This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംപിരിക്കൽ ഫോർമുല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Empirical formula) |
Mksol (സംവാദം | സംഭാവനകള്‍) (→എംപിരിക്കൽ ഫോർമുല) |
||
വരി 1: | വരി 1: | ||
- | == | + | == എംപിരിക്കല്‍ ഫോര്‍മുല == |
- | + | ||
== Empirical formula == | == Empirical formula == |
08:51, 13 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എംപിരിക്കല്‍ ഫോര്‍മുല
Empirical formula
രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാർഥത്തിന്റെ ഏറ്റവും സരളമായ ഫോർമുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേർന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന് ഈ ഫോർമുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോർമുല പലപ്പോഴും തന്മാത്രാഫോർമുല ആകണമെന്നില്ല; എന്നാൽ അപൂർവാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്. ഒന്നിലധികം പദാർഥങ്ങള്‍ക്ക് ഒരേ എംപിരിക്കൽ ഫോർമുല സാധ്യമാണ്. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:
ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാർഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേർന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോർമുല നിശ്ചയിക്കാവുന്നതാണ്. തന്മാത്രാഫോർമുലയിൽനിന്ന് എംപിരിക്കൽ ഫോർമുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാർഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.