This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എനിമകാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എനിമകാ == == Enimaca == തെക്കേ അമേരിക്കയിലെ ഒരു ജനവർഗം. മകാമറ്റകോന്‍...)
(Enimaca)
 
വരി 5: വരി 5:
== Enimaca ==
== Enimaca ==
-
തെക്കേ അമേരിക്കയിലെ ഒരു ജനവർഗം. മകാമറ്റകോന്‍ ഭാഷാഗോത്രത്തിൽപ്പെട്ട ഇവർ ഗ്രാന്‍ചാക്കോയിൽ നീഗ്രാ നദിക്കും അപ്പർ കണ്‍ഫൂസോ നദിക്കും ഇടയ്‌ക്കുള്ള പ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. കാട്ടിലെ കായ്‌കനികള്‍ ശേഖരിച്ചും വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും അപൂർവമായി കൃഷി ചെയ്‌തും ഇവർ ഉപജീവനം നടത്തുന്നു.
+
തെക്കേ അമേരിക്കയിലെ ഒരു ജനവര്‍ഗം. മകാമറ്റകോന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട ഇവര്‍ ഗ്രാന്‍ചാക്കോയില്‍ നീഗ്രാ നദിക്കും അപ്പര്‍ കണ്‍ഫൂസോ നദിക്കും ഇടയ്‌ക്കുള്ള പ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. കാട്ടിലെ കായ്‌കനികള്‍ ശേഖരിച്ചും വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും അപൂര്‍വമായി കൃഷി ചെയ്‌തും ഇവര്‍ ഉപജീവനം നടത്തുന്നു.
-
18-ാം ശതകത്തിൽത്തന്നെ ഇക്കൂട്ടർ യോദ്ധാക്കള്‍ എന്ന നിലയിൽ പ്രശസ്‌തി നേടിയിരുന്നു. മ്‌ബായ, ഗുവനാ എന്നീ ജനവർഗങ്ങളുമായി നിരന്തരം പോരാടിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വെള്ളക്കാർ പ്രദേശങ്ങളിൽ അധിവാസമുറപ്പിച്ചതിനെത്തുടർന്ന്‌ എനിമകാ സംസ്‌കാരം നാമാവശേഷമായി.
+
18-ാം ശതകത്തില്‍ത്തന്നെ ഇക്കൂട്ടര്‍ യോദ്ധാക്കള്‍ എന്ന നിലയില്‍ പ്രശസ്‌തി നേടിയിരുന്നു. മ്‌ബായ, ഗുവനാ എന്നീ ജനവര്‍ഗങ്ങളുമായി നിരന്തരം പോരാടിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വെള്ളക്കാര്‍ പ്രദേശങ്ങളില്‍ അധിവാസമുറപ്പിച്ചതിനെത്തുടര്‍ന്ന്‌ എനിമകാ സംസ്‌കാരം നാമാവശേഷമായി.
-
തേനീച്ചക്കൂടിന്റെ ആകൃതിയിൽ പുല്ലും ഓലയും കൊണ്ടു മേഞ്ഞ കുടിലുകളിലാണ്‌ ഇവർ വസിക്കുന്നത്‌. സ്‌ത്രീകള്‍ മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവാടയും പുരുഷന്മാർ ചായം പിടിപ്പിച്ച കമ്പിളിത്തുണികളും ധരിക്കുന്നു. ജ്യാമിതീയരൂപങ്ങളിൽ നെയ്‌തെടുത്ത കമ്പളി ബെൽറ്റുകൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ശരീരത്തിൽ ഉറപ്പിക്കുന്നത്‌.
+
തേനീച്ചക്കൂടിന്റെ ആകൃതിയില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ കുടിലുകളിലാണ്‌ ഇവര്‍ വസിക്കുന്നത്‌. സ്‌ത്രീകള്‍ മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവാടയും പുരുഷന്മാര്‍ ചായം പിടിപ്പിച്ച കമ്പിളിത്തുണികളും ധരിക്കുന്നു. ജ്യാമിതീയരൂപങ്ങളില്‍ നെയ്‌തെടുത്ത കമ്പളി ബെല്‍റ്റുകൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ശരീരത്തില്‍ ഉറപ്പിക്കുന്നത്‌.
-
ചെറുസമൂഹങ്ങളായാണ്‌ ഇവർ താമസിക്കുന്നത്‌. ചില പ്രത്യേക അവസരങ്ങളിൽ ഈ ചെറുകൂട്ടങ്ങള്‍ ഒന്നുചേരാറുണ്ട്‌. മത്സ്യബന്ധനത്തിനു സൗകര്യമുള്ള ഇടങ്ങളിലും അൽഗറോബാ ധാരാളമായി കൊയ്‌തെടുക്കാവുന്ന സ്ഥലങ്ങളിലുമാണ്‌ ഇവർ ഇങ്ങനെ ഒന്നിക്കുന്നത്‌.
+
ചെറുസമൂഹങ്ങളായാണ്‌ ഇവര്‍ താമസിക്കുന്നത്‌. ചില പ്രത്യേക അവസരങ്ങളില്‍ ഈ ചെറുകൂട്ടങ്ങള്‍ ഒന്നുചേരാറുണ്ട്‌. മത്സ്യബന്ധനത്തിനു സൗകര്യമുള്ള ഇടങ്ങളിലും അല്‍ഗറോബാ ധാരാളമായി കൊയ്‌തെടുക്കാവുന്ന സ്ഥലങ്ങളിലുമാണ്‌ ഇവര്‍ ഇങ്ങനെ ഒന്നിക്കുന്ത്‌.

Current revision as of 08:07, 14 ഓഗസ്റ്റ്‌ 2014

എനിമകാ

Enimaca

തെക്കേ അമേരിക്കയിലെ ഒരു ജനവര്‍ഗം. മകാമറ്റകോന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട ഇവര്‍ ഗ്രാന്‍ചാക്കോയില്‍ നീഗ്രാ നദിക്കും അപ്പര്‍ കണ്‍ഫൂസോ നദിക്കും ഇടയ്‌ക്കുള്ള പ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. കാട്ടിലെ കായ്‌കനികള്‍ ശേഖരിച്ചും വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും അപൂര്‍വമായി കൃഷി ചെയ്‌തും ഇവര്‍ ഉപജീവനം നടത്തുന്നു. 18-ാം ശതകത്തില്‍ത്തന്നെ ഇക്കൂട്ടര്‍ യോദ്ധാക്കള്‍ എന്ന നിലയില്‍ പ്രശസ്‌തി നേടിയിരുന്നു. മ്‌ബായ, ഗുവനാ എന്നീ ജനവര്‍ഗങ്ങളുമായി നിരന്തരം പോരാടിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വെള്ളക്കാര്‍ ഈ പ്രദേശങ്ങളില്‍ അധിവാസമുറപ്പിച്ചതിനെത്തുടര്‍ന്ന്‌ എനിമകാ സംസ്‌കാരം നാമാവശേഷമായി.

തേനീച്ചക്കൂടിന്റെ ആകൃതിയില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ കുടിലുകളിലാണ്‌ ഇവര്‍ വസിക്കുന്നത്‌. സ്‌ത്രീകള്‍ മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവാടയും പുരുഷന്മാര്‍ ചായം പിടിപ്പിച്ച കമ്പിളിത്തുണികളും ധരിക്കുന്നു. ജ്യാമിതീയരൂപങ്ങളില്‍ നെയ്‌തെടുത്ത കമ്പളി ബെല്‍റ്റുകൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ശരീരത്തില്‍ ഉറപ്പിക്കുന്നത്‌.

ചെറുസമൂഹങ്ങളായാണ്‌ ഇവര്‍ താമസിക്കുന്നത്‌. ചില പ്രത്യേക അവസരങ്ങളില്‍ ഈ ചെറുകൂട്ടങ്ങള്‍ ഒന്നുചേരാറുണ്ട്‌. മത്സ്യബന്ധനത്തിനു സൗകര്യമുള്ള ഇടങ്ങളിലും അല്‍ഗറോബാ ധാരാളമായി കൊയ്‌തെടുക്കാവുന്ന സ്ഥലങ്ങളിലുമാണ്‌ ഇവര്‍ ഇങ്ങനെ ഒന്നിക്കുന്ത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%95%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍