This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏപ്ലാക്കോഫോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏപ്ലാക്കോഫോറ == == Aplacophora == വിരയുടെ ആകൃതിയുള്ള മൊളസ്‌കുകള്‍ ഉള്...)
(Aplacophora)
 
വരി 5: വരി 5:
== Aplacophora ==
== Aplacophora ==
-
വിരയുടെ ആകൃതിയുള്ള മൊളസ്‌കുകള്‍ ഉള്‍പ്പെടുന്ന ആംഫിനൂറ വർഗത്തിലെ ഒരു ഉപവർഗം. "സൊളനൊഗാസ്റ്ററുകള്‍' എന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌. ഇവയുടെ ശരീരത്തിൽ കക്കകൊണ്ടുള്ള കവചങ്ങള്‍ കാണുകയില്ല. എന്നാൽ "സ്‌പിക്യൂള്‍' എന്നറിയപ്പെടുന്നതും കാൽസ്യനിർമിതവുമായ ഘടകങ്ങള്‍ കട്ടികൂടിയ മാന്റിൽ-ചർമത്തിനുള്ളിൽ പുതഞ്ഞു കിടക്കുന്നു. മിക്കവാറും എല്ലായ്‌പോഴും ശരീരത്തിന്‌ പൂർണമായ ഒരാവരണമായാണ്‌ ഈ മാന്റിൽ കാണപ്പെടുന്നത്‌. പാദം (foot) പലപ്പോഴും ഉണ്ടായിരിക്കില്ല. ഏതെങ്കിലും ഏപ്ലാക്കോഫോറയ്‌ക്ക്‌ പാദമുണ്ടാകുന്ന പക്ഷം, വെന്‍ട്രൽ ഗ്രൂവിനുള്ളിൽ കാണപ്പെടുന്ന ഒരു റിഡ്‌ജായി അത്‌ ചുരുങ്ങിയിട്ടുമുണ്ടാകും. ശ്വസനാവയവങ്ങള്‍ കുറേ മടക്കുകളും അപൂർവമായി റ്റെനീഡിയകളും ആണ്‌. ഹൃദയം അതിലളിതമാകുന്നു. രക്തക്കുഴലുകള്‍ കാണ്‍മാനില്ല. വായയ്‌ക്കുള്ളിൽ അവികസിതമെങ്കിലും ഒരു "റാഡുല' ("പല്ലു'കളുള്ള ഒരു പ്രത്യേകതരം നാക്ക്‌) ഉണ്ടായിരിക്കും. ഇവ മൊളസ്‌കുകളാണ്‌ എന്നതിന്റെ ഒരു പ്രധാന തെളിവാണ്‌ ഇത്‌. പചനനാളം ഋജുവാണ്‌; ഉമിനീർഗ്രന്ഥികള്‍ മാത്രമാണ്‌ അതിനുള്ളിലേക്കു തുറക്കുന്നത്‌. മോണോപ്ലാക്കോഫോറ, പോളിപ്ലാക്കോഫോറ എന്നിവയോട്‌ സാദൃശ്യമുള്ളതും പ്രാഥമികാവസ്ഥയിലുള്ളതുമാണ്‌ നാഡീവ്യൂഹം. മാന്റിൽ-കാവിറ്റിക്കുള്ളിലേക്കു തുറക്കുന്നതും ഒരു ദ്വാരം മാത്രമുള്ളതുമായ രണ്ടു കുഴലുകള്‍ ചേർന്ന്‌ വിസർജനവ്യൂഹം രൂപമെടുക്കുന്നു. എന്നാൽ ഇത്‌ വിസർജനധർമം നിർവഹിക്കുന്നുണ്ടോ എന്ന കാര്യം സംശയാസ്‌പദമാണ്‌. ബീജോത്‌പാദനാവയവങ്ങള്‍ ഒരു ജോടിയുണ്ട്‌. എന്നാൽ ബീജവാഹികളായി പ്രവർത്തിക്കുന്നത്‌ വിസർജനവ്യൂഹത്തിലെ കുഴലുകള്‍ തന്നെയാകുന്നു. ഉത്‌പാദനാവയവങ്ങള്‍ പെരികാർഡിയത്തിനുള്ളിലേക്ക്‌ വെണ്ണേറെയായി തുറക്കുന്നതു കാണാം (ഉത്‌പാദനാവയവപരിണാമത്തിൽ പ്രാഥമികാവസ്ഥയായി ഇത്‌ കരുതപ്പെടുന്നു). ഭൂരിഭാഗം അംഗങ്ങളും ഉഭയലിംഗികളാണെങ്കിലും അപൂർവം സ്‌പീഷീസുകള്‍ ഏകലിംഗികളായുമുണ്ട്‌. അണ്ഡാവരണം (egg case), പുംബീജസംഭരണത്തിനാവശ്യമായ "വെസിക്കളു'കള്‍ എന്നിവ സ്രവിക്കാനുതകുന്ന ഗ്രന്ഥികള്‍ ബീജവാഹികളിൽ കാണപ്പെടുന്നു.
+
വിരയുടെ ആകൃതിയുള്ള മൊളസ്‌കുകള്‍ ഉള്‍പ്പെടുന്ന ആംഫിനൂറ വര്‍ഗത്തിലെ ഒരു ഉപവര്‍ഗം. "സൊളനൊഗാസ്റ്ററുകള്‍' എന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌. ഇവയുടെ ശരീരത്തില്‍ കക്കകൊണ്ടുള്ള കവചങ്ങള്‍ കാണുകയില്ല. എന്നാല്‍ "സ്‌പിക്യൂള്‍' എന്നറിയപ്പെടുന്നതും കാല്‍സ്യനിര്‍മിതവുമായ ഘടകങ്ങള്‍ കട്ടികൂടിയ മാന്റില്‍-ചര്‍മത്തിനുള്ളില്‍ പുതഞ്ഞു കിടക്കുന്നു. മിക്കവാറും എല്ലായ്‌പോഴും ശരീരത്തിന്‌ പൂര്‍ണമായ ഒരാവരണമായാണ്‌ ഈ മാന്റില്‍ കാണപ്പെടുന്നത്‌. പാദം (foot) പലപ്പോഴും ഉണ്ടായിരിക്കില്ല. ഏതെങ്കിലും ഏപ്ലാക്കോഫോറയ്‌ക്ക്‌ പാദമുണ്ടാകുന്ന പക്ഷം, വെന്‍ട്രല്‍ ഗ്രൂവിനുള്ളില്‍ കാണപ്പെടുന്ന ഒരു റിഡ്‌ജായി അത്‌ ചുരുങ്ങിയിട്ടുമുണ്ടാകും. ശ്വസനാവയവങ്ങള്‍ കുറേ മടക്കുകളും അപൂര്‍വമായി റ്റെനീഡിയകളും ആണ്‌. ഹൃദയം അതിലളിതമാകുന്നു. രക്തക്കുഴലുകള്‍ കാണ്‍മാനില്ല. വായയ്‌ക്കുള്ളില്‍ അവികസിതമെങ്കിലും ഒരു "റാഡുല' ("പല്ലു'കളുള്ള ഒരു പ്രത്യേകതരം നാക്ക്‌) ഉണ്ടായിരിക്കും. ഇവ മൊളസ്‌കുകളാണ്‌ എന്നതിന്റെ ഒരു പ്രധാന തെളിവാണ്‌ ഇത്‌. പചനനാളം ഋജുവാണ്‌; ഉമിനീര്‍ഗ്രന്ഥികള്‍ മാത്രമാണ്‌ അതിനുള്ളിലേക്കു തുറക്കുന്നത്‌. മോണോപ്ലാക്കോഫോറ, പോളിപ്ലാക്കോഫോറ എന്നിവയോട്‌ സാദൃശ്യമുള്ളതും പ്രാഥമികാവസ്ഥയിലുള്ളതുമാണ്‌ നാഡീവ്യൂഹം. മാന്റില്‍-കാവിറ്റിക്കുള്ളിലേക്കു തുറക്കുന്നതും ഒരു ദ്വാരം മാത്രമുള്ളതുമായ രണ്ടു കുഴലുകള്‍ ചേര്‍ന്ന്‌ വിസര്‍ജനവ്യൂഹം രൂപമെടുക്കുന്നു. എന്നാല്‍ ഇത്‌ വിസര്‍ജനധര്‍മം നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം സംശയാസ്‌പദമാണ്‌. ബീജോത്‌പാദനാവയവങ്ങള്‍ ഒരു ജോടിയുണ്ട്‌. എന്നാല്‍ ബീജവാഹികളായി പ്രവര്‍ത്തിക്കുന്നത്‌ വിസര്‍ജനവ്യൂഹത്തിലെ കുഴലുകള്‍ തന്നെയാകുന്നു. ഉത്‌പാദനാവയവങ്ങള്‍ പെരികാര്‍ഡിയത്തിനുള്ളിലേക്ക്‌ വെണ്ണേറെയായി തുറക്കുന്നതു കാണാം (ഉത്‌പാദനാവയവപരിണാമത്തില്‍ പ്രാഥമികാവസ്ഥയായി ഇത്‌ കരുതപ്പെടുന്നു). ഭൂരിഭാഗം അംഗങ്ങളും ഉഭയലിംഗികളാണെങ്കിലും അപൂര്‍വം സ്‌പീഷീസുകള്‍ ഏകലിംഗികളായുമുണ്ട്‌. അണ്ഡാവരണം (egg case), പുംബീജസംഭരണത്തിനാവശ്യമായ "വെസിക്കളു'കള്‍ എന്നിവ സ്രവിക്കാനുതകുന്ന ഗ്രന്ഥികള്‍ ബീജവാഹികളില്‍ കാണപ്പെടുന്നു.
-
പാദങ്ങളുടെ ലഘൂകരണം പ്രകടമാക്കുന്നതുപോലെ എല്ലാ ഏപ്ലാക്കോഫോറകളും മന്ദഗതികളാണ്‌. സമുദ്രത്തിൽ ആഴം കുറഞ്ഞയിടങ്ങള്‍ മുതൽ അത്യഗാധതലങ്ങള്‍ വരെ എല്ലായിടത്തും ഇവയെ കണ്ടെത്താം. ചെളിത്തട്ടുകളാണ്‌ താരതമ്യേന ഇവ കൂടുതലിഷ്‌ടപ്പെടുന്നത്‌. എല്ലാ അംഗങ്ങളും മാസംഭുക്കുകളാകുന്നു. സീലന്ററേറ്റകള്‍, പ്രാട്ടസോവകള്‍, അടിത്തട്ടിലെ ചെളിയിൽ കഴിയുന്ന മറ്റു ചെറുജീവികള്‍ എന്നിവയാണ്‌ പ്രധാനഭക്ഷണം. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ ഹൈഡ്രായിഡുകളുടെ മേൽ ചുറ്റിയ നിലയിൽ ഇവ കാണപ്പെടുന്നു.
+
പാദങ്ങളുടെ ലഘൂകരണം പ്രകടമാക്കുന്നതുപോലെ എല്ലാ ഏപ്ലാക്കോഫോറകളും മന്ദഗതികളാണ്‌. സമുദ്രത്തില്‍ ആഴം കുറഞ്ഞയിടങ്ങള്‍ മുതല്‍ അത്യഗാധതലങ്ങള്‍ വരെ എല്ലായിടത്തും ഇവയെ കണ്ടെത്താം. ചെളിത്തട്ടുകളാണ്‌ താരതമ്യേന ഇവ കൂടുതലിഷ്‌ടപ്പെടുന്നത്‌. എല്ലാ അംഗങ്ങളും മാസംഭുക്കുകളാകുന്നു. സീലന്ററേറ്റകള്‍, പ്രാട്ടസോവകള്‍, അടിത്തട്ടിലെ ചെളിയില്‍ കഴിയുന്ന മറ്റു ചെറുജീവികള്‍ എന്നിവയാണ്‌ പ്രധാനഭക്ഷണം. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളില്‍ ഹൈഡ്രായിഡുകളുടെ മേല്‍ ചുറ്റിയ നിലയില്‍ ഇവ കാണപ്പെടുന്നു.
-
കീറ്റഡെർമ, നിയോമീനിയ, പാരാറൊപ്പേലിയ, പ്രാനിയോമീനിയ നിയോമീനിയ എന്നിവ ഈ വിഭാഗത്തിന്‌ ഉദാഹരണങ്ങളാകുന്നു.
+
കീറ്റഡെര്‍മ, നിയോമീനിയ, പാരാറൊപ്പേലിയ, പ്രാനിയോമീനിയ നിയോമീനിയ എന്നിവ ഈ വിഭാഗത്തിന്‌ ഉദാഹരണങ്ങളാകുന്നു.

Current revision as of 09:12, 14 ഓഗസ്റ്റ്‌ 2014

ഏപ്ലാക്കോഫോറ

Aplacophora

വിരയുടെ ആകൃതിയുള്ള മൊളസ്‌കുകള്‍ ഉള്‍പ്പെടുന്ന ആംഫിനൂറ വര്‍ഗത്തിലെ ഒരു ഉപവര്‍ഗം. "സൊളനൊഗാസ്റ്ററുകള്‍' എന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌. ഇവയുടെ ശരീരത്തില്‍ കക്കകൊണ്ടുള്ള കവചങ്ങള്‍ കാണുകയില്ല. എന്നാല്‍ "സ്‌പിക്യൂള്‍' എന്നറിയപ്പെടുന്നതും കാല്‍സ്യനിര്‍മിതവുമായ ഘടകങ്ങള്‍ കട്ടികൂടിയ മാന്റില്‍-ചര്‍മത്തിനുള്ളില്‍ പുതഞ്ഞു കിടക്കുന്നു. മിക്കവാറും എല്ലായ്‌പോഴും ശരീരത്തിന്‌ പൂര്‍ണമായ ഒരാവരണമായാണ്‌ ഈ മാന്റില്‍ കാണപ്പെടുന്നത്‌. പാദം (foot) പലപ്പോഴും ഉണ്ടായിരിക്കില്ല. ഏതെങ്കിലും ഏപ്ലാക്കോഫോറയ്‌ക്ക്‌ പാദമുണ്ടാകുന്ന പക്ഷം, വെന്‍ട്രല്‍ ഗ്രൂവിനുള്ളില്‍ കാണപ്പെടുന്ന ഒരു റിഡ്‌ജായി അത്‌ ചുരുങ്ങിയിട്ടുമുണ്ടാകും. ശ്വസനാവയവങ്ങള്‍ കുറേ മടക്കുകളും അപൂര്‍വമായി റ്റെനീഡിയകളും ആണ്‌. ഹൃദയം അതിലളിതമാകുന്നു. രക്തക്കുഴലുകള്‍ കാണ്‍മാനില്ല. വായയ്‌ക്കുള്ളില്‍ അവികസിതമെങ്കിലും ഒരു "റാഡുല' ("പല്ലു'കളുള്ള ഒരു പ്രത്യേകതരം നാക്ക്‌) ഉണ്ടായിരിക്കും. ഇവ മൊളസ്‌കുകളാണ്‌ എന്നതിന്റെ ഒരു പ്രധാന തെളിവാണ്‌ ഇത്‌. പചനനാളം ഋജുവാണ്‌; ഉമിനീര്‍ഗ്രന്ഥികള്‍ മാത്രമാണ്‌ അതിനുള്ളിലേക്കു തുറക്കുന്നത്‌. മോണോപ്ലാക്കോഫോറ, പോളിപ്ലാക്കോഫോറ എന്നിവയോട്‌ സാദൃശ്യമുള്ളതും പ്രാഥമികാവസ്ഥയിലുള്ളതുമാണ്‌ നാഡീവ്യൂഹം. മാന്റില്‍-കാവിറ്റിക്കുള്ളിലേക്കു തുറക്കുന്നതും ഒരു ദ്വാരം മാത്രമുള്ളതുമായ രണ്ടു കുഴലുകള്‍ ചേര്‍ന്ന്‌ വിസര്‍ജനവ്യൂഹം രൂപമെടുക്കുന്നു. എന്നാല്‍ ഇത്‌ വിസര്‍ജനധര്‍മം നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം സംശയാസ്‌പദമാണ്‌. ബീജോത്‌പാദനാവയവങ്ങള്‍ ഒരു ജോടിയുണ്ട്‌. എന്നാല്‍ ബീജവാഹികളായി പ്രവര്‍ത്തിക്കുന്നത്‌ വിസര്‍ജനവ്യൂഹത്തിലെ കുഴലുകള്‍ തന്നെയാകുന്നു. ഉത്‌പാദനാവയവങ്ങള്‍ പെരികാര്‍ഡിയത്തിനുള്ളിലേക്ക്‌ വെണ്ണേറെയായി തുറക്കുന്നതു കാണാം (ഉത്‌പാദനാവയവപരിണാമത്തില്‍ പ്രാഥമികാവസ്ഥയായി ഇത്‌ കരുതപ്പെടുന്നു). ഭൂരിഭാഗം അംഗങ്ങളും ഉഭയലിംഗികളാണെങ്കിലും അപൂര്‍വം സ്‌പീഷീസുകള്‍ ഏകലിംഗികളായുമുണ്ട്‌. അണ്ഡാവരണം (egg case), പുംബീജസംഭരണത്തിനാവശ്യമായ "വെസിക്കളു'കള്‍ എന്നിവ സ്രവിക്കാനുതകുന്ന ഗ്രന്ഥികള്‍ ബീജവാഹികളില്‍ കാണപ്പെടുന്നു.

പാദങ്ങളുടെ ലഘൂകരണം പ്രകടമാക്കുന്നതുപോലെ എല്ലാ ഏപ്ലാക്കോഫോറകളും മന്ദഗതികളാണ്‌. സമുദ്രത്തില്‍ ആഴം കുറഞ്ഞയിടങ്ങള്‍ മുതല്‍ അത്യഗാധതലങ്ങള്‍ വരെ എല്ലായിടത്തും ഇവയെ കണ്ടെത്താം. ചെളിത്തട്ടുകളാണ്‌ താരതമ്യേന ഇവ കൂടുതലിഷ്‌ടപ്പെടുന്നത്‌. എല്ലാ അംഗങ്ങളും മാസംഭുക്കുകളാകുന്നു. സീലന്ററേറ്റകള്‍, പ്രാട്ടസോവകള്‍, അടിത്തട്ടിലെ ചെളിയില്‍ കഴിയുന്ന മറ്റു ചെറുജീവികള്‍ എന്നിവയാണ്‌ പ്രധാനഭക്ഷണം. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളില്‍ ഹൈഡ്രായിഡുകളുടെ മേല്‍ ചുറ്റിയ നിലയില്‍ ഇവ കാണപ്പെടുന്നു.

കീറ്റഡെര്‍മ, നിയോമീനിയ, പാരാറൊപ്പേലിയ, പ്രാനിയോമീനിയ നിയോമീനിയ എന്നിവ ഈ വിഭാഗത്തിന്‌ ഉദാഹരണങ്ങളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍