This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒയാഷീയോ പ്രവാഹം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഒയാഷീയോ പ്രവാഹം == == Oyashio Current == ഉത്തര പസിഫിക്ക് സമുദ്രത്തിലെ ഒ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oyashio Current) |
||
വരി 5: | വരി 5: | ||
== Oyashio Current == | == Oyashio Current == | ||
- | ഉത്തര പസിഫിക്ക് സമുദ്രത്തിലെ ഒരു ശീതജലപ്രവാഹം. ബെറിങ് | + | ഉത്തര പസിഫിക്ക് സമുദ്രത്തിലെ ഒരു ശീതജലപ്രവാഹം. ബെറിങ് കടലില്‍ തുടങ്ങി, കംചാത്‌കാ ഉപദ്വീപിനും കുരില്‍ ദ്വീപസമൂഹത്തിനും കിഴക്കുകൂടി തെക്ക് പടിഞ്ഞാറ് ദിശയില്‍ ഒഴുകുന്ന ഒയാഷീയോ പ്രവാഹത്തിനു പല കാര്യത്തിലും ഉത്തര അത്‌ലാന്തിക്കിലെ ലാബ്രഡോര്‍ പ്രവാഹവുമായി സാമ്യമുണ്ട്. ജപ്പാന്‍ ദ്വീപുകളുടെ കിഴക്കുഭാഗത്തുവച്ച് കുറേഷീയോ ഉഷ്‌ണജല പ്രവാഹവുമായി ഇത് സന്ധിക്കുന്നു; എന്നാല്‍ ഉപരിതല പ്രവാഹമായ കുറോഷീയോയിലെ ഉഷ്‌ണജലത്തിന്നടിയിലൂടെ ഒഴുകി നീങ്ങുകയും ചെയ്യുന്നു. ഇവിടെ വച്ച് ഒയാഷീയോ പ്രവാഹം രണ്ടായി പിരിയുന്നു; ഒരു ശാഖ കിഴക്കോട്ടും മറ്റൊന്നു തെക്കോട്ടും. |
- | ചൂടും ലവണതയും കുറവായ ഉപധ്രുവീയ ജലപിണ്ഡമാണ് ഒയാഷീയോ പ്രവാഹം ഉള്‍ക്കൊള്ളുന്നത്. ബെറിങ് | + | ചൂടും ലവണതയും കുറവായ ഉപധ്രുവീയ ജലപിണ്ഡമാണ് ഒയാഷീയോ പ്രവാഹം ഉള്‍ക്കൊള്ളുന്നത്. ബെറിങ് കടലില്‍ അലൂഷ്യന്‍ ദ്വീപുകള്‍ക്കടുത്തുനിന്ന് ഒഴുകിയെത്തുന്ന ജലപിണ്ഡങ്ങളും കുരില്‍ ദ്വീപുകളുടെ തെക്കുനിന്ന് പ്രദക്ഷിണ ദിശയിലുള്ള പ്രവാഹവും സംഗമിച്ച് പ്രബലമാകുന്നതോടെയാണ് ഒയാഷീയോ പ്രവാഹം രൂപം കൊള്ളുന്നത്. പസിഫിക്കിന്റെ ഉത്തരഭാഗം താരതമേ്യന ഇടുങ്ങിയതാണ്; ഇവിടെ ശാന്തമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ ഒയാഷീയോ പ്രവാഹം കുറോഷീയോയെ അപേക്ഷിച്ച് വേഗത കുറഞ്ഞതാണ്. ഒരു സെക്കന്‍ഡില്‍ ഉദ്ദേശം 150 ലക്ഷം ഘന മീ. ജലം ഈ പ്രവാഹത്തിലൂടെ ഒഴുകി നീങ്ങുന്നു. പ്ലവകങ്ങളുടെയും ഇതര പോഷക ലവണങ്ങളുടെയും ബാഹുല്യം മൂലം ഒയാഷീയോ ജലൗഘം തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. "ഒയാഷീയോ' എന്ന ജാപ്പനീസ് പദത്തിന്റെ അര്‍ഥം "സമൃദ്ധി' എന്നാണ്. |
- | ജപ്പാന്‍ ദ്വീപുകളുടെ കിഴക്കുഭാഗത്ത് വടക്ക് അക്ഷാംശം 370 | + | ജപ്പാന്‍ ദ്വീപുകളുടെ കിഴക്കുഭാഗത്ത് വടക്ക് അക്ഷാംശം 370 മുതല്‍ 420 വരെയുള്ള സമുദ്രഭാഗമാണ് ഒയാഷീയോ-കുറേഷീയോ ജലപിണ്ഡങ്ങളുടെ സമ്മിശ്രമേഖല. ഈ മേഖലയില്‍ പ്രദക്ഷിണവും അപ്രദക്ഷിണവുമായി ചുറ്റുന്ന ചുഴികള്‍ കാണാം; ഇവയില്‍ മിക്കതിന്റേയും വ്യാസം ശതകണക്കിനു കിലോമീറ്റര്‍ ആയിരിക്കും. ഈ മേഖലയ്‌ക്കു മുകളിലും സമീപ പ്രദേശങ്ങളിലും മിക്ക മാസങ്ങളിലും മൂടല്‍ മഞ്ഞുണ്ടാവുന്നതിനുള്ള മുഖ്യകാരണം ഉഷ്‌ണ-ശീതജല പ്രവാഹങ്ങളുടെ സംഗമമാണ്. |
Current revision as of 08:57, 8 ഓഗസ്റ്റ് 2014
ഒയാഷീയോ പ്രവാഹം
Oyashio Current
ഉത്തര പസിഫിക്ക് സമുദ്രത്തിലെ ഒരു ശീതജലപ്രവാഹം. ബെറിങ് കടലില്‍ തുടങ്ങി, കംചാത്‌കാ ഉപദ്വീപിനും കുരില്‍ ദ്വീപസമൂഹത്തിനും കിഴക്കുകൂടി തെക്ക് പടിഞ്ഞാറ് ദിശയില്‍ ഒഴുകുന്ന ഒയാഷീയോ പ്രവാഹത്തിനു പല കാര്യത്തിലും ഉത്തര അത്‌ലാന്തിക്കിലെ ലാബ്രഡോര്‍ പ്രവാഹവുമായി സാമ്യമുണ്ട്. ജപ്പാന്‍ ദ്വീപുകളുടെ കിഴക്കുഭാഗത്തുവച്ച് കുറേഷീയോ ഉഷ്‌ണജല പ്രവാഹവുമായി ഇത് സന്ധിക്കുന്നു; എന്നാല്‍ ഉപരിതല പ്രവാഹമായ കുറോഷീയോയിലെ ഉഷ്‌ണജലത്തിന്നടിയിലൂടെ ഒഴുകി നീങ്ങുകയും ചെയ്യുന്നു. ഇവിടെ വച്ച് ഒയാഷീയോ പ്രവാഹം രണ്ടായി പിരിയുന്നു; ഒരു ശാഖ കിഴക്കോട്ടും മറ്റൊന്നു തെക്കോട്ടും.
ചൂടും ലവണതയും കുറവായ ഉപധ്രുവീയ ജലപിണ്ഡമാണ് ഒയാഷീയോ പ്രവാഹം ഉള്‍ക്കൊള്ളുന്നത്. ബെറിങ് കടലില്‍ അലൂഷ്യന്‍ ദ്വീപുകള്‍ക്കടുത്തുനിന്ന് ഒഴുകിയെത്തുന്ന ജലപിണ്ഡങ്ങളും കുരില്‍ ദ്വീപുകളുടെ തെക്കുനിന്ന് പ്രദക്ഷിണ ദിശയിലുള്ള പ്രവാഹവും സംഗമിച്ച് പ്രബലമാകുന്നതോടെയാണ് ഒയാഷീയോ പ്രവാഹം രൂപം കൊള്ളുന്നത്. പസിഫിക്കിന്റെ ഉത്തരഭാഗം താരതമേ്യന ഇടുങ്ങിയതാണ്; ഇവിടെ ശാന്തമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ ഒയാഷീയോ പ്രവാഹം കുറോഷീയോയെ അപേക്ഷിച്ച് വേഗത കുറഞ്ഞതാണ്. ഒരു സെക്കന്‍ഡില്‍ ഉദ്ദേശം 150 ലക്ഷം ഘന മീ. ജലം ഈ പ്രവാഹത്തിലൂടെ ഒഴുകി നീങ്ങുന്നു. പ്ലവകങ്ങളുടെയും ഇതര പോഷക ലവണങ്ങളുടെയും ബാഹുല്യം മൂലം ഒയാഷീയോ ജലൗഘം തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. "ഒയാഷീയോ' എന്ന ജാപ്പനീസ് പദത്തിന്റെ അര്‍ഥം "സമൃദ്ധി' എന്നാണ്.
ജപ്പാന്‍ ദ്വീപുകളുടെ കിഴക്കുഭാഗത്ത് വടക്ക് അക്ഷാംശം 370 മുതല്‍ 420 വരെയുള്ള സമുദ്രഭാഗമാണ് ഒയാഷീയോ-കുറേഷീയോ ജലപിണ്ഡങ്ങളുടെ സമ്മിശ്രമേഖല. ഈ മേഖലയില്‍ പ്രദക്ഷിണവും അപ്രദക്ഷിണവുമായി ചുറ്റുന്ന ചുഴികള്‍ കാണാം; ഇവയില്‍ മിക്കതിന്റേയും വ്യാസം ശതകണക്കിനു കിലോമീറ്റര്‍ ആയിരിക്കും. ഈ മേഖലയ്‌ക്കു മുകളിലും സമീപ പ്രദേശങ്ങളിലും മിക്ക മാസങ്ങളിലും മൂടല്‍ മഞ്ഞുണ്ടാവുന്നതിനുള്ള മുഖ്യകാരണം ഉഷ്‌ണ-ശീതജല പ്രവാഹങ്ങളുടെ സംഗമമാണ്.