This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുക്കർത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ചുക്കർത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97) == കഥകളിനടന്‍. പഴയ ...)
(കുഞ്ചുക്കര്‍ത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കുഞ്ചുക്കർത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97) ==
+
== കുഞ്ചുക്കര്‍ത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97) ==
 +
[[ചിത്രം:Vol7p568_Thakazhi Kunjukuruppu.jpg|thumb|കുഞ്ചുക്കര്‍ത്താവ്‌]]
 +
കഥകളിനടന്‍. പഴയ വള്ളുവനാടു താലൂക്കില്‍  നെല്ലായ പുതിയ കോവിലകത്ത്‌ 1829-ല്‍  ജനിച്ചു. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവു ക്ഷേത്രത്തിലെ ഊരായ്‌മക്കാരായ പുതിയ കോവിലകത്തു കുടുംബക്കാര്‍ കഥകളിയും കളരിപ്പയറ്റും പരമ്പരയായി അഭ്യസിച്ചു വന്നിരുന്നു. ഹനുമാനെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തി ഹനുമാന്റെ വേഷം ആടിയിരുന്ന പ്രശസ്‌ത കഥകളിനടനും "ഹനുമാന്‍ കര്‍ത്താവ്‌' എന്ന പേരില്‍  അറിയപ്പെട്ടിരുന്ന ആളുമായ രേവുണ്ണിക്കര്‍ത്താവിന്റെ അനന്തരവനായിരുന്നു കുഞ്ചുക്കര്‍ത്താവ്‌. അമ്മാവന്റെ കീഴില്‍ ത്തന്നെയാണ്‌ കുഞ്ചുക്കര്‍ത്താവ്‌ കഥകളി അഭ്യസിച്ചത്‌.
-
കഥകളിനടന്‍. പഴയ വള്ളുവനാടു താലൂക്കിൽ നെല്ലായ പുതിയ കോവിലകത്ത്‌ 1829-ൽ ജനിച്ചു. ചെർപ്പുളശ്ശേരി അയ്യപ്പന്‍കാവു ക്ഷേത്രത്തിലെ ഊരായ്‌മക്കാരായ പുതിയ കോവിലകത്തു കുടുംബക്കാർ കഥകളിയും കളരിപ്പയറ്റും പരമ്പരയായി അഭ്യസിച്ചു വന്നിരുന്നു. ഹനുമാനെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തി ഹനുമാന്റെ വേഷം ആടിയിരുന്ന പ്രശസ്‌ത കഥകളിനടനും "ഹനുമാന്‍ കർത്താവ്‌' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആളുമായ രേവുണ്ണിക്കർത്താവിന്റെ അനന്തരവനായിരുന്നു കുഞ്ചുക്കർത്താവ്‌. അമ്മാവന്റെ കീഴിൽത്തന്നെയാണ്‌ കുഞ്ചുക്കർത്താവ്‌ കഥകളി അഭ്യസിച്ചത്‌.
+
പറയത്തക്ക ആകാരസൗഷ്‌ഠവം ഇല്ലായിരുന്നുവെങ്കിലും മുഖത്തു ചുട്ടികുത്തി മനയോല തേച്ചാല്‍  ആരെയും വശീകരിക്കത്തക്ക വേഷമായിരുന്നു കുഞ്ചുക്കര്‍ത്താവിന്റേത്‌. ഇദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച, വേഷഭംഗി, മെയ്യ്‌, കൈ, രസവാസന, ഫലിതം എന്നിവ ആരെയും ആകര്‍ഷിച്ചിരുന്നു. കര്‍ത്താവിന്റെ അഭിനയചാതുര്യത്തിനു മാറ്റുകൂട്ടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ നീണ്ടു ഭംഗിയുള്ള കണ്ണുകള്‍. സുഭദ്രാഹരണത്തില്‍  "കുത്രവദ' ആടുമ്പോള്‍, കര്‍ത്താവിന്റെ കണ്ണുകളില്‍ നിന്നു തീപ്പൊരികള്‍ പറക്കുന്നതായി തോന്നുമായിരുന്നുവത്ര. കാലകേയവധത്തില്‍  "സലജ്‌ജോഹം' ആടുന്നതില്‍  കുഞ്ചുക്കര്‍ത്താവിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.
-
പറയത്തക്ക ആകാരസൗഷ്‌ഠവം ഇല്ലായിരുന്നുവെങ്കിലും മുഖത്തു ചുട്ടികുത്തി മനയോല തേച്ചാൽ ആരെയും വശീകരിക്കത്തക്ക വേഷമായിരുന്നു കുഞ്ചുക്കർത്താവിന്റേത്‌. ഇദ്ദേഹത്തിന്റെ വേഷപ്പകർച്ച, വേഷഭംഗി, മെയ്യ്‌, കൈ, രസവാസന, ഫലിതം എന്നിവ ആരെയും ആകർഷിച്ചിരുന്നു. കർത്താവിന്റെ അഭിനയചാതുര്യത്തിനു മാറ്റുകൂട്ടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ നീണ്ടു ഭംഗിയുള്ള കണ്ണുകള്‍. സുഭദ്രാഹരണത്തിൽ "കുത്രവദ' ആടുമ്പോള്‍, കർത്താവിന്റെ കണ്ണുകളിൽനിന്നു തീപ്പൊരികള്‍ പറക്കുന്നതായി തോന്നുമായിരുന്നുവത്ര. കാലകേയവധത്തിൽ "സലജ്‌ജോഹം' ആടുന്നതിൽ കുഞ്ചുക്കർത്താവിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.
+
പച്ച, കത്തി, താടി, കരി തുടങ്ങിയ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനു പുറമേ ആദ്യവസാനക്കാരനായും ഇദ്ദേഹം കഥകളിരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പൊരിക്കലും നളന്റെ വേഷം കെട്ടിയിട്ടില്ലാത്ത കര്‍ത്താവ്‌ നളന്റെ ഭാഗം അഭിനയിക്കുന്നതുകണ്ട്‌ നളനുണ്ണിപോലും അദ്‌ഭുതസ്‌തബ്‌ധനായിട്ടുണ്ട്‌ എന്നു പറയപ്പെടുന്നു.
-
പച്ച, കത്തി, താടി, കരി തുടങ്ങിയ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനു പുറമേ ആദ്യവസാനക്കാരനായും ഇദ്ദേഹം കഥകളിരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പൊരിക്കലും നളന്റെ വേഷം കെട്ടിയിട്ടില്ലാത്ത കർത്താവ്‌ നളന്റെ ഭാഗം അഭിനയിക്കുന്നതുകണ്ട്‌ നളനുണ്ണിപോലും അദ്‌ഭുതസ്‌തബ്‌ധനായിട്ടുണ്ട്‌ എന്നു പറയപ്പെടുന്നു.
+
മണ്ണിലേടത്തുനായരുടെ കളിയോഗത്തിലും മപ്പാട്ടുമനക്കാരുടെയും പയ്യപ്പള്ളിയില്ലക്കാരുടെയും കളിയോഗങ്ങളിലും ആദ്യവസാനക്കാരനായിരുന്ന കര്‍ത്താവ്‌ അന്ത്യകാലത്ത്‌ ചിത്തരോഗബാധിതനായി. ഇദ്ദേഹം 1897-ല്‍  നിര്യാതനായി.
-
 
+
-
മണ്ണിലേടത്തുനായരുടെ കളിയോഗത്തിലും മപ്പാട്ടുമനക്കാരുടെയും പയ്യപ്പള്ളിയില്ലക്കാരുടെയും കളിയോഗങ്ങളിലും ആദ്യവസാനക്കാരനായിരുന്ന കർത്താവ്‌ അന്ത്യകാലത്ത്‌ ചിത്തരോഗബാധിതനായി. ഇദ്ദേഹം 1897-നിര്യാതനായി.
+

Current revision as of 07:16, 9 ഓഗസ്റ്റ്‌ 2014

കുഞ്ചുക്കര്‍ത്താവ്‌,പുതിയ കോവിലകത്ത്‌ (1829 - 97)

കുഞ്ചുക്കര്‍ത്താവ്‌

കഥകളിനടന്‍. പഴയ വള്ളുവനാടു താലൂക്കില്‍ നെല്ലായ പുതിയ കോവിലകത്ത്‌ 1829-ല്‍ ജനിച്ചു. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവു ക്ഷേത്രത്തിലെ ഊരായ്‌മക്കാരായ പുതിയ കോവിലകത്തു കുടുംബക്കാര്‍ കഥകളിയും കളരിപ്പയറ്റും പരമ്പരയായി അഭ്യസിച്ചു വന്നിരുന്നു. ഹനുമാനെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തി ഹനുമാന്റെ വേഷം ആടിയിരുന്ന പ്രശസ്‌ത കഥകളിനടനും "ഹനുമാന്‍ കര്‍ത്താവ്‌' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആളുമായ രേവുണ്ണിക്കര്‍ത്താവിന്റെ അനന്തരവനായിരുന്നു കുഞ്ചുക്കര്‍ത്താവ്‌. അമ്മാവന്റെ കീഴില്‍ ത്തന്നെയാണ്‌ കുഞ്ചുക്കര്‍ത്താവ്‌ കഥകളി അഭ്യസിച്ചത്‌.

പറയത്തക്ക ആകാരസൗഷ്‌ഠവം ഇല്ലായിരുന്നുവെങ്കിലും മുഖത്തു ചുട്ടികുത്തി മനയോല തേച്ചാല്‍ ആരെയും വശീകരിക്കത്തക്ക വേഷമായിരുന്നു കുഞ്ചുക്കര്‍ത്താവിന്റേത്‌. ഇദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച, വേഷഭംഗി, മെയ്യ്‌, കൈ, രസവാസന, ഫലിതം എന്നിവ ആരെയും ആകര്‍ഷിച്ചിരുന്നു. കര്‍ത്താവിന്റെ അഭിനയചാതുര്യത്തിനു മാറ്റുകൂട്ടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ നീണ്ടു ഭംഗിയുള്ള കണ്ണുകള്‍. സുഭദ്രാഹരണത്തില്‍ "കുത്രവദ' ആടുമ്പോള്‍, കര്‍ത്താവിന്റെ കണ്ണുകളില്‍ നിന്നു തീപ്പൊരികള്‍ പറക്കുന്നതായി തോന്നുമായിരുന്നുവത്ര. കാലകേയവധത്തില്‍ "സലജ്‌ജോഹം' ആടുന്നതില്‍ കുഞ്ചുക്കര്‍ത്താവിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.

പച്ച, കത്തി, താടി, കരി തുടങ്ങിയ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനു പുറമേ ആദ്യവസാനക്കാരനായും ഇദ്ദേഹം കഥകളിരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പൊരിക്കലും നളന്റെ വേഷം കെട്ടിയിട്ടില്ലാത്ത കര്‍ത്താവ്‌ നളന്റെ ഭാഗം അഭിനയിക്കുന്നതുകണ്ട്‌ നളനുണ്ണിപോലും അദ്‌ഭുതസ്‌തബ്‌ധനായിട്ടുണ്ട്‌ എന്നു പറയപ്പെടുന്നു.

മണ്ണിലേടത്തുനായരുടെ കളിയോഗത്തിലും മപ്പാട്ടുമനക്കാരുടെയും പയ്യപ്പള്ളിയില്ലക്കാരുടെയും കളിയോഗങ്ങളിലും ആദ്യവസാനക്കാരനായിരുന്ന കര്‍ത്താവ്‌ അന്ത്യകാലത്ത്‌ ചിത്തരോഗബാധിതനായി. ഇദ്ദേഹം 1897-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍