This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലിയിക്‌ ആസിഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oleic Acid)
(Oleic Acid)
 
വരി 5: വരി 5:
== Oleic Acid ==
== Oleic Acid ==
-
പ്രധാനപ്പെട്ട ഒരു അപൂരിത (unsaturated)ഫാറ്റി ആസിഡ്‌ (കൊഴുപ്പമ്ലം). ഗ്ലിസറൈഡ്‌ രൂപത്തിൽ പ്രായേണ എല്ലാ എണ്ണകളിലും കൊഴുപ്പുകളിലും ഇതു കണ്ടുവരുന്നു. സംരചനാ ഫോർമുല:  CH<sub>3</sub> - (CH<sub>2</sub>)7 CH = CH - (CH<sub>2</sub>)7 - COOH. ഒലിവ്‌ എണ്ണ (80 ശ.മാ.), ആൽമണ്ഡ്‌ എണ്ണ (77 ശ.മാ.), കടലയെണ്ണ (55 ശ.മാ.), എള്ളെണ്ണ (50 ശ.മാ.) എന്നിവ നല്ല ശതമാനം ഒലിയിക്‌ ആസിഡുള്ള എണ്ണകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രകൃതിജന്യമായ ഒരു എണ്ണ ഉപയോഗിച്ച്‌ ഒലിയിക്‌ ആസിഡിനെ മറ്റുള്ള ആസിഡുകളിൽ നിന്ന്‌ വേർതിരിച്ച്‌ ശുദ്ധമാക്കി എടുക്കുക എന്നതു പ്രയാസമേറിയതെങ്കിലും സാധ്യമാണ്‌. ലവണങ്ങളുടെ ക്രിസ്‌റ്റലീകരണം, വളരെ താഴ്‌ന്ന താപത്തിൽ (50ºC പോലുള്ളത്‌) ആസിഡുകളുടെ ക്രിസ്റ്റലീകരണം, എസ്റ്ററുകളുടെ ആംശികസ്വേദനം, ക്രാമറ്റോഗ്രാഫി എന്നീ മാർഗങ്ങള്‍ ഇതിനുപയോഗിക്കാറുണ്ട്‌.
+
പ്രധാനപ്പെട്ട ഒരു അപൂരിത (unsaturated)ഫാറ്റി ആസിഡ്‌ (കൊഴുപ്പമ്ലം). ഗ്ലിസറൈഡ്‌ രൂപത്തില്‍ പ്രായേണ എല്ലാ എണ്ണകളിലും കൊഴുപ്പുകളിലും ഇതു കണ്ടുവരുന്നു. സംരചനാ ഫോര്‍മുല:  CH<sub>3</sub> - (CH<sub>2</sub>)7 CH = CH - (CH<sub>2</sub>)7 - COOH. ഒലിവ്‌ എണ്ണ (80 ശ.മാ.), ആല്‍മണ്ഡ്‌ എണ്ണ (77 ശ.മാ.), കടലയെണ്ണ (55 ശ.മാ.), എള്ളെണ്ണ (50 ശ.മാ.) എന്നിവ നല്ല ശതമാനം ഒലിയിക്‌ ആസിഡുള്ള എണ്ണകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രകൃതിജന്യമായ ഒരു എണ്ണ ഉപയോഗിച്ച്‌ ഒലിയിക്‌ ആസിഡിനെ മറ്റുള്ള ആസിഡുകളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ ശുദ്ധമാക്കി എടുക്കുക എന്നതു പ്രയാസമേറിയതെങ്കിലും സാധ്യമാണ്‌. ലവണങ്ങളുടെ ക്രിസ്‌റ്റലീകരണം, വളരെ താഴ്‌ന്ന താപത്തില്‍ (50ºC പോലുള്ളത്‌) ആസിഡുകളുടെ ക്രിസ്റ്റലീകരണം, എസ്റ്ററുകളുടെ ആംശികസ്വേദനം, ക്രാമറ്റോഗ്രാഫി എന്നീ മാര്‍ഗങ്ങള്‍ ഇതിനുപയോഗിക്കാറുണ്ട്‌.
-
ശുദ്ധമായ ഒലിയിക്‌ ആസിഡ്‌, സാധാരണ താപനിലകളിൽ, നിറം, മണം, സ്വാദ്‌ എന്നിവ ഇല്ലാത്ത ദ്രവ പദാർഥമാണ്‌. വ്യാപാരികമായ ഒലിയിക്‌ ആസിഡിൽ മറ്റുപല ഫാറ്റി അമ്ലങ്ങളും കലർന്നിരിക്കും. വായുവിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യത്തിൽ ക്രമേണ ഇതിനു മഞ്ഞനിറവും (ചിലപ്പോള്‍ ചെന്തവിട്ടുനിറവും) കാറിയ മണവും ഉണ്ടാകുന്നു. ഓക്‌സിഡേഷന്‍മൂലമാണ്‌ ഇതു സംഭവിക്കുന്നത്‌. ഒലിയിക്‌ ആസിഡ്‌ വെള്ളത്തിൽ അലേയവും ആൽക്കഹോളിൽ ലേയവുമാണ്‌.
+
ശുദ്ധമായ ഒലിയിക്‌ ആസിഡ്‌, സാധാരണ താപനിലകളില്‍, നിറം, മണം, സ്വാദ്‌ എന്നിവ ഇല്ലാത്ത ദ്രവ പദാര്‍ഥമാണ്‌. വ്യാപാരികമായ ഒലിയിക്‌ ആസിഡില്‍ മറ്റുപല ഫാറ്റി അമ്ലങ്ങളും കലര്‍ന്നിരിക്കും. വായുവിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യത്തില്‍ ക്രമേണ ഇതിനു മഞ്ഞനിറവും (ചിലപ്പോള്‍ ചെന്തവിട്ടുനിറവും) കാറിയ മണവും ഉണ്ടാകുന്നു. ഓക്‌സിഡേഷന്‍മൂലമാണ്‌ ഇതു സംഭവിക്കുന്നത്‌. ഒലിയിക്‌ ആസിഡ്‌ വെള്ളത്തില്‍ അലേയവും ആല്‍ക്കഹോളില്‍ ലേയവുമാണ്‌.
-
കാർബോക്‌സിൽ ഗ്രൂപ്പ്‌ ഉള്ളതുകൊണ്ട്‌ ലവണരൂപീകരണം, എസ്റ്റർരൂപീകരണം മുതലായ പ്രതിപ്രവർത്തനങ്ങളിൽ ഒലിയിക്‌ ആസിഡ്‌ പങ്കെടുക്കുന്നു. സോഡിയം ഹൈഡ്രാക്‌സൈഡും ഒലിയിക്‌ ആസിഡ്‌ ചേർന്നുള്ള പ്രതിപ്രവർത്തനം കൊണ്ട്‌ സോഡിയം ഒലിയേറ്റ്‌ എന്ന ലവണമുണ്ടാകുന്നു. എണ്ണകളിൽ നിന്ന്‌ അലക്കുസോപ്പും കുളിസോപ്പും നിർമിക്കുമ്പോള്‍ ഈ ലവണമാണു ലഭ്യമാകുന്നത്‌.
+
കാര്‍ബോക്‌സില്‍ ഗ്രൂപ്പ്‌ ഉള്ളതുകൊണ്ട്‌ ലവണരൂപീകരണം, എസ്റ്റര്‍രൂപീകരണം മുതലായ പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒലിയിക്‌ ആസിഡ്‌ പങ്കെടുക്കുന്നു. സോഡിയം ഹൈഡ്രാക്‌സൈഡും ഒലിയിക്‌ ആസിഡ്‌ ചേര്‍ന്നുള്ള പ്രതിപ്രവര്‍ത്തനം കൊണ്ട്‌ സോഡിയം ഒലിയേറ്റ്‌ എന്ന ലവണമുണ്ടാകുന്നു. എണ്ണകളില്‍ നിന്ന്‌ അലക്കുസോപ്പും കുളിസോപ്പും നിര്‍മിക്കുമ്പോള്‍ ഈ ലവണമാണു ലഭ്യമാകുന്നത്‌.
-
കാർബണ്‍-കാർബണ്‍ ദ്വി ബന്ധ (double bond) മുള്ളതുകൊണ്ട്‌ ഒലിയിക്‌ ആസിഡിൽ യോഗാത്മക (addition) പ്രതിപ്രവർത്തനങ്ങളും സാധ്യമാണ്‌. നിക്കൽ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി സംയോജിക്കുമ്പോള്‍ സ്റ്റിയറിക്‌ ആസിഡ്‌ കിട്ടുന്നു.
+
കാര്‍ബണ്‍-കാര്‍ബണ്‍ ദ്വി ബന്ധ (double bond) മുള്ളതുകൊണ്ട്‌ ഒലിയിക്‌ ആസിഡില്‍ യോഗാത്മക (addition) പ്രതിപ്രവര്‍ത്തനങ്ങളും സാധ്യമാണ്‌. നിക്കല്‍ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി സംയോജിക്കുമ്പോള്‍ സ്റ്റിയറിക്‌ ആസിഡ്‌ കിട്ടുന്നു.
[[ചിത്രം:Vol5_704_formula.jpg|400px]]
[[ചിത്രം:Vol5_704_formula.jpg|400px]]
-
നൈട്രജന്‍ ഓക്‌സൈഡുകളുടെ സാന്നിധ്യത്തിൽ സാധാരണ താപനിലയിൽ അല്ലെങ്കിൽ സെലീനിയം ലോഹത്തിന്റെ സാന്നിധ്യത്തിൽ ഉദ്ദേശം 1800ഇൽ ഒലിയിക്‌ ആസിഡിന്‌  (I) ഉരുകൽനില കൂടുതലുള്ളതായ എലൈഡിക്‌ ആസിഡായി  (II)ഭാഗികമായ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിന്‌ "എലൈഡിനൈസേഷന്‍' എന്നു പറയാറുണ്ട്‌. കന്റെയും കകന്റെയും സംരചനാസൂത്രം ഒന്നുതന്നെ, പക്ഷേ അവ തമ്മിൽ സ്ഥാനിക വിന്യാസത്തിൽ വ്യത്യാസമുണ്ട്‌. അവ ജ്യാമിതീയ ഐസോമെറുകള്‍ ആണ്‌; കസിസ്‌-ഐസോമെറും, കക ട്രാന്‍സ്‌ ഐസോമെറും.
+
നൈട്രജന്‍ ഓക്‌സൈഡുകളുടെ സാന്നിധ്യത്തില്‍ സാധാരണ താപനിലയില്‍ അല്ലെങ്കില്‍ സെലീനിയം ലോഹത്തിന്റെ സാന്നിധ്യത്തില്‍ ഉദ്ദേശം 1800ഇല്‍ ഒലിയിക്‌ ആസിഡിന്‌  (I) ഉരുകല്‍നില കൂടുതലുള്ളതായ എലൈഡിക്‌ ആസിഡായി  (II)ഭാഗികമായ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിന്‌ "എലൈഡിനൈസേഷന്‍' എന്നു പറയാറുണ്ട്‌. കന്റെയും കകന്റെയും സംരചനാസൂത്രം ഒന്നുതന്നെ, പക്ഷേ അവ തമ്മില്‍ സ്ഥാനിക വിന്യാസത്തില്‍ വ്യത്യാസമുണ്ട്‌. അവ ജ്യാമിതീയ ഐസോമെറുകള്‍ ആണ്‌; കസിസ്‌-ഐസോമെറും, കക ട്രാന്‍സ്‌ ഐസോമെറും.
[[ചിത്രം:Vol5_705_formula.jpg|400px]]
[[ചിത്രം:Vol5_705_formula.jpg|400px]]
-
പലയിനം സോപ്പുകളുണ്ടാക്കുവാനും സ്റ്റിയറിക്‌ ആസിഡ്‌, ഒലിയിൽ ആൽക്കഹോള്‍, കൃത്രിമ റബർ, സ്‌നേഹകങ്ങള്‍ (Lubricants), കീടനാശിനികള്‍, അച്ചടിമഷി അസെലേയിക്‌ ആസിഡ്‌ മുതലായവ നിർമിക്കുവാനും ഒലിയിക്‌ ആസിഡ്‌ ഉപയോഗിച്ചുവരുന്നു.
+
പലയിനം സോപ്പുകളുണ്ടാക്കുവാനും സ്റ്റിയറിക്‌ ആസിഡ്‌, ഒലിയില്‍ ആല്‍ക്കഹോള്‍, കൃത്രിമ റബര്‍, സ്‌നേഹകങ്ങള്‍ (Lubricants), കീടനാശിനികള്‍, അച്ചടിമഷി അസെലേയിക്‌ ആസിഡ്‌ മുതലായവ നിര്‍മിക്കുവാനും ഒലിയിക്‌ ആസിഡ്‌ ഉപയോഗിച്ചുവരുന്നു.
(ഡോ. പി.എസ്‌. രാമന്‍)
(ഡോ. പി.എസ്‌. രാമന്‍)

Current revision as of 09:01, 8 ഓഗസ്റ്റ്‌ 2014

ഒലിയിക്‌ ആസിഡ്‌

Oleic Acid

പ്രധാനപ്പെട്ട ഒരു അപൂരിത (unsaturated)ഫാറ്റി ആസിഡ്‌ (കൊഴുപ്പമ്ലം). ഗ്ലിസറൈഡ്‌ രൂപത്തില്‍ പ്രായേണ എല്ലാ എണ്ണകളിലും കൊഴുപ്പുകളിലും ഇതു കണ്ടുവരുന്നു. സംരചനാ ഫോര്‍മുല: CH3 - (CH2)7 CH = CH - (CH2)7 - COOH. ഒലിവ്‌ എണ്ണ (80 ശ.മാ.), ആല്‍മണ്ഡ്‌ എണ്ണ (77 ശ.മാ.), കടലയെണ്ണ (55 ശ.മാ.), എള്ളെണ്ണ (50 ശ.മാ.) എന്നിവ നല്ല ശതമാനം ഒലിയിക്‌ ആസിഡുള്ള എണ്ണകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രകൃതിജന്യമായ ഒരു എണ്ണ ഉപയോഗിച്ച്‌ ഒലിയിക്‌ ആസിഡിനെ മറ്റുള്ള ആസിഡുകളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ ശുദ്ധമാക്കി എടുക്കുക എന്നതു പ്രയാസമേറിയതെങ്കിലും സാധ്യമാണ്‌. ലവണങ്ങളുടെ ക്രിസ്‌റ്റലീകരണം, വളരെ താഴ്‌ന്ന താപത്തില്‍ (50ºC പോലുള്ളത്‌) ആസിഡുകളുടെ ക്രിസ്റ്റലീകരണം, എസ്റ്ററുകളുടെ ആംശികസ്വേദനം, ക്രാമറ്റോഗ്രാഫി എന്നീ മാര്‍ഗങ്ങള്‍ ഇതിനുപയോഗിക്കാറുണ്ട്‌.

ശുദ്ധമായ ഒലിയിക്‌ ആസിഡ്‌, സാധാരണ താപനിലകളില്‍, നിറം, മണം, സ്വാദ്‌ എന്നിവ ഇല്ലാത്ത ദ്രവ പദാര്‍ഥമാണ്‌. വ്യാപാരികമായ ഒലിയിക്‌ ആസിഡില്‍ മറ്റുപല ഫാറ്റി അമ്ലങ്ങളും കലര്‍ന്നിരിക്കും. വായുവിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യത്തില്‍ ക്രമേണ ഇതിനു മഞ്ഞനിറവും (ചിലപ്പോള്‍ ചെന്തവിട്ടുനിറവും) കാറിയ മണവും ഉണ്ടാകുന്നു. ഓക്‌സിഡേഷന്‍മൂലമാണ്‌ ഇതു സംഭവിക്കുന്നത്‌. ഒലിയിക്‌ ആസിഡ്‌ വെള്ളത്തില്‍ അലേയവും ആല്‍ക്കഹോളില്‍ ലേയവുമാണ്‌.

കാര്‍ബോക്‌സില്‍ ഗ്രൂപ്പ്‌ ഉള്ളതുകൊണ്ട്‌ ലവണരൂപീകരണം, എസ്റ്റര്‍രൂപീകരണം മുതലായ പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒലിയിക്‌ ആസിഡ്‌ പങ്കെടുക്കുന്നു. സോഡിയം ഹൈഡ്രാക്‌സൈഡും ഒലിയിക്‌ ആസിഡ്‌ ചേര്‍ന്നുള്ള പ്രതിപ്രവര്‍ത്തനം കൊണ്ട്‌ സോഡിയം ഒലിയേറ്റ്‌ എന്ന ലവണമുണ്ടാകുന്നു. എണ്ണകളില്‍ നിന്ന്‌ അലക്കുസോപ്പും കുളിസോപ്പും നിര്‍മിക്കുമ്പോള്‍ ഈ ലവണമാണു ലഭ്യമാകുന്നത്‌.

കാര്‍ബണ്‍-കാര്‍ബണ്‍ ദ്വി ബന്ധ (double bond) മുള്ളതുകൊണ്ട്‌ ഒലിയിക്‌ ആസിഡില്‍ യോഗാത്മക (addition) പ്രതിപ്രവര്‍ത്തനങ്ങളും സാധ്യമാണ്‌. നിക്കല്‍ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി സംയോജിക്കുമ്പോള്‍ സ്റ്റിയറിക്‌ ആസിഡ്‌ കിട്ടുന്നു.

നൈട്രജന്‍ ഓക്‌സൈഡുകളുടെ സാന്നിധ്യത്തില്‍ സാധാരണ താപനിലയില്‍ അല്ലെങ്കില്‍ സെലീനിയം ലോഹത്തിന്റെ സാന്നിധ്യത്തില്‍ ഉദ്ദേശം 1800ഇല്‍ ഒലിയിക്‌ ആസിഡിന്‌ (I) ഉരുകല്‍നില കൂടുതലുള്ളതായ എലൈഡിക്‌ ആസിഡായി (II)ഭാഗികമായ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിന്‌ "എലൈഡിനൈസേഷന്‍' എന്നു പറയാറുണ്ട്‌. കന്റെയും കകന്റെയും സംരചനാസൂത്രം ഒന്നുതന്നെ, പക്ഷേ അവ തമ്മില്‍ സ്ഥാനിക വിന്യാസത്തില്‍ വ്യത്യാസമുണ്ട്‌. അവ ജ്യാമിതീയ ഐസോമെറുകള്‍ ആണ്‌; കസിസ്‌-ഐസോമെറും, കക ട്രാന്‍സ്‌ ഐസോമെറും.

പലയിനം സോപ്പുകളുണ്ടാക്കുവാനും സ്റ്റിയറിക്‌ ആസിഡ്‌, ഒലിയില്‍ ആല്‍ക്കഹോള്‍, കൃത്രിമ റബര്‍, സ്‌നേഹകങ്ങള്‍ (Lubricants), കീടനാശിനികള്‍, അച്ചടിമഷി അസെലേയിക്‌ ആസിഡ്‌ മുതലായവ നിര്‍മിക്കുവാനും ഒലിയിക്‌ ആസിഡ്‌ ഉപയോഗിച്ചുവരുന്നു.

(ഡോ. പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍