This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡ്‌മർ (1064?-1141)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഡ്‌മർ (1064?-1141) == == Edmer == ബ്രിട്ടീഷ് ചരിത്രകാരന്‍. ഈസ്റ്റ് കെന്...) |
Mksol (സംവാദം | സംഭാവനകള്‍) (→Edmer) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എഡ്‌മര്‍ (1064?-1141) == |
- | + | ||
== Edmer == | == Edmer == | ||
- | ബ്രിട്ടീഷ് ചരിത്രകാരന്‍. ഈസ്റ്റ് കെന്റിലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. | + | ബ്രിട്ടീഷ് ചരിത്രകാരന്‍. ഈസ്റ്റ് കെന്റിലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. കാന്റര്‍ബറിയിലെ ക്രസ്റ്റ് ദേവാലയത്തിലെ ഒരു അന്തേവാസിയായിരുന്ന ഇദ്ദേഹം പിന്നീട് അവിടത്തെ പുരോഹിതനും മുഖ്യഗായകനുമായിത്തീര്‍ന്നു. 1093-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായി ആന്‍സെലം നിയമിതനായതിനെത്തുടര്‍ന്ന് എഡ്‌മര്‍ ഇവിടത്തെ ചാപ്ലിനും ആന്‍സെലത്തിന്റെ മുഖ്യോപദേശകനുമായി. 1124-ല്‍ ഇദ്ദേഹം ആന്‍സെലത്തിന്റെ ജീവചരിത്രം (De vita et Conversatione Anselmi) തയ്യാറാക്കി. പല ബ്രിട്ടീഷ് പുണ്യവാളന്മാരുടെയും ജീവചരിത്രം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച ഹിസ്റ്റോറിയ നൊവോറം ഇന്‍ ആംഗ്ലിയ 1066 മുതല്‍ 1122 വരെയുള്ള കാലഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ ചരിത്രമാണ്. അനുചിതവും അസത്യവുമായ പലതുമുണ്ടെങ്കിലും ഇക്കാലയളവിലെ ബ്രിട്ടീഷ് ചരിത്രത്തെയും ആംഗ്ലിക്കന്‍ സഭയെയും പറ്റി മനസ്സിലാക്കുവാനുള്ള മികച്ച ഒരു മൂലഗ്രന്ഥമായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1141-നോടടുത്താണ് ഇദ്ദേഹം അന്തരിച്ചതെന്നു കരുതപ്പെടുന്നു. |
Current revision as of 10:24, 13 ഓഗസ്റ്റ് 2014
എഡ്‌മര്‍ (1064?-1141)
Edmer
ബ്രിട്ടീഷ് ചരിത്രകാരന്‍. ഈസ്റ്റ് കെന്റിലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. കാന്റര്‍ബറിയിലെ ക്രസ്റ്റ് ദേവാലയത്തിലെ ഒരു അന്തേവാസിയായിരുന്ന ഇദ്ദേഹം പിന്നീട് അവിടത്തെ പുരോഹിതനും മുഖ്യഗായകനുമായിത്തീര്‍ന്നു. 1093-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായി ആന്‍സെലം നിയമിതനായതിനെത്തുടര്‍ന്ന് എഡ്‌മര്‍ ഇവിടത്തെ ചാപ്ലിനും ആന്‍സെലത്തിന്റെ മുഖ്യോപദേശകനുമായി. 1124-ല്‍ ഇദ്ദേഹം ആന്‍സെലത്തിന്റെ ജീവചരിത്രം (De vita et Conversatione Anselmi) തയ്യാറാക്കി. പല ബ്രിട്ടീഷ് പുണ്യവാളന്മാരുടെയും ജീവചരിത്രം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച ഹിസ്റ്റോറിയ നൊവോറം ഇന്‍ ആംഗ്ലിയ 1066 മുതല്‍ 1122 വരെയുള്ള കാലഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ ചരിത്രമാണ്. അനുചിതവും അസത്യവുമായ പലതുമുണ്ടെങ്കിലും ഇക്കാലയളവിലെ ബ്രിട്ടീഷ് ചരിത്രത്തെയും ആംഗ്ലിക്കന്‍ സഭയെയും പറ്റി മനസ്സിലാക്കുവാനുള്ള മികച്ച ഒരു മൂലഗ്രന്ഥമായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1141-നോടടുത്താണ് ഇദ്ദേഹം അന്തരിച്ചതെന്നു കരുതപ്പെടുന്നു.