This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എടത്വ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എടത്വ)
(എടത്വ)
 
വരി 2: വരി 2:
== എടത്വ ==
== എടത്വ ==
-
ആലപ്പുഴജില്ലയിലെ കുട്ടനാട്‌ താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീർണം: 22.29 ച.കി.മീ. സമുദ്രനിരപ്പിൽനിന്ന്‌ 0.3 മീറ്റർ താഴ്‌ന്ന പ്രദേശമാണ്‌ എടത്വ. കിഴക്ക്‌ തലവടി, നിരണം പഞ്ചായത്തുകളും; പടിഞ്ഞാറ്‌ ചമ്പക്കുളം, തകഴി പഞ്ചായത്തുകളും; തെക്ക്‌ ചെറുതനവീയം പഞ്ചായത്തുകളും; വടക്ക്‌ തലവടി രാമങ്കരി പഞ്ചായത്തുകളുമാണ്‌ അതിർത്തികള്‍. ജനസംഖ്യ: 21,715 (2010).  
+
ആലപ്പുഴജില്ലയിലെ കുട്ടനാട്‌ താലൂക്കില്‍ ചമ്പക്കുളം ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീര്‍ണം: 22.29 ച.കി.മീ. സമുദ്രനിരപ്പില്‍നിന്ന്‌ 0.3 മീറ്റര്‍ താഴ്‌ന്ന പ്രദേശമാണ്‌ എടത്വ. കിഴക്ക്‌ തലവടി, നിരണം പഞ്ചായത്തുകളും; പടിഞ്ഞാറ്‌ ചമ്പക്കുളം, തകഴി പഞ്ചായത്തുകളും; തെക്ക്‌ ചെറുതനവീയം പഞ്ചായത്തുകളും; വടക്ക്‌ തലവടി രാമങ്കരി പഞ്ചായത്തുകളുമാണ്‌ അതിര്‍ത്തികള്‍. ജനസംഖ്യ: 21,715 (2010).  
-
കോഴിമുക്ക്‌ എന്നായിരുന്നു മുമ്പ്‌ പഞ്ചായത്തിന്റെയും വില്ലേജിന്റെയും പേര്‌. പിന്നീടത്‌ എടത്വയെന്ന്‌ പുനർനാമകരണം ചെയ്യപ്പെട്ടു.
+
കോഴിമുക്ക്‌ എന്നായിരുന്നു മുമ്പ്‌ പഞ്ചായത്തിന്റെയും വില്ലേജിന്റെയും പേര്‌. പിന്നീടത്‌ എടത്വയെന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു.
[[ചിത്രം:Vol5p17_Edathua_Church_sideView.jpg|thumb|എടത്വാ പള്ളി]]
[[ചിത്രം:Vol5p17_Edathua_Church_sideView.jpg|thumb|എടത്വാ പള്ളി]]
-
കോഴിമുക്ക്‌ മുറിയിൽ ചെമ്പകശ്ശേരി രാജാവിന്‌ ഒരു കൊട്ടാരവും ഒരു നെൽപ്പുരയും ഒരു ക്ഷേത്രവുമുണ്ടായിരുന്നു. ആരാധനാലയങ്ങളുടെ സാന്നിധ്യമായിരുന്ന ഈ സ്ഥലമാണ്‌ കോഴിമുക്ക്‌ (കോവിൽമുക്ക്‌) എന്ന പേരുലഭിക്കാന്‍ കാരണം. ക്ഷേത്രങ്ങളിൽ പ്രധാനം ശ്രീധർമശാസ്‌താക്ഷേത്രമാണ്‌. നിരവധി ഉപക്ഷേത്രങ്ങളുമുണ്ട്‌.  
+
കോഴിമുക്ക്‌ മുറിയില്‍ ചെമ്പകശ്ശേരി രാജാവിന്‌ ഒരു കൊട്ടാരവും ഒരു നെല്‍പ്പുരയും ഒരു ക്ഷേത്രവുമുണ്ടായിരുന്നു. ആരാധനാലയങ്ങളുടെ സാന്നിധ്യമായിരുന്ന ഈ സ്ഥലമാണ്‌ കോഴിമുക്ക്‌ (കോവില്‍മുക്ക്‌) എന്ന പേരുലഭിക്കാന്‍ കാരണം. ക്ഷേത്രങ്ങളില്‍ പ്രധാനം ശ്രീധര്‍മശാസ്‌താക്ഷേത്രമാണ്‌. നിരവധി ഉപക്ഷേത്രങ്ങളുമുണ്ട്‌.  
-
നെല്ല്‌, തെങ്ങ്‌ എന്നിവയാണ്‌ പ്രധാനവിളകള്‍. വാഴ, കമുക്‌, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസപരമായി നൂറുവർഷം പിന്നിട്ടുകഴിഞ്ഞ സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂളും സെന്റ്‌ അലോഷ്യസ്‌ കോളജും ഉള്‍പ്പെടെ 13 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌.  
+
നെല്ല്‌, തെങ്ങ്‌ എന്നിവയാണ്‌ പ്രധാനവിളകള്‍. വാഴ, കമുക്‌, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസപരമായി നൂറുവര്‍ഷം പിന്നിട്ടുകഴിഞ്ഞ സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂളും സെന്റ്‌ അലോഷ്യസ്‌ കോളജും ഉള്‍പ്പെടെ 13 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌.  
-
പമ്പാതീരത്തു സ്ഥിതിചെയ്യുന്ന സെന്റ്‌ ജോർജ്‌ പള്ളി ലക്ഷക്കണക്കിന്‌ തീർഥാടകരെ ആകർഷിക്കുന്നു.  
+
പമ്പാതീരത്തു സ്ഥിതിചെയ്യുന്ന സെന്റ്‌ ജോര്‍ജ്‌ പള്ളി ലക്ഷക്കണക്കിന്‌ തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.  
-
എടത്വാപ്പള്ളിയിൽ മേടം 14 മുതൽ 24 വരെ (ഏപ്രിൽ-മേയ്‌) ആഘോഷിക്കപ്പെടുന്ന സെന്റ്‌ ജോർജിന്റെ പെരുന്നാള്‍ പ്രസിദ്ധമാണ്‌. 11 ദിവസത്തെ ആഘോഷങ്ങളിൽ അവസാനത്തെ രണ്ടു ദിവസങ്ങള്‍ക്കാണ്‌ പ്രാധാന്യം. എ.ഡി. 4-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽക്കേ ഈ പ്രദേശത്ത്‌ സെന്റ്‌ ജോർജിനെ ആരാധിക്കുവാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോഴത്തെ പള്ളി സ്ഥാപിതമായത്‌ 1810-മാത്രമാണ്‌. ഈ പള്ളിയിലുള്ള സെന്റ്‌ ജോർജിന്റെ പ്രതിമ ഇടപ്പള്ളിയിൽനിന്നു കൊണ്ടുവന്നതാണ്‌.
+
എടത്വാപ്പള്ളിയില്‍ മേടം 14 മുതല്‍ 24 വരെ (ഏപ്രില്‍-മേയ്‌) ആഘോഷിക്കപ്പെടുന്ന സെന്റ്‌ ജോര്‍ജിന്റെ പെരുന്നാള്‍ പ്രസിദ്ധമാണ്‌. 11 ദിവസത്തെ ആഘോഷങ്ങളില്‍ അവസാനത്തെ രണ്ടു ദിവസങ്ങള്‍ക്കാണ്‌ പ്രാധാന്യം. എ.ഡി. 4-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ക്കേ ഈ പ്രദേശത്ത്‌ സെന്റ്‌ ജോര്‍ജിനെ ആരാധിക്കുവാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോഴത്തെ പള്ളി സ്ഥാപിതമായത്‌ 1810-ല്‍ മാത്രമാണ്‌. ഈ പള്ളിയിലുള്ള സെന്റ്‌ ജോര്‍ജിന്റെ പ്രതിമ ഇടപ്പള്ളിയില്‍നിന്നു കൊണ്ടുവന്നതാണ്‌.
-
ഇടപ്പള്ളിയിലെ പള്ളിയിൽനിന്ന്‌ പ്രതിമ കടത്തിക്കൊണ്ടുപോകുന്നതിനെപ്പറ്റി അന്നാട്ടുകാർക്ക്‌ സൂചന ലഭിച്ചപ്പോള്‍ അവർ കവർച്ചക്കാരെ പിന്തുടർന്നുവെങ്കിലും എടത്വാക്കാർ അതിനുമുമ്പേതന്നെ പ്രതിമ വള്ളത്തിൽ കയറ്റിക്കൊണ്ടുപോയിരുന്നതിനാൽ ഇടപ്പള്ളിക്കാരുടെ ശ്രമം ഫലിക്കാതെ പോയെന്നും പിന്നീട്‌ തീർഥാടകർക്ക്‌ ദർശനം ഉണ്ടായെന്നും അതിനെത്തുടർന്ന്‌ അവർ എടത്വാ പള്ളിയിലേക്കു കൂട്ടംകൂട്ടമായി പോയിത്തുടങ്ങി എന്നുമാണ്‌ പ്രതിമയെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചുമുള്ള ഐതിഹ്യം. എല്ലാ മതവിഭാഗക്കാർക്കും പെരുന്നാളാഘോഷങ്ങളിൽ പങ്കെടുക്കാവുന്നതാണ്‌. സ്വർണവും വെള്ളിയും കൊണ്ടുള്ള രൂപങ്ങള്‍ ഉള്‍പ്പെടെ ധാരാളം വഴിപാടുകള്‍ ഈ പള്ളിയിൽ ലഭിക്കുന്നുണ്ട്‌. പലതരത്തിലുള്ള രോഗങ്ങള്‍ക്ക്‌ ശാന്തിവരുത്താമെന്ന വിശ്വാസത്തോടെ വളരെയധികം തീർഥാടകർ ഇവിടെ സന്ദർശിച്ചുവരുന്നു. സെന്റ്‌ ജോർജിന്റെ വിഗ്രഹം പള്ളിക്കുചുറ്റും എഴുന്നള്ളിക്കുന്ന അവസരത്തിൽ വഴിപാടിന്റെ ഭാഗമായി ഭക്തന്മാർ ഉരുളുക പതിവാണ്‌. ഉള്‍ഭാഗവും അള്‍ത്താരയും അതിമനോഹരമായ ചിത്രപ്പണികൊണ്ടു ആകർഷകമാക്കിയിട്ടുള്ള എടത്വാപ്പള്ളിക്ക്‌ കേരളത്തിലെ എണ്ണപ്പെട്ട ക്രിസ്‌തീയദേവാലയങ്ങളിലൊന്നാണെന്ന പ്രത്യേകതകൂടിയുണ്ട്‌.  
+
ഇടപ്പള്ളിയിലെ പള്ളിയില്‍നിന്ന്‌ പ്രതിമ കടത്തിക്കൊണ്ടുപോകുന്നതിനെപ്പറ്റി അന്നാട്ടുകാര്‍ക്ക്‌ സൂചന ലഭിച്ചപ്പോള്‍ അവര്‍ കവര്‍ച്ചക്കാരെ പിന്തുടര്‍ന്നുവെങ്കിലും എടത്വാക്കാര്‍ അതിനുമുമ്പേതന്നെ പ്രതിമ വള്ളത്തില്‍ കയറ്റിക്കൊണ്ടുപോയിരുന്നതിനാല്‍ ഇടപ്പള്ളിക്കാരുടെ ശ്രമം ഫലിക്കാതെ പോയെന്നും പിന്നീട്‌ തീര്‍ഥാടകര്‍ക്ക്‌ ദര്‍ശനം ഉണ്ടായെന്നും അതിനെത്തുടര്‍ന്ന്‌ അവര്‍ എടത്വാ പള്ളിയിലേക്കു കൂട്ടംകൂട്ടമായി പോയിത്തുടങ്ങി എന്നുമാണ്‌ പ്രതിമയെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചുമുള്ള ഐതിഹ്യം. എല്ലാ മതവിഭാഗക്കാര്‍ക്കും പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കാവുന്നതാണ്‌. സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള രൂപങ്ങള്‍ ഉള്‍പ്പെടെ ധാരാളം വഴിപാടുകള്‍ ഈ പള്ളിയില്‍ ലഭിക്കുന്നുണ്ട്‌. പലതരത്തിലുള്ള രോഗങ്ങള്‍ക്ക്‌ ശാന്തിവരുത്താമെന്ന വിശ്വാസത്തോടെ വളരെയധികം തീര്‍ഥാടകര്‍ ഇവിടെ സന്ദര്‍ശിച്ചുവരുന്നു. സെന്റ്‌ ജോര്‍ജിന്റെ വിഗ്രഹം പള്ളിക്കുചുറ്റും എഴുന്നള്ളിക്കുന്ന അവസരത്തില്‍ വഴിപാടിന്റെ ഭാഗമായി ഭക്തന്മാര്‍ ഉരുളുക പതിവാണ്‌. ഉള്‍ഭാഗവും അള്‍ത്താരയും അതിമനോഹരമായ ചിത്രപ്പണികൊണ്ടു ആകര്‍ഷകമാക്കിയിട്ടുള്ള എടത്വാപ്പള്ളിക്ക്‌ കേരളത്തിലെ എണ്ണപ്പെട്ട ക്രിസ്‌തീയദേവാലയങ്ങളിലൊന്നാണെന്ന പ്രത്യേകതകൂടിയുണ്ട്‌.  
-
കുട്ടനാടിന്റെ വൈജ്ഞാനിക സാംസ്‌കാരിക തലസ്ഥാനവും വാണിജ്യവ്യാവസായിക സിരാകേന്ദ്രവുമായി വളർന്നതിന്റെ പിന്നിൽ എടത്വാപ്പള്ളി വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.
+
കുട്ടനാടിന്റെ വൈജ്ഞാനിക സാംസ്‌കാരിക തലസ്ഥാനവും വാണിജ്യവ്യാവസായിക സിരാകേന്ദ്രവുമായി വളര്‍ന്നതിന്റെ പിന്നില്‍ എടത്വാപ്പള്ളി വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

Current revision as of 10:10, 13 ഓഗസ്റ്റ്‌ 2014

എടത്വ

ആലപ്പുഴജില്ലയിലെ കുട്ടനാട്‌ താലൂക്കില്‍ ചമ്പക്കുളം ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീര്‍ണം: 22.29 ച.കി.മീ. സമുദ്രനിരപ്പില്‍നിന്ന്‌ 0.3 മീറ്റര്‍ താഴ്‌ന്ന പ്രദേശമാണ്‌ എടത്വ. കിഴക്ക്‌ തലവടി, നിരണം പഞ്ചായത്തുകളും; പടിഞ്ഞാറ്‌ ചമ്പക്കുളം, തകഴി പഞ്ചായത്തുകളും; തെക്ക്‌ ചെറുതനവീയം പഞ്ചായത്തുകളും; വടക്ക്‌ തലവടി രാമങ്കരി പഞ്ചായത്തുകളുമാണ്‌ അതിര്‍ത്തികള്‍. ജനസംഖ്യ: 21,715 (2010).

കോഴിമുക്ക്‌ എന്നായിരുന്നു മുമ്പ്‌ പഞ്ചായത്തിന്റെയും വില്ലേജിന്റെയും പേര്‌. പിന്നീടത്‌ എടത്വയെന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

എടത്വാ പള്ളി

കോഴിമുക്ക്‌ മുറിയില്‍ ചെമ്പകശ്ശേരി രാജാവിന്‌ ഒരു കൊട്ടാരവും ഒരു നെല്‍പ്പുരയും ഒരു ക്ഷേത്രവുമുണ്ടായിരുന്നു. ആരാധനാലയങ്ങളുടെ സാന്നിധ്യമായിരുന്ന ഈ സ്ഥലമാണ്‌ കോഴിമുക്ക്‌ (കോവില്‍മുക്ക്‌) എന്ന പേരുലഭിക്കാന്‍ കാരണം. ക്ഷേത്രങ്ങളില്‍ പ്രധാനം ശ്രീധര്‍മശാസ്‌താക്ഷേത്രമാണ്‌. നിരവധി ഉപക്ഷേത്രങ്ങളുമുണ്ട്‌.

നെല്ല്‌, തെങ്ങ്‌ എന്നിവയാണ്‌ പ്രധാനവിളകള്‍. വാഴ, കമുക്‌, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസപരമായി നൂറുവര്‍ഷം പിന്നിട്ടുകഴിഞ്ഞ സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂളും സെന്റ്‌ അലോഷ്യസ്‌ കോളജും ഉള്‍പ്പെടെ 13 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌.

പമ്പാതീരത്തു സ്ഥിതിചെയ്യുന്ന സെന്റ്‌ ജോര്‍ജ്‌ പള്ളി ലക്ഷക്കണക്കിന്‌ തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.

എടത്വാപ്പള്ളിയില്‍ മേടം 14 മുതല്‍ 24 വരെ (ഏപ്രില്‍-മേയ്‌) ആഘോഷിക്കപ്പെടുന്ന സെന്റ്‌ ജോര്‍ജിന്റെ പെരുന്നാള്‍ പ്രസിദ്ധമാണ്‌. 11 ദിവസത്തെ ആഘോഷങ്ങളില്‍ അവസാനത്തെ രണ്ടു ദിവസങ്ങള്‍ക്കാണ്‌ പ്രാധാന്യം. എ.ഡി. 4-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ക്കേ ഈ പ്രദേശത്ത്‌ സെന്റ്‌ ജോര്‍ജിനെ ആരാധിക്കുവാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോഴത്തെ പള്ളി സ്ഥാപിതമായത്‌ 1810-ല്‍ മാത്രമാണ്‌. ഈ പള്ളിയിലുള്ള സെന്റ്‌ ജോര്‍ജിന്റെ പ്രതിമ ഇടപ്പള്ളിയില്‍നിന്നു കൊണ്ടുവന്നതാണ്‌.

ഇടപ്പള്ളിയിലെ പള്ളിയില്‍നിന്ന്‌ പ്രതിമ കടത്തിക്കൊണ്ടുപോകുന്നതിനെപ്പറ്റി അന്നാട്ടുകാര്‍ക്ക്‌ സൂചന ലഭിച്ചപ്പോള്‍ അവര്‍ കവര്‍ച്ചക്കാരെ പിന്തുടര്‍ന്നുവെങ്കിലും എടത്വാക്കാര്‍ അതിനുമുമ്പേതന്നെ പ്രതിമ വള്ളത്തില്‍ കയറ്റിക്കൊണ്ടുപോയിരുന്നതിനാല്‍ ഇടപ്പള്ളിക്കാരുടെ ശ്രമം ഫലിക്കാതെ പോയെന്നും പിന്നീട്‌ തീര്‍ഥാടകര്‍ക്ക്‌ ദര്‍ശനം ഉണ്ടായെന്നും അതിനെത്തുടര്‍ന്ന്‌ അവര്‍ എടത്വാ പള്ളിയിലേക്കു കൂട്ടംകൂട്ടമായി പോയിത്തുടങ്ങി എന്നുമാണ്‌ പ്രതിമയെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചുമുള്ള ഐതിഹ്യം. എല്ലാ മതവിഭാഗക്കാര്‍ക്കും ഈ പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കാവുന്നതാണ്‌. സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള രൂപങ്ങള്‍ ഉള്‍പ്പെടെ ധാരാളം വഴിപാടുകള്‍ ഈ പള്ളിയില്‍ ലഭിക്കുന്നുണ്ട്‌. പലതരത്തിലുള്ള രോഗങ്ങള്‍ക്ക്‌ ശാന്തിവരുത്താമെന്ന വിശ്വാസത്തോടെ വളരെയധികം തീര്‍ഥാടകര്‍ ഇവിടെ സന്ദര്‍ശിച്ചുവരുന്നു. സെന്റ്‌ ജോര്‍ജിന്റെ വിഗ്രഹം പള്ളിക്കുചുറ്റും എഴുന്നള്ളിക്കുന്ന അവസരത്തില്‍ വഴിപാടിന്റെ ഭാഗമായി ഭക്തന്മാര്‍ ഉരുളുക പതിവാണ്‌. ഉള്‍ഭാഗവും അള്‍ത്താരയും അതിമനോഹരമായ ചിത്രപ്പണികൊണ്ടു ആകര്‍ഷകമാക്കിയിട്ടുള്ള എടത്വാപ്പള്ളിക്ക്‌ കേരളത്തിലെ എണ്ണപ്പെട്ട ക്രിസ്‌തീയദേവാലയങ്ങളിലൊന്നാണെന്ന പ്രത്യേകതകൂടിയുണ്ട്‌. കുട്ടനാടിന്റെ വൈജ്ഞാനിക സാംസ്‌കാരിക തലസ്ഥാനവും വാണിജ്യവ്യാവസായിക സിരാകേന്ദ്രവുമായി വളര്‍ന്നതിന്റെ പിന്നില്‍ എടത്വാപ്പള്ളി വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍