This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിലീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ethylene) |
Mksol (സംവാദം | സംഭാവനകള്‍) (→Ethylene) |
||
വരി 5: | വരി 5: | ||
== Ethylene == | == Ethylene == | ||
- | ഹൃദ്യമായ മണമുള്ള നിറമില്ലാത്ത ഒരു വാതകം. | + | ഹൃദ്യമായ മണമുള്ള നിറമില്ലാത്ത ഒരു വാതകം. കല്‍ക്കരി വാതകത്തില്‍ ഇത് പ്രകൃത്യാ തന്നെ 3-20 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. പെട്രാളിയത്തിന്റെ ആംശിക സ്വേദനത്തില്‍ 300ബ്ബഇ-നു മീതെ ലഭിക്കുന്ന ഇ13 ഇ18 അംശത്തെ സമുചിത ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ഭഞ്‌ജനവിധേയമാക്കുമ്പോള്‍ (cracking) മുഖ്യമായി ലഭിക്കുന്ന ഗ്യാസൊലിന്‍ എന്ന ഇന്ധനത്തോടൊപ്പം എഥിലീന്‍ വാതകവും ധാരാളമായി ഉണ്ടാകുന്നതാണ്. അഞ്ച് ഡച്ചു-രസതന്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സ്‌പിരിറ്റ് ഒഫ് വൈന്‍ (spirit of wine), ഓയില്‍ ഒഫ് വിട്രിയോള്‍ (H2SO4)എന്നിവയുടെ പരസ്‌പര പ്രതിപ്രവര്‍ത്തനം വഴി 1795-ല്‍ ഈ വാതകം ആദ്യമായി നിര്‍മിച്ചു. സ്‌പിരിറ്റ് ഒഫ് വൈന്‍ എന്നത് എഥില്‍ ആല്‍ക്കഹോള്‍ ആണ്. എഥിലീന്‍ വാതകവും ക്ലോറിനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് എഥിലീന്‍ ഡൈക്ലോറൈഡും അവര്‍ ഉണ്ടാക്കി. തൈല പ്രായമായ ഈ ദ്രാവകത്തിന് അവര്‍ കൊടുത്ത പേര് ഡച്ച് ലിക്വിഡ് എന്നായിരുന്നു. തൈലം ലഭ്യമാക്കുന്ന വാതകം എന്ന അര്‍ഥത്തില്‍ ഒലിഫിയന്റ് എന്നായിരുന്നു എഥിലീനു നല്‍കിയ പേര്. എഥിലീനും അതിന്റെ സജാതീയ ശ്രണിയില്‍പ്പെട്ട മറ്റു യൗഗികങ്ങള്‍ക്കും ഒലിഫീനുകള്‍ (Olefines) എന്ന വ്യവഹാരമുണ്ടാകുവാന്‍ കാരണം ഇതാണ്. |
[[ചിത്രം:Vol5_141-Image.jpg|400px]] | [[ചിത്രം:Vol5_141-Image.jpg|400px]] | ||
- | എഥിലീന്‍ വാതകം | + | എഥിലീന്‍ വാതകം ജലത്തില്‍ അല്‌പലേയവും ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ കൂടുതല്‍ ലേയവുമാണ്. ഇത് 20 ശതമാനം ഓക്‌സിജന്‍ മിശ്രണം ചെയ്‌തു ശ്വസിച്ചാല്‍ ബോധക്ഷയമുളവാക്കുവാന്‍ പര്യാപ്‌തമാണ്. വായുവിലോ ഓക്‌സിജനിലോ കലര്‍ത്തി സ്‌ഫോടന സ്വഭാവമുള്ള വാതക മിശ്രിതമുണ്ടാക്കാം. എഥിലീന്‍ വായുവില്‍ പ്രകാശത്തോടുകൂടി കത്തുന്നു. ഇത് ഒരു അപൂരിത ഹൈഡ്രാകാര്‍ബണ്‍ (unsaturated hydro-carbon) ആകയാല്‍ സക്രിയമാണ്. സമുചിത-സാഹചര്യങ്ങളില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിച്ച് ഈഥൈനും, ക്ലോറിന്‍, ബ്രാമിന്‍, അയഡിന്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച് സംഗതങ്ങളായ ഹാലൊജന്‍ യൗഗികങ്ങളും, ഹാലൊജന്‍ ആസിഡുകള്‍, ഹൈപൊക്ലോറസ് ആസിഡ്, ഓസോണ്‍, ആല്‍ക്കലൈന്‍ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച് ആല്‍ക്കൈല്‍ ഹാലൈഡുകള്‍, എഥിലീന്‍ ക്ലോര്‍ഹൈഡ്രിന്‍, എഥിലീന്‍ ഓസണൈഡ്, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ഥങ്ങളും ലഭ്യമാക്കുന്നു. പൂരിത സില്‍വര്‍ നൈട്രറ്റ് ലായനിക്ക് എഥിലീന്‍ വാതകത്തെ പൂര്‍ണമായും അവശോഷണം ചെയ്യാന്‍ കഴിവുണ്ട്; ഇപ്രകാരം അവശോഷണം ചെയ്യപ്പെട്ട വാതകം തിരിച്ചു ലഭ്യമാക്കാവുന്നതുമാണ്. സാന്ദ്രസള്‍ഫ്യൂറിക് അമ്ലം എഥിലീന്‍ വാതകത്തെ 85ºC-ലും അധിക മര്‍ദത്തിലും അവശോഷണം ചെയ്‌ത് എഥില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് അഥവാ എഥില്‍ സള്‍ഫ്യൂറിക് ആസിഡ് ഉണ്ടാക്കുന്നു. 50 ശതമാനം സള്‍ഫ്യൂറിക് ആസിഡ് ഉപയോഗിച്ച് ഈ എഥില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് ജലീയ വിശ്ലേഷണത്തിന് വിധേയമാക്കിയാല്‍ എഥില്‍ ആല്‍ക്കഹോള്‍ ലഭിക്കുന്നു. കല്‍ക്കരി വാതകത്തില്‍നിന്നു ലഭിക്കുന്ന എഥിലീന്‍ ഈ വിധത്തില്‍ ആല്‍ക്കഹോള്‍ നിര്‍മാണത്തിനു പ്രയോജനപ്പെടുത്താം. |
- | എഥിലീന്റെ പ്രധാന | + | എഥിലീന്റെ പ്രധാന പ്രയോജനങ്ങളില്‍ ചിലത് ആല്‍ക്കഹോള്‍, മസ്റ്റാര്‍ഡ് ഗ്യാസ്, പോളിത്തീനുകള്‍, തയോക്കോള്‍ (Thiokol) എന്ന കൃത്രിമ റബ്ബര്‍, കൊഴുപ്പിനെ ലയിപ്പിക്കുന്ന ട്രക്ലോറൊ എഥിലീന്‍ എന്നിവയുടെ നിര്‍മാണത്തിലാണ്. ഇവയില്‍വച്ച് രാസപരമായി നിഷ്‌ക്രിയവും, അര്‍ധതാര്യ(translucent)വും , വിദ്യുത്‌രോധകവുമായ പോളിത്തീന്‍ പ്ലാസ്റ്റിക്കുകള്‍ ഉടയാത്ത പാത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചുവരുന്നു. |
- | + | എഥില്‍ ആല്‍ക്കഹോളും അധിക അളവില്‍ സാന്ദ്രസള്‍ഫ്യൂറിക് അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചും, പൊട്ടാസ്യം സക്‌സിനേറ്റ് എന്ന ലവണത്തിന്റെ പൂരിത ജലീയലായനി വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കിയും, ആല്‍ക്കഹോളില്‍ അലിയിച്ച എഥിലീന്‍ ഡൈ ബ്രാമൈഡും സിങ്ക് തരികളും ചേര്‍ത്തു ചൂടാക്കിയും എഥിലീന്‍ പരീക്ഷണശാലയില്‍ ഉത്‌പാദിപ്പിക്കാം. ഇതിന്റെ രാസഫോര്‍മുല ഇ2ഒ4 എന്നാണ്. കാര്‍ബണ്‍ അണുക്കള്‍ക്കിടയില്‍ ഒരു ദ്വിബന്ധമുള്ളതുകൊണ്ടാണ് (H2C = CH2)ഈ യൗഗികം അപൂരിതമായത്. | |
- | കായ്‌കളെ കേടുവരാതെ സൂക്ഷിക്കാനും കൃത്രിമമായി പഴുപ്പിക്കാനും ഉരുളക്കിഴങ്ങിന്റെ | + | കായ്‌കളെ കേടുവരാതെ സൂക്ഷിക്കാനും കൃത്രിമമായി പഴുപ്പിക്കാനും ഉരുളക്കിഴങ്ങിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുവാനും 1 : 1000 എന്ന തോതില്‍ എഥിലീനും വായുവും മിശ്രണം ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. നോ. ആല്‍ക്കീനുകള്‍ |
Current revision as of 08:03, 14 ഓഗസ്റ്റ് 2014
എഥിലീന്‍
Ethylene
ഹൃദ്യമായ മണമുള്ള നിറമില്ലാത്ത ഒരു വാതകം. കല്‍ക്കരി വാതകത്തില്‍ ഇത് പ്രകൃത്യാ തന്നെ 3-20 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. പെട്രാളിയത്തിന്റെ ആംശിക സ്വേദനത്തില്‍ 300ബ്ബഇ-നു മീതെ ലഭിക്കുന്ന ഇ13 ഇ18 അംശത്തെ സമുചിത ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ഭഞ്‌ജനവിധേയമാക്കുമ്പോള്‍ (cracking) മുഖ്യമായി ലഭിക്കുന്ന ഗ്യാസൊലിന്‍ എന്ന ഇന്ധനത്തോടൊപ്പം എഥിലീന്‍ വാതകവും ധാരാളമായി ഉണ്ടാകുന്നതാണ്. അഞ്ച് ഡച്ചു-രസതന്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സ്‌പിരിറ്റ് ഒഫ് വൈന്‍ (spirit of wine), ഓയില്‍ ഒഫ് വിട്രിയോള്‍ (H2SO4)എന്നിവയുടെ പരസ്‌പര പ്രതിപ്രവര്‍ത്തനം വഴി 1795-ല്‍ ഈ വാതകം ആദ്യമായി നിര്‍മിച്ചു. സ്‌പിരിറ്റ് ഒഫ് വൈന്‍ എന്നത് എഥില്‍ ആല്‍ക്കഹോള്‍ ആണ്. എഥിലീന്‍ വാതകവും ക്ലോറിനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് എഥിലീന്‍ ഡൈക്ലോറൈഡും അവര്‍ ഉണ്ടാക്കി. തൈല പ്രായമായ ഈ ദ്രാവകത്തിന് അവര്‍ കൊടുത്ത പേര് ഡച്ച് ലിക്വിഡ് എന്നായിരുന്നു. തൈലം ലഭ്യമാക്കുന്ന വാതകം എന്ന അര്‍ഥത്തില്‍ ഒലിഫിയന്റ് എന്നായിരുന്നു എഥിലീനു നല്‍കിയ പേര്. എഥിലീനും അതിന്റെ സജാതീയ ശ്രണിയില്‍പ്പെട്ട മറ്റു യൗഗികങ്ങള്‍ക്കും ഒലിഫീനുകള്‍ (Olefines) എന്ന വ്യവഹാരമുണ്ടാകുവാന്‍ കാരണം ഇതാണ്.
എഥിലീന്‍ വാതകം ജലത്തില്‍ അല്‌പലേയവും ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ കൂടുതല്‍ ലേയവുമാണ്. ഇത് 20 ശതമാനം ഓക്‌സിജന്‍ മിശ്രണം ചെയ്‌തു ശ്വസിച്ചാല്‍ ബോധക്ഷയമുളവാക്കുവാന്‍ പര്യാപ്‌തമാണ്. വായുവിലോ ഓക്‌സിജനിലോ കലര്‍ത്തി സ്‌ഫോടന സ്വഭാവമുള്ള വാതക മിശ്രിതമുണ്ടാക്കാം. എഥിലീന്‍ വായുവില്‍ പ്രകാശത്തോടുകൂടി കത്തുന്നു. ഇത് ഒരു അപൂരിത ഹൈഡ്രാകാര്‍ബണ്‍ (unsaturated hydro-carbon) ആകയാല്‍ സക്രിയമാണ്. സമുചിത-സാഹചര്യങ്ങളില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിച്ച് ഈഥൈനും, ക്ലോറിന്‍, ബ്രാമിന്‍, അയഡിന്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച് സംഗതങ്ങളായ ഹാലൊജന്‍ യൗഗികങ്ങളും, ഹാലൊജന്‍ ആസിഡുകള്‍, ഹൈപൊക്ലോറസ് ആസിഡ്, ഓസോണ്‍, ആല്‍ക്കലൈന്‍ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച് ആല്‍ക്കൈല്‍ ഹാലൈഡുകള്‍, എഥിലീന്‍ ക്ലോര്‍ഹൈഡ്രിന്‍, എഥിലീന്‍ ഓസണൈഡ്, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ഥങ്ങളും ലഭ്യമാക്കുന്നു. പൂരിത സില്‍വര്‍ നൈട്രറ്റ് ലായനിക്ക് എഥിലീന്‍ വാതകത്തെ പൂര്‍ണമായും അവശോഷണം ചെയ്യാന്‍ കഴിവുണ്ട്; ഇപ്രകാരം അവശോഷണം ചെയ്യപ്പെട്ട വാതകം തിരിച്ചു ലഭ്യമാക്കാവുന്നതുമാണ്. സാന്ദ്രസള്‍ഫ്യൂറിക് അമ്ലം എഥിലീന്‍ വാതകത്തെ 85ºC-ലും അധിക മര്‍ദത്തിലും അവശോഷണം ചെയ്‌ത് എഥില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് അഥവാ എഥില്‍ സള്‍ഫ്യൂറിക് ആസിഡ് ഉണ്ടാക്കുന്നു. 50 ശതമാനം സള്‍ഫ്യൂറിക് ആസിഡ് ഉപയോഗിച്ച് ഈ എഥില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് ജലീയ വിശ്ലേഷണത്തിന് വിധേയമാക്കിയാല്‍ എഥില്‍ ആല്‍ക്കഹോള്‍ ലഭിക്കുന്നു. കല്‍ക്കരി വാതകത്തില്‍നിന്നു ലഭിക്കുന്ന എഥിലീന്‍ ഈ വിധത്തില്‍ ആല്‍ക്കഹോള്‍ നിര്‍മാണത്തിനു പ്രയോജനപ്പെടുത്താം.
എഥിലീന്റെ പ്രധാന പ്രയോജനങ്ങളില്‍ ചിലത് ആല്‍ക്കഹോള്‍, മസ്റ്റാര്‍ഡ് ഗ്യാസ്, പോളിത്തീനുകള്‍, തയോക്കോള്‍ (Thiokol) എന്ന കൃത്രിമ റബ്ബര്‍, കൊഴുപ്പിനെ ലയിപ്പിക്കുന്ന ട്രക്ലോറൊ എഥിലീന്‍ എന്നിവയുടെ നിര്‍മാണത്തിലാണ്. ഇവയില്‍വച്ച് രാസപരമായി നിഷ്‌ക്രിയവും, അര്‍ധതാര്യ(translucent)വും , വിദ്യുത്‌രോധകവുമായ പോളിത്തീന്‍ പ്ലാസ്റ്റിക്കുകള്‍ ഉടയാത്ത പാത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചുവരുന്നു.
എഥില്‍ ആല്‍ക്കഹോളും അധിക അളവില്‍ സാന്ദ്രസള്‍ഫ്യൂറിക് അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചും, പൊട്ടാസ്യം സക്‌സിനേറ്റ് എന്ന ലവണത്തിന്റെ പൂരിത ജലീയലായനി വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കിയും, ആല്‍ക്കഹോളില്‍ അലിയിച്ച എഥിലീന്‍ ഡൈ ബ്രാമൈഡും സിങ്ക് തരികളും ചേര്‍ത്തു ചൂടാക്കിയും എഥിലീന്‍ പരീക്ഷണശാലയില്‍ ഉത്‌പാദിപ്പിക്കാം. ഇതിന്റെ രാസഫോര്‍മുല ഇ2ഒ4 എന്നാണ്. കാര്‍ബണ്‍ അണുക്കള്‍ക്കിടയില്‍ ഒരു ദ്വിബന്ധമുള്ളതുകൊണ്ടാണ് (H2C = CH2)ഈ യൗഗികം അപൂരിതമായത്.
കായ്‌കളെ കേടുവരാതെ സൂക്ഷിക്കാനും കൃത്രിമമായി പഴുപ്പിക്കാനും ഉരുളക്കിഴങ്ങിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുവാനും 1 : 1000 എന്ന തോതില്‍ എഥിലീനും വായുവും മിശ്രണം ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. നോ. ആല്‍ക്കീനുകള്‍