This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സ്‌പാർട്ടി വിധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എക്‌സ്‌പാർട്ടി വിധി == == Ex-parte == നിയമനനടപടികളുമായി ബന്ധപ്പെട്...)
(എക്‌സ്‌പാർട്ടി വിധി)
വരി 1: വരി 1:
-
== എക്‌സ്‌പാർട്ടി വിധി ==
+
== എക്‌സ്‌പാര്‍ട്ടി വിധി ==
-
 
+
== Ex-parte ==
== Ex-parte ==

10:00, 13 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്‌സ്‌പാര്‍ട്ടി വിധി

Ex-parte

നിയമനനടപടികളുമായി ബന്ധപ്പെട്ടുള്ള ഏകപക്ഷീയമായ തീർപ്പുകള്‍. ഒരു വ്യവഹാരത്തിന്‌ ഹർജിഭാഗത്തിനും എതിർഭാഗത്തിനുമായി രണ്ടു കക്ഷികളോ രണ്ടു കൂട്ടം കക്ഷികളോ ഉണ്ടാകും. ഹർജികക്ഷി കേസ്‌ നടപടികള്‍ക്ക്‌ സഹകരിക്കാതിരുന്നാൽ ഹർജി തള്ളിക്കളയുകയാണ്‌ പോംവഴി. എന്നാൽ എതിർകക്ഷിയോ കക്ഷികളോ ഹാജരാകാതിരിക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്‌താൽ അയാളെ അല്ലെങ്കിൽ അവരെ ഒഴിവാക്കി കേസിൽ തീർപ്പു കല്‌പിക്കാവുന്നതാണ്‌. ഈ സാഹചര്യത്തിൽ കേസിലെ തീർപ്പ്‌ അഥവാ വിധി ഏകപക്ഷീയമാണെന്നു പറയാം. എങ്കിലും എതിർഭാഗത്തിന്റെ മനഃപൂർവമായ നിസ്സഹരണം എക്‌സ്‌പാർട്ടി വിധിയുടെ സാധ്യത ദുർബലപ്പെടുത്തുന്നില്ല. എക്‌സ്‌പാർട്ടിവിധികളിന്മേൽ നിശ്ചിത കാലാവധിക്കുള്ളിൽ അപ്പീൽ സമർപ്പിക്കുകയോ വിധിച്ച കോടതികളിൽ തന്നെ യുക്തമായ ഹർജികള്‍ സമർപ്പിക്കുകയോ ചെയ്യാം.

ക്രിമിനൽ നടപടിക്രമങ്ങളിൽ എക്‌സ്‌പാർട്ടിവിധികള്‍ അനുവദനീയമല്ല എന്ന്‌ സാമാന്യമായി പറയാം. പ്രതി സഹകരിക്കാതിരുന്നാൽ ബലാൽ ഹാജരാക്കുന്നതിനായി വാറണ്ടു തുടങ്ങിയ നടപടികളിലേക്കു കടക്കാവുന്നതാണ്‌. എക്‌സ്‌പാർട്ടി വിധി നോ. കോടതി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍