This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എതിരന്‍ കവിരന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എതിരന്‍ കവിരന്‍ == കൊ.വ. 3-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ പെരുന്...) |
Mksol (സംവാദം | സംഭാവനകള്‍) (→എതിരന്‍ കവിരന്‍) |
||
വരി 2: | വരി 2: | ||
== എതിരന്‍ കവിരന്‍ == | == എതിരന്‍ കവിരന്‍ == | ||
- | കൊ.വ. 3-ാം ശതകത്തിന്റെ | + | കൊ.വ. 3-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പെരുന്ന ക്ഷേത്രത്തിലേക്കു സാരമായ ഒരു ദാനം ചെയ്ത സമ്പന്നനാണ് ഞാവക്കാട്ടു എതിരന്‍ കവിരന്‍. എല്ലാ ആണ്ടിലും കന്നിമാസത്തില് അപരപക്ഷത്തില്‍ പഞ്ചമി തുടങ്ങി നിത്യം ആറുപേര്‍വീതം ആയിരം ബ്രാഹ്മണരെ "അമിര്‍തു' ചെയ്യിക്കാന്‍ എതിരന്‍ കവിരന്‍ അയാളുടെ സകല സ്വത്തുക്കളും "തിരുനാള്‍ ഗണത്താര്' പേര്‍ക്ക് എഴുതിക്കൊടുത്തു. മേലൊടി-മേല്‍പാതി-മേല്‍വാരം കൃത്യസമയത്തു കൊടുത്തുകൊള്ളാമെന്ന വ്യവസ്ഥയില്‍ അയാളും അയാളുടെ മക്കളും കാരാണ്മ ഏറ്റെടുത്തു. എന്നെങ്കിലും ആ വ്യവസ്ഥ ലംഘിച്ചാല്‍ "കണത്താരും പൊതുവാളും താങ്ങളേയ് ഉഴുതുകൊണ്ട് ചെലുത്തക്കടവര്‍' എന്ന് സമ്മത വാചകവും എഴുതിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം "എതിരന്‍ കവിരനും അവന് പെണ്ണുപിള്ളൈയും രക്കിക്കക്കടവര് പൊതുവാളും കണത്താരും' എന്നു പറയുന്നതില്‍ നിന്ന് എതിരന്‍ കവിരന്റെ "പെണ്ണും പിള്ളൈക്കും ചന്തതിക്കു'മുടൈയ വസ്തുക്കളാണ് ദാനം ചെയ്തതെന്നു സ്പഷ്ടമാകുന്നു. മീനച്ചില്‍ ഞാവക്കാട്ടു കര്ത്താക്കന്മാര് എതിരവന് കവിരന്റെ പിന്ഗാമികളായിരിക്കണമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. |
- | (വി. | + | (വി.ആര്. പരമേശ്വരന് പിള്ള) |
Current revision as of 10:43, 13 ഓഗസ്റ്റ് 2014
എതിരന്‍ കവിരന്‍
കൊ.വ. 3-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പെരുന്ന ക്ഷേത്രത്തിലേക്കു സാരമായ ഒരു ദാനം ചെയ്ത സമ്പന്നനാണ് ഞാവക്കാട്ടു എതിരന്‍ കവിരന്‍. എല്ലാ ആണ്ടിലും കന്നിമാസത്തില് അപരപക്ഷത്തില്‍ പഞ്ചമി തുടങ്ങി നിത്യം ആറുപേര്‍വീതം ആയിരം ബ്രാഹ്മണരെ "അമിര്‍തു' ചെയ്യിക്കാന്‍ എതിരന്‍ കവിരന്‍ അയാളുടെ സകല സ്വത്തുക്കളും "തിരുനാള്‍ ഗണത്താര്' പേര്‍ക്ക് എഴുതിക്കൊടുത്തു. മേലൊടി-മേല്‍പാതി-മേല്‍വാരം കൃത്യസമയത്തു കൊടുത്തുകൊള്ളാമെന്ന വ്യവസ്ഥയില്‍ അയാളും അയാളുടെ മക്കളും കാരാണ്മ ഏറ്റെടുത്തു. എന്നെങ്കിലും ആ വ്യവസ്ഥ ലംഘിച്ചാല്‍ "കണത്താരും പൊതുവാളും താങ്ങളേയ് ഉഴുതുകൊണ്ട് ചെലുത്തക്കടവര്‍' എന്ന് സമ്മത വാചകവും എഴുതിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം "എതിരന്‍ കവിരനും അവന് പെണ്ണുപിള്ളൈയും രക്കിക്കക്കടവര് പൊതുവാളും കണത്താരും' എന്നു പറയുന്നതില്‍ നിന്ന് എതിരന്‍ കവിരന്റെ "പെണ്ണും പിള്ളൈക്കും ചന്തതിക്കു'മുടൈയ വസ്തുക്കളാണ് ദാനം ചെയ്തതെന്നു സ്പഷ്ടമാകുന്നു. മീനച്ചില്‍ ഞാവക്കാട്ടു കര്ത്താക്കന്മാര് എതിരവന് കവിരന്റെ പിന്ഗാമികളായിരിക്കണമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
(വി.ആര്. പരമേശ്വരന് പിള്ള)