This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡിന്‍ബറോ സർവകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Edinburgh University)
(Edinburgh University)
വരി 5: വരി 5:
== Edinburgh University ==
== Edinburgh University ==
-
പ്രസിദ്ധമായ ഒരു ബ്രിട്ടീഷ്‌ സർവകലാശാല. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോനഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇത്‌ 1583-സ്ഥാപിതമായി. 1582-ജെയിംസ്‌ ഢക പുറപ്പെടുവിച്ച രാജകീയകല്‌പന പ്രകാരം അന്നത്തെ "കോളജ്‌ ഒഫ്‌ എഡിന്‍ബറോ' എഡിന്‍ബറോ സർവകലാശാലയായി രൂപാന്തരപ്പെട്ടു. ആദ്യകാലത്ത്‌ ഈ സ്ഥാപനം "കോളജ്‌ ഒഫ്‌ കിങ്‌ ജെയിംസ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഡിന്‍ബറോനഗരസഭയുടെ ശ്രമഫലമായി രൂപംകൊണ്ട ഈ സർവകലാശാലയുടെ ആദ്യകാല പ്രവർത്തകരിൽ വില്യം ലിറ്റിൽ, ക്ലമന്റ്‌ ലിറ്റിൽ, ജെയിംസ്‌ ലാസണ്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്‌മരണീയമാണ്‌.
+
പ്രസിദ്ധമായ ഒരു ബ്രിട്ടീഷ്‌ സര്‍വകലാശാല. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോനഗരത്തില്‍ സ്ഥിതിചെയ്യുന്നു. ഇത്‌ 1583-ല്‍ സ്ഥാപിതമായി. 1582-ല്‍ ജെയിംസ്‌ ഢക പുറപ്പെടുവിച്ച രാജകീയകല്‌പന പ്രകാരം അന്നത്തെ "കോളജ്‌ ഒഫ്‌ എഡിന്‍ബറോ' എഡിന്‍ബറോ സര്‍വകലാശാലയായി രൂപാന്തരപ്പെട്ടു. ആദ്യകാലത്ത്‌ ഈ സ്ഥാപനം "കോളജ്‌ ഒഫ്‌ കിങ്‌ ജെയിംസ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഡിന്‍ബറോനഗരസഭയുടെ ശ്രമഫലമായി രൂപംകൊണ്ട ഈ സര്‍വകലാശാലയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ വില്യം ലിറ്റില്‍, ക്ലമന്റ്‌ ലിറ്റില്‍, ജെയിംസ്‌ ലാസണ്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്‌മരണീയമാണ്‌.
-
[[ചിത്രം:Vol5p17_Old_College_of_Edinburgh_University.jpg|thumb|എഡിന്‍ബറോ സർവകലാശാല-ഓള്‍ഡ്‌ കോളജ്‌ കെട്ടിടം]]
+
[[ചിത്രം:Vol5p17_Old_College_of_Edinburgh_University.jpg|thumb|എഡിന്‍ബറോ സര്‍വകലാശാല-ഓള്‍ഡ്‌ കോളജ്‌ കെട്ടിടം]]
-
സൗത്ത്‌ ബ്രിജ്‌ സ്‌ട്രീറ്റിൽ പ്രാചീന സെന്റ്‌ മേരി ദേവാലയം സ്ഥിതിചെയ്‌തിരുന്ന സ്ഥലമാണ്‌ സർവകലാശാലയുടെ ആസ്ഥാനം. ഈ സ്ഥലത്തുതന്നെയാണ്‌ 1789-ൽ റോബർട്ട്‌ ആഡം സംവിധാനംചെയ്‌ത ഓള്‍ഡ്‌ കോളജും സ്ഥിതിചെയ്യുന്നത്‌. കിങ്‌സ്‌ ബിൽ ഡിങ്‌സ്‌ (ലിബർട്ടണ്‍), ദി മക്ക്‌ ഇവാന്‍ ഹാള്‍ (1897), ജോർജ്‌ സ്‌ക്വയറിനു സമീപമുള്ള സൗധങ്ങള്‍ (1960) എന്നിവയുടെ സ്ഥാപനത്തോടെ എഡിന്‍ബറോ സർവകലാശാലയിലെ പഠന സൗകര്യങ്ങള്‍ വിപുലമായി.   
+
സൗത്ത്‌ ബ്രിജ്‌ സ്‌ട്രീറ്റില്‍ പ്രാചീന സെന്റ്‌ മേരി ദേവാലയം സ്ഥിതിചെയ്‌തിരുന്ന സ്ഥലമാണ്‌ സര്‍വകലാശാലയുടെ ആസ്ഥാനം. ഈ സ്ഥലത്തുതന്നെയാണ്‌ 1789-ല്‍ റോബര്‍ട്ട്‌ ആഡം സംവിധാനംചെയ്‌ത ഓള്‍ഡ്‌ കോളജും സ്ഥിതിചെയ്യുന്നത്‌. കിങ്‌സ്‌ ബില്‍ ഡിങ്‌സ്‌ (ലിബര്‍ട്ടണ്‍), ദി മക്ക്‌ ഇവാന്‍ ഹാള്‍ (1897), ജോര്‍ജ്‌ സ്‌ക്വയറിനു സമീപമുള്ള സൗധങ്ങള്‍ (1960) എന്നിവയുടെ സ്ഥാപനത്തോടെ എഡിന്‍ബറോ സര്‍വകലാശാലയിലെ പഠന സൗകര്യങ്ങള്‍ വിപുലമായി.   
-
1951-ൽ റോയൽ വെറ്റെറിനറി കോളജ്‌ സർവകലാശാലയിൽ ലയിപ്പിക്കുകയും മൊറെഹൗസ്‌ കോളജ്‌ ഒഫ്‌ എഡ്യൂക്കേഷന്‍, എഡിന്‍ബറോ കോളജ്‌ ഒഫ്‌ അഗ്രിക്കള്‍ച്ചർ, എഡിന്‍ബറോ കോളജ്‌ ഒഫ്‌ ആർട്ട്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം സർവകലാശാലയുമായി ബന്ധപ്പെടുത്തുകയും ചെയ്‌തു. ഇപ്പോള്‍ നിരവധി കേന്ദ്രങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.  
+
1951-ല്‍ റോയല്‍ വെറ്റെറിനറി കോളജ്‌ സര്‍വകലാശാലയില്‍ ലയിപ്പിക്കുകയും മൊറെഹൗസ്‌ കോളജ്‌ ഒഫ്‌ എഡ്യൂക്കേഷന്‍, എഡിന്‍ബറോ കോളജ്‌ ഒഫ്‌ അഗ്രിക്കള്‍ച്ചര്‍, എഡിന്‍ബറോ കോളജ്‌ ഒഫ്‌ ആര്‍ട്ട്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍വകലാശാലയുമായി ബന്ധപ്പെടുത്തുകയും ചെയ്‌തു. ഇപ്പോള്‍ നിരവധി കേന്ദ്രങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.  
-
നിയമപഠനത്തിനും വൈദ്യശാസ്‌ത്രപഠനത്തിനും ഈ സർവകലാശാല ലോക പ്രശസ്‌തി നേടിയിട്ടുണ്ട്‌. ലോക പ്രസിദ്ധങ്ങളായ റോയൽ കോളജ്‌ ഒഫ്‌ സർജന്‍സും റോയൽ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സും എഡിന്‍ബറോ സർവകലാശാലയുടെ ഭാഗമായാണ്‌ പ്രവർത്തിക്കുന്നത്‌. ഹ്യൂമാനിറ്റീസ്‌ എന്‍ജിനീയറിങ്‌ മെഡിസിന്‍ വിഭാഗങ്ങളിലായി 23 ഫാക്കൽറ്റികളാണുള്ളത്‌. 29,000 വിദ്യാർഥികള്‍ ഇവിടെ പഠനം നടത്തുന്നു (2010-11). ഇവിടെ വിവിധ വിഷയങ്ങളിൽ പ്രഗല്‌ഭരായ 3000-ത്തിലധികം അധ്യാപകർ സേവനമനുഷ്‌ഠിച്ചുവരുന്നു. ആഡംസ്‌മിത്ത്‌, ഗോർഡന്‍ബ്രൗണ്‍, ലോഡ്‌ ജോണ്‍റസ്സൽ അലക്‌സാണ്ടർ പ്രഗാംബെന്‍, ചാള്‍സ്‌ ഡാർവിന്‍, ആർതർ കോനന്‍ഡോയ്‌ൽ, ലൂയിസ്‌സ്‌തിവന്‍ഡൽ, വാള്‍ട്ടർ സ്‌കോട്ട്‌ ,വില്യം വേഡ്‌സ്‌ വർത്ത്‌, വില്യം ഹെന്‌റി, റോബർട്ട്‌ ബ്രൗണ്‍ ഡേവിഡ്‌ ഹ്യൂം തുടങ്ങിയവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.  1889-ലാണ്‌ എഡിന്‍ബറോയിൽ സ്‌ത്രീകളെ ബിരുദപഠനത്തിന്‌ പ്രവേശിപ്പിച്ചു തുടങ്ങിയത്‌.
+
നിയമപഠനത്തിനും വൈദ്യശാസ്‌ത്രപഠനത്തിനും ഈ സര്‍വകലാശാല ലോക പ്രശസ്‌തി നേടിയിട്ടുണ്ട്‌. ലോക പ്രസിദ്ധങ്ങളായ റോയല്‍ കോളജ്‌ ഒഫ്‌ സര്‍ജന്‍സും റോയല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സും എഡിന്‍ബറോ സര്‍വകലാശാലയുടെ ഭാഗമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹ്യൂമാനിറ്റീസ്‌ എന്‍ജിനീയറിങ്‌ മെഡിസിന്‍ വിഭാഗങ്ങളിലായി 23 ഫാക്കല്‍റ്റികളാണുള്ളത്‌. 29,000 വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നു (2010-11). ഇവിടെ വിവിധ വിഷയങ്ങളില്‍ പ്രഗല്‌ഭരായ 3000-ത്തിലധികം അധ്യാപകര്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. ആഡംസ്‌മിത്ത്‌, ഗോര്‍ഡന്‍ബ്രൗണ്‍, ലോഡ്‌ ജോണ്‍റസ്സല്‍ അലക്‌സാണ്ടര്‍ പ്രഗാംബെന്‍, ചാള്‍സ്‌ ഡാര്‍വിന്‍, ആര്‍തര്‍ കോനന്‍ഡോയ്‌ല്‍, ലൂയിസ്‌സ്‌തിവന്‍ഡല്‍, വാള്‍ട്ടര്‍ സ്‌കോട്ട്‌ ,വില്യം വേഡ്‌സ്‌ വര്‍ത്ത്‌, വില്യം ഹെന്‌റി, റോബര്‍ട്ട്‌ ബ്രൗണ്‍ ഡേവിഡ്‌ ഹ്യൂം തുടങ്ങിയവര്‍ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.  1889-ലാണ്‌ എഡിന്‍ബറോയില്‍ സ്‌ത്രീകളെ ബിരുദപഠനത്തിന്‌ പ്രവേശിപ്പിച്ചു തുടങ്ങിയത്‌.
-
1857-വരെ സർവകലാശാലയുടെ ഭരണാധികാരം എഡിന്‍ബറോ നഗരസഭയ്‌ക്കായിരുന്നു. 1858-ലെ സർവകലാശാലാനിയമമനുസരിച്ച്‌ എഡിന്‍ബറോ സർവകലാശാലയ്‌ക്കു സ്വയംഭരണാവകാശം ലഭിച്ചു.  
+
1857-വരെ സര്‍വകലാശാലയുടെ ഭരണാധികാരം എഡിന്‍ബറോ നഗരസഭയ്‌ക്കായിരുന്നു. 1858-ലെ സര്‍വകലാശാലാനിയമമനുസരിച്ച്‌ എഡിന്‍ബറോ സര്‍വകലാശാലയ്‌ക്കു സ്വയംഭരണാവകാശം ലഭിച്ചു.  
-
സർവകലാശാലാകോർപ്പറേഷനാണ്‌ സർവകലാശാലയുടെ ഭരണം നിർവഹിക്കുന്നത്‌. ജനറൽ കൗണ്‍സിൽ തിരഞ്ഞെടുക്കുന്ന ചാന്‍സലറാണ്‌ കോർപ്പറേഷന്റെ പ്രസിഡന്റ്‌. ഇദ്ദേഹത്തിനു ജീവിതകാലം മുഴുവനും ഈ പദവിയിൽ തുടരാവുന്നതാണ്‌. ചാന്‍സലർ, സർവകലാശാല കോർട്ട്‌ അംഗങ്ങള്‍, പ്രാഫസർമാർ, ബിരുദധാരികള്‍ എന്നിവർ ഉള്‍പ്പെട്ടതാണ്‌ ജനറൽ കൗണ്‍സിൽ. കൗണ്‍സിലിനു സർവകലാശാലാഭരണത്തിൽ നേരിട്ടുള്ള അധികാരങ്ങള്‍ ഒന്നുംതന്നെയില്ല; സർവകലാശാലയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും റിപ്പോർട്ടുകള്‍ തയ്യാറാക്കി സർവകലാശാല കോർട്ടിനയയ്‌ക്കുകയും കോർട്ട്‌ ഇവ പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുകയും വിവരം ജനറൽ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്യുക എന്നതാണ്‌ പതിവ്‌.
+
സര്‍വകലാശാലാകോര്‍പ്പറേഷനാണ്‌ സര്‍വകലാശാലയുടെ ഭരണം നിര്‍വഹിക്കുന്നത്‌. ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുക്കുന്ന ചാന്‍സലറാണ്‌ കോര്‍പ്പറേഷന്റെ പ്രസിഡന്റ്‌. ഇദ്ദേഹത്തിനു ജീവിതകാലം മുഴുവനും ഈ പദവിയില്‍ തുടരാവുന്നതാണ്‌. ചാന്‍സലര്‍, സര്‍വകലാശാല കോര്‍ട്ട്‌ അംഗങ്ങള്‍, പ്രാഫസര്‍മാര്‍, ബിരുദധാരികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ്‌ ജനറല്‍ കൗണ്‍സില്‍. കൗണ്‍സിലിനു സര്‍വകലാശാലാഭരണത്തില്‍ നേരിട്ടുള്ള അധികാരങ്ങള്‍ ഒന്നുംതന്നെയില്ല; സര്‍വകലാശാലയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സര്‍വകലാശാല കോര്‍ട്ടിനയയ്‌ക്കുകയും കോര്‍ട്ട്‌ ഇവ പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുകയും വിവരം ജനറല്‍ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്യുക എന്നതാണ്‌ പതിവ്‌.
-
ഭരണസംബന്ധമായ എല്ലാ ചുമതലകളും സർവകലാശാലാകോർട്ടിനാണ്‌. ലോഡ്‌ റെക്‌ടർ (മൂന്നുവർഷത്തേക്കു വിദ്യാർഥികള്‍ തിരഞ്ഞെടുക്കുന്നു). കോളജ്‌ പ്രിന്‍സിപ്പൽ, ലോഡ്‌ പ്രാവൊസ്റ്റ്‌ ഒഫ്‌ എഡിന്‍ബറോ എന്നിവരും പതിനൊന്നു നിയമോപദേഷ്‌ടാക്കളും ചേർന്നതാണ്‌ കോർട്ട്‌.
+
ഭരണസംബന്ധമായ എല്ലാ ചുമതലകളും സര്‍വകലാശാലാകോര്‍ട്ടിനാണ്‌. ലോഡ്‌ റെക്‌ടര്‍ (മൂന്നുവര്‍ഷത്തേക്കു വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്നു). കോളജ്‌ പ്രിന്‍സിപ്പല്‍, ലോഡ്‌ പ്രാവൊസ്റ്റ്‌ ഒഫ്‌ എഡിന്‍ബറോ എന്നിവരും പതിനൊന്നു നിയമോപദേഷ്‌ടാക്കളും ചേര്‍ന്നതാണ്‌ കോര്‍ട്ട്‌.
-
1580-ക്ലമന്റ്‌ ലിറ്റിൽ സംഭാവനയായി നല്‌കിയ 300 വാല്യങ്ങളോടെ ആരംഭിച്ച സർവകലാശാലാഗ്രന്ഥശാലയിൽ ഹസ്‌തലിഖിത ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 20 ലക്ഷത്തിലധികം ഗ്രന്ഥങ്ങളാണുള്ളത്‌. 2011-ലെ ക്യൂഎസ്‌വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ സർവകലാശാലയ്‌ക്ക്‌ 20-ാമത്തെ സ്ഥാനമാണുള്ളത്‌. എഡിന്‍ബറോ സർവകലാശാലയുമായി ബന്ധപ്പെട്ട ഒന്‍പതു പേർക്ക്‌ നോബൽസമ്മാനം ലഭിച്ചിട്ടുണ്ട്‌. 1953- 2010 കാലയളവിൽ പ്രിന്‍സ്‌ ഫിലിപ്പും തുടർന്ന്‌ പ്രിന്‍സ്സസും ചാന്‍സലറായിരുന്നു.
+
1580-ല്‍ ക്ലമന്റ്‌ ലിറ്റില്‍ സംഭാവനയായി നല്‌കിയ 300 വാല്യങ്ങളോടെ ആരംഭിച്ച സര്‍വകലാശാലാഗ്രന്ഥശാലയില്‍ ഹസ്‌തലിഖിത ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 20 ലക്ഷത്തിലധികം ഗ്രന്ഥങ്ങളാണുള്ളത്‌. 2011-ലെ ക്യൂഎസ്‌വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ സര്‍വകലാശാലയ്‌ക്ക്‌ 20-ാമത്തെ സ്ഥാനമാണുള്ളത്‌. എഡിന്‍ബറോ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒന്‍പതു പേര്‍ക്ക്‌ നോബല്‍സമ്മാനം ലഭിച്ചിട്ടുണ്ട്‌. 1953- 2010 കാലയളവില്‍ പ്രിന്‍സ്‌ ഫിലിപ്പും തുടര്‍ന്ന്‌ പ്രിന്‍സ്സസും ചാന്‍സലറായിരുന്നു.

10:14, 13 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഡിന്‍ബറോ സർവകലാശാല

Edinburgh University

പ്രസിദ്ധമായ ഒരു ബ്രിട്ടീഷ്‌ സര്‍വകലാശാല. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോനഗരത്തില്‍ സ്ഥിതിചെയ്യുന്നു. ഇത്‌ 1583-ല്‍ സ്ഥാപിതമായി. 1582-ല്‍ ജെയിംസ്‌ ഢക പുറപ്പെടുവിച്ച രാജകീയകല്‌പന പ്രകാരം അന്നത്തെ "കോളജ്‌ ഒഫ്‌ എഡിന്‍ബറോ' എഡിന്‍ബറോ സര്‍വകലാശാലയായി രൂപാന്തരപ്പെട്ടു. ആദ്യകാലത്ത്‌ ഈ സ്ഥാപനം "കോളജ്‌ ഒഫ്‌ കിങ്‌ ജെയിംസ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഡിന്‍ബറോനഗരസഭയുടെ ശ്രമഫലമായി രൂപംകൊണ്ട ഈ സര്‍വകലാശാലയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ വില്യം ലിറ്റില്‍, ക്ലമന്റ്‌ ലിറ്റില്‍, ജെയിംസ്‌ ലാസണ്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്‌മരണീയമാണ്‌.

എഡിന്‍ബറോ സര്‍വകലാശാല-ഓള്‍ഡ്‌ കോളജ്‌ കെട്ടിടം

സൗത്ത്‌ ബ്രിജ്‌ സ്‌ട്രീറ്റില്‍ പ്രാചീന സെന്റ്‌ മേരി ദേവാലയം സ്ഥിതിചെയ്‌തിരുന്ന സ്ഥലമാണ്‌ സര്‍വകലാശാലയുടെ ആസ്ഥാനം. ഈ സ്ഥലത്തുതന്നെയാണ്‌ 1789-ല്‍ റോബര്‍ട്ട്‌ ആഡം സംവിധാനംചെയ്‌ത ഓള്‍ഡ്‌ കോളജും സ്ഥിതിചെയ്യുന്നത്‌. കിങ്‌സ്‌ ബില്‍ ഡിങ്‌സ്‌ (ലിബര്‍ട്ടണ്‍), ദി മക്ക്‌ ഇവാന്‍ ഹാള്‍ (1897), ജോര്‍ജ്‌ സ്‌ക്വയറിനു സമീപമുള്ള സൗധങ്ങള്‍ (1960) എന്നിവയുടെ സ്ഥാപനത്തോടെ എഡിന്‍ബറോ സര്‍വകലാശാലയിലെ പഠന സൗകര്യങ്ങള്‍ വിപുലമായി.

1951-ല്‍ റോയല്‍ വെറ്റെറിനറി കോളജ്‌ സര്‍വകലാശാലയില്‍ ലയിപ്പിക്കുകയും മൊറെഹൗസ്‌ കോളജ്‌ ഒഫ്‌ എഡ്യൂക്കേഷന്‍, എഡിന്‍ബറോ കോളജ്‌ ഒഫ്‌ അഗ്രിക്കള്‍ച്ചര്‍, എഡിന്‍ബറോ കോളജ്‌ ഒഫ്‌ ആര്‍ട്ട്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍വകലാശാലയുമായി ബന്ധപ്പെടുത്തുകയും ചെയ്‌തു. ഇപ്പോള്‍ നിരവധി കേന്ദ്രങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

നിയമപഠനത്തിനും വൈദ്യശാസ്‌ത്രപഠനത്തിനും ഈ സര്‍വകലാശാല ലോക പ്രശസ്‌തി നേടിയിട്ടുണ്ട്‌. ലോക പ്രസിദ്ധങ്ങളായ റോയല്‍ കോളജ്‌ ഒഫ്‌ സര്‍ജന്‍സും റോയല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സും എഡിന്‍ബറോ സര്‍വകലാശാലയുടെ ഭാഗമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹ്യൂമാനിറ്റീസ്‌ എന്‍ജിനീയറിങ്‌ മെഡിസിന്‍ വിഭാഗങ്ങളിലായി 23 ഫാക്കല്‍റ്റികളാണുള്ളത്‌. 29,000 വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നു (2010-11). ഇവിടെ വിവിധ വിഷയങ്ങളില്‍ പ്രഗല്‌ഭരായ 3000-ത്തിലധികം അധ്യാപകര്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. ആഡംസ്‌മിത്ത്‌, ഗോര്‍ഡന്‍ബ്രൗണ്‍, ലോഡ്‌ ജോണ്‍റസ്സല്‍ അലക്‌സാണ്ടര്‍ പ്രഗാംബെന്‍, ചാള്‍സ്‌ ഡാര്‍വിന്‍, ആര്‍തര്‍ കോനന്‍ഡോയ്‌ല്‍, ലൂയിസ്‌സ്‌തിവന്‍ഡല്‍, വാള്‍ട്ടര്‍ സ്‌കോട്ട്‌ ,വില്യം വേഡ്‌സ്‌ വര്‍ത്ത്‌, വില്യം ഹെന്‌റി, റോബര്‍ട്ട്‌ ബ്രൗണ്‍ ഡേവിഡ്‌ ഹ്യൂം തുടങ്ങിയവര്‍ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1889-ലാണ്‌ എഡിന്‍ബറോയില്‍ സ്‌ത്രീകളെ ബിരുദപഠനത്തിന്‌ പ്രവേശിപ്പിച്ചു തുടങ്ങിയത്‌. 1857-വരെ സര്‍വകലാശാലയുടെ ഭരണാധികാരം എഡിന്‍ബറോ നഗരസഭയ്‌ക്കായിരുന്നു. 1858-ലെ സര്‍വകലാശാലാനിയമമനുസരിച്ച്‌ എഡിന്‍ബറോ സര്‍വകലാശാലയ്‌ക്കു സ്വയംഭരണാവകാശം ലഭിച്ചു.

സര്‍വകലാശാലാകോര്‍പ്പറേഷനാണ്‌ സര്‍വകലാശാലയുടെ ഭരണം നിര്‍വഹിക്കുന്നത്‌. ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുക്കുന്ന ചാന്‍സലറാണ്‌ കോര്‍പ്പറേഷന്റെ പ്രസിഡന്റ്‌. ഇദ്ദേഹത്തിനു ജീവിതകാലം മുഴുവനും ഈ പദവിയില്‍ തുടരാവുന്നതാണ്‌. ചാന്‍സലര്‍, സര്‍വകലാശാല കോര്‍ട്ട്‌ അംഗങ്ങള്‍, പ്രാഫസര്‍മാര്‍, ബിരുദധാരികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ്‌ ജനറല്‍ കൗണ്‍സില്‍. കൗണ്‍സിലിനു സര്‍വകലാശാലാഭരണത്തില്‍ നേരിട്ടുള്ള അധികാരങ്ങള്‍ ഒന്നുംതന്നെയില്ല; സര്‍വകലാശാലയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സര്‍വകലാശാല കോര്‍ട്ടിനയയ്‌ക്കുകയും കോര്‍ട്ട്‌ ഇവ പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുകയും വിവരം ജനറല്‍ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്യുക എന്നതാണ്‌ പതിവ്‌.

ഭരണസംബന്ധമായ എല്ലാ ചുമതലകളും സര്‍വകലാശാലാകോര്‍ട്ടിനാണ്‌. ലോഡ്‌ റെക്‌ടര്‍ (മൂന്നുവര്‍ഷത്തേക്കു വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്നു). കോളജ്‌ പ്രിന്‍സിപ്പല്‍, ലോഡ്‌ പ്രാവൊസ്റ്റ്‌ ഒഫ്‌ എഡിന്‍ബറോ എന്നിവരും പതിനൊന്നു നിയമോപദേഷ്‌ടാക്കളും ചേര്‍ന്നതാണ്‌ കോര്‍ട്ട്‌.

1580-ല്‍ ക്ലമന്റ്‌ ലിറ്റില്‍ സംഭാവനയായി നല്‌കിയ 300 വാല്യങ്ങളോടെ ആരംഭിച്ച സര്‍വകലാശാലാഗ്രന്ഥശാലയില്‍ ഹസ്‌തലിഖിത ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 20 ലക്ഷത്തിലധികം ഗ്രന്ഥങ്ങളാണുള്ളത്‌. 2011-ലെ ക്യൂഎസ്‌വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഈ സര്‍വകലാശാലയ്‌ക്ക്‌ 20-ാമത്തെ സ്ഥാനമാണുള്ളത്‌. എഡിന്‍ബറോ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒന്‍പതു പേര്‍ക്ക്‌ നോബല്‍സമ്മാനം ലഭിച്ചിട്ടുണ്ട്‌. 1953- 2010 കാലയളവില്‍ പ്രിന്‍സ്‌ ഫിലിപ്പും തുടര്‍ന്ന്‌ പ്രിന്‍സ്സസും ചാന്‍സലറായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍