This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏപ്രിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏപ്രിൽ == == April == ഗ്രിഗറി കലണ്ടറിൽ നാലാമത്തെ മാസം. ഇതിന്‌ 30 ദിവസ...)
(April)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഏപ്രിൽ ==
+
== ഏപ്രില്‍ ==
-
 
+
== April ==
== April ==
-
ഗ്രിഗറി കലണ്ടറിൽ നാലാമത്തെ മാസം. ഇതിന്‌ 30 ദിവസമാണുള്ളത്‌. കൊല്ലവർഷത്തിലെ മീനം-മേടം കാലമാണ്‌ ഏപ്രിൽ. റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടറിൽ രണ്ടാമത്തെ മാസമായ ഇതിന്റെ പേര്‌ അപ്രിലിസ്‌ (Aprilis) എന്നാണ്‌. അഥീനിയന്‍കലണ്ടറിലെ എലഫെബോളിയന്‍ (Elaphebolion) മാസത്തിന്റെ ഉത്തരഭാഗവും മുനീചിയന്‍ (Munychion) മാസത്തിന്റെ ഭൂരിഭാഗവും ചേർന്ന കാലയളവാണ്‌ ഏപ്രിൽ; ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷം "നാഷണൽ കണ്‍വെന്‍ഷന്‍' 1793 ന. 24-ന്‌ അംഗീകരിച്ച കലണ്ടറനുസരിച്ച്‌ ജെർമിനൽമാസത്തിന്റെ ഉത്തരാർധവും ഫ്‌ളോറൽമാസത്തിന്റെ പൂർവാർധവും ചേർന്ന കാലമാണ്‌. ഏപ്രിൽ മാസത്തിലാണ്‌ കേരളീയർ ആഘോഷിക്കാറുള്ള വിഷു (മേടം 1).
+
ഗ്രിഗറി കലണ്ടറില്‍ നാലാമത്തെ മാസം. ഇതിന്‌ 30 ദിവസമാണുള്ളത്‌. കൊല്ലവര്‍ഷത്തിലെ മീനം-മേടം കാലമാണ്‌ ഏപ്രില്‍. റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടറില്‍ രണ്ടാമത്തെ മാസമായ ഇതിന്റെ പേര്‌ അപ്രിലിസ്‌ (Aprilis) എന്നാണ്‌. അഥീനിയന്‍കലണ്ടറിലെ എലഫെബോളിയന്‍ (Elaphebolion) മാസത്തിന്റെ ഉത്തരഭാഗവും മുനീചിയന്‍ (Munychion) മാസത്തിന്റെ ഭൂരിഭാഗവും ചേര്‍ന്ന കാലയളവാണ്‌ ഏപ്രില്‍; ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷം "നാഷണല്‍ കണ്‍വെന്‍ഷന്‍' 1793 ന. 24-ന്‌ അംഗീകരിച്ച കലണ്ടറനുസരിച്ച്‌ ജെര്‍മിനല്‍മാസത്തിന്റെ ഉത്തരാര്‍ധവും ഫ്‌ളോറല്‍മാസത്തിന്റെ പൂര്‍വാര്‍ധവും ചേര്‍ന്ന കാലമാണ്‌. ഏപ്രില്‍ മാസത്തിലാണ്‌ കേരളീയര്‍ ആഘോഷിക്കാറുള്ള വിഷു (മേടം 1).
-
സൗന്ദര്യദേവതയായ വീനസ്സിന്റെ മാസമായി ഇതിനെ റോമാക്കാർ കരുതിയിരുന്നു. വീനസ്സിനു സമാനമായി ഗ്രീക്കു പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട അഫ്രാഡൈറ്റ്‌ (Aphrodite) എന്ന ദേവതയുടെ നാമധേയത്തിൽനിന്നാണ്‌ ഏപ്രിൽ എന്ന പദം നിഷ്‌പന്നമായിട്ടുള്ളതെന്നു കരുതിവരുന്നു; ലത്തീന്‍ ഭാഷയിലെ "തുറക്കുക' എന്നർഥമുള്ള "അപ്പറൈറി' (aperiri) എന്ന പദമാണ്‌ ഇതിന്നാധാരം എന്ന്‌ മറ്റൊരു പക്ഷവുമുണ്ട്‌. പുഷ്‌പസമൃദ്ധമായ വസന്തകാലത്തിന്റെ ആരംഭംകുറിക്കുന്ന ഒന്നാണ്‌ അപ്പറൈറി എന്ന പദം.
+
സൗന്ദര്യദേവതയായ വീനസ്സിന്റെ മാസമായി ഇതിനെ റോമാക്കാര്‍ കരുതിയിരുന്നു. വീനസ്സിനു സമാനമായി ഗ്രീക്കു പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട അഫ്രാഡൈറ്റ്‌ (Aphrodite) എന്ന ദേവതയുടെ നാമധേയത്തില്‍നിന്നാണ്‌ ഏപ്രില്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളതെന്നു കരുതിവരുന്നു; ലത്തീന്‍ ഭാഷയിലെ "തുറക്കുക' എന്നര്‍ഥമുള്ള "അപ്പറൈറി' (aperiri) എന്ന പദമാണ്‌ ഇതിന്നാധാരം എന്ന്‌ മറ്റൊരു പക്ഷവുമുണ്ട്‌. പുഷ്‌പസമൃദ്ധമായ വസന്തകാലത്തിന്റെ ആരംഭംകുറിക്കുന്ന ഒന്നാണ്‌ അപ്പറൈറി എന്ന പദം.
-
ഏപ്രിൽ ഫൂള്‍. ഏപ്രിൽ 1-ന്‌ സ്‌നേഹിതന്മാരെ "വിഡ്‌ഢി'കളാക്കുന്ന സമ്പ്രദായത്തിൽനിന്ന്‌ "ഏപ്രിൽ ഫൂള്‍' എന്നൊരു ശൈലിതന്നെ പ്രചാരത്തിൽ വന്നിട്ടുണ്ട്‌. ഈ സമ്പ്രദായത്തിന്റെ ആരംഭത്തെക്കുറിച്ച്‌ കൂടുതൽ അറിവു ലഭ്യമല്ലെങ്കിലും ഇതിനു പ്രചാരം കിട്ടിയിട്ടുള്ളത്‌ ഇംഗ്ലണ്ടിൽ 18-ാം നൂറ്റാണ്ടിലാണ്‌. വിഷുവ (equinox: മാ. 21)വുമായി ഇതിനു ബന്ധമുണ്ടെന്നു കരുതാം. കാലാവസ്ഥയിൽ പെട്ടെന്നു മാറ്റമുണ്ടാകുന്നതിനാൽ പ്രകൃതി മനുഷ്യനെ വിഡ്‌ഢിയാക്കുന്നു എന്നതിന്റെ സൂചനയായിട്ടാകാം ഈ ശൈലി ഉടലെടുത്തത്‌.
+
ഏപ്രില്‍ ഫൂള്‍. ഏപ്രില്‍ 1-ന്‌ സ്‌നേഹിതന്മാരെ "വിഡ്‌ഢി'കളാക്കുന്ന സമ്പ്രദായത്തില്‍നിന്ന്‌ "ഏപ്രില്‍ ഫൂള്‍' എന്നൊരു ശൈലിതന്നെ പ്രചാരത്തില്‍ വന്നിട്ടുണ്ട്‌. ഈ സമ്പ്രദായത്തിന്റെ ആരംഭത്തെക്കുറിച്ച്‌ കൂടുതല്‍ അറിവു ലഭ്യമല്ലെങ്കിലും ഇതിനു പ്രചാരം കിട്ടിയിട്ടുള്ളത്‌ ഇംഗ്ലണ്ടില്‍ 18-ാം നൂറ്റാണ്ടിലാണ്‌. വിഷുവ (equinox: മാ. 21)വുമായി ഇതിനു ബന്ധമുണ്ടെന്നു കരുതാം. കാലാവസ്ഥയില്‍ പെട്ടെന്നു മാറ്റമുണ്ടാകുന്നതിനാല്‍ പ്രകൃതി മനുഷ്യനെ വിഡ്‌ഢിയാക്കുന്നു എന്നതിന്റെ സൂചനയായിട്ടാകാം ഈ ശൈലി ഉടലെടുത്തത്‌.
-
പ്രാചീനകാലത്ത്‌ റോമിൽ കൊണ്ടാടിയിരുന്ന (മാ. 25) ഹിലാരിയ (hilaria)യോടും ഇന്ത്യയിൽ മാ. 31 അവസാനിക്കുന്ന ഹോളി ആഘോഷത്തോടും ഏപ്രിൽഫൂള്‍ എന്ന ചടങ്ങിനു സാദൃശ്യമുണ്ട്‌. കാലാന്തരത്തിൽ സ്വതന്ത്രമായി വളർന്നുവന്ന ഒരു സാമൂഹിക വിനോദസമ്പ്രദായമാണിത്‌. വസന്തവിഷുവക്കാലത്താണ്‌ പല പേരിലും ഇതു നടത്തിവരുന്നത്‌. വിഡ്‌ഢിയാക്കപ്പെടുന്ന ആളെ ഫ്രാന്‍സിൽ "മത്സ്യം' (poisson d'avrill) എന്നും സ്‌കോട്ട്‌ലന്‍ഡിൽ "കുയിൽ' (cuckoo) എന്നും ഉത്തരേന്ത്യയിൽ "മഹാമൂർഖ്‌' (പമ്പര വിഡ്‌ഢി) എന്നുമാണ്‌ വിളിക്കുന്നത്‌.
+
പ്രാചീനകാലത്ത്‌ റോമില്‍ കൊണ്ടാടിയിരുന്ന (മാ. 25) ഹിലാരിയ (hilaria)യോടും ഇന്ത്യയില്‍ മാ. 31 അവസാനിക്കുന്ന ഹോളി ആഘോഷത്തോടും ഏപ്രില്‍ഫൂള്‍ എന്ന ചടങ്ങിനു സാദൃശ്യമുണ്ട്‌. കാലാന്തരത്തില്‍ സ്വതന്ത്രമായി വളര്‍ന്നുവന്ന ഒരു സാമൂഹിക വിനോദസമ്പ്രദായമാണിത്‌. വസന്തവിഷുവക്കാലത്താണ്‌ പല പേരിലും ഇതു നടത്തിവരുന്നത്‌. വിഡ്‌ഢിയാക്കപ്പെടുന്ന ആളെ ഫ്രാന്‍സില്‍ "മത്സ്യം' (poisson d'avrill) എന്നും സ്‌കോട്ട്‌ലന്‍ഡില്‍ "കുയില്‍' (cuckoo) എന്നും ഉത്തരേന്ത്യയില്‍ "മഹാമൂര്‍ഖ്‌' (പമ്പര വിഡ്‌ഢി) എന്നുമാണ്‌ വിളിക്കുന്നത്‌.

Current revision as of 09:11, 14 ഓഗസ്റ്റ്‌ 2014

ഏപ്രില്‍

April

ഗ്രിഗറി കലണ്ടറില്‍ നാലാമത്തെ മാസം. ഇതിന്‌ 30 ദിവസമാണുള്ളത്‌. കൊല്ലവര്‍ഷത്തിലെ മീനം-മേടം കാലമാണ്‌ ഏപ്രില്‍. റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടറില്‍ രണ്ടാമത്തെ മാസമായ ഇതിന്റെ പേര്‌ അപ്രിലിസ്‌ (Aprilis) എന്നാണ്‌. അഥീനിയന്‍കലണ്ടറിലെ എലഫെബോളിയന്‍ (Elaphebolion) മാസത്തിന്റെ ഉത്തരഭാഗവും മുനീചിയന്‍ (Munychion) മാസത്തിന്റെ ഭൂരിഭാഗവും ചേര്‍ന്ന കാലയളവാണ്‌ ഏപ്രില്‍; ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷം "നാഷണല്‍ കണ്‍വെന്‍ഷന്‍' 1793 ന. 24-ന്‌ അംഗീകരിച്ച കലണ്ടറനുസരിച്ച്‌ ജെര്‍മിനല്‍മാസത്തിന്റെ ഉത്തരാര്‍ധവും ഫ്‌ളോറല്‍മാസത്തിന്റെ പൂര്‍വാര്‍ധവും ചേര്‍ന്ന കാലമാണ്‌. ഏപ്രില്‍ മാസത്തിലാണ്‌ കേരളീയര്‍ ആഘോഷിക്കാറുള്ള വിഷു (മേടം 1).

സൗന്ദര്യദേവതയായ വീനസ്സിന്റെ മാസമായി ഇതിനെ റോമാക്കാര്‍ കരുതിയിരുന്നു. വീനസ്സിനു സമാനമായി ഗ്രീക്കു പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട അഫ്രാഡൈറ്റ്‌ (Aphrodite) എന്ന ദേവതയുടെ നാമധേയത്തില്‍നിന്നാണ്‌ ഏപ്രില്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളതെന്നു കരുതിവരുന്നു; ലത്തീന്‍ ഭാഷയിലെ "തുറക്കുക' എന്നര്‍ഥമുള്ള "അപ്പറൈറി' (aperiri) എന്ന പദമാണ്‌ ഇതിന്നാധാരം എന്ന്‌ മറ്റൊരു പക്ഷവുമുണ്ട്‌. പുഷ്‌പസമൃദ്ധമായ വസന്തകാലത്തിന്റെ ആരംഭംകുറിക്കുന്ന ഒന്നാണ്‌ അപ്പറൈറി എന്ന പദം.

ഏപ്രില്‍ ഫൂള്‍. ഏപ്രില്‍ 1-ന്‌ സ്‌നേഹിതന്മാരെ "വിഡ്‌ഢി'കളാക്കുന്ന സമ്പ്രദായത്തില്‍നിന്ന്‌ "ഏപ്രില്‍ ഫൂള്‍' എന്നൊരു ശൈലിതന്നെ പ്രചാരത്തില്‍ വന്നിട്ടുണ്ട്‌. ഈ സമ്പ്രദായത്തിന്റെ ആരംഭത്തെക്കുറിച്ച്‌ കൂടുതല്‍ അറിവു ലഭ്യമല്ലെങ്കിലും ഇതിനു പ്രചാരം കിട്ടിയിട്ടുള്ളത്‌ ഇംഗ്ലണ്ടില്‍ 18-ാം നൂറ്റാണ്ടിലാണ്‌. വിഷുവ (equinox: മാ. 21)വുമായി ഇതിനു ബന്ധമുണ്ടെന്നു കരുതാം. കാലാവസ്ഥയില്‍ പെട്ടെന്നു മാറ്റമുണ്ടാകുന്നതിനാല്‍ പ്രകൃതി മനുഷ്യനെ വിഡ്‌ഢിയാക്കുന്നു എന്നതിന്റെ സൂചനയായിട്ടാകാം ഈ ശൈലി ഉടലെടുത്തത്‌.

പ്രാചീനകാലത്ത്‌ റോമില്‍ കൊണ്ടാടിയിരുന്ന (മാ. 25) ഹിലാരിയ (hilaria)യോടും ഇന്ത്യയില്‍ മാ. 31 അവസാനിക്കുന്ന ഹോളി ആഘോഷത്തോടും ഏപ്രില്‍ഫൂള്‍ എന്ന ചടങ്ങിനു സാദൃശ്യമുണ്ട്‌. കാലാന്തരത്തില്‍ സ്വതന്ത്രമായി വളര്‍ന്നുവന്ന ഒരു സാമൂഹിക വിനോദസമ്പ്രദായമാണിത്‌. വസന്തവിഷുവക്കാലത്താണ്‌ പല പേരിലും ഇതു നടത്തിവരുന്നത്‌. വിഡ്‌ഢിയാക്കപ്പെടുന്ന ആളെ ഫ്രാന്‍സില്‍ "മത്സ്യം' (poisson d'avrill) എന്നും സ്‌കോട്ട്‌ലന്‍ഡില്‍ "കുയില്‍' (cuckoo) എന്നും ഉത്തരേന്ത്യയില്‍ "മഹാമൂര്‍ഖ്‌' (പമ്പര വിഡ്‌ഢി) എന്നുമാണ്‌ വിളിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍