This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഗെൽ, പാള്‍ (1691 - 1752)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Egal, Paul)
(ഏഗെൽ, പാള്‍ (1691 - 1752))
 
വരി 1: വരി 1:
-
== ഏഗെൽ, പാള്‍ (1691 - 1752) ==
+
== ഏഗെല്‍, പാള്‍ (1691 - 1752) ==
-
 
+
== Egal, Paul ==
== Egal, Paul ==

Current revision as of 09:07, 14 ഓഗസ്റ്റ്‌ 2014

ഏഗെല്‍, പാള്‍ (1691 - 1752)

Egal, Paul

ജര്‍മന്‍ ശില്‌പി. 1691-ല്‍ മന്‍ഹൈമില്‍ ജനിച്ചു. ഡ്രസ്‌ഡണില്‍ ബല്‍ത്താസര്‍ പെര്‍മോസറില്‍ നിന്നു ശില്‌പകല അഭ്യസിക്കുകയും അദ്ദേഹത്തോടൊപ്പം ശില്‌പവേലകളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. അദ്ദേഹത്തില്‍ നിന്നാണ്‌ ബെവേറിയന്‍ ബാറോക്ക്‌ എന്ന പാരമ്പര്യ കലാസാങ്കേതികരീതി ഏഗെല്‍ സ്വായത്തമാക്കിയത്‌. റോമിലെ ബറോക്ക്‌ കലാകാരന്മാരുടെ പൈതൃകമായിരുന്ന അലങ്കരണത്തൊങ്ങലുകളുടെ രചനയില്‍പ്പോലും ജര്‍മന്‍ രീതികള്‍ ഇദ്ദേഹം നിലനിര്‍ത്തിയിരുന്നു; അതോടൊപ്പം വിശദീകരണക്ഷമമല്ലാത്ത വൈയക്തിക സവിശേഷതകള്‍ പ്രകടമാക്കിയിട്ടുണ്ട്‌.

1720-ല്‍ ഏഗെല്‍ മന്‍ഹൈമിലേക്കു തിരിച്ചുവന്നു. അവിടെ എലക്‌ടര്‍ പലറ്റൈന്റെ കൊട്ടാരശില്‌പിയായി നിയമിക്കപ്പെട്ടു. ഈ തുറയില്‍ ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. മന്‍ഹൈം കൊട്ടാരത്തിലെയും ഷ്വെറ്റ്‌സിങ്ങന്‍ പൂന്തോട്ടങ്ങളിലെയും പ്ലാസ്റ്റര്‍ പണികള്‍ ഏഗെലാണ്‌ സംവിധാനം ചെയ്‌തത്‌. കൊട്ടാരത്തിന്റെ മുഖപ്പിലുള്ള വാര്‍പ്പുപണികള്‍ അദ്ദേഹം തന്നെ നിര്‍വഹിച്ചു. മന്‍ഹൈം ജെസ്യൂട്ട്‌ ദേവാലയത്തിലെ ശില്‌പാലങ്കാരപ്പണികളിലും ഏഗെല്‍ സഹകരിച്ചിരുന്നു. മന്‍ഹൈം, ഹില്‍ഡെസ്‌ ഹൈം എന്നീ ദേവലായങ്ങളിലെ അള്‍ത്താരകള്‍ ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളില്‍പ്പെട്ടതാണ്‌. 1752-ല്‍ മന്‍ഹൈമില്‍ ഇദ്ദേഹം നിര്യാതനായി. ബെര്‍ലിന്‍, മന്‍ഹൈം എന്നീ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഏഗെല്‍ രചനകളൊക്കെ രണ്ടാം ലോകയുദ്ധകാലത്ത്‌ നശിച്ചുപോയി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍