This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകലോകവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏകലോകവാദം == ആഗോളപ്രശ്‌നങ്ങളുടെ പരിഹാരാർഥം സ്വതന്ത്രരാഷ്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഏകലോകവാദം) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== ഏകലോകവാദം == | == ഏകലോകവാദം == | ||
- | ആഗോളപ്രശ്‌നങ്ങളുടെ | + | ആഗോളപ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം സ്വതന്ത്രരാഷ്‌ട്രങ്ങള്‍ സൗഹൃദപൂര്‍വം ഒരു കുടുംബമെന്നപോലെ വര്‍ത്തിക്കണമെന്ന ആശയം. ലോക ഗവണ്‍മെന്റിനുവേണ്ടിയുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനപരമായ ആശയം ഇതുതന്നെയാണ്. |
+ | [[ചിത്രം:Vol5p433_WendellWillkie.jpg|thumb|വെന്‍ഡല്‍ലെവിസ് വില്‍ക്കി]] | ||
+ | സര്‍വരാജ്യസഖ്യ (League of Nations)ത്തിന്റെ തകര്‍ച്ചയോടെ (1939) ദേശീയ രാഷ്‌ട്രസമ്പ്രദായം (Nationstate) അവസാനിപ്പിക്കണമെന്നും തത്‌സ്ഥാനത്ത് ലോക ഗവണ്‍മെന്റിന് അടിത്തറയിടണമെന്നുമുള്ള വാദഗതി ശക്തമായി. സാര്‍വലൗകികത സര്‍വലോക സാമ്രാജ്യം, സര്‍വലോകസഭ, സര്‍വലോകഭാഷ ഇത്യാദി സിദ്ധാന്തങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നല്ല ചിന്തകന്‍, രാജ്യതന്ത്രജ്ഞന്‍, 1940-ല്‍ യു.എസ്. പ്രസിഡന്റുസ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എന്നീ നിലകളില്‍ പ്രശസ്‌തനായ വെന്‍ഡല്‍ലെവിസ് വില്‍ക്കിയാണ് ആധുനിക ഏകലോകവാദത്തിന്റെ വക്താവ് എന്നുപറയാം. | ||
+ | [[ചിത്രം:Vol5p433_Clarence_K_Streit.jpg|thumb|ക്ലാറന്‍സ് കെ. സ്റ്റ്രയിറ്റ്]] | ||
+ | രണ്ടാം ലോകയുദ്ധകാലത്ത് വില്‍ക്കി ഒരു ലോകപര്യടനം നടത്തി. അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി. അധീന രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിനും കൊളോണിയലിസത്തിനുമെതിരായ ഉണര്‍വ് അദ്ദേഹത്തിന് ബോധ്യമായി. സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ശക്തി അദ്ദേഹത്തെ ഉത്തേജിതനാക്കി. വിപ്ലവാനന്തര റഷ്യയെ സംബന്ധിച്ച യാഥാര്‍ഥ്യം അദ്ദേഹം നേരിട്ടു മനസ്സിലാക്കി. ഒരു കമ്യൂണിസ്റ്റിതരനായി നിലയുറപ്പിച്ചുകൊണ്ടുതന്നെ അദ്ദേഹം റഷ്യയുടെ ഭൗതിക പുരോഗതിയെ വാഴ്‌ത്തി. സര്‍വരാജ്യസഖ്യത്തിന്റെ പരാജയത്തില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് ഒരു പുതിയ "ഏകലോകം' സൃഷ്‌ടിക്കേണ്ടതിന്റെ ആവശ്യകത ലോകനേതാക്കള്‍ മനസ്സിലാക്കണമെന്നും യുദ്ധകാലത്തുതന്നെ അതിന് അടിസ്ഥാനമിടണമെന്നും അദ്ദേഹം തന്റെ വണ്‍വേള്‍ഡ് (One World 1943) എന്ന പുസ്‌തകത്തില്‍ നിര്‍ദേശിച്ചു. | ||
- | + | സാര്‍വലൗകിക സാമ്രാജ്യം എന്ന പഴയ സങ്കല്‌പത്തില്‍ നിന്നു വ്യത്യസ്‌തമായി ലോക ഗവണ്‍മെന്റ് എന്ന ആശയഗതിക്ക് പല സവിശേഷതകളുമുണ്ട്. ഇതിനു കുറെയൊക്കെ ജനപിന്തുണയും ഗവണ്‍മെന്റുകളുടെ പരിഗണനയും ലഭിച്ചു. ദേശീയ പരമാധികാരത്തിന്റെ സ്വമേധയായുള്ള നിയന്ത്രണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു; ആധുനിക ലോകത്തിന്റെ സാമൂഹിക സാമ്പത്തിക-സാങ്കേതിക പരസ്‌പരാശ്രിതത്വം ദേശീയ രാഷ്‌ട്രസമ്പ്രദായത്തെ പ്രയോജനശൂന്യമാക്കിയിരിക്കുന്നുവെന്നും അണ്വായുധയുദ്ധത്തിനുള്ള സാധ്യത മനുഷ്യനെ ഒരു ദാരുണ വിപത്തിന്റെ മധ്യത്തിലാക്കിയിരിക്കുന്നുവെന്നും അതിനുള്ള ഏക പരിഹാരം ഒരു ലോക ഗവണ്‍ മെന്റ് സ്ഥാപിക്കുക മാത്രമാണെന്നുമുള്ള ഒരുതരം അടിയന്തരബോധം ഉദിച്ചു. | |
+ | രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സംഘടനകള്‍ ഒരു ലോക ഫെഡറേഷന്‍ എന്ന നിലയിലേക്ക് വളര്‍ന്നാല്‍ മാത്രമേ ലോക സംസ്‌കാരംനിലനില്‌ക്കുകയുള്ളു എന്നു സ്ഥാപിക്കുകയായിരുന്നു എച്ച്.ജി. വെല്‍സിന്റെ ദി ഔട്ട്‌ലൈന്‍ ഒഫ് ഹിസ്റ്ററി (1920) എന്ന ഗ്രന്ഥത്തിന്റെ താല്‍പര്യം. | ||
- | + | 1939-ല്‍ ക്ലാറന്‍സ് കെ. സ്റ്റ്രയിറ്റ് യൂണിയന്‍ നൗ (Union Now) എന്ന തന്റെ കൃതിയില്‍ ഒരു പൊതുഫെഡറല്‍ ഗവണ്‍മെന്റ്, ഏകാധിപത്യരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ജനാധിപത്യ രാജ്യങ്ങളുടെ ശക്തി വര്‍ധിപ്പിക്കും എന്ന ആശയം മുന്നോട്ടു വയ്‌ക്കുകയുണ്ടായി. ഈ ആശയത്തിനു പിന്തുണ ലഭിക്കുകയും പില്‌ക്കാലത്ത് രാജ്യങ്ങളുടെ ഫെഡറല്‍ യൂണിയന്‍ രൂപവത്‌കരിക്കുന്നതിനുള്ള സാധ്യതകളാരായുന്നതിന് ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്‌തു. യു.എസ്സില്‍ സമ്മേളിച്ച യുണൈറ്റഡ് വേള്‍ഡ് ഫെഡറലിസ്റ്റുകളുടെ സമ്മേളനം ഒരു പൊതു ഗവണ്‍മെന്റിന്റെ കീഴില്‍ മാത്രമേ ലോകസമാധാനം കൈവരിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് വിശ്വസിച്ചു. എന്നാല്‍ നിലവിലുള്ള അധികാരങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് ഒരു രാജ്യവും തയ്യാറായിരുന്നില്ല. | |
- | + | ഇത്തരം ചിന്താഗതികള്‍ "വേള്‍ഡ് മൂവ്‌മെന്റ് ഫോര്‍ വേള്‍ഡ് ഫെഡറല്‍ ഗവണ്‍മെന്റ്' എന്ന സംഘടനയുടെ സംസ്ഥാപനത്തിന് കാരണമായി. 1946-ല്‍ ലക്‌സംബര്‍ഗില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ് ഈ സംഘടന രൂപവത്‌കരിച്ചത്. | |
- | + | ||
- | + | 1965-ല്‍ ഈ സംഘടനയുടെ ഓഫീസുകള്‍ ഐക്യരാഷ്‌ട്രസംഘടനാകേന്ദ്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ കീഴില്‍ രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ പോളിസി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. | |
- | + | സോവിയറ്റ് ചേരിയുടെ തകര്‍ച്ചയും ശീതസമരത്തിന്റെ അന്ത്യവും ആഗോളസാമ്പത്തിക ഉദ്‌ഗ്രഥനവും ഏകലോകവാദത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനുമെന്ന ദ്വന്ദ്വാധികാര കേന്ദ്രങ്ങളുടെ സ്ഥാനത്ത്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ചേരിക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ടെങ്കിലും, യൂറോപ്യന്‍ യൂണിയന്റെ രൂപീകരണവും ആഗോളവത്‌കരണവും അധികാരകേന്ദ്രീകരണത്തെ പ്രതിരോധിക്കുന്ന ശക്തികളാണ്. ഏകലോകം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിട്ടില്ലെങ്കിലും ഏകലോകവാദികളുടെ സിദ്ധാന്തങ്ങളില്‍ പലതും പരിമിതമായ അര്‍ഥത്തിലെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോ. വില്‍ക്കി; വെന്‍ഡല്‍ ലെവിസ് | |
- | + | ||
- | + | ||
- | സോവിയറ്റ് ചേരിയുടെ | + |
Current revision as of 08:31, 14 ഓഗസ്റ്റ് 2014
ഏകലോകവാദം
ആഗോളപ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം സ്വതന്ത്രരാഷ്‌ട്രങ്ങള്‍ സൗഹൃദപൂര്‍വം ഒരു കുടുംബമെന്നപോലെ വര്‍ത്തിക്കണമെന്ന ആശയം. ലോക ഗവണ്‍മെന്റിനുവേണ്ടിയുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനപരമായ ആശയം ഇതുതന്നെയാണ്.
സര്‍വരാജ്യസഖ്യ (League of Nations)ത്തിന്റെ തകര്‍ച്ചയോടെ (1939) ദേശീയ രാഷ്‌ട്രസമ്പ്രദായം (Nationstate) അവസാനിപ്പിക്കണമെന്നും തത്‌സ്ഥാനത്ത് ലോക ഗവണ്‍മെന്റിന് അടിത്തറയിടണമെന്നുമുള്ള വാദഗതി ശക്തമായി. സാര്‍വലൗകികത സര്‍വലോക സാമ്രാജ്യം, സര്‍വലോകസഭ, സര്‍വലോകഭാഷ ഇത്യാദി സിദ്ധാന്തങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നല്ല ചിന്തകന്‍, രാജ്യതന്ത്രജ്ഞന്‍, 1940-ല്‍ യു.എസ്. പ്രസിഡന്റുസ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എന്നീ നിലകളില്‍ പ്രശസ്‌തനായ വെന്‍ഡല്‍ലെവിസ് വില്‍ക്കിയാണ് ആധുനിക ഏകലോകവാദത്തിന്റെ വക്താവ് എന്നുപറയാം.
രണ്ടാം ലോകയുദ്ധകാലത്ത് വില്‍ക്കി ഒരു ലോകപര്യടനം നടത്തി. അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി. അധീന രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിനും കൊളോണിയലിസത്തിനുമെതിരായ ഉണര്‍വ് അദ്ദേഹത്തിന് ബോധ്യമായി. സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ശക്തി അദ്ദേഹത്തെ ഉത്തേജിതനാക്കി. വിപ്ലവാനന്തര റഷ്യയെ സംബന്ധിച്ച യാഥാര്‍ഥ്യം അദ്ദേഹം നേരിട്ടു മനസ്സിലാക്കി. ഒരു കമ്യൂണിസ്റ്റിതരനായി നിലയുറപ്പിച്ചുകൊണ്ടുതന്നെ അദ്ദേഹം റഷ്യയുടെ ഭൗതിക പുരോഗതിയെ വാഴ്‌ത്തി. സര്‍വരാജ്യസഖ്യത്തിന്റെ പരാജയത്തില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് ഒരു പുതിയ "ഏകലോകം' സൃഷ്‌ടിക്കേണ്ടതിന്റെ ആവശ്യകത ലോകനേതാക്കള്‍ മനസ്സിലാക്കണമെന്നും യുദ്ധകാലത്തുതന്നെ അതിന് അടിസ്ഥാനമിടണമെന്നും അദ്ദേഹം തന്റെ വണ്‍വേള്‍ഡ് (One World 1943) എന്ന പുസ്‌തകത്തില്‍ നിര്‍ദേശിച്ചു.
സാര്‍വലൗകിക സാമ്രാജ്യം എന്ന പഴയ സങ്കല്‌പത്തില്‍ നിന്നു വ്യത്യസ്‌തമായി ലോക ഗവണ്‍മെന്റ് എന്ന ആശയഗതിക്ക് പല സവിശേഷതകളുമുണ്ട്. ഇതിനു കുറെയൊക്കെ ജനപിന്തുണയും ഗവണ്‍മെന്റുകളുടെ പരിഗണനയും ലഭിച്ചു. ദേശീയ പരമാധികാരത്തിന്റെ സ്വമേധയായുള്ള നിയന്ത്രണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു; ആധുനിക ലോകത്തിന്റെ സാമൂഹിക സാമ്പത്തിക-സാങ്കേതിക പരസ്‌പരാശ്രിതത്വം ദേശീയ രാഷ്‌ട്രസമ്പ്രദായത്തെ പ്രയോജനശൂന്യമാക്കിയിരിക്കുന്നുവെന്നും അണ്വായുധയുദ്ധത്തിനുള്ള സാധ്യത മനുഷ്യനെ ഒരു ദാരുണ വിപത്തിന്റെ മധ്യത്തിലാക്കിയിരിക്കുന്നുവെന്നും അതിനുള്ള ഏക പരിഹാരം ഒരു ലോക ഗവണ്‍ മെന്റ് സ്ഥാപിക്കുക മാത്രമാണെന്നുമുള്ള ഒരുതരം അടിയന്തരബോധം ഉദിച്ചു. രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സംഘടനകള്‍ ഒരു ലോക ഫെഡറേഷന്‍ എന്ന നിലയിലേക്ക് വളര്‍ന്നാല്‍ മാത്രമേ ലോക സംസ്‌കാരംനിലനില്‌ക്കുകയുള്ളു എന്നു സ്ഥാപിക്കുകയായിരുന്നു എച്ച്.ജി. വെല്‍സിന്റെ ദി ഔട്ട്‌ലൈന്‍ ഒഫ് ഹിസ്റ്ററി (1920) എന്ന ഗ്രന്ഥത്തിന്റെ താല്‍പര്യം.
1939-ല്‍ ക്ലാറന്‍സ് കെ. സ്റ്റ്രയിറ്റ് യൂണിയന്‍ നൗ (Union Now) എന്ന തന്റെ കൃതിയില്‍ ഒരു പൊതുഫെഡറല്‍ ഗവണ്‍മെന്റ്, ഏകാധിപത്യരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ജനാധിപത്യ രാജ്യങ്ങളുടെ ശക്തി വര്‍ധിപ്പിക്കും എന്ന ആശയം മുന്നോട്ടു വയ്‌ക്കുകയുണ്ടായി. ഈ ആശയത്തിനു പിന്തുണ ലഭിക്കുകയും പില്‌ക്കാലത്ത് രാജ്യങ്ങളുടെ ഫെഡറല്‍ യൂണിയന്‍ രൂപവത്‌കരിക്കുന്നതിനുള്ള സാധ്യതകളാരായുന്നതിന് ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്‌തു. യു.എസ്സില്‍ സമ്മേളിച്ച യുണൈറ്റഡ് വേള്‍ഡ് ഫെഡറലിസ്റ്റുകളുടെ സമ്മേളനം ഒരു പൊതു ഗവണ്‍മെന്റിന്റെ കീഴില്‍ മാത്രമേ ലോകസമാധാനം കൈവരിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് വിശ്വസിച്ചു. എന്നാല്‍ നിലവിലുള്ള അധികാരങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് ഒരു രാജ്യവും തയ്യാറായിരുന്നില്ല.
ഇത്തരം ചിന്താഗതികള്‍ "വേള്‍ഡ് മൂവ്‌മെന്റ് ഫോര്‍ വേള്‍ഡ് ഫെഡറല്‍ ഗവണ്‍മെന്റ്' എന്ന സംഘടനയുടെ സംസ്ഥാപനത്തിന് കാരണമായി. 1946-ല്‍ ലക്‌സംബര്‍ഗില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ് ഈ സംഘടന രൂപവത്‌കരിച്ചത്.
1965-ല്‍ ഈ സംഘടനയുടെ ഓഫീസുകള്‍ ഐക്യരാഷ്‌ട്രസംഘടനാകേന്ദ്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ കീഴില്‍ രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ പോളിസി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
സോവിയറ്റ് ചേരിയുടെ തകര്‍ച്ചയും ശീതസമരത്തിന്റെ അന്ത്യവും ആഗോളസാമ്പത്തിക ഉദ്‌ഗ്രഥനവും ഏകലോകവാദത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനുമെന്ന ദ്വന്ദ്വാധികാര കേന്ദ്രങ്ങളുടെ സ്ഥാനത്ത്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ചേരിക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ടെങ്കിലും, യൂറോപ്യന്‍ യൂണിയന്റെ രൂപീകരണവും ആഗോളവത്‌കരണവും അധികാരകേന്ദ്രീകരണത്തെ പ്രതിരോധിക്കുന്ന ശക്തികളാണ്. ഏകലോകം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിട്ടില്ലെങ്കിലും ഏകലോകവാദികളുടെ സിദ്ധാന്തങ്ങളില്‍ പലതും പരിമിതമായ അര്‍ഥത്തിലെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോ. വില്‍ക്കി; വെന്‍ഡല്‍ ലെവിസ്