This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടുക്‌ == == Mustard == ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണക്കുരുക്കളില്...)
(Mustard)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണക്കുരുക്കളില്‍ ഒന്ന്‌. മസാലയായി ഉപയോഗിക്കുന്ന വിത്തിഌം കടുകെണ്ണയ്‌ക്കും വേണ്ടിയാണ്‌ പ്രധാനമായും ഇത്‌ കൃഷിചെയ്യപ്പെടുന്നത്‌. ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തില്‍പ്പെടുന്നു. ബ്രാസിക്കാ ജീനസില്‍പ്പെടുന്ന കടുകിന്‌ നിരവധി സ്‌പീഷീസുണ്ട്‌. വെണ്‍കടുക്‌ (Brassica hirta), കരിംകടുക്‌ (B. nigra), ചെങ്കടുക്‌ (B. juncea) എന്നിങ്ങനെ വിവിധയിനം കടുകുകളുണ്ട്‌. "കരിംകടുകി'ന്‌ "രാജക്ഷബകം' എന്നും "രാജിക' എന്നും ആയുര്‍വേദസംഹിതകളിലും നിഘണ്ടുക്കളിലും പേരുകാണുന്നു. വെണ്‍കടുകിന്റെയും കരിംകടുകിന്റെയും ജന്മദേശം മെഡിറ്ററേനിയന്‍ പ്രദേശങ്ങളാണെന്നു കരുതാം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇവിടങ്ങളില്‍ ഇത്‌ കൃഷി ചെയ്‌തിരുന്നു. ചെങ്കടുകിന്‍െറ ജന്മദേശം ആഫ്രിക്കയാണെന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ വളരെ നേരത്തേ തന്നെ ഈ ചെടി ഏഷ്യയിലെത്തിച്ചേര്‍ന്നിരിക്കണം. ചെങ്കടുക്‌ ചൈനയില്‍ നിന്ന്‌ വടക്കുകിഴക്കേ ഇന്ത്യയിലേക്കും പിന്നീട്‌ പഞ്ചാബുവഴി അഫ്‌ഗാനിസ്‌താനിലേക്കും വ്യാപിച്ചിരിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. പാശ്‌ചാത്യ രാജ്യങ്ങളില്‍ ഇത്‌ പ്രാചീനകാലം മുതല്‍ അറിയപ്പെട്ടിരുന്നു. 13-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഭക്ഷ്യാവശ്യത്തിനായി കടുക്‌ കൃഷിചെയ്‌തിരുന്നതായും ഇതിന്റെ എണ്ണയുടെ ഉപയോഗം പാശ്‌ചാത്യര്‍ മനസ്സിലാക്കിയിരുന്നതായും രേഖകളുണ്ട്‌. ബൈബിളിലും ചില ഗ്രീക്‌റോമന്‍ ഗ്രന്ഥങ്ങളിലും കടുകുചെടിയെപ്പറ്റി പരാമര്‍ശിച്ചു കാണുന്നുണ്ട്‌. ഹിപ്പോക്രാറ്റസ്‌ കടുകുവിത്ത്‌ ഒരു ഔഷധമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

-
 
+
[[ചിത്രം:Vol6p17_Mustard.jpg|thumb|കടുക്‌ തോട്ടം]]
-
ചെറുശാഖകളോടുകൂടി വളരുന്ന ഒരു ഏകവര്‍ഷ ഔഷധിയാണ്‌ കടുകുചെടി. 90120 സെ.മീ. ഉയരത്തില്‍ വളരുന്ന ചെടിയില്‍ രണ്ടുതരം ഇലകളുണ്ട്‌. ചുവട്ടിലേത്‌ വലുതും ഇലഞെട്ടുള്ളതുമാണ്‌; മുകളിലുള്ളവ ചെറുതും ഞെട്ടില്ലാത്തതും. പുഷ്‌പമഞ്‌ജരി ഒരു നീണ്ട റസീം ആകുന്നു. മഞ്ഞനിറമുള്ള പുഷ്‌പത്തിഌ നാലു ദളങ്ങളുണ്ട്‌. കായ്‌ ഒരു സിലിക്വാ (siliqua) ആണ്‌. കായ്‌ക്കുള്ളില്‍ 1012 വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ വളരെച്ചെറിയവയാണ്‌. പലയിനം കടുകുവിത്തുകളിലും 2535 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. കടുകെണ്ണയില്‍ സൈനിഗ്രിന്‍ എന്ന ഗ്ലൂക്കോസൈഡും അലൈല്‍ ഐസോതയോസയനേറ്റ്‌, അ. സയനൈഡ്‌, കാര്‍ബണ്‍ഡൈസള്‍ഫൈഡ്‌ എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഇത്‌ വിളക്കെണ്ണ, ശരീരലേപനദ്രവ്യം, ഭക്ഷണപദാര്‍ഥം എന്നീ നിലകളില്‍ ഉപയോഗിക്കുന്നതിഌ പുറമേ കമ്പിളി വ്യവസായത്തിഌം തുകല്‍വ്യവസായത്തിഌം പ്രയോജനപ്പെടുന്നു.
+
ചെറുശാഖകളോടുകൂടി വളരുന്ന ഒരു ഏകവര്‍ഷ ഔഷധിയാണ്‌ കടുകുചെടി. 90120 സെ.മീ. ഉയരത്തില്‍ വളരുന്ന ചെടിയില്‍ രണ്ടുതരം ഇലകളുണ്ട്‌. ചുവട്ടിലേത്‌ വലുതും ഇലഞെട്ടുള്ളതുമാണ്‌; മുകളിലുള്ളവ ചെറുതും ഞെട്ടില്ലാത്തതും. പുഷ്‌പമഞ്‌ജരി ഒരു നീണ്ട റസീം ആകുന്നു. മഞ്ഞനിറമുള്ള പുഷ്‌പത്തിനു നാലു ദളങ്ങളുണ്ട്‌. കായ്‌ ഒരു സിലിക്വാ (siliqua) ആണ്‌. കായ്‌ക്കുള്ളില്‍ 1012 വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ വളരെച്ചെറിയവയാണ്‌. പലയിനം കടുകുവിത്തുകളിലും 2535 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. കടുകെണ്ണയില്‍ സൈനിഗ്രിന്‍ എന്ന ഗ്ലൂക്കോസൈഡും അലൈല്‍ ഐസോതയോസയനേറ്റ്‌, അ. സയനൈഡ്‌, കാര്‍ബണ്‍ഡൈസള്‍ഫൈഡ്‌ എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഇത്‌ വിളക്കെണ്ണ, ശരീരലേപനദ്രവ്യം, ഭക്ഷണപദാര്‍ഥം എന്നീ നിലകളില്‍ ഉപയോഗിക്കുന്നതിനു പുറമേ കമ്പിളി വ്യവസായത്തിഌം തുകല്‍വ്യവസായത്തിഌം പ്രയോജനപ്പെടുന്നു.
-
അഷ്‌ടദശധാന്യങ്ങളിലൊന്നായ കടുകിഌ ചില ഔഷധഗുണങ്ങളുണ്ട്‌. വെളുത്ത കടുക്‌ രസത്തിലും പാകത്തിലും എരിവാകുന്നു. ഇത്‌ രക്തത്തെയും പിത്തത്തെയും കോപിപ്പിക്കും. ഇതിഌ കഫത്തെയും വായുവിനെയും നശിപ്പിക്കാഌള്ള കഴിവുണ്ട്‌. ഞരമ്പുരോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്‌ക്കും ഇത്‌ ഫലപ്രദമെന്നു കാണുന്നു. കടുകുചെടിയുടെ തളിരില ഒരു നല്ല പച്ചക്കറിയാണ്‌. ചെടി കാലിത്തീറ്റയായി ഉപയോഗിക്കുകയാണെങ്കില്‍ കന്നുകാലികളുടെ ത്വഗ്രാഗങ്ങള്‍ തടയാഌം ദഹനശക്തി വര്‍ധിപ്പിക്കാഌം സാധിക്കും.  
+
അഷ്‌ടദശധാന്യങ്ങളിലൊന്നായ കടുകിനു ചില ഔഷധഗുണങ്ങളുണ്ട്‌. വെളുത്ത കടുക്‌ രസത്തിലും പാകത്തിലും എരിവാകുന്നു. ഇത്‌ രക്തത്തെയും പിത്തത്തെയും കോപിപ്പിക്കും. ഇതിനു കഫത്തെയും വായുവിനെയും നശിപ്പിക്കാനുള്ള കഴിവുണ്ട്‌. ഞരമ്പുരോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്‌ക്കും ഇത്‌ ഫലപ്രദമെന്നു കാണുന്നു. കടുകുചെടിയുടെ തളിരില ഒരു നല്ല പച്ചക്കറിയാണ്‌. ചെടി കാലിത്തീറ്റയായി ഉപയോഗിക്കുകയാണെങ്കില്‍ കന്നുകാലികളുടെ ത്വഗ്രാഗങ്ങള്‍ തടയാഌം ദഹനശക്തി വര്‍ധിപ്പിക്കാഌം സാധിക്കും.  
ഇതിന്‍െറ പിണ്ണാക്ക്‌ ഒരു കാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു. വളമായും പിണ്ണാക്ക്‌ പ്രയോജനപ്പെടുത്താറുണ്ട്‌.

വരി 14: വരി 14:
ഏറ്റവും ചെറിയ അളവിനെ ദ്യോതിപ്പിക്കാനായി "കടുകിന്മണിയുടെ അത്ര', "കടുകോളം' എന്നീ പ്രയോഗങ്ങള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌. "കണ്ണിണ കൊണ്ടു കടുകുവറുക്കുന്ന പെണ്ണിനേക്കണ്ടാലടങ്ങുമോ പൂരുഷന്‍' (സുന്‌ദോപസുന്‌ദോപാഖ്യാനം തുള്ളല്‍), "ഫലിതം കൊണ്ട്‌ കടുകു വറുക്കുക', "കടുകു ചോരുന്നതു കാണാം ആന ചോരുന്നതു കാണാ' എന്നീ ചൊല്ലുകളും ശൈലികളും സാഹിത്യത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

കടുകുമാങ്ങഅച്ചാറുകളില്‍ ഒരിനം. നാരില്ലാത്ത പച്ചമാങ്ങ പൂളിയെടുത്ത്‌ ചെറുതായി അരിഞ്ഞ ശേഷം മുളകുപൊടി, അല്‌പം ഉലുവാപൊടി എന്നിവ പുരട്ടി വയ്‌ക്കണം. ഉരുളി അടുപ്പില്‍ വച്ച്‌ എണ്ണ ഒഴിച്ച്‌ കുറച്ചധികം കടുകിട്ടു പൊട്ടിയശേഷം മാങ്ങാ ഇട്ട്‌ ഇളക്കിയെടുത്തു നേരത്തെ കാച്ചി തണുപ്പിച്ചുവച്ച ഉപ്പുചേര്‍ക്കുന്നു. നന്നായി തണുത്തു കഴിഞ്ഞാല്‍ ഇത്‌ കുപ്പിയിലോ ഭരണിയിലോ എടുത്തു വയ്‌ക്കാം. അധികം പുളിയുള്ള ഇനം മാങ്ങയാണ്‌ അച്ചാറ്‌ ഇടേണ്ടതെങ്കില്‍ അത്‌ അരിഞ്ഞശേഷം അല്‌പനേരം വെള്ളത്തില്‍ ഇട്ട്‌ പുളികളഞ്ഞെടുക്കേണ്ടതാണ്‌. ചിലര്‍ കടു(കു)മാങ്ങയില്‍ വിന്നാഗിരി ചേര്‍ക്കാറുണ്ട്‌. കടുകുമാങ്ങയുടെ പാചകരീതിയില്‍ പ്രാദേശികമായി വ്യത്യാസം കാണുന്നുണ്ട്‌. മുളകുപൊടി, തൊലികളഞ്ഞ കടുക്‌, ഉപ്പ്‌ എന്നിവ ചേര്‍ത്തു തയ്യാറാക്കുന്ന കണ്ണിമാങ്ങായ്‌ക്കാണ്‌ ചില പ്രദേശങ്ങളില്‍ കടുകുമാങ്ങ എന്നുപറയുന്നത്‌; ആദ്യം പറഞ്ഞതരത്തിന്‌ അവര്‍ മാങ്ങാക്കറി എന്നേ പറയാറുള്ളൂ. തീക്ഷ്‌ണമായ എരിവുള്ള മാങ്ങാ എന്ന അര്‍ഥവും കടുമാങ്ങ എന്ന പദത്തിഌണ്ട്‌.
 
Current revision as of 09:03, 8 ഓഗസ്റ്റ്‌ 2014

കടുക്‌

Mustard

ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണക്കുരുക്കളില്‍ ഒന്ന്‌. മസാലയായി ഉപയോഗിക്കുന്ന വിത്തിഌം കടുകെണ്ണയ്‌ക്കും വേണ്ടിയാണ്‌ പ്രധാനമായും ഇത്‌ കൃഷിചെയ്യപ്പെടുന്നത്‌. ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തില്‍പ്പെടുന്നു. ബ്രാസിക്കാ ജീനസില്‍പ്പെടുന്ന കടുകിന്‌ നിരവധി സ്‌പീഷീസുണ്ട്‌. വെണ്‍കടുക്‌ (Brassica hirta), കരിംകടുക്‌ (B. nigra), ചെങ്കടുക്‌ (B. juncea) എന്നിങ്ങനെ വിവിധയിനം കടുകുകളുണ്ട്‌. "കരിംകടുകി'ന്‌ "രാജക്ഷബകം' എന്നും "രാജിക' എന്നും ആയുര്‍വേദസംഹിതകളിലും നിഘണ്ടുക്കളിലും പേരുകാണുന്നു. വെണ്‍കടുകിന്റെയും കരിംകടുകിന്റെയും ജന്മദേശം മെഡിറ്ററേനിയന്‍ പ്രദേശങ്ങളാണെന്നു കരുതാം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇവിടങ്ങളില്‍ ഇത്‌ കൃഷി ചെയ്‌തിരുന്നു. ചെങ്കടുകിന്‍െറ ജന്മദേശം ആഫ്രിക്കയാണെന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ വളരെ നേരത്തേ തന്നെ ഈ ചെടി ഏഷ്യയിലെത്തിച്ചേര്‍ന്നിരിക്കണം. ചെങ്കടുക്‌ ചൈനയില്‍ നിന്ന്‌ വടക്കുകിഴക്കേ ഇന്ത്യയിലേക്കും പിന്നീട്‌ പഞ്ചാബുവഴി അഫ്‌ഗാനിസ്‌താനിലേക്കും വ്യാപിച്ചിരിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. പാശ്‌ചാത്യ രാജ്യങ്ങളില്‍ ഇത്‌ പ്രാചീനകാലം മുതല്‍ അറിയപ്പെട്ടിരുന്നു. 13-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഭക്ഷ്യാവശ്യത്തിനായി കടുക്‌ കൃഷിചെയ്‌തിരുന്നതായും ഇതിന്റെ എണ്ണയുടെ ഉപയോഗം പാശ്‌ചാത്യര്‍ മനസ്സിലാക്കിയിരുന്നതായും രേഖകളുണ്ട്‌. ബൈബിളിലും ചില ഗ്രീക്‌റോമന്‍ ഗ്രന്ഥങ്ങളിലും കടുകുചെടിയെപ്പറ്റി പരാമര്‍ശിച്ചു കാണുന്നുണ്ട്‌. ഹിപ്പോക്രാറ്റസ്‌ കടുകുവിത്ത്‌ ഒരു ഔഷധമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

കടുക്‌ തോട്ടം

ചെറുശാഖകളോടുകൂടി വളരുന്ന ഒരു ഏകവര്‍ഷ ഔഷധിയാണ്‌ കടുകുചെടി. 90120 സെ.മീ. ഉയരത്തില്‍ വളരുന്ന ചെടിയില്‍ രണ്ടുതരം ഇലകളുണ്ട്‌. ചുവട്ടിലേത്‌ വലുതും ഇലഞെട്ടുള്ളതുമാണ്‌; മുകളിലുള്ളവ ചെറുതും ഞെട്ടില്ലാത്തതും. പുഷ്‌പമഞ്‌ജരി ഒരു നീണ്ട റസീം ആകുന്നു. മഞ്ഞനിറമുള്ള പുഷ്‌പത്തിനു നാലു ദളങ്ങളുണ്ട്‌. കായ്‌ ഒരു സിലിക്വാ (siliqua) ആണ്‌. കായ്‌ക്കുള്ളില്‍ 1012 വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ വളരെച്ചെറിയവയാണ്‌. പലയിനം കടുകുവിത്തുകളിലും 2535 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. കടുകെണ്ണയില്‍ സൈനിഗ്രിന്‍ എന്ന ഗ്ലൂക്കോസൈഡും അലൈല്‍ ഐസോതയോസയനേറ്റ്‌, അ. സയനൈഡ്‌, കാര്‍ബണ്‍ഡൈസള്‍ഫൈഡ്‌ എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഇത്‌ വിളക്കെണ്ണ, ശരീരലേപനദ്രവ്യം, ഭക്ഷണപദാര്‍ഥം എന്നീ നിലകളില്‍ ഉപയോഗിക്കുന്നതിനു പുറമേ കമ്പിളി വ്യവസായത്തിഌം തുകല്‍വ്യവസായത്തിഌം പ്രയോജനപ്പെടുന്നു. അഷ്‌ടദശധാന്യങ്ങളിലൊന്നായ കടുകിനു ചില ഔഷധഗുണങ്ങളുണ്ട്‌. വെളുത്ത കടുക്‌ രസത്തിലും പാകത്തിലും എരിവാകുന്നു. ഇത്‌ രക്തത്തെയും പിത്തത്തെയും കോപിപ്പിക്കും. ഇതിനു കഫത്തെയും വായുവിനെയും നശിപ്പിക്കാനുള്ള കഴിവുണ്ട്‌. ഞരമ്പുരോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്‌ക്കും ഇത്‌ ഫലപ്രദമെന്നു കാണുന്നു. കടുകുചെടിയുടെ തളിരില ഒരു നല്ല പച്ചക്കറിയാണ്‌. ചെടി കാലിത്തീറ്റയായി ഉപയോഗിക്കുകയാണെങ്കില്‍ കന്നുകാലികളുടെ ത്വഗ്രാഗങ്ങള്‍ തടയാഌം ദഹനശക്തി വര്‍ധിപ്പിക്കാഌം സാധിക്കും.

ഇതിന്‍െറ പിണ്ണാക്ക്‌ ഒരു കാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു. വളമായും പിണ്ണാക്ക്‌ പ്രയോജനപ്പെടുത്താറുണ്ട്‌. കറികള്‍ക്കു സ്വാദുവര്‍ധിപ്പിക്കാന്‍ കടുകു വറുത്തു ചേര്‍ക്കാറുണ്ട്‌. ഇംഗ്ലണ്ടില്‍ വെണ്‍കടുകും യു.എസ്സില്‍ കരിംകടുകും വെണ്‍കടുകും മസാലയായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ കടുകുകൃഷി ചെയ്യുന്ന പ്രധാനസംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, അസം, മധ്യപ്രദേശ്‌, പ. ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവയാണ്‌. ഉത്തര്‍പ്രദേശില്‍ ഒ. ആദ്യവാരത്തിലും അസമില്‍ ഒ. പകുതി മുതലും കൃഷിയിറക്കുന്നു. തനിവിളയായോ ഗോതമ്പ്‌, ബാര്‍ലി, കടല മുതലായവ മറ്റു വിളകളുമായി കലര്‍ത്തി മിശ്രവിളയായോ കൃഷി ചെയ്യാം. 34 മാസം കൊണ്ട്‌ വിളവെടുക്കാറാകുന്നു.

ഏറ്റവും ചെറിയ അളവിനെ ദ്യോതിപ്പിക്കാനായി "കടുകിന്മണിയുടെ അത്ര', "കടുകോളം' എന്നീ പ്രയോഗങ്ങള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌. "കണ്ണിണ കൊണ്ടു കടുകുവറുക്കുന്ന പെണ്ണിനേക്കണ്ടാലടങ്ങുമോ പൂരുഷന്‍' (സുന്‌ദോപസുന്‌ദോപാഖ്യാനം തുള്ളല്‍), "ഫലിതം കൊണ്ട്‌ കടുകു വറുക്കുക', "കടുകു ചോരുന്നതു കാണാം ആന ചോരുന്നതു കാണാ' എന്നീ ചൊല്ലുകളും ശൈലികളും സാഹിത്യത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍