This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒറ്റക്കൽമണ്ഡപം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഒറ്റക്കൽമണ്ഡപം == തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഒറ്റക്കൽമണ്ഡപം) |
||
വരി 1: | വരി 1: | ||
- | == | + | == ഒറ്റക്കല്‍മണ്ഡപം == |
- | തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ (നോ. പദ്മനാഭസ്വാമിക്ഷേത്രം) പ്രതിഷ്ഠയ്ക്കുമുമ്പിലുള്ള മണ്ഡപം. ഈ മണ്ഡപത്തിലുള്ള വലിയ "ഒറ്റക്കല്ല്' | + | തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ (നോ. പദ്മനാഭസ്വാമിക്ഷേത്രം) പ്രതിഷ്ഠയ്ക്കുമുമ്പിലുള്ള മണ്ഡപം. ഈ മണ്ഡപത്തിലുള്ള വലിയ "ഒറ്റക്കല്ല്' കൊല്ലവര്‍ഷം 906-ാമാണ്ട് ചൈത്രമാസം ദ്വാദശിതിഥി വ്യാഴാഴ്ചയാണ് അവിടെ കൊണ്ടുവന്നതെന്നു കാണുന്നു. ""പെരുമാള്‍ ശ്രീപദ്മനാഭപ്പെരുമാള്‍ക്കു ഒറ്റക്കല്‍ മണ്ഡപം പണിചെയ്യിക്കുമാറു കല്പിച്ചു. 906-ാം ആണ്ടു പൈങ്കുനിമാതം 13-ന് വെള്ളിയാഴ്ചയും ഉത്തിരവും പൂര്‍വപക്ഷത്തു വാവും ചുപയോകവും ഇന്നാളാല്‍ കര്‍ക്കടകം രാചികൊണ്ട് ഒറ്റെക്കല്‍ തിരുമലയില്‍ നിന്നും അടിച്ചു വണ്ടിയിലാക്കി രണ്ടു വകൈച്ചെനങ്ങളും നാഞ്ചിനാട്ടു ഏഴരൈക്കരൈ നാട്ടാരും നെയിതല്‍ പന്നിക്കകവും തെങ്ങനാട്ടും തിരുവനന്തപുരവും പള്ളിപ്പുറം പത്തുതേചം ഉള്‍പ്പെട്ട ഒള്ള ആളുകളും കൂടി വലിച്ചു നാല്പത്തുരണ്ടാം തിവതം മതിലകത്തു വടക്കേ വചത്തു മതിലിടിഞ്ഞടത്തുകൂടി കൊണ്ടുചെന്നു പണിക്കുറകളും തീര്‍ത്തു 906-ാമാണ്ടു ഇടവമാതം 21-നു വിയാഴവാഴ്ചയും രേവതിയും അപരപക്ഷത്തുള്ള ഏകാതെചിയും ചിങ്ങക്കരണവും ഇന്നാളാല്‍ ചിങ്ങം ഇരാചികൊണ്ട് എണ്‍കോല്‍ ചമചതിരത്തില്‍ ഒരുക്കോല്, കനത്തില്‍ ഒറ്റൈക്കല്ലും ഇട്ടു തിരുപ്പണികളും നടന്നു'' എന്നു മതിലകം രേഖ പറയുന്നു. |
- | തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള | + | തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള തിരുമലക്കുന്നില്‍ നിന്നാണ് അനേകശതം ജനങ്ങള്‍ ചേര്‍ന്ന് ആ വലിയ കരിങ്കല്ല് വലിച്ചുകൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം ഉണ്ടാക്കിയത്. ഈ വിവരം ആ ശിലയില്‍ സംസ്കൃതപദ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. |
""ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു | ""ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു | ||
- | + | മറ്റൊന്നിതില്‍പരം മന്നര്‍ക്കാജ്ഞ കൊണ്ടാമോ?'' | |
- | എന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ( | + | എന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ (രാമപുരത്തുവാര്യര്‍) ഈരടി ഈ വസ്തുതയാണ് സൂചിപ്പിച്ചിട്ടുള്ളത്. |
- | (വി. | + | (വി.ആര്. പരമേശ്വരന് പിള്ള) |
Current revision as of 09:00, 8 ഓഗസ്റ്റ് 2014
ഒറ്റക്കല്‍മണ്ഡപം
തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ (നോ. പദ്മനാഭസ്വാമിക്ഷേത്രം) പ്രതിഷ്ഠയ്ക്കുമുമ്പിലുള്ള മണ്ഡപം. ഈ മണ്ഡപത്തിലുള്ള വലിയ "ഒറ്റക്കല്ല്' കൊല്ലവര്‍ഷം 906-ാമാണ്ട് ചൈത്രമാസം ദ്വാദശിതിഥി വ്യാഴാഴ്ചയാണ് അവിടെ കൊണ്ടുവന്നതെന്നു കാണുന്നു. ""പെരുമാള്‍ ശ്രീപദ്മനാഭപ്പെരുമാള്‍ക്കു ഒറ്റക്കല്‍ മണ്ഡപം പണിചെയ്യിക്കുമാറു കല്പിച്ചു. 906-ാം ആണ്ടു പൈങ്കുനിമാതം 13-ന് വെള്ളിയാഴ്ചയും ഉത്തിരവും പൂര്‍വപക്ഷത്തു വാവും ചുപയോകവും ഇന്നാളാല്‍ കര്‍ക്കടകം രാചികൊണ്ട് ഒറ്റെക്കല്‍ തിരുമലയില്‍ നിന്നും അടിച്ചു വണ്ടിയിലാക്കി രണ്ടു വകൈച്ചെനങ്ങളും നാഞ്ചിനാട്ടു ഏഴരൈക്കരൈ നാട്ടാരും നെയിതല്‍ പന്നിക്കകവും തെങ്ങനാട്ടും തിരുവനന്തപുരവും പള്ളിപ്പുറം പത്തുതേചം ഉള്‍പ്പെട്ട ഒള്ള ആളുകളും കൂടി വലിച്ചു നാല്പത്തുരണ്ടാം തിവതം മതിലകത്തു വടക്കേ വചത്തു മതിലിടിഞ്ഞടത്തുകൂടി കൊണ്ടുചെന്നു പണിക്കുറകളും തീര്‍ത്തു 906-ാമാണ്ടു ഇടവമാതം 21-നു വിയാഴവാഴ്ചയും രേവതിയും അപരപക്ഷത്തുള്ള ഏകാതെചിയും ചിങ്ങക്കരണവും ഇന്നാളാല്‍ ചിങ്ങം ഇരാചികൊണ്ട് എണ്‍കോല്‍ ചമചതിരത്തില്‍ ഒരുക്കോല്, കനത്തില്‍ ഒറ്റൈക്കല്ലും ഇട്ടു തിരുപ്പണികളും നടന്നു എന്നു മതിലകം രേഖ പറയുന്നു.
തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള തിരുമലക്കുന്നില്‍ നിന്നാണ് അനേകശതം ജനങ്ങള്‍ ചേര്‍ന്ന് ആ വലിയ കരിങ്കല്ല് വലിച്ചുകൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം ഉണ്ടാക്കിയത്. ഈ വിവരം ആ ശിലയില്‍ സംസ്കൃതപദ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
""ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു മറ്റൊന്നിതില്‍പരം മന്നര്‍ക്കാജ്ഞ കൊണ്ടാമോ?
എന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ (രാമപുരത്തുവാര്യര്‍) ഈരടി ഈ വസ്തുതയാണ് സൂചിപ്പിച്ചിട്ടുള്ളത്.
(വി.ആര്. പരമേശ്വരന് പിള്ള)