This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കമ്യൂണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Commune) |
Mksol (സംവാദം | സംഭാവനകള്‍) (→Commune) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Commune == | == Commune == | ||
- | + | ||
- | മധ്യകാലഘട്ടത്തില്‍, പൊതുതാത്‌പര്യാധിഷ്‌ഠിതമായി പരസ്‌പര സഹകരണത്തോടെ ജീവിച്ചിരുന്ന ചെറുജനസമൂഹങ്ങള്‍. ഭൂമി പൊതുവായി ഉപയോഗിച്ച്, കെട്ടിടങ്ങള്‍, പണിക്കോപ്പുകള്‍, കന്നുകാലികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഉത്‌പാദനോപകരണങ്ങളെല്ലാം കൂട്ടമായി പങ്കിട്ട്, അധ്വാനിച്ച് ഒരു പൊതു ഉത്‌പാദനപ്രക്രിയ അടിസ്ഥാനമാക്കിയാണ് കമ്യൂണുകള്‍ നിലനിന്നിരുന്നത്. 1870ല്‍ ഫ്രാന്‍സിലുണ്ടായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് പാരീസ് നഗരത്തിന്റെ നിയന്ത്രണം വിപ്ലവകാരികള്‍ കൈയടക്കുകയുണ്ടായി. "കമ്യൂണാര്‍ഡുകള്‍' എന്നറിയപ്പെട്ട വിപ്ലവകാരികള്‍ ഏതാണ്ട് രണ്ടരമാസത്തോളം പാരീസ് നഗരത്തില്‍ സമാന്തരഭരണകൂടം സ്ഥാപിച്ചിരുന്നു. ഇത് "പാരീസ് കമ്യൂണ്‍' എന്നാണറിയപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് "കമ്യൂണ്‍' എന്ന സംജ്ഞ പ്രചാരത്തിലായത്. സോവിയറ്റ് യൂണിയനിലെ ചില ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് | + | മധ്യകാലഘട്ടത്തില്‍, പൊതുതാത്‌പര്യാധിഷ്‌ഠിതമായി പരസ്‌പര സഹകരണത്തോടെ ജീവിച്ചിരുന്ന ചെറുജനസമൂഹങ്ങള്‍. ഭൂമി പൊതുവായി ഉപയോഗിച്ച്, കെട്ടിടങ്ങള്‍, പണിക്കോപ്പുകള്‍, കന്നുകാലികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഉത്‌പാദനോപകരണങ്ങളെല്ലാം കൂട്ടമായി പങ്കിട്ട്, അധ്വാനിച്ച് ഒരു പൊതു ഉത്‌പാദനപ്രക്രിയ അടിസ്ഥാനമാക്കിയാണ് കമ്യൂണുകള്‍ നിലനിന്നിരുന്നത്. 1870ല്‍ ഫ്രാന്‍സിലുണ്ടായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് പാരീസ് നഗരത്തിന്റെ നിയന്ത്രണം വിപ്ലവകാരികള്‍ കൈയടക്കുകയുണ്ടായി. "കമ്യൂണാര്‍ഡുകള്‍' എന്നറിയപ്പെട്ട വിപ്ലവകാരികള്‍ ഏതാണ്ട് രണ്ടരമാസത്തോളം പാരീസ് നഗരത്തില്‍ സമാന്തരഭരണകൂടം സ്ഥാപിച്ചിരുന്നു. ഇത് "പാരീസ് കമ്യൂണ്‍' എന്നാണറിയപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് "കമ്യൂണ്‍' എന്ന സംജ്ഞ പ്രചാരത്തിലായത്. സോവിയറ്റ് യൂണിയനിലെ ചില ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ഉദയം ചെയ്‌ത ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ (1917-18) ഇത്തരം കമ്യൂണുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ വ്യവസ്ഥയില്‍ വ്യക്തിഗതമായ ഭൂവുടമാവകാശം ഉണ്ടായിരുന്നില്ലെന്നതും പണിയെടുക്കുന്നതിനു പ്രചോദനമുണ്ടായിരുന്നില്ലെന്നതും ചില അസ്വാരസ്യങ്ങള്‍ക്കു വഴിതെളിച്ചു. സാമൂഹികോത്‌പാദനത്തിന്റെ വികാസം താഴ്‌ന്ന നിലവാരത്തിലായിരുന്നതിനാലും അധ്വാനഫലങ്ങളുടെ വിതരണം തൃപ്‌തികരമല്ലാതിരുന്നതിനാലും വ്യക്തിതാത്‌പര്യങ്ങളെയും സാമൂഹികതാത്‌പര്യങ്ങളെയും സമന്വയിപ്പിക്കാന്‍ കമ്യൂണ്‍വ്യവസ്ഥയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്യൂണുകള്‍ പിരിച്ചുവിടപ്പെടുകയും പകരം ഭൂമി കൂട്ടായി കൃഷി ചെയ്യുന്നതിനുള്ള സംഘങ്ങള്‍ രൂപവത്‌കരിക്കപ്പെടുകയും ചെയ്‌തു. സോവിയറ്റ് യൂണിയനിലെ കമ്യൂണ്‍ വ്യവസ്ഥയുടെ പരാജയത്തിന്റെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ചൈനയില്‍ കമ്യൂണ്‍ പരീക്ഷണം നടത്തിയത്. സാമ്പത്തികരാഷ്‌ട്രീയ സംവിധാനത്തിന്റെ ഏറ്റവും താഴ്‌ന്ന ഘടകം എന്ന നിലയ്‌ക്കാണ് കമ്യൂണ്‍ വിഭാവന ചെയ്യപ്പെട്ടത്. ഉത്‌പാദന സമ്പ്രദായത്തില്‍ മാത്രമല്ല, രാഷ്‌ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിലും ജനങ്ങള്‍ക്ക് കമ്യൂണിലൂടെ കൂടുതല്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍, മാവോസേതുങ്ങിന്റെ മരണശേഷം അധികാരം പിടിച്ചെടുത്ത ഡെങ് നേതൃത്വത്തിന്റെ പുതിയ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായി കമ്യൂണ്‍ സമ്പ്രദായം അവസാനിപ്പിക്കുകയുണ്ടായി. |
ചില രാഷ്‌ട്രങ്ങളിലെ ഭരണനിര്‍വഹണപരവും പ്രദേശപരവുമായ ചെറിയ ഘടകത്തെയും കമ്യൂണ്‍ എന്നു പറയാറുണ്ട്. ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മധ്യകാലത്തിന്റെ അവസാനഘട്ടങ്ങളില്‍ നിലവിലിരുന്നത് ഇത്തരം കമ്യൂണുകളാണ്. ഇന്നത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കമ്യൂണിന്റെ ആധുനിക രൂപമാണെന്നു പറയാം. | ചില രാഷ്‌ട്രങ്ങളിലെ ഭരണനിര്‍വഹണപരവും പ്രദേശപരവുമായ ചെറിയ ഘടകത്തെയും കമ്യൂണ്‍ എന്നു പറയാറുണ്ട്. ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മധ്യകാലത്തിന്റെ അവസാനഘട്ടങ്ങളില്‍ നിലവിലിരുന്നത് ഇത്തരം കമ്യൂണുകളാണ്. ഇന്നത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കമ്യൂണിന്റെ ആധുനിക രൂപമാണെന്നു പറയാം. | ||
20-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ വ്യവസ്ഥാപിത സമൂഹങ്ങളില്‍ നിലവിലിരിക്കുന്ന ജീവിത മൂല്യങ്ങളോടു സമരസപ്പെടാന്‍ കഴിയാതെ വേറിട്ടു നില്‌ക്കാനാഗ്രഹിക്കുന്ന ചെറുസമൂഹങ്ങള്‍ (ഉദാ. ഹിപ്പികള്‍) കമ്യൂണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: പാരിസ് കമ്യൂണ്‍ | 20-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ വ്യവസ്ഥാപിത സമൂഹങ്ങളില്‍ നിലവിലിരിക്കുന്ന ജീവിത മൂല്യങ്ങളോടു സമരസപ്പെടാന്‍ കഴിയാതെ വേറിട്ടു നില്‌ക്കാനാഗ്രഹിക്കുന്ന ചെറുസമൂഹങ്ങള്‍ (ഉദാ. ഹിപ്പികള്‍) കമ്യൂണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: പാരിസ് കമ്യൂണ്‍ |
Current revision as of 06:38, 9 ഓഗസ്റ്റ് 2014
കമ്യൂണ്‍
Commune
മധ്യകാലഘട്ടത്തില്‍, പൊതുതാത്‌പര്യാധിഷ്‌ഠിതമായി പരസ്‌പര സഹകരണത്തോടെ ജീവിച്ചിരുന്ന ചെറുജനസമൂഹങ്ങള്‍. ഭൂമി പൊതുവായി ഉപയോഗിച്ച്, കെട്ടിടങ്ങള്‍, പണിക്കോപ്പുകള്‍, കന്നുകാലികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഉത്‌പാദനോപകരണങ്ങളെല്ലാം കൂട്ടമായി പങ്കിട്ട്, അധ്വാനിച്ച് ഒരു പൊതു ഉത്‌പാദനപ്രക്രിയ അടിസ്ഥാനമാക്കിയാണ് കമ്യൂണുകള്‍ നിലനിന്നിരുന്നത്. 1870ല്‍ ഫ്രാന്‍സിലുണ്ടായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് പാരീസ് നഗരത്തിന്റെ നിയന്ത്രണം വിപ്ലവകാരികള്‍ കൈയടക്കുകയുണ്ടായി. "കമ്യൂണാര്‍ഡുകള്‍' എന്നറിയപ്പെട്ട വിപ്ലവകാരികള്‍ ഏതാണ്ട് രണ്ടരമാസത്തോളം പാരീസ് നഗരത്തില്‍ സമാന്തരഭരണകൂടം സ്ഥാപിച്ചിരുന്നു. ഇത് "പാരീസ് കമ്യൂണ്‍' എന്നാണറിയപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് "കമ്യൂണ്‍' എന്ന സംജ്ഞ പ്രചാരത്തിലായത്. സോവിയറ്റ് യൂണിയനിലെ ചില ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ഉദയം ചെയ്‌ത ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ (1917-18) ഇത്തരം കമ്യൂണുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ വ്യവസ്ഥയില്‍ വ്യക്തിഗതമായ ഭൂവുടമാവകാശം ഉണ്ടായിരുന്നില്ലെന്നതും പണിയെടുക്കുന്നതിനു പ്രചോദനമുണ്ടായിരുന്നില്ലെന്നതും ചില അസ്വാരസ്യങ്ങള്‍ക്കു വഴിതെളിച്ചു. സാമൂഹികോത്‌പാദനത്തിന്റെ വികാസം താഴ്‌ന്ന നിലവാരത്തിലായിരുന്നതിനാലും അധ്വാനഫലങ്ങളുടെ വിതരണം തൃപ്‌തികരമല്ലാതിരുന്നതിനാലും വ്യക്തിതാത്‌പര്യങ്ങളെയും സാമൂഹികതാത്‌പര്യങ്ങളെയും സമന്വയിപ്പിക്കാന്‍ കമ്യൂണ്‍വ്യവസ്ഥയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്യൂണുകള്‍ പിരിച്ചുവിടപ്പെടുകയും പകരം ഭൂമി കൂട്ടായി കൃഷി ചെയ്യുന്നതിനുള്ള സംഘങ്ങള്‍ രൂപവത്‌കരിക്കപ്പെടുകയും ചെയ്‌തു. സോവിയറ്റ് യൂണിയനിലെ കമ്യൂണ്‍ വ്യവസ്ഥയുടെ പരാജയത്തിന്റെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ചൈനയില്‍ കമ്യൂണ്‍ പരീക്ഷണം നടത്തിയത്. സാമ്പത്തികരാഷ്‌ട്രീയ സംവിധാനത്തിന്റെ ഏറ്റവും താഴ്‌ന്ന ഘടകം എന്ന നിലയ്‌ക്കാണ് കമ്യൂണ്‍ വിഭാവന ചെയ്യപ്പെട്ടത്. ഉത്‌പാദന സമ്പ്രദായത്തില്‍ മാത്രമല്ല, രാഷ്‌ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിലും ജനങ്ങള്‍ക്ക് കമ്യൂണിലൂടെ കൂടുതല്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍, മാവോസേതുങ്ങിന്റെ മരണശേഷം അധികാരം പിടിച്ചെടുത്ത ഡെങ് നേതൃത്വത്തിന്റെ പുതിയ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായി കമ്യൂണ്‍ സമ്പ്രദായം അവസാനിപ്പിക്കുകയുണ്ടായി.
ചില രാഷ്‌ട്രങ്ങളിലെ ഭരണനിര്‍വഹണപരവും പ്രദേശപരവുമായ ചെറിയ ഘടകത്തെയും കമ്യൂണ്‍ എന്നു പറയാറുണ്ട്. ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മധ്യകാലത്തിന്റെ അവസാനഘട്ടങ്ങളില്‍ നിലവിലിരുന്നത് ഇത്തരം കമ്യൂണുകളാണ്. ഇന്നത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കമ്യൂണിന്റെ ആധുനിക രൂപമാണെന്നു പറയാം.
20-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ വ്യവസ്ഥാപിത സമൂഹങ്ങളില്‍ നിലവിലിരിക്കുന്ന ജീവിത മൂല്യങ്ങളോടു സമരസപ്പെടാന്‍ കഴിയാതെ വേറിട്ടു നില്‌ക്കാനാഗ്രഹിക്കുന്ന ചെറുസമൂഹങ്ങള്‍ (ഉദാ. ഹിപ്പികള്‍) കമ്യൂണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: പാരിസ് കമ്യൂണ്‍