This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകകോശ ജീവികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏകകോശ ജീവികള്‍ == == Unicellular Organisms == ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂ...) |
Mksol (സംവാദം | സംഭാവനകള്‍) (→Unicellular Organisms) |
||
വരി 5: | വരി 5: | ||
== Unicellular Organisms == | == Unicellular Organisms == | ||
- | ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂരിഭാഗം ഏകകോശജീവികളെയും | + | ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂരിഭാഗം ഏകകോശജീവികളെയും സൂക്ഷ്‌മദര്‍ശിനിയുടെ സഹായത്താല്‍ മാത്രമേ കാണാന്‍ കഴിയൂ എന്നതിനാല്‍, ഇവയെ സൂക്ഷ്‌മാണുക്ക (micro organisms) എന്നും പൊതുവേ പറയാറുണ്ട്. എന്നാല്‍ കോളര്‍പ, അസറ്റാബുലേറിയ മുതലായ ചില ഏകകോശജീവികളെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. ലളിതമായ ശരീരഘടനയാണെങ്കിലും ബഹുകോശജീവികളുടെ ജീവത് പ്രവര്‍ത്തനങ്ങളെല്ലാം (പോഷണം, പ്രത്യുത്‌പാദനം, സഞ്ചാരം, പ്രതികരണം, മാലിന്യങ്ങളുടെ പുറന്തള്ളല്‍ തുടങ്ങിയവ) ഏകകോശജീവികളും നിര്‍വഹിക്കുന്നുണ്ട്. പ്രധാനമായും മൊണീറ, പ്രാട്ടിസ്റ്റ എന്നീ ഫൈലങ്ങളിലാണ് ഏകകോശജീവികള്‍ കാണപ്പെടുന്നതെങ്കിലും ഏകകോശ ആല്‍ഗകളും ഫംഗസുകളും വിരളമല്ല. മൊണീറ ഫൈലത്തിലെ ബാക്‌റ്റീരിയ, സയനോബാക്‌റ്റീരിയ അഥവാ നീലഹരിത ആല്‍ഗകള്‍, പ്രാട്ടിസ്റ്റയിലെ യൂഗ്ലിന, അമീബ, പാരമീസിയം, പ്രാട്ടോസോവ തുടങ്ങിയവയും ചില പ്രധാന ഏകകോശജീവികളാണ്. ക്ലോറെല്ല, ക്ലമിഡോമൊണാസ് എന്നിവ ഏകകോശ ആല്‍ഗകള്‍ക്കും യീസ്റ്റ് ഏകകോശ ഫംഗസിനും ഉദാഹരണമാണ്. |
- | പരിസ്ഥിതിയിലെ ഓക്‌സിജന്‍ ചക്രത്തെ പരിപോഷിപ്പിക്കുന്നതിലും സമുദ്ര ഭക്ഷ്യശൃംഖല | + | ഏകകോശജീവികളുടെ ദശലക്ഷക്കണക്കിന് സ്‌പീഷീസുകളുണ്ട്. ഇവ 3.8 ശതകോടി വര്‍ഷങ്ങള്‍ മുമ്പേ ആവിര്‍ഭവിച്ചതായി കണക്കാക്കപ്പെടുന്നു. മണ്ണ്, ബഹുകോശ ജീവികളുടെ ശരീരാന്തര്‍ഭാഗം, ശരീരോപരിതലം തുടങ്ങി ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ എല്ലാ ആവാസവ്യവസ്ഥയിലും ഏകകോശജീവികളെ കാണാമെങ്കിലും ഭൂരിഭാഗവും ജലത്തിലാണ് അധിവസിക്കുന്നത്. സമുദ്രാപരിതലത്തില്‍ വ്യാപകമായി കാണപ്പെടുന്ന സസ്യപ്ലവകങ്ങള്‍ പലതും ഏകകോശ ആല്‍ഗകളാണ്. ഉദാ. ഡെസ്‌മിഡുകള്‍, ഡയാറ്റമുകള്‍ തുടങ്ങിയവ. |
+ | |||
+ | പരിസ്ഥിതിയിലെ ഓക്‌സിജന്‍ ചക്രത്തെ പരിപോഷിപ്പിക്കുന്നതിലും സമുദ്ര ഭക്ഷ്യശൃംഖല നിലനിര്‍ത്തുന്നതിലും ഏകകോശപ്ലവകങ്ങള്‍ സഹായിക്കുന്നു. പ്രകൃതിയിലെ നൈട്രജന്‍, കാര്‍ബണ്‍ ചക്രങ്ങളില്‍ ബാക്‌റ്റീരിയകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മനുഷ്യരുള്‍പ്പെടെയുള്ള ജീവികളില്‍, ദഹനം, വൈറ്റമിനുകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ബാക്‌റ്റീരിയകളാണ്. എന്നാല്‍ ബാക്‌റ്റീരിയകളും പ്രാട്ടോസോവകളും മനുഷ്യരിലും ജന്തുക്കളിലും നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നോ. അമീബ, ആല്‍ഗകള്‍, പാരമീസിയം, യൂഗ്ലിന |
Current revision as of 08:20, 14 ഓഗസ്റ്റ് 2014
ഏകകോശ ജീവികള്‍
Unicellular Organisms
ഒരു കോശം മാത്രമുള്ള ജീവികള്‍. ഭൂരിഭാഗം ഏകകോശജീവികളെയും സൂക്ഷ്‌മദര്‍ശിനിയുടെ സഹായത്താല്‍ മാത്രമേ കാണാന്‍ കഴിയൂ എന്നതിനാല്‍, ഇവയെ സൂക്ഷ്‌മാണുക്ക (micro organisms) എന്നും പൊതുവേ പറയാറുണ്ട്. എന്നാല്‍ കോളര്‍പ, അസറ്റാബുലേറിയ മുതലായ ചില ഏകകോശജീവികളെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. ലളിതമായ ശരീരഘടനയാണെങ്കിലും ബഹുകോശജീവികളുടെ ജീവത് പ്രവര്‍ത്തനങ്ങളെല്ലാം (പോഷണം, പ്രത്യുത്‌പാദനം, സഞ്ചാരം, പ്രതികരണം, മാലിന്യങ്ങളുടെ പുറന്തള്ളല്‍ തുടങ്ങിയവ) ഏകകോശജീവികളും നിര്‍വഹിക്കുന്നുണ്ട്. പ്രധാനമായും മൊണീറ, പ്രാട്ടിസ്റ്റ എന്നീ ഫൈലങ്ങളിലാണ് ഏകകോശജീവികള്‍ കാണപ്പെടുന്നതെങ്കിലും ഏകകോശ ആല്‍ഗകളും ഫംഗസുകളും വിരളമല്ല. മൊണീറ ഫൈലത്തിലെ ബാക്‌റ്റീരിയ, സയനോബാക്‌റ്റീരിയ അഥവാ നീലഹരിത ആല്‍ഗകള്‍, പ്രാട്ടിസ്റ്റയിലെ യൂഗ്ലിന, അമീബ, പാരമീസിയം, പ്രാട്ടോസോവ തുടങ്ങിയവയും ചില പ്രധാന ഏകകോശജീവികളാണ്. ക്ലോറെല്ല, ക്ലമിഡോമൊണാസ് എന്നിവ ഏകകോശ ആല്‍ഗകള്‍ക്കും യീസ്റ്റ് ഏകകോശ ഫംഗസിനും ഉദാഹരണമാണ്.
ഏകകോശജീവികളുടെ ദശലക്ഷക്കണക്കിന് സ്‌പീഷീസുകളുണ്ട്. ഇവ 3.8 ശതകോടി വര്‍ഷങ്ങള്‍ മുമ്പേ ആവിര്‍ഭവിച്ചതായി കണക്കാക്കപ്പെടുന്നു. മണ്ണ്, ബഹുകോശ ജീവികളുടെ ശരീരാന്തര്‍ഭാഗം, ശരീരോപരിതലം തുടങ്ങി ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ എല്ലാ ആവാസവ്യവസ്ഥയിലും ഏകകോശജീവികളെ കാണാമെങ്കിലും ഭൂരിഭാഗവും ജലത്തിലാണ് അധിവസിക്കുന്നത്. സമുദ്രാപരിതലത്തില്‍ വ്യാപകമായി കാണപ്പെടുന്ന സസ്യപ്ലവകങ്ങള്‍ പലതും ഏകകോശ ആല്‍ഗകളാണ്. ഉദാ. ഡെസ്‌മിഡുകള്‍, ഡയാറ്റമുകള്‍ തുടങ്ങിയവ.
പരിസ്ഥിതിയിലെ ഓക്‌സിജന്‍ ചക്രത്തെ പരിപോഷിപ്പിക്കുന്നതിലും സമുദ്ര ഭക്ഷ്യശൃംഖല നിലനിര്‍ത്തുന്നതിലും ഏകകോശപ്ലവകങ്ങള്‍ സഹായിക്കുന്നു. പ്രകൃതിയിലെ നൈട്രജന്‍, കാര്‍ബണ്‍ ചക്രങ്ങളില്‍ ബാക്‌റ്റീരിയകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മനുഷ്യരുള്‍പ്പെടെയുള്ള ജീവികളില്‍, ദഹനം, വൈറ്റമിനുകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ബാക്‌റ്റീരിയകളാണ്. എന്നാല്‍ ബാക്‌റ്റീരിയകളും പ്രാട്ടോസോവകളും മനുഷ്യരിലും ജന്തുക്കളിലും നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നോ. അമീബ, ആല്‍ഗകള്‍, പാരമീസിയം, യൂഗ്ലിന