇനത്തിൽ ബുദ്ധിമാന്ദ്യം, വിറയൽ(tremor) എന്നിവയും ഉണ്ടാകും. ഇത്തരം രോഗികളിൽ പില്‌ക്കാലത്ത്‌ ചുഴലി (Epilepsy), വിറവാതം(Parkinsonism)എന്നിവ സംഭവിക്കാം. അതിജ്വരം (Hyperpyrexia)മൂലം ചിലപ്പോള്‍ ഈ രോഗം അപകടകാരിയാകാറുണ്ട്‌.
+
നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകാന്‍തക്ക പ്രകാശം ധൂമകേതുവിനില്ല. നൂറുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്‌.
-
 
+
-
എന്‍കെഫലൈറ്റിസ്സിന്റെ നിർണയനത്തിൽ ഇ.ഇ.ജി (E.E.G) രേഖപ്പെടുത്തൽ, മേരുദ്രവ (spinal fluid) പരിശോധന എന്നിവ ഫലപ്രദമായിരിക്കും. രോഗകാരണങ്ങളായ വൈറസ്സുകളിൽ ചിലതിനെമാത്രം നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടുപിടിക്കുവാനേ ഇതുവരെ ചികിത്സാശാസ്‌ത്രത്തിനു സാധിച്ചിട്ടുള്ളൂ.
+
-
 
+
-
നോ. ഇലക്‌ട്രാ ഡയഗ്‌നോസിസ്‌
+
-
 
+
-
(ഡോ. ജി. വാസുദേവയ്യർ)
+

09:34, 14 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍കെഫലൈറ്റിസ്‌

ം== Encke's Comet ==

എന്‍കെ ധൂമകേതു

സൗരയൂഥത്തിലെ ഒരു വാല്‍നക്ഷത്രം. 1786-ലാണ്‌ ഇത്‌ ആദ്യമായി നിരീക്ഷിക്കപ്പെട്ടത്‌. 1822-ല്‍ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ യോഹന്‍ ഫ്രാന്‍സ്‌ എന്‍കെ പ്രവചിക്കുകയുണ്ടായി. തുടര്‍ന്ന്‌ നിശ്ചിത കാലയളവില്‍ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വര്‍ഷങ്ങളിലും ഇതിന്റെ വരവ്‌ നിരീക്ഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വര്‍ഷം 4 മാസം) കൊണ്ട്‌ സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്‌.

ദീര്‍ഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനുമാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ്‌ ഇപ്പോഴുള്ളത്‌. ഭ്രമണകാലവും ക്രമേണ കുറഞ്ഞുവരുന്നു; കഴിഞ്ഞ ശതകത്തില്‍ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമീപമെത്തുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്‌പ്രവര്‍ത്തനംകൊണ്ട്‌ ഭ്രമണത്തിനു വേഗം കൂടുന്നതായിട്ടാണ്‌ എഫ്‌. എല്‍. വിപ്പിള്‍ അഭിപ്രായപ്പെടുന്നത്‌. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്‌ടപ്പെടുന്നുണ്ട്‌.

നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകാന്‍തക്ക പ്രകാശം ഈ ധൂമകേതുവിനില്ല. നൂറുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍