This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡിസണ്‍, തോമസ്‌ അൽവ (1847-1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Edison, Thomas Alva)
(Edison, Thomas Alva)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എഡിസണ്‍, തോമസ്‌ അൽവ (1847-1931) ==
+
== എഡിസണ്‍, തോമസ്‌ അല്‍വ (1847-1931) ==
-
 
+
== Edison, Thomas Alva ==
== Edison, Thomas Alva ==
-
  [[ചിത്രം:Vol5p17_Thomas_Edison2.jpg|thumb|]]
+
  [[ചിത്രം:Vol5p17_Thomas_Edison2.jpg|thumb|തോമസ്‌ അല്‍വ എഡിസണ്‍]]
യു.എസ്‌. ശാസ്‌ത്രജ്ഞന്‍; ഇലക്‌ട്രിക്‌ ബള്‍ബ്‌, ടെലിഗ്രാഫ്‌ ഉപകരണങ്ങള്‍, ചലച്ചിത്ര ക്യാമറ, പ്രക്ഷേപിണി എന്നിവയുടെ ഉപജ്ഞാതാവ്‌. ടെലിഫോണ്‍ പരിഷ്‌കരിച്ചതും ഇദ്ദേഹമാണ്‌. ശബ്‌ദ ലേഖനത്തിനും പ്രക്ഷേപണത്തിനുമുള്ള ഫോണാഗ്രാഫും കണ്ടുപിടിച്ചു.

1847 ഫെ. 11-ന്‌ ഓഹിയോയിലെ മിലാനിൽ എഡിസണ്‍ ജനിച്ചു. പറയത്തക്ക സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല. മൂന്നുമാസക്കാലം മിഷിഗണിലെ പോർട്ടുഹൂറണ്‍ സ്‌കൂളിൽ പോയിരുന്നു. മാതാവിൽനിന്നുള്ള ശിക്ഷണമാണ്‌ കാര്യമായി ഉണ്ടായത്‌. മാതാപിതാക്കന്മാർ വളരെ ദരിദ്രരല്ലായിരുന്നു. എങ്കിലും ചെറുപ്പം മുതല്‌ക്കേ ഇദ്ദേഹത്തിൽ സ്വാശ്രയസ്വഭാവം വളർന്നുവന്നു; 12-ാം വയസ്സിൽ പത്രം വിറ്റ്‌ ആവശ്യത്തിനു ധനം സമ്പാദിച്ചു. 1863-ടെലിഗ്രാഫ്‌ ഓപ്പറേറ്ററായി. രസതന്ത്രം മുതലായ ശാസ്‌ത്രവിഷയങ്ങള്‍ ഇക്കാലത്ത്‌ പഠിച്ചുകൊണ്ടിരുന്നു. 1868-ബോസ്റ്റണിലെ വെസ്റ്റേണ്‍ യൂണിയന്‍ ടെലിഗ്രാഫ്‌ കമ്പനിയിൽ നിയമിതനായി. ഇതിനകം വൈദ്യുതി ഉപയോഗിച്ചുള്ള ഒരു "വോട്ട്‌ റിക്കാർഡർ' നിർമിക്കുകയുണ്ടായി. 1869-ഒരു കമ്പനി(Law's Gold Indicator Company)യുടെ ജനറൽ മാനേജരായി. ഇലക്‌ട്രിക്കൽ എന്‍ജിനീയേഴ്‌സിന്റെ ഒരു കമ്പനിയിൽ ഇദ്ദേഹം പങ്കാളിയായി. ഈ കമ്പനി വിറ്റുകിട്ടിയ (1870) പണം കൊണ്ട്‌ ടെലിഗ്രാഫ്‌ ഉപകരണ നിർമാണത്തിനായി സഹപ്രവർത്തകരോടൊപ്പം ഒരു വ്യവസായ സ്ഥാപനം തുടങ്ങി. അലക്‌സാണ്ടർ ഗ്രഹാം ബെൽ കണ്ടുപിടിച്ച (1875) ടെലിഫോണിന്‌ പല പ്രായോഗികമായ പരിഷ്‌കാരങ്ങളും വരുത്തിയത്‌ ഇദ്ദേഹമാണ്‌. ടെലിഫോണിനു വേണ്ടി കാർബണ്‍പ്രക്ഷേപിണി കണ്ടുപിടിച്ചുപയോഗിച്ചതും (1877-78) ഇദ്ദേഹമാണ്‌. ഈ സമ്പ്രദായം ലോകമെങ്ങും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. 1876-എഡിസണ്‍ മെന്‍ലോ പാർക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വലിയ ഗവേഷണാലയം സ്ഥാപിച്ചു. "ഫോണോഗ്രാഫ്‌' ആണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം (1877).
+
1847 ഫെ. 11-ന്‌ ഓഹിയോയിലെ മിലാനില്‍ എഡിസണ്‍ ജനിച്ചു. പറയത്തക്ക സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല. മൂന്നുമാസക്കാലം മിഷിഗണിലെ പോര്‍ട്ടുഹൂറണ്‍ സ്‌കൂളില്‍ പോയിരുന്നു. മാതാവില്‍നിന്നുള്ള ശിക്ഷണമാണ്‌ കാര്യമായി ഉണ്ടായത്‌. മാതാപിതാക്കന്മാര്‍ വളരെ ദരിദ്രരല്ലായിരുന്നു. എങ്കിലും ചെറുപ്പം മുതല്‌ക്കേ ഇദ്ദേഹത്തില്‍ സ്വാശ്രയസ്വഭാവം വളര്‍ന്നുവന്നു; 12-ാം വയസ്സില്‍ പത്രം വിറ്റ്‌ ആവശ്യത്തിനു ധനം സമ്പാദിച്ചു. 1863-ല്‍ ടെലിഗ്രാഫ്‌ ഓപ്പറേറ്ററായി. രസതന്ത്രം മുതലായ ശാസ്‌ത്രവിഷയങ്ങള്‍ ഇക്കാലത്ത്‌ പഠിച്ചുകൊണ്ടിരുന്നു. 1868-ല്‍ ബോസ്റ്റണിലെ വെസ്റ്റേണ്‍ യൂണിയന്‍ ടെലിഗ്രാഫ്‌ കമ്പനിയില്‍ നിയമിതനായി. ഇതിനകം വൈദ്യുതി ഉപയോഗിച്ചുള്ള ഒരു "വോട്ട്‌ റിക്കാര്‍ഡര്‍' നിര്‍മിക്കുകയുണ്ടായി. 1869-ല്‍ ഒരു കമ്പനി(Law's Gold Indicator Company)യുടെ ജനറല്‍ മാനേജരായി. ഇലക്‌ട്രിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ ഒരു കമ്പനിയില്‍ ഇദ്ദേഹം പങ്കാളിയായി. ഈ കമ്പനി വിറ്റുകിട്ടിയ (1870) പണം കൊണ്ട്‌ ടെലിഗ്രാഫ്‌ ഉപകരണ നിര്‍മാണത്തിനായി സഹപ്രവര്‍ത്തകരോടൊപ്പം ഒരു വ്യവസായ സ്ഥാപനം തുടങ്ങി. അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ കണ്ടുപിടിച്ച (1875) ടെലിഫോണിന്‌ പല പ്രായോഗികമായ പരിഷ്‌കാരങ്ങളും വരുത്തിയത്‌ ഇദ്ദേഹമാണ്‌. ടെലിഫോണിനു വേണ്ടി കാര്‍ബണ്‍പ്രക്ഷേപിണി കണ്ടുപിടിച്ചുപയോഗിച്ചതും (1877-78) ഇദ്ദേഹമാണ്‌. ഈ സമ്പ്രദായം ലോകമെങ്ങും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. 1876-ല്‍ എഡിസണ്‍ മെന്‍ലോ പാര്‍ക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വലിയ ഗവേഷണാലയം സ്ഥാപിച്ചു. "ഫോണോഗ്രാഫ്‌' ആണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം (1877).
-
കാർബണ്‍ ഫിലമെന്റ്‌ ഉപയോഗിച്ച്‌ നിർമിതമായ (1883) "പ്രതിദീപ്‌തിവിളക്ക്‌' ശുദ്ധശാസ്‌ത്രത്തിലേക്ക്‌ വലിയൊരു മുതൽക്കൂട്ടാണ്‌. ഋണവൈദ്യുതി സ്വീകരിക്കുന്ന ഒരു "വാൽവ്‌' ആയി ഈ വിളക്ക്‌ ഉപയോഗിക്കാമെന്ന്‌ എഡിസണ്‍ നിരീക്ഷിക്കുകയുണ്ടായി. ഇത്‌ "എഡിസണ്‍ പ്രഭാവം' എന്നറിയപ്പെടുന്നു. ഇലക്‌ട്രാണ്‍ ട്യൂബിന്റെ കണ്ടുപിടിത്തത്തിന്‌ (1904) ആംബ്രാസ്‌ ഫ്‌ളെമിങ്ങിനെ സഹായിച്ചത്‌ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്‌.  40,000 ഡോളറോളം ചെലവ്‌ ചെയ്‌തുനടത്തിയ പരീക്ഷണങ്ങള്‍കൊണ്ടാണ്‌ പ്രതിദീപ്‌തി വിളക്കിലെ നിർവാതത്തിൽ കാർബണ്‍ഫിലമെന്റ്‌ 40 മണിക്കൂറോളം ജ്വലിക്കുമെന്ന്‌ കണ്ടെത്തിയത്‌. വൈദ്യുതിയുടെ ഉത്‌പാദനത്തിലും പ്രയോഗത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഡയനാമോ, മോട്ടോർ, ഇലക്‌ട്രിക്‌ റെയിൽവേ എന്നിവ പരിഷ്‌കരിക്കുന്നതിനും നിർമിക്കുന്നതിനും വേണ്ട ഗവേഷണങ്ങളും നടത്തി.
+
കാര്‍ബണ്‍ ഫിലമെന്റ്‌ ഉപയോഗിച്ച്‌ നിര്‍മിതമായ (1883) "പ്രതിദീപ്‌തിവിളക്ക്‌' ശുദ്ധശാസ്‌ത്രത്തിലേക്ക്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌. ഋണവൈദ്യുതി സ്വീകരിക്കുന്ന ഒരു "വാല്‍വ്‌' ആയി ഈ വിളക്ക്‌ ഉപയോഗിക്കാമെന്ന്‌ എഡിസണ്‍ നിരീക്ഷിക്കുകയുണ്ടായി. ഇത്‌ "എഡിസണ്‍ പ്രഭാവം' എന്നറിയപ്പെടുന്നു. ഇലക്‌ട്രാണ്‍ ട്യൂബിന്റെ കണ്ടുപിടിത്തത്തിന്‌ (1904) ആംബ്രാസ്‌ ഫ്‌ളെമിങ്ങിനെ സഹായിച്ചത്‌ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്‌.  40,000 ഡോളറോളം ചെലവ്‌ ചെയ്‌തുനടത്തിയ പരീക്ഷണങ്ങള്‍കൊണ്ടാണ്‌ പ്രതിദീപ്‌തി വിളക്കിലെ നിര്‍വാതത്തില്‍ കാര്‍ബണ്‍ഫിലമെന്റ്‌ 40 മണിക്കൂറോളം ജ്വലിക്കുമെന്ന്‌ കണ്ടെത്തിയത്‌. വൈദ്യുതിയുടെ ഉത്‌പാദനത്തിലും പ്രയോഗത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഡയനാമോ, മോട്ടോര്‍, ഇലക്‌ട്രിക്‌ റെയില്‍വേ എന്നിവ പരിഷ്‌കരിക്കുന്നതിനും നിര്‍മിക്കുന്നതിനും വേണ്ട ഗവേഷണങ്ങളും നടത്തി.
-
എഡിസണ്‍ ചലച്ചിത്രഛായാഗ്രഹണത്തിനുള്ള "കൈനറ്റോസ്‌കോപിക്‌ ക്യാമറ' 1891-ൽ നിർമിച്ചു. സ്‌ക്രീനിൽ ചിത്രങ്ങള്‍ പ്രക്ഷേപിക്കുന്നതിനായി പിന്നീട്‌ ഇത്‌ പരിഷ്‌കരിക്കപ്പെട്ടു. ഇരുമ്പയിരു സംസ്‌കരണത്തിന്‌ കാന്തശക്തി ഉപയോഗിക്കുന്ന മാർഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനാണ്‌ 1891 മുതൽ 1900 വരെ ഇദ്ദേഹം പരിശ്രമിച്ചത്‌. പിന്നീട്‌ പത്തുവർഷക്കാലം ക്ഷാരലായനിയും (alkaline solution) നിക്കൽ ഹൈഡ്രറ്റും ധനപദാർഥമായും അയണ്‍ ഓക്‌സൈഡ്‌ ഋണപദാർഥമായും ചേർത്ത്‌ ഒരു പുതിയ ബാറ്ററി നിർമിക്കുന്നതിനുള്ള ശ്രമമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ഫീനോള്‍ മുതലായ രാസവസ്‌തുക്കളുടെ നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1927-യു.എസ്‌. "നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസ്‌ അംഗം' എന്ന പദവി ലഭിച്ചു. മെന്‍ലോ പാർക്കിലെയും പിന്നീട്‌ വെസ്റ്റ്‌ ഓറഞ്ചിലെയും ഗവേഷണാലയങ്ങളിൽ പല കണ്ടുപിടിത്തങ്ങളും നടത്തി. 1928 ഏ. വരെ 1033 "പേറ്റന്റുകള്‍' ഇദ്ദേഹം എടുക്കുകയുണ്ടായി. 1931 ഒ. 18-ന്‌ വെസ്റ്റ്‌ ഓറഞ്ചിൽ നിര്യാതനായി.
+
എഡിസണ്‍ ചലച്ചിത്രഛായാഗ്രഹണത്തിനുള്ള "കൈനറ്റോസ്‌കോപിക്‌ ക്യാമറ' 1891-ല്‍ നിര്‍മിച്ചു. സ്‌ക്രീനില്‍ ചിത്രങ്ങള്‍ പ്രക്ഷേപിക്കുന്നതിനായി പിന്നീട്‌ ഇത്‌ പരിഷ്‌കരിക്കപ്പെട്ടു. ഇരുമ്പയിരു സംസ്‌കരണത്തിന്‌ കാന്തശക്തി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനാണ്‌ 1891 മുതല്‍ 1900 വരെ ഇദ്ദേഹം പരിശ്രമിച്ചത്‌. പിന്നീട്‌ പത്തുവര്‍ഷക്കാലം ക്ഷാരലായനിയും (alkaline solution) നിക്കല്‍ ഹൈഡ്രറ്റും ധനപദാര്‍ഥമായും അയണ്‍ ഓക്‌സൈഡ്‌ ഋണപദാര്‍ഥമായും ചേര്‍ത്ത്‌ ഒരു പുതിയ ബാറ്ററി നിര്‍മിക്കുന്നതിനുള്ള ശ്രമമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ഫീനോള്‍ മുതലായ രാസവസ്‌തുക്കളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1927-ല്‍ യു.എസ്‌. "നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ അംഗം' എന്ന പദവി ലഭിച്ചു. മെന്‍ലോ പാര്‍ക്കിലെയും പിന്നീട്‌ വെസ്റ്റ്‌ ഓറഞ്ചിലെയും ഗവേഷണാലയങ്ങളില്‍ പല കണ്ടുപിടിത്തങ്ങളും നടത്തി. 1928 ഏ. വരെ 1033 "പേറ്റന്റുകള്‍' ഇദ്ദേഹം എടുക്കുകയുണ്ടായി. 1931 ഒ. 18-ന്‌ വെസ്റ്റ്‌ ഓറഞ്ചില്‍ നിര്യാതനായി.

Current revision as of 10:17, 13 ഓഗസ്റ്റ്‌ 2014

എഡിസണ്‍, തോമസ്‌ അല്‍വ (1847-1931)

Edison, Thomas Alva

തോമസ്‌ അല്‍വ എഡിസണ്‍

യു.എസ്‌. ശാസ്‌ത്രജ്ഞന്‍; ഇലക്‌ട്രിക്‌ ബള്‍ബ്‌, ടെലിഗ്രാഫ്‌ ഉപകരണങ്ങള്‍, ചലച്ചിത്ര ക്യാമറ, പ്രക്ഷേപിണി എന്നിവയുടെ ഉപജ്ഞാതാവ്‌. ടെലിഫോണ്‍ പരിഷ്‌കരിച്ചതും ഇദ്ദേഹമാണ്‌. ശബ്‌ദ ലേഖനത്തിനും പ്രക്ഷേപണത്തിനുമുള്ള ഫോണാഗ്രാഫും കണ്ടുപിടിച്ചു.

1847 ഫെ. 11-ന്‌ ഓഹിയോയിലെ മിലാനില്‍ എഡിസണ്‍ ജനിച്ചു. പറയത്തക്ക സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല. മൂന്നുമാസക്കാലം മിഷിഗണിലെ പോര്‍ട്ടുഹൂറണ്‍ സ്‌കൂളില്‍ പോയിരുന്നു. മാതാവില്‍നിന്നുള്ള ശിക്ഷണമാണ്‌ കാര്യമായി ഉണ്ടായത്‌. മാതാപിതാക്കന്മാര്‍ വളരെ ദരിദ്രരല്ലായിരുന്നു. എങ്കിലും ചെറുപ്പം മുതല്‌ക്കേ ഇദ്ദേഹത്തില്‍ സ്വാശ്രയസ്വഭാവം വളര്‍ന്നുവന്നു; 12-ാം വയസ്സില്‍ പത്രം വിറ്റ്‌ ആവശ്യത്തിനു ധനം സമ്പാദിച്ചു. 1863-ല്‍ ടെലിഗ്രാഫ്‌ ഓപ്പറേറ്ററായി. രസതന്ത്രം മുതലായ ശാസ്‌ത്രവിഷയങ്ങള്‍ ഇക്കാലത്ത്‌ പഠിച്ചുകൊണ്ടിരുന്നു. 1868-ല്‍ ബോസ്റ്റണിലെ വെസ്റ്റേണ്‍ യൂണിയന്‍ ടെലിഗ്രാഫ്‌ കമ്പനിയില്‍ നിയമിതനായി. ഇതിനകം വൈദ്യുതി ഉപയോഗിച്ചുള്ള ഒരു "വോട്ട്‌ റിക്കാര്‍ഡര്‍' നിര്‍മിക്കുകയുണ്ടായി. 1869-ല്‍ ഒരു കമ്പനി(Law's Gold Indicator Company)യുടെ ജനറല്‍ മാനേജരായി. ഇലക്‌ട്രിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ ഒരു കമ്പനിയില്‍ ഇദ്ദേഹം പങ്കാളിയായി. ഈ കമ്പനി വിറ്റുകിട്ടിയ (1870) പണം കൊണ്ട്‌ ടെലിഗ്രാഫ്‌ ഉപകരണ നിര്‍മാണത്തിനായി സഹപ്രവര്‍ത്തകരോടൊപ്പം ഒരു വ്യവസായ സ്ഥാപനം തുടങ്ങി. അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ കണ്ടുപിടിച്ച (1875) ടെലിഫോണിന്‌ പല പ്രായോഗികമായ പരിഷ്‌കാരങ്ങളും വരുത്തിയത്‌ ഇദ്ദേഹമാണ്‌. ടെലിഫോണിനു വേണ്ടി കാര്‍ബണ്‍പ്രക്ഷേപിണി കണ്ടുപിടിച്ചുപയോഗിച്ചതും (1877-78) ഇദ്ദേഹമാണ്‌. ഈ സമ്പ്രദായം ലോകമെങ്ങും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. 1876-ല്‍ എഡിസണ്‍ മെന്‍ലോ പാര്‍ക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വലിയ ഗവേഷണാലയം സ്ഥാപിച്ചു. "ഫോണോഗ്രാഫ്‌' ആണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം (1877).

കാര്‍ബണ്‍ ഫിലമെന്റ്‌ ഉപയോഗിച്ച്‌ നിര്‍മിതമായ (1883) "പ്രതിദീപ്‌തിവിളക്ക്‌' ശുദ്ധശാസ്‌ത്രത്തിലേക്ക്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌. ഋണവൈദ്യുതി സ്വീകരിക്കുന്ന ഒരു "വാല്‍വ്‌' ആയി ഈ വിളക്ക്‌ ഉപയോഗിക്കാമെന്ന്‌ എഡിസണ്‍ നിരീക്ഷിക്കുകയുണ്ടായി. ഇത്‌ "എഡിസണ്‍ പ്രഭാവം' എന്നറിയപ്പെടുന്നു. ഇലക്‌ട്രാണ്‍ ട്യൂബിന്റെ കണ്ടുപിടിത്തത്തിന്‌ (1904) ആംബ്രാസ്‌ ഫ്‌ളെമിങ്ങിനെ സഹായിച്ചത്‌ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്‌. 40,000 ഡോളറോളം ചെലവ്‌ ചെയ്‌തുനടത്തിയ പരീക്ഷണങ്ങള്‍കൊണ്ടാണ്‌ പ്രതിദീപ്‌തി വിളക്കിലെ നിര്‍വാതത്തില്‍ കാര്‍ബണ്‍ഫിലമെന്റ്‌ 40 മണിക്കൂറോളം ജ്വലിക്കുമെന്ന്‌ കണ്ടെത്തിയത്‌. വൈദ്യുതിയുടെ ഉത്‌പാദനത്തിലും പ്രയോഗത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഡയനാമോ, മോട്ടോര്‍, ഇലക്‌ട്രിക്‌ റെയില്‍വേ എന്നിവ പരിഷ്‌കരിക്കുന്നതിനും നിര്‍മിക്കുന്നതിനും വേണ്ട ഗവേഷണങ്ങളും നടത്തി.

എഡിസണ്‍ ചലച്ചിത്രഛായാഗ്രഹണത്തിനുള്ള "കൈനറ്റോസ്‌കോപിക്‌ ക്യാമറ' 1891-ല്‍ നിര്‍മിച്ചു. സ്‌ക്രീനില്‍ ചിത്രങ്ങള്‍ പ്രക്ഷേപിക്കുന്നതിനായി പിന്നീട്‌ ഇത്‌ പരിഷ്‌കരിക്കപ്പെട്ടു. ഇരുമ്പയിരു സംസ്‌കരണത്തിന്‌ കാന്തശക്തി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനാണ്‌ 1891 മുതല്‍ 1900 വരെ ഇദ്ദേഹം പരിശ്രമിച്ചത്‌. പിന്നീട്‌ പത്തുവര്‍ഷക്കാലം ക്ഷാരലായനിയും (alkaline solution) നിക്കല്‍ ഹൈഡ്രറ്റും ധനപദാര്‍ഥമായും അയണ്‍ ഓക്‌സൈഡ്‌ ഋണപദാര്‍ഥമായും ചേര്‍ത്ത്‌ ഒരു പുതിയ ബാറ്ററി നിര്‍മിക്കുന്നതിനുള്ള ശ്രമമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ഫീനോള്‍ മുതലായ രാസവസ്‌തുക്കളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1927-ല്‍ യു.എസ്‌. "നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ അംഗം' എന്ന പദവി ലഭിച്ചു. മെന്‍ലോ പാര്‍ക്കിലെയും പിന്നീട്‌ വെസ്റ്റ്‌ ഓറഞ്ചിലെയും ഗവേഷണാലയങ്ങളില്‍ പല കണ്ടുപിടിത്തങ്ങളും നടത്തി. 1928 ഏ. വരെ 1033 "പേറ്റന്റുകള്‍' ഇദ്ദേഹം എടുക്കുകയുണ്ടായി. 1931 ഒ. 18-ന്‌ വെസ്റ്റ്‌ ഓറഞ്ചില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍