This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്റെറോബാക്‌റ്റീരിയേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Enterobacteriaceae) |
Mksol (സംവാദം | സംഭാവനകള്‍) (→Enterobacteriaceae) |
||
വരി 5: | വരി 5: | ||
== Enterobacteriaceae == | == Enterobacteriaceae == | ||
- | + | യൂബാക്‌റ്റീരിയേല്‍സ് വര്‍ഗത്തില്‍പ്പെട്ട ബാക്‌റ്റീരിയകളുടെ ഒരു ഗോത്രം. നീണ്ടുനിവര്‍ന്ന ദണ്ഡിന്റെ ആകൃതിയാണ് ഈ ഗോത്രത്തിലെ അംഗങ്ങള്‍ക്കുള്ളത്. ഫ്‌ളാജലയുടെ സഹായത്തോടെ ചലിക്കുന്നവയാണ് ഭൂരിപക്ഷവും; ചലനശക്തി ഇല്ലാത്തവയുമുണ്ട്. വിവിധയിനം ഓര്‍ഗാനിക് യൗഗികങ്ങളുടെ ഓക്‌സീകരണത്തിലൂടെയോ പഞ്ചസാരയുടെ കിണ്വനത്തിലൂടെയോ ഇവ ഊര്‍ജം സംഭരിക്കുന്നു. കൃത്രിമമാധ്യമത്തില്‍ ഇവ വളരാറുണ്ട്. ചിലയിനങ്ങളുടെ വളര്‍ച്ചയ്‌ക്ക് പ്രത്യേക അമിനോഅമ്ലങ്ങള്‍ ആവശ്യമാണ്. | |
[[ചിത്രം:Vol5p152_EscherichiaColi_NIAID.jpg|thumb|എഷറിക്കിയ കോളി ]] | [[ചിത്രം:Vol5p152_EscherichiaColi_NIAID.jpg|thumb|എഷറിക്കിയ കോളി ]] | ||
- | മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ള നിരവധി സ്‌പീഷീസുകള്‍ ഈ ഗോത്രത്തിലടങ്ങിയിരിക്കുന്നു. ചിലയിനങ്ങള്‍ മനുഷ്യരിലും ചെടികളിലും രോഗം വരുത്തുന്നവയാണ്. ഈ വസ്‌തുതയും | + | മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ള നിരവധി സ്‌പീഷീസുകള്‍ ഈ ഗോത്രത്തിലടങ്ങിയിരിക്കുന്നു. ചിലയിനങ്ങള്‍ മനുഷ്യരിലും ചെടികളിലും രോഗം വരുത്തുന്നവയാണ്. ഈ വസ്‌തുതയും പരീക്ഷണശാലകളില്‍ വളരാനുള്ള ഇവയുടെ കഴിവും ഇവയെ നിരവധി പരീക്ഷണങ്ങള്‍ക്ക് ഉപയോഗക്ഷമമാക്കുന്നു. ഈ ഗോത്രത്തിലെ എഷറിക്കിയ കോളി (Escherichia coli) മറ്റ് ഏതു ബാക്‌റ്റീരിയയെക്കാളും പഠനവിധേയമായ സ്‌പീഷീസാണ്. ഈ ഗോത്രത്തെപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതോടെ ഇവയുടെ വര്‍ഗീകരണക്രമത്തിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നുവരെ സ്ഥിരമായ ഒരു വര്‍ഗീകരണക്രമം ഇവയ്‌ക്ക് ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഈ ഗോത്രത്തെ എഷറിക്കിയേ (Escherichieae), എര്‍വിനിയേ (Erwinieae), സെറേഷിയേ (Serratieae), പ്രാട്ടിയേ (Protoeae), സാല്‍മൊണെല്ലേ (Salmonelleae) എന്ന് അഞ്ച് ട്രബുകളായും പത്തു ജീനസുകളായും ഇപ്പോള്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പഞ്ചസാരയെ കിണ്വനവിധേയമാക്കാനുള്ള കഴിവിനെയും മറ്റ് ഉപാപചയസ്വഭാവങ്ങളെയും ആധാരമാക്കിയാണ് ഈ വര്‍ഗീകരണം നടത്തിയിരിക്കുന്നത്. മിക്ക സ്‌പീഷീസുകളും ഏതാണ്ട് ഒരേ ആകൃതിയിലുള്ളവയാകയാല്‍ വര്‍ഗീകരണത്തിന് ശരീരഘടന കണക്കിലെടുത്തിട്ടില്ല. എഷറിക്കിയ, ഷൈജെല്ല (Shigella), ക്ലെബ്‌സിയെല്ല (Klebsiella), എയ്‌റോബാക്‌റ്റര്‍ (Aerobacter), എര്‍വീനിയ, സെറേഷ്യ(Serratia), പ്രാട്ടിയസ് (Proteus), സൊല്‍മോണെല്ല (Salmonella) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്‌പീഷീസുകള്‍. |
Current revision as of 09:31, 14 ഓഗസ്റ്റ് 2014
എന്റെറോബാക്‌റ്റീരിയേസീ
Enterobacteriaceae
യൂബാക്‌റ്റീരിയേല്‍സ് വര്‍ഗത്തില്‍പ്പെട്ട ബാക്‌റ്റീരിയകളുടെ ഒരു ഗോത്രം. നീണ്ടുനിവര്‍ന്ന ദണ്ഡിന്റെ ആകൃതിയാണ് ഈ ഗോത്രത്തിലെ അംഗങ്ങള്‍ക്കുള്ളത്. ഫ്‌ളാജലയുടെ സഹായത്തോടെ ചലിക്കുന്നവയാണ് ഭൂരിപക്ഷവും; ചലനശക്തി ഇല്ലാത്തവയുമുണ്ട്. വിവിധയിനം ഓര്‍ഗാനിക് യൗഗികങ്ങളുടെ ഓക്‌സീകരണത്തിലൂടെയോ പഞ്ചസാരയുടെ കിണ്വനത്തിലൂടെയോ ഇവ ഊര്‍ജം സംഭരിക്കുന്നു. കൃത്രിമമാധ്യമത്തില്‍ ഇവ വളരാറുണ്ട്. ചിലയിനങ്ങളുടെ വളര്‍ച്ചയ്‌ക്ക് പ്രത്യേക അമിനോഅമ്ലങ്ങള്‍ ആവശ്യമാണ്.
മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ള നിരവധി സ്‌പീഷീസുകള്‍ ഈ ഗോത്രത്തിലടങ്ങിയിരിക്കുന്നു. ചിലയിനങ്ങള്‍ മനുഷ്യരിലും ചെടികളിലും രോഗം വരുത്തുന്നവയാണ്. ഈ വസ്‌തുതയും പരീക്ഷണശാലകളില്‍ വളരാനുള്ള ഇവയുടെ കഴിവും ഇവയെ നിരവധി പരീക്ഷണങ്ങള്‍ക്ക് ഉപയോഗക്ഷമമാക്കുന്നു. ഈ ഗോത്രത്തിലെ എഷറിക്കിയ കോളി (Escherichia coli) മറ്റ് ഏതു ബാക്‌റ്റീരിയയെക്കാളും പഠനവിധേയമായ സ്‌പീഷീസാണ്. ഈ ഗോത്രത്തെപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതോടെ ഇവയുടെ വര്‍ഗീകരണക്രമത്തിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നുവരെ സ്ഥിരമായ ഒരു വര്‍ഗീകരണക്രമം ഇവയ്‌ക്ക് ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഈ ഗോത്രത്തെ എഷറിക്കിയേ (Escherichieae), എര്‍വിനിയേ (Erwinieae), സെറേഷിയേ (Serratieae), പ്രാട്ടിയേ (Protoeae), സാല്‍മൊണെല്ലേ (Salmonelleae) എന്ന് അഞ്ച് ട്രബുകളായും പത്തു ജീനസുകളായും ഇപ്പോള്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പഞ്ചസാരയെ കിണ്വനവിധേയമാക്കാനുള്ള കഴിവിനെയും മറ്റ് ഉപാപചയസ്വഭാവങ്ങളെയും ആധാരമാക്കിയാണ് ഈ വര്‍ഗീകരണം നടത്തിയിരിക്കുന്നത്. മിക്ക സ്‌പീഷീസുകളും ഏതാണ്ട് ഒരേ ആകൃതിയിലുള്ളവയാകയാല്‍ വര്‍ഗീകരണത്തിന് ശരീരഘടന കണക്കിലെടുത്തിട്ടില്ല. എഷറിക്കിയ, ഷൈജെല്ല (Shigella), ക്ലെബ്‌സിയെല്ല (Klebsiella), എയ്‌റോബാക്‌റ്റര്‍ (Aerobacter), എര്‍വീനിയ, സെറേഷ്യ(Serratia), പ്രാട്ടിയസ് (Proteus), സൊല്‍മോണെല്ല (Salmonella) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്‌പീഷീസുകള്‍.