This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴിമല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഏഴിമല) |
Mksol (സംവാദം | സംഭാവനകള്‍) (→ഏഴിമല) |
||
വരി 1: | വരി 1: | ||
== ഏഴിമല == | == ഏഴിമല == | ||
- | [[ചിത്രം:Vol5p433_Ezhimala_beach.jpg|thumb|ഏഴിമലയും | + | [[ചിത്രം:Vol5p433_Ezhimala_beach.jpg|thumb|ഏഴിമലയും കടല്‍ത്തീരവും]] |
- | + | കണ്ണൂരില്‍നിന്നും 25 കി.മീ. വടക്കു കുന്നരുഗ്രാമത്തില്‍ കടലിനു സമാന്തരമായി കിടക്കുന്ന ഒരു മലനിര. സമുദ്രനിരപ്പില്‍ നിന്നും 286 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം ചരിത്രപുരാതനസ്ഥലമായി കരുതപ്പെടുന്നു. ശ്രീബുദ്ധന്‍ ഏഴിമല സന്ദര്‍ശിച്ചതായി ഐതിഹ്യമുണ്ട്. പ്രാചീനകാലത്തുതന്നെ മനുഷ്യവാസം ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവായി മെഗാലിത്തുകള്‍ (മഹാശിലാസ്‌മാരകങ്ങള്‍) ഈ മലയില്‍ കാണാം. എ.ഡി. 5-ാം ശതകത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു പ്രധാന രാജ്യമായ "ഏഴില്‍മല'യില്‍ "പൂഴിനാട്' എന്നറിയപ്പെട്ട വടക്കേ മലബാറും "മൊഴിപെയര്‍ദേശം' എന്നു വിളിക്കപ്പെട്ട കാസര്‍കോടും ഉള്‍പ്പെട്ടിരുന്നു. | |
- | + | ഏഴില്‍മല ഭരിച്ചിരുന്നത് തമിഴ് സംഘസാഹിത്യത്തില്‍ പ്രസിദ്ധനായ നന്നന്‍ ആണ്. ഏഴില്‍മലയുടെ സമീപത്തുള്ള ഒരു കുന്നില്‍ സ്ഥിതിചെയ്‌തിരുന്ന നന്നന്റെ പാഴി പട്ടണത്തെപ്പറ്റി മാമൂലനാര്‍ എന്ന കവി അകനാനൂറില്‍ വര്‍ണിച്ചിട്ടുണ്ട്. നന്നനും ബന്ധുക്കളും അവിടെ വലിയ നിധികള്‍ കുഴിച്ചിട്ടതായി വിശ്വസിച്ചുപോരുന്നു. ഇന്നും ഈ പ്രദേശത്ത് "നന്നനെ ബദക്കു നരിനായി തിന്തോയിത്തു' (നന്നന്റെ നിധികള്‍ നരിയും നായും തിന്നുപോയി) എന്ന പറച്ചില്‍ പ്രചാരത്തിലുണ്ട്. "കൊണ്‍കാനം (കൊണ്‍+കാനം=കടലോരത്തുള്ള മല) നന്നന്‍' എന്നു കീര്‍ത്തികേട്ട നന്നനെ വാകൈപ്പെരുന്തുറൈ യുദ്ധത്തില്‍ ചേരരാജാവായ നാര്‍മുടിച്ചേരന്‍ വധിച്ചതോടുകൂടി പൂഴിനാട് ചേരര്‍ക്കധീനമായി എന്ന് പറയപ്പെട്ടിരിക്കുന്നു. ഏഴില്‍മലയുടെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നത് അഴിശ്ശിയുടെയും പരണരുടെയും കവിതകളില്‍നിന്നാണ്. "കടലാഴ് കലത്തില്‍ തോന്റി മാലൈ മറയുമവര്‍ മണിനെടും കുന്റേ' (ഇരുട്ടില്‍ മറയുന്ന മനോഹരമായ കുന്നു കടലില്‍ ആഴുന്ന കപ്പല്‍പോലെ തോന്നി -കുറുന്തൊകൈ, 240) എന്ന പ്രസിദ്ധമായ ഉപമയില്‍ പരാമൃഷ്‌ടമായ നെടുങ്കുന്ന് ഏഴില്‍മലയാണ്. പിന്നീട് എഴുമല, എലിമല എന്നെല്ലാം ഏഴിമലയ്‌ക്കു രൂപാന്തരമുണ്ടായി. പൊക്കമുള്ള എന്ന അര്‍ഥത്തില്‍ പ്രയുക്തമായ ഏഴില്‍ "ഏഴ്' എന്നായപ്പോള്‍ സപ്‌തശൈലം എന്നിങ്ങനെ ഒരു സംസ്‌കൃത തര്‍ജുമയുണ്ടായി. മൂഷികവംശരാജാക്കന്മാര്‍ ഭരിച്ചിരുന്ന മൂഷികഖണ്ഡത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് എലിമല എന്നും അതിന്റെ തര്‍ജുമയായി മൂഷികശൈലം എന്നും പേര്‍വന്നത് എന്നും ഊഹിക്കപ്പെടുന്നു. വിദേശിയരാകട്ടെ എലി, ഹിലി, ഡിലേലി എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ മലയെ വിളിച്ചുവന്നു. കടലിലേക്ക് തള്ളിനില്‌ക്കുന്ന ഇതിനെ അബ്‌ദുല്‍ഫിദ (എ.ഡി. 1273) എന്ന അറബി ഭൂമിശാസ്‌ത്രജ്ഞന്‍ "രാസ്‌ഹെയ്‌ലി' എന്നാണ് വ്യവഹരിച്ചിട്ടുള്ളത്. | |
- | മൂഷികവംശം എന്ന സംസ്‌കൃത | + | മൂഷികവംശം എന്ന സംസ്‌കൃത കാവ്യത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട കോലത്തിരി രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം ഏഴിമലയായിരുന്നു. 13-ാം ശതകത്തിന്റെ അന്ത്യത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ "എലി'യിലെ രാജാവ് ആരുടെയും സാമന്തനായിരുന്നില്ലെന്നും രാജ്യത്തിന്റെ കിടപ്പ് സുഖകരമായ ആക്രമണത്തിനു യോജിച്ചതല്ലായ്‌കയാല്‍ നിര്‍ഭയനായിക്കഴിഞ്ഞിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 14-ാം ശതകത്തില്‍ ഇബ്‌നുബത്തൂത്ത ഇവിടെ എത്തിയിരുന്നതായി അദ്ദേഹത്തിന്റെ വിവരണങ്ങളില്‍നിന്നും ഗ്രഹിക്കാം. "മൗണ്ടുഡേലി' എന്നു വിളിച്ചുവരുന്ന ഈ മലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിക്കു സമുദ്രവിതാനത്തില്‍നിന്ന് 260 മീ. ഉയരമുണ്ട്. ഇവിടെ പുരാതനവും പ്രശസ്‌തവുമായ ഒരു ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നു. മലയുടെ തെക്കേയറ്റം അവസാനിക്കുന്ന എട്ടിക്കുളം ഒരു പ്രാചീന തുറമുഖമായിരുന്നു. ഇവിടെ 1550-ാമാണ്ടിനടുത്ത് പോര്‍ച്ചുഗീസുകാര്‍ പണിയിച്ച കോട്ടയുടെ അവശിഷ്‌ടം കാണാം. ഈ കോട്ട പിന്നീട് ഫ്രഞ്ചുകാരും തുടര്‍ന്ന് ബ്രിട്ടീഷുകാരും കൈവശം വച്ചിരുന്നു. ഇന്നു പുരാവസ്‌തുവകുപ്പിന്റെ സ്വത്തായ കോട്ടയും പരിസരവും മുമ്പൊരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. മലയുടെ പൂര്‍വഭാഗത്തിലൂടെ വളര്‍പട്ടണം പുഴയിലേക്കുള്ള സുല്‍ത്താന്‍തോട് മലബാര്‍ ആക്രമണകാലത്ത് നാവിക സൗകര്യങ്ങള്‍ക്കായി ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ചതാണ്. |
- | കേരളോത്‌പത്തി രേഖപ്പെടുത്തിയ 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ | + | കേരളോത്‌പത്തി രേഖപ്പെടുത്തിയ 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പയ്യന്നൂര്‍ ഏഴിമലയില്‍ നിന്ന് 8 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്നു. പരശുരാമന്‍ കുടിയിരുത്തിയതായി വിശ്വസിക്കപ്പെടുന്ന 14 പ്രാചീന ബ്രാഹ്മണകുടുംബങ്ങള്‍ ഇന്നും കുന്നരുവില്‍ താമസിച്ചുവരുന്നു. മലയുടെ പടിഞ്ഞാറുവശത്തു പരശുരാമന്‍ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശങ്കരനാരായണക്ഷേത്രം കാണാം. ഒരു കാലത്ത് ഏഴിമല മുഴുവന്‍ ഈ ക്ഷേത്രത്തിന്റെ (രാമന്തളി ദേവസ്വം) സ്വത്തായിരുന്നു. മലയുടെ അടിവാരത്തില്‍ സമുദ്രാന്മുഖമായി സ്ഥിതിചെയ്യുന്ന നരയാന്‍ കണ്ണന്‍ (നരസിംഹം) ക്ഷേത്രം പൂര്‍വചോളരീതിയില്‍ സ്‌തംഭതോരണാദികള്‍ കൊത്തിയതും ഇരട്ടച്ചുവരുള്ള ശ്രീകോവിലോടുകൂടിയതുമാണ്. എ.ഡി. 929-ല്‍ വട്ടെഴുത്തിലെഴുതിയ ഒരു ശിലാശാസനം ക്ഷേത്രമുറ്റത്തു കാണാം. അന്നത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്ന മൂഴിക്കളം കച്ചവും മണിഗ്രാമവും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. |
- | ഒരു പ്രാചീന ദേവ്യാരാധനാസമ്പ്രദായത്തിലുള്‍പ്പെടുന്ന എട്ടിക്കുളം ഭഗവതി, പുതിയ ഭഗവതി, പൂമാലഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടിച്ചുവരുന്ന കാവുകള്‍ ഏഴിമലയുടെ പരിസരങ്ങളിലുണ്ട്. കോലത്തുനാട്ടിലെ തീയരുടെ നാലു പ്രാചീന കഴകങ്ങളിലൊന്നായ കുറുവന്തട്ട | + | ഒരു പ്രാചീന ദേവ്യാരാധനാസമ്പ്രദായത്തിലുള്‍പ്പെടുന്ന എട്ടിക്കുളം ഭഗവതി, പുതിയ ഭഗവതി, പൂമാലഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടിച്ചുവരുന്ന കാവുകള്‍ ഏഴിമലയുടെ പരിസരങ്ങളിലുണ്ട്. കോലത്തുനാട്ടിലെ തീയരുടെ നാലു പ്രാചീന കഴകങ്ങളിലൊന്നായ കുറുവന്തട്ട രാമന്തളിയില്‍ സ്ഥിതിചെയ്യുന്നു. മലയുടെ മുകളിലുള്ള ഏഴിപ്പള്ളി മുസ്‌ലിങ്ങളുടെ ഒരു തീര്‍ഥാടനകേന്ദ്രമാണ്. ഷെയ്‌ഖ് അബ്‌ദുല്‍ ലത്തീഫ് എന്ന ഫക്കീറിന്റെ ഭൗതികാവശിഷ്‌ടം ഇവിടെയുണ്ടെന്നാണ് വിശ്വാസം. ദുര്‍ലഭമായ ധാരാളം ഔഷധച്ചെടികള്‍ ഏഴിമലയിലുണ്ട്. ഇവിടത്തെ കടലില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നീലിമ കൂടുതലാണ്. |
- | ആധുനിക ചരിത്രത്തിലും ഏഴിമലയ്‌ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ക്രിസ്‌ത്യന്‍ മിഷണറിയുടെ ഒരു കേന്ദ്രം ഇവിടെ | + | ആധുനിക ചരിത്രത്തിലും ഏഴിമലയ്‌ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ക്രിസ്‌ത്യന്‍ മിഷണറിയുടെ ഒരു കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. നാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു 1968-ല്‍ മലയുടെ പശ്ചിമപാര്‍ശ്വത്തില്‍ മാന്‍കൊല്ലി എന്ന സ്ഥലത്തു നാരായണഗുരുകുലം സ്ഥാപിക്കുകയുണ്ടായി. ഇവിടെ ലോകസമാധാനത്തിനുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. |
- | ഏഴിമലയ്‌ക്ക് ഇന്ത്യന്‍ നാവികസേനയുടെ | + | ഏഴിമലയ്‌ക്ക് ഇന്ത്യന്‍ നാവികസേനയുടെ ഭൂപടത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. 2009 ജനു. 8-ന് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച നാവിക അക്കാദമി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ്. സാമൂരിന്‍ ഇവിടെനിന്നാണ് കടലിലേക്ക് ഇറക്കിയത്. |
Current revision as of 09:33, 14 ഓഗസ്റ്റ് 2014
ഏഴിമല
കണ്ണൂരില്‍നിന്നും 25 കി.മീ. വടക്കു കുന്നരുഗ്രാമത്തില്‍ കടലിനു സമാന്തരമായി കിടക്കുന്ന ഒരു മലനിര. സമുദ്രനിരപ്പില്‍ നിന്നും 286 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം ചരിത്രപുരാതനസ്ഥലമായി കരുതപ്പെടുന്നു. ശ്രീബുദ്ധന്‍ ഏഴിമല സന്ദര്‍ശിച്ചതായി ഐതിഹ്യമുണ്ട്. പ്രാചീനകാലത്തുതന്നെ മനുഷ്യവാസം ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവായി മെഗാലിത്തുകള്‍ (മഹാശിലാസ്‌മാരകങ്ങള്‍) ഈ മലയില്‍ കാണാം. എ.ഡി. 5-ാം ശതകത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു പ്രധാന രാജ്യമായ "ഏഴില്‍മല'യില്‍ "പൂഴിനാട്' എന്നറിയപ്പെട്ട വടക്കേ മലബാറും "മൊഴിപെയര്‍ദേശം' എന്നു വിളിക്കപ്പെട്ട കാസര്‍കോടും ഉള്‍പ്പെട്ടിരുന്നു.
ഏഴില്‍മല ഭരിച്ചിരുന്നത് തമിഴ് സംഘസാഹിത്യത്തില്‍ പ്രസിദ്ധനായ നന്നന്‍ ആണ്. ഏഴില്‍മലയുടെ സമീപത്തുള്ള ഒരു കുന്നില്‍ സ്ഥിതിചെയ്‌തിരുന്ന നന്നന്റെ പാഴി പട്ടണത്തെപ്പറ്റി മാമൂലനാര്‍ എന്ന കവി അകനാനൂറില്‍ വര്‍ണിച്ചിട്ടുണ്ട്. നന്നനും ബന്ധുക്കളും അവിടെ വലിയ നിധികള്‍ കുഴിച്ചിട്ടതായി വിശ്വസിച്ചുപോരുന്നു. ഇന്നും ഈ പ്രദേശത്ത് "നന്നനെ ബദക്കു നരിനായി തിന്തോയിത്തു' (നന്നന്റെ നിധികള്‍ നരിയും നായും തിന്നുപോയി) എന്ന പറച്ചില്‍ പ്രചാരത്തിലുണ്ട്. "കൊണ്‍കാനം (കൊണ്‍+കാനം=കടലോരത്തുള്ള മല) നന്നന്‍' എന്നു കീര്‍ത്തികേട്ട നന്നനെ വാകൈപ്പെരുന്തുറൈ യുദ്ധത്തില്‍ ചേരരാജാവായ നാര്‍മുടിച്ചേരന്‍ വധിച്ചതോടുകൂടി പൂഴിനാട് ചേരര്‍ക്കധീനമായി എന്ന് പറയപ്പെട്ടിരിക്കുന്നു. ഏഴില്‍മലയുടെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നത് അഴിശ്ശിയുടെയും പരണരുടെയും കവിതകളില്‍നിന്നാണ്. "കടലാഴ് കലത്തില്‍ തോന്റി മാലൈ മറയുമവര്‍ മണിനെടും കുന്റേ' (ഇരുട്ടില്‍ മറയുന്ന മനോഹരമായ കുന്നു കടലില്‍ ആഴുന്ന കപ്പല്‍പോലെ തോന്നി -കുറുന്തൊകൈ, 240) എന്ന പ്രസിദ്ധമായ ഉപമയില്‍ പരാമൃഷ്‌ടമായ നെടുങ്കുന്ന് ഏഴില്‍മലയാണ്. പിന്നീട് എഴുമല, എലിമല എന്നെല്ലാം ഏഴിമലയ്‌ക്കു രൂപാന്തരമുണ്ടായി. പൊക്കമുള്ള എന്ന അര്‍ഥത്തില്‍ പ്രയുക്തമായ ഏഴില്‍ "ഏഴ്' എന്നായപ്പോള്‍ സപ്‌തശൈലം എന്നിങ്ങനെ ഒരു സംസ്‌കൃത തര്‍ജുമയുണ്ടായി. മൂഷികവംശരാജാക്കന്മാര്‍ ഭരിച്ചിരുന്ന മൂഷികഖണ്ഡത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് എലിമല എന്നും അതിന്റെ തര്‍ജുമയായി മൂഷികശൈലം എന്നും പേര്‍വന്നത് എന്നും ഊഹിക്കപ്പെടുന്നു. വിദേശിയരാകട്ടെ എലി, ഹിലി, ഡിലേലി എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ മലയെ വിളിച്ചുവന്നു. കടലിലേക്ക് തള്ളിനില്‌ക്കുന്ന ഇതിനെ അബ്‌ദുല്‍ഫിദ (എ.ഡി. 1273) എന്ന അറബി ഭൂമിശാസ്‌ത്രജ്ഞന്‍ "രാസ്‌ഹെയ്‌ലി' എന്നാണ് വ്യവഹരിച്ചിട്ടുള്ളത്.
മൂഷികവംശം എന്ന സംസ്‌കൃത കാവ്യത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട കോലത്തിരി രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം ഏഴിമലയായിരുന്നു. 13-ാം ശതകത്തിന്റെ അന്ത്യത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ "എലി'യിലെ രാജാവ് ആരുടെയും സാമന്തനായിരുന്നില്ലെന്നും രാജ്യത്തിന്റെ കിടപ്പ് സുഖകരമായ ആക്രമണത്തിനു യോജിച്ചതല്ലായ്‌കയാല്‍ നിര്‍ഭയനായിക്കഴിഞ്ഞിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 14-ാം ശതകത്തില്‍ ഇബ്‌നുബത്തൂത്ത ഇവിടെ എത്തിയിരുന്നതായി അദ്ദേഹത്തിന്റെ വിവരണങ്ങളില്‍നിന്നും ഗ്രഹിക്കാം. "മൗണ്ടുഡേലി' എന്നു വിളിച്ചുവരുന്ന ഈ മലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിക്കു സമുദ്രവിതാനത്തില്‍നിന്ന് 260 മീ. ഉയരമുണ്ട്. ഇവിടെ പുരാതനവും പ്രശസ്‌തവുമായ ഒരു ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നു. മലയുടെ തെക്കേയറ്റം അവസാനിക്കുന്ന എട്ടിക്കുളം ഒരു പ്രാചീന തുറമുഖമായിരുന്നു. ഇവിടെ 1550-ാമാണ്ടിനടുത്ത് പോര്‍ച്ചുഗീസുകാര്‍ പണിയിച്ച കോട്ടയുടെ അവശിഷ്‌ടം കാണാം. ഈ കോട്ട പിന്നീട് ഫ്രഞ്ചുകാരും തുടര്‍ന്ന് ബ്രിട്ടീഷുകാരും കൈവശം വച്ചിരുന്നു. ഇന്നു പുരാവസ്‌തുവകുപ്പിന്റെ സ്വത്തായ കോട്ടയും പരിസരവും മുമ്പൊരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. മലയുടെ പൂര്‍വഭാഗത്തിലൂടെ വളര്‍പട്ടണം പുഴയിലേക്കുള്ള സുല്‍ത്താന്‍തോട് മലബാര്‍ ആക്രമണകാലത്ത് നാവിക സൗകര്യങ്ങള്‍ക്കായി ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ചതാണ്.
കേരളോത്‌പത്തി രേഖപ്പെടുത്തിയ 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പയ്യന്നൂര്‍ ഏഴിമലയില്‍ നിന്ന് 8 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്നു. പരശുരാമന്‍ കുടിയിരുത്തിയതായി വിശ്വസിക്കപ്പെടുന്ന 14 പ്രാചീന ബ്രാഹ്മണകുടുംബങ്ങള്‍ ഇന്നും കുന്നരുവില്‍ താമസിച്ചുവരുന്നു. മലയുടെ പടിഞ്ഞാറുവശത്തു പരശുരാമന്‍ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശങ്കരനാരായണക്ഷേത്രം കാണാം. ഒരു കാലത്ത് ഏഴിമല മുഴുവന്‍ ഈ ക്ഷേത്രത്തിന്റെ (രാമന്തളി ദേവസ്വം) സ്വത്തായിരുന്നു. മലയുടെ അടിവാരത്തില്‍ സമുദ്രാന്മുഖമായി സ്ഥിതിചെയ്യുന്ന നരയാന്‍ കണ്ണന്‍ (നരസിംഹം) ക്ഷേത്രം പൂര്‍വചോളരീതിയില്‍ സ്‌തംഭതോരണാദികള്‍ കൊത്തിയതും ഇരട്ടച്ചുവരുള്ള ശ്രീകോവിലോടുകൂടിയതുമാണ്. എ.ഡി. 929-ല്‍ വട്ടെഴുത്തിലെഴുതിയ ഒരു ശിലാശാസനം ക്ഷേത്രമുറ്റത്തു കാണാം. അന്നത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്ന മൂഴിക്കളം കച്ചവും മണിഗ്രാമവും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ഒരു പ്രാചീന ദേവ്യാരാധനാസമ്പ്രദായത്തിലുള്‍പ്പെടുന്ന എട്ടിക്കുളം ഭഗവതി, പുതിയ ഭഗവതി, പൂമാലഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടിച്ചുവരുന്ന കാവുകള്‍ ഏഴിമലയുടെ പരിസരങ്ങളിലുണ്ട്. കോലത്തുനാട്ടിലെ തീയരുടെ നാലു പ്രാചീന കഴകങ്ങളിലൊന്നായ കുറുവന്തട്ട രാമന്തളിയില്‍ സ്ഥിതിചെയ്യുന്നു. മലയുടെ മുകളിലുള്ള ഏഴിപ്പള്ളി മുസ്‌ലിങ്ങളുടെ ഒരു തീര്‍ഥാടനകേന്ദ്രമാണ്. ഷെയ്‌ഖ് അബ്‌ദുല്‍ ലത്തീഫ് എന്ന ഫക്കീറിന്റെ ഭൗതികാവശിഷ്‌ടം ഇവിടെയുണ്ടെന്നാണ് വിശ്വാസം. ദുര്‍ലഭമായ ധാരാളം ഔഷധച്ചെടികള്‍ ഏഴിമലയിലുണ്ട്. ഇവിടത്തെ കടലില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നീലിമ കൂടുതലാണ്. ആധുനിക ചരിത്രത്തിലും ഏഴിമലയ്‌ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ക്രിസ്‌ത്യന്‍ മിഷണറിയുടെ ഒരു കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. നാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു 1968-ല്‍ മലയുടെ പശ്ചിമപാര്‍ശ്വത്തില്‍ മാന്‍കൊല്ലി എന്ന സ്ഥലത്തു നാരായണഗുരുകുലം സ്ഥാപിക്കുകയുണ്ടായി. ഇവിടെ ലോകസമാധാനത്തിനുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഏഴിമലയ്‌ക്ക് ഇന്ത്യന്‍ നാവികസേനയുടെ ഭൂപടത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. 2009 ജനു. 8-ന് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച നാവിക അക്കാദമി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ്. സാമൂരിന്‍ ഇവിടെനിന്നാണ് കടലിലേക്ക് ഇറക്കിയത്.