This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഗാസ്, എന്റികെ ദെ (1455-1534)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എഗാസ്, എന്റികെ ദെ (1455-1534) == == Egas, Henrique de == സ്പാനിഷ് ശില്പി. തൊലെ...) |
Mksol (സംവാദം | സംഭാവനകള്‍) (→Egas, Henrique de) |
||
വരി 5: | വരി 5: | ||
== Egas, Henrique de == | == Egas, Henrique de == | ||
- | സ്പാനിഷ് ശില്പി. | + | സ്പാനിഷ് ശില്പി. തൊലെഡോയില് 1455-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. സ്പെയിനില്‍ ഗോഥിക് ശൈലിയുടെ ഉപജ്ഞാതാക്കളില്‍ പ്രധാനിയായ എഗാസ് തൊലെഡോ ദേവാലയത്തിന്റെ പ്രധാന ശില്പിയായ അനേക്വിന് ദ എഗാസിന്റെ അനന്തരവനാണ്. |
- | 1499- | + | 1499-ല്‍ സാന്തിയാഗോയിലെ ആശുപത്രിയും 1505 മുതല്‍ 1515 വരെ തൊലെഡോയിലെ ആശുപത്രിയും നിര്‍മിക്കുന്നതില്‍ എഗാസ് ഏര്‍പ്പെട്ടു. സ്പാനിഷ് ശില്പകലയുടെ ഒരു ഉത്തമ സ്മാരകമാണ് തൊലെഡോയിലെ ആശുപത്രി. മിലാനിലെ ആശുപത്രി സംവിധാനം ചെയ്ത ഫിലാറെറ്റെയുടെ സംവിധാനമാതൃക ഇതിലേക്കുവേണ്ടി എഗാസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1523-ല്‍ ഗ്രാനഡായില്‍ ഒരു ദേവാലയം നിര്‍മിക്കുന്നതില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. ഗോഥിക് ശൈലിയില്‍ സംവിധാനം ചെയ്ത ഈ ദേവാലയത്തിന്റെ പണിപൂര്‍ത്തിയായത് 1568-ല്‍ മാത്രമാണ്. അതിനുമുമ്പുതന്നെ (1534) എഗാസ് നിര്യാതനായി. ദ്രഗോഡെസിലോ, അലോണ്‍സോ കാനോ എന്നിവര്‍ ഈ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ചു. |
Current revision as of 10:07, 13 ഓഗസ്റ്റ് 2014
എഗാസ്, എന്റികെ ദെ (1455-1534)
Egas, Henrique de
സ്പാനിഷ് ശില്പി. തൊലെഡോയില് 1455-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. സ്പെയിനില്‍ ഗോഥിക് ശൈലിയുടെ ഉപജ്ഞാതാക്കളില്‍ പ്രധാനിയായ എഗാസ് തൊലെഡോ ദേവാലയത്തിന്റെ പ്രധാന ശില്പിയായ അനേക്വിന് ദ എഗാസിന്റെ അനന്തരവനാണ്.
1499-ല്‍ സാന്തിയാഗോയിലെ ആശുപത്രിയും 1505 മുതല്‍ 1515 വരെ തൊലെഡോയിലെ ആശുപത്രിയും നിര്‍മിക്കുന്നതില്‍ എഗാസ് ഏര്‍പ്പെട്ടു. സ്പാനിഷ് ശില്പകലയുടെ ഒരു ഉത്തമ സ്മാരകമാണ് തൊലെഡോയിലെ ആശുപത്രി. മിലാനിലെ ആശുപത്രി സംവിധാനം ചെയ്ത ഫിലാറെറ്റെയുടെ സംവിധാനമാതൃക ഇതിലേക്കുവേണ്ടി എഗാസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1523-ല്‍ ഗ്രാനഡായില്‍ ഒരു ദേവാലയം നിര്‍മിക്കുന്നതില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. ഗോഥിക് ശൈലിയില്‍ സംവിധാനം ചെയ്ത ഈ ദേവാലയത്തിന്റെ പണിപൂര്‍ത്തിയായത് 1568-ല്‍ മാത്രമാണ്. അതിനുമുമ്പുതന്നെ (1534) എഗാസ് നിര്യാതനായി. ദ്രഗോഡെസിലോ, അലോണ്‍സോ കാനോ എന്നിവര്‍ ഈ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ചു.