This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സ്‌ചെക്കർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എക്‌സ്‌ചെക്കർ == == Exchequer == ആധുനിക കാലഘട്ടത്തിൽ ധനസംഭരണ വിതരണം ...) |
Mksol (സംവാദം | സംഭാവനകള്‍) (→എക്‌സ്‌ചെക്കർ) |
||
വരി 1: | വരി 1: | ||
- | == | + | == എക്‌സ്‌ചെക്കര്‍ == |
- | + | ||
== Exchequer == | == Exchequer == |
09:59, 13 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എക്‌സ്‌ചെക്കര്‍
Exchequer
ആധുനിക കാലഘട്ടത്തിൽ ധനസംഭരണ വിതരണം കൈകാര്യം ചെയ്യുന്ന സർക്കാർ വകുപ്പിനെയാണ് എക്‌സ്‌ചെക്കർ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത്, പൊതുപണം കൈകാര്യം ചെയ്യുന്ന സർക്കാർ ഖജനാവിനെയാണ് ഇപ്പോള്‍ എക്‌സ്‌ചെക്കർ എന്ന് പറയുക. അതേസമയം, റവന്യൂ പിരിക്കുന്നതിനും അത് സംബന്ധിച്ച കാര്യങ്ങള്‍ നിർവഹിക്കുന്നതിനും ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയർലണ്ട് ഉള്‍പ്പെടുന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്ന സർക്കാർ സംവിധാനമാണ് എക്‌സ്‌ചെക്കർ. അവിടത്തെ സർക്കാരിന്റെ ധനകാര്യക്കണക്കുകള്‍ സൂക്ഷിക്കുന്ന സംവിധാനം എന്ന നിലയിലാണ് എക്‌സ്‌ചെക്കർ എന്ന പദപ്രയോഗം ആരംഭിച്ചത്. ഹെന്‌റി രണ്ടാമന്റെ കാലത്ത് (1154-89) ഇംഗ്ലണ്ടിലെ ലോർഡ് ട്രഷറർ ഒഫ് എക്‌സ്‌ചെക്കറും പിന്നീട് ലണ്ടന്‍ ബിഷപ്പുമായിരുന്ന റിച്ചാർഡ് ഫിറ്റ്‌സ് നീൽ രചിച്ച ദി ഡയലോഗ്‌സ് ദെ സ്‌കച്ചാറിയെ (1177) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി എക്‌സ്‌ചെക്കറിന്റെ വിശദവിവരണം ലഭിക്കുന്നത്. മഡോക്‌സിന്റെ ഹിസ്റ്ററി ഒഫ് ദി എക്‌സ്‌ചെക്കർ എന്ന ഗ്രന്ഥത്തിൽ എക്‌സ്‌ചെക്കർ ഒരു പൊതുനാമമാണെന്നും രാജാവിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്ന ജോലിയാണ് എക്‌സ്‌ചെക്കറിനുള്ളതെന്നും പറയുന്നു. നോർമന്‍ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ കാര്യാലയത്തിലെ മേശമേൽ വിരിക്കുന്ന വിവിധ വർണാങ്കിതമായ മേശവിരിപ്പിനെ സ്‌കച്ചാറിയൊ (scaccario) എന്നു വിളിച്ചിരുന്നു. വിവിധ ജനവിഭാഗങ്ങള്‍ രാജാവിനു നല്‌കേണ്ട അടവുകള്‍ എക്‌സ്‌ചെക്കർ എണ്ണി സ്വീകരിച്ചിരുന്നത് അത്തരം മേശവിരിപ്പിലായിരുന്നു. അതിൽ നിന്നാണ് എക്‌സ്‌ചെക്കർ എന്ന പദം ഉണ്ടായത്.
ആദ്യകാലത്ത് എക്‌സ്‌ചെക്കർ വകുപ്പിനെ ടാലികള്‍ (Tallies)എന്നു വിളിച്ചിരുന്നു. അക്കങ്ങള്‍ അടയാളപ്പെടുത്താനോ കണക്കുകൂട്ടാനോ സഹായിക്കുമാറ് കുതകള്‍ വെട്ടിയിട്ടുള്ള ഒരു വടിക്കാണ് ടാലി എന്നു പറയുന്നത്. രണ്ടുതരം ടാലികള്‍ ഉണ്ടായിരുന്നു: (i) സൊള്‍-ടാലികള്‍ (Tallies of Sol)-എക്‌സ്‌ചെക്കർ സ്വീകരിക്കുന്ന പണത്തിനു നല്‌കുന്ന വൗച്ചറുകള്‍; (ii) പ്രാ-ടാലി(Tallies of Pro)കള്‍- പണം കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്ന ബാങ്ക് ചെക്കുകള്‍ പോലുള്ള കടലാസുകള്‍. റവന്യു സംബന്ധിച്ച എല്ലാ കാര്യങ്ങളും എക്‌സ്‌ചെക്കറിന്റെ അധികാരപരിധിയിലായിരുന്നു. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണ് എക്‌സ്‌ചെക്കർ പ്രവർത്തിച്ചിരുന്നത്. അതിന്റെ തലവനെ ചാന്‍സലർ ഒഫ് ദി എക്‌സ്‌ചെക്കർ എന്നു വിളിക്കുന്നു. കോമണ്‍സ്‌സഭ രാജാവിന് പണം കടംകൊടുക്കുന്നു. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കുകയായിരുന്നു എക്‌സ്‌ചെക്കറിന്റെ ധർമം. സർക്കാറിന്റെ ധനകാര്യകണക്കുകള്‍ എക്‌സ്‌ചെക്കർ സൂക്ഷിക്കുന്നു. എക്‌സ്‌ചെക്കറും ട്രഷറിയും രണ്ടു വ്യത്യസ്‌ത വകുപ്പുകളാണ്. എന്നാൽ ട്രഷറിയുടെ തലവനും ചാന്‍സലർ ഒഫ് ദി എക്‌സ്‌ചെക്കർ തന്നെയാണ്. ട്രഷറി വകുപ്പാണ് സർക്കാർ ചെലവുകള്‍ അധികാരപ്പെടുത്തുന്നത്. ട്രഷറിയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് എക്‌സ്‌ചെക്കറാണ് ഉത്തരവാദി. ഒരു കാലത്ത് എക്‌സ്‌ചെക്കറിന് നിരവധി ധർമങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് എഡേ്വർഡ് ഒന്നാമന്റെ കാലത്ത് എക്‌സ്‌ചെക്കർ ഒരു നിയമകോടതിയും ഭരണ വകുപ്പുമായി പ്രവർത്തിച്ചിരുന്നു. 1875 വരെ ചാന്‍സലർ ഒഫ് ദി എക്‌സ്‌ചെക്കറിന് ഒരു ജഡ്‌ജിയുടെ പദവിയുണ്ടായിരുന്നു. കമ്മട്ടസൂപ്രണ്ട്; ദേശീയപൊതുക്കടക്കമ്മിഷണർ; ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ട്രസ്റ്റി; വൈദിക കമ്മിഷണർ; വാണിജ്യ ബോഡ്, കാർഷിക ബോഡ് എന്നിവയിലെ അംഗം; പൊരുമരാമത്ത്, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം എന്നിവയ്‌ക്കുള്ള കമ്മിഷണർ എന്നീ പദവികളും ചാന്‍സലർ ഒഫ് ദി എക്‌സ്‌ചെക്കർക്കുണ്ടായിരുന്നു. ഭണ്ഡാരം, ഖജനാവ്, ട്രഷറി, സർക്കാർ ധനകാര്യ വകുപ്പ് എന്നിവയെ സൂചിപ്പിക്കുന്നതിനും എക്‌സ്‌ചെക്കർ എന്ന പദം ഉപയോഗിക്കുന്നു. ചാന്‍സലർ ഒഫ് ദി എക്‌സ്‌ചെക്കർ ആണ് യഥാർഥത്തിൽ ഇംഗ്ലണ്ടിലെ ധനകാര്യമന്ത്രി. സർക്കാർ കടപ്പത്രങ്ങളെ എക്‌സ്‌ചെക്കർ ബില്ലുകള്‍, എക്‌സ്‌ചെക്കർ ബോണ്ടുകള്‍ എന്നും ഒരു കാലത്ത് വിളിച്ചിരുന്നു.
(ഡോ. കെ. രാമചന്ദ്രന്‍ നായർ)