This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബിസിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒബിസിറ്റി == ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന...)
(ഒബിസിറ്റി)
 
വരി 2: വരി 2:
== ഒബിസിറ്റി ==
== ഒബിസിറ്റി ==
-
ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന പൊണ്ണത്തടിക്കാണ്‌ ഒബിസിറ്റി എന്നുപറയുന്നത്‌. ഒരാളുടെ പ്രായത്തിനും ഉയരത്തിനും ആനുപാതികമല്ലാത്ത വണ്ണമാണ്‌ പൊണ്ണത്തടി അഥവാ അമിതവണ്ണം. പൊണ്ണത്തടി ഇന്ന്‌ ആഗോളപൊതുജനാരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. സമ്പന്നരാഷ്‌ട്രങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളിൽ ഏറ്റവും പ്രമുഖമായത്‌ പൊണ്ണത്തടിയോടനുബന്ധിച്ചുണ്ടാകുന്ന ജീവിതശൈലിജന്യരോഗങ്ങള്‍ ആണ്‌.
+
ശരീരത്തില്‍ അമിതമായി കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന പൊണ്ണത്തടിക്കാണ്‌ ഒബിസിറ്റി എന്നുപറയുന്നത്‌. ഒരാളുടെ പ്രായത്തിനും ഉയരത്തിനും ആനുപാതികമല്ലാത്ത വണ്ണമാണ്‌ പൊണ്ണത്തടി അഥവാ അമിതവണ്ണം. പൊണ്ണത്തടി ഇന്ന്‌ ആഗോളപൊതുജനാരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. സമ്പന്നരാഷ്‌ട്രങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രമുഖമായത്‌ പൊണ്ണത്തടിയോടനുബന്ധിച്ചുണ്ടാകുന്ന ജീവിതശൈലിജന്യരോഗങ്ങള്‍ ആണ്‌.
-
ശരീരത്തിന്‌ ലഭിക്കുന്ന ഊർജവും ചെലവഴിക്കുന്ന ഊർജവും തമ്മിലുള്ള വ്യത്യാസമാണ്‌ ഒരു വ്യക്തിയുടെ സ്ഥൗല്യം നിർണയിക്കുന്നത്‌. ഉപയോഗിക്കാതെ ബാക്കിവരുന്ന കലോറി കൊഴുപ്പായി സൂക്ഷിക്കുന്നതാണ്‌ പൊണ്ണത്തടിയിലേക്കു നയിക്കുന്നത്‌. ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ക്കും ദൈനംദിന ജോലികള്‍ക്കും ആവശ്യമുള്ളതിലധികം ഭക്ഷണംകഴിച്ചാൽ അത്‌ അമിതവണ്ണത്തിനിടയാകും. അതുപോലെ ഊർജത്തിന്റെ ശേഖരമായ മദ്യം (ആൽക്കഹോള്‍) അമിതമായി കഴിക്കുന്നതും അമിതവണ്ണത്തിനു കാരണമാണ്‌. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാത്തതും പൊണ്ണത്തടി ഉണ്ടാക്കും.
+
ശരീരത്തിന്‌ ലഭിക്കുന്ന ഊര്‍ജവും ചെലവഴിക്കുന്ന ഊര്‍ജവും തമ്മിലുള്ള വ്യത്യാസമാണ്‌ ഒരു വ്യക്തിയുടെ സ്ഥൗല്യം നിര്‍ണയിക്കുന്നത്‌. ഉപയോഗിക്കാതെ ബാക്കിവരുന്ന കലോറി കൊഴുപ്പായി സൂക്ഷിക്കുന്നതാണ്‌ പൊണ്ണത്തടിയിലേക്കു നയിക്കുന്നത്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദൈനംദിന ജോലികള്‍ക്കും ആവശ്യമുള്ളതിലധികം ഭക്ഷണംകഴിച്ചാല്‍ അത്‌ അമിതവണ്ണത്തിനിടയാകും. അതുപോലെ ഊര്‍ജത്തിന്റെ ശേഖരമായ മദ്യം (ആല്‍ക്കഹോള്‍) അമിതമായി കഴിക്കുന്നതും അമിതവണ്ണത്തിനു കാരണമാണ്‌. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാത്തതും പൊണ്ണത്തടി ഉണ്ടാക്കും.
-
എന്നാൽ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ജൈവശാസ്‌ത്രപരമായ പ്രത്യേകതകള്‍ ആണ്‌ പൊണ്ണത്തടിക്കുള്ള മൂലകാരണമെന്നാണ്‌. ഒരേതരം ആഹാരം ഒരേ അളവിൽ കഴിക്കുന്നവർക്ക്‌ ഒരേപോലെയല്ല വണ്ണമുണ്ടാകുന്നത്‌ എന്ന ലളിതമായ നിരീക്ഷണത്തിൽ നിന്നാണ്‌ ഈ പഠനങ്ങള്‍ ആരംഭിക്കുന്നത്‌. നമ്മുടെ ശരീരഭാരം കൃത്യമായ അനുപാതത്തിൽ സൂക്ഷിക്കാനുള്ള സംവിധാനം ശരീരത്തിലുണ്ട്‌. ഈ സംവിധാനത്തിലുള്ള തകരാറുകളാണ്‌ പൊണ്ണത്തടിക്കുള്ള അടിസ്ഥാനകാരണം.
+
എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ജൈവശാസ്‌ത്രപരമായ പ്രത്യേകതകള്‍ ആണ്‌ പൊണ്ണത്തടിക്കുള്ള മൂലകാരണമെന്നാണ്‌. ഒരേതരം ആഹാരം ഒരേ അളവില്‍ കഴിക്കുന്നവര്‍ക്ക്‌ ഒരേപോലെയല്ല വണ്ണമുണ്ടാകുന്നത്‌ എന്ന ലളിതമായ നിരീക്ഷണത്തില്‍ നിന്നാണ്‌ ഈ പഠനങ്ങള്‍ ആരംഭിക്കുന്നത്‌. നമ്മുടെ ശരീരഭാരം കൃത്യമായ അനുപാതത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനം ശരീരത്തിലുണ്ട്‌. ഈ സംവിധാനത്തിലുള്ള തകരാറുകളാണ്‌ പൊണ്ണത്തടിക്കുള്ള അടിസ്ഥാനകാരണം.
-
അതുപോലെതന്നെ ചെറുപ്പത്തിലേ അനുവർത്തിക്കുന്ന ഭക്ഷണശീലവും തടി, പൊണ്ണത്തടിയാവുന്നതിൽ പങ്കുവഹിക്കുന്നു. എന്തുകഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, ഏതളവിൽ കഴിക്കുന്നു എന്നതൊക്കെ ഇവിടെ പ്രസക്തമാണ്‌. ജീവിതത്തിൽ തിരക്കുകള്‍ വർധിച്ചതോടെ ആരോഗ്യപൂർണമായ ഭക്ഷണം, പാചകം ചെയ്യാനോ, അത്‌ കൃത്യസമയത്ത്‌ കഴിക്കാനോ സാധിക്കാതെ വരുമ്പോള്‍, കൊഴുപ്പും കലോറിയും കൂടിയ "ഫാസ്റ്റ്‌ഫുഡ്‌' കഴിക്കാന്‍ നിർബന്ധിതരായിത്തീരുന്നു. അതുപോലെതന്നെ തിരക്കിനിടയിൽ വ്യായാമം ചെയ്യാനുള്ള സമയവും കണ്ടെത്തുന്നില്ല.
+
അതുപോലെതന്നെ ചെറുപ്പത്തിലേ അനുവര്‍ത്തിക്കുന്ന ഭക്ഷണശീലവും തടി, പൊണ്ണത്തടിയാവുന്നതില്‍ പങ്കുവഹിക്കുന്നു. എന്തുകഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, ഏതളവില്‍ കഴിക്കുന്നു എന്നതൊക്കെ ഇവിടെ പ്രസക്തമാണ്‌. ജീവിതത്തില്‍ തിരക്കുകള്‍ വര്‍ധിച്ചതോടെ ആരോഗ്യപൂര്‍ണമായ ഭക്ഷണം, പാചകം ചെയ്യാനോ, അത്‌ കൃത്യസമയത്ത്‌ കഴിക്കാനോ സാധിക്കാതെ വരുമ്പോള്‍, കൊഴുപ്പും കലോറിയും കൂടിയ "ഫാസ്റ്റ്‌ഫുഡ്‌' കഴിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതുപോലെതന്നെ തിരക്കിനിടയില്‍ വ്യായാമം ചെയ്യാനുള്ള സമയവും കണ്ടെത്തുന്നില്ല.
-
ചില രോഗാവസ്ഥകളും പൊണ്ണത്തടിക്കു കാരണമാകാം. ഹൈപ്പോതൈറോയിഡിസം എന്ന തൈറോയ്‌ഡ്‌ രോഗം ഉദാഹരണമാണ്‌. ഗർഭനിരോധനഗുളികകള്‍, വിഷാദരോഗത്തിനുള്ള ചില ഔഷധങ്ങള്‍ എന്നിവയും അമിതവണ്ണത്തിനിടയാക്കാം. ആർത്തവവിരാമവും പൊണ്ണത്തടിയിലേക്ക്‌ നയിച്ചേക്കാം.
+
ചില രോഗാവസ്ഥകളും പൊണ്ണത്തടിക്കു കാരണമാകാം. ഹൈപ്പോതൈറോയിഡിസം എന്ന തൈറോയ്‌ഡ്‌ രോഗം ഉദാഹരണമാണ്‌. ഗര്‍ഭനിരോധനഗുളികകള്‍, വിഷാദരോഗത്തിനുള്ള ചില ഔഷധങ്ങള്‍ എന്നിവയും അമിതവണ്ണത്തിനിടയാക്കാം. ആര്‍ത്തവവിരാമവും പൊണ്ണത്തടിയിലേക്ക്‌ നയിച്ചേക്കാം.
-
പുകവലി നിർത്തുമ്പോള്‍ തൂക്കം കൂടുന്നതായി കാണുന്നുണ്ട്‌. ഉത്‌കണ്‌ഠ, ഉറക്കക്കുറവ്‌, മനോസംഘർഷം എന്നിവ ഉള്ളവരിലും അമിതവണ്ണം ഉണ്ടാകാം.
+
പുകവലി നിര്‍ത്തുമ്പോള്‍ തൂക്കം കൂടുന്നതായി കാണുന്നുണ്ട്‌. ഉത്‌കണ്‌ഠ, ഉറക്കക്കുറവ്‌, മനോസംഘര്‍ഷം എന്നിവ ഉള്ളവരിലും അമിതവണ്ണം ഉണ്ടാകാം.
-
ബോഡിമാസ്‌ ഇന്‍ഡക്‌സ്‌ അഥവാ ഉയര-തൂക്ക അനുപാതം, അരവണ്ണം (ഉദരഭാഗത്തെ വണ്ണം) എന്നിവ കൂടുന്നതാണ്‌ പൊണ്ണത്തടിയുടെ ലക്ഷണമായി കാണുന്നത്‌. ഉയരം സെന്റിമീറ്ററിലാക്കിയതിനുശേഷം 100 കുറച്ചാൽ കിട്ടുന്ന സംഖ്യയായിരിക്കണം ഒരാളുടെ ശരിയായ തൂക്കം. ഉദരഭാഗത്തെ വണ്ണം കൂടുമ്പോള്‍ പ്രമേഹം, ഹൃദ്രാഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ത്വക്കിലെ കൊഴുപ്പ്‌ അളക്കാനുള്ള സങ്കേതമുപയോഗിച്ചാണ്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ നിർണയിക്കുന്നത്‌.
+
ബോഡിമാസ്‌ ഇന്‍ഡക്‌സ്‌ അഥവാ ഉയര-തൂക്ക അനുപാതം, അരവണ്ണം (ഉദരഭാഗത്തെ വണ്ണം) എന്നിവ കൂടുന്നതാണ്‌ പൊണ്ണത്തടിയുടെ ലക്ഷണമായി കാണുന്നത്‌. ഉയരം സെന്റിമീറ്ററിലാക്കിയതിനുശേഷം 100 കുറച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കണം ഒരാളുടെ ശരിയായ തൂക്കം. ഉദരഭാഗത്തെ വണ്ണം കൂടുമ്പോള്‍ പ്രമേഹം, ഹൃദ്രാഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ത്വക്കിലെ കൊഴുപ്പ്‌ അളക്കാനുള്ള സങ്കേതമുപയോഗിച്ചാണ്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ നിര്‍ണയിക്കുന്നത്‌.
-
ആരോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവുമുണ്ടെങ്കിൽ ഒരു പരിധിവരെ പൊണ്ണത്തടി നിയന്ത്രിക്കാം. കൊഴുപ്പും അന്നജവും കുറഞ്ഞ ജീവകങ്ങളും ധാതുലവണങ്ങളും സമീകൃതമായി ഉള്ള ഭക്ഷണം, അടിഞ്ഞുകൂടിയ കൊഴുപ്പ്‌ നീക്കുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമായാൽ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിക്കും. മധുരപലഹാരങ്ങള്‍, കൊഴുപ്പുകൂടിയ ഭക്ഷണപദാർഥങ്ങള്‍ എന്നിവയോടുള്ള ആഭിമുഖ്യം ഇല്ലാതാക്കാനുള്ള മനോബലം നേടുക എന്നതാണ്‌ പ്രധാനം. ആരോഗ്യകരമായ ജീവിതചര്യ പാലിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടാവുകയും വേണം.
+
ആരോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവുമുണ്ടെങ്കില്‍ ഒരു പരിധിവരെ പൊണ്ണത്തടി നിയന്ത്രിക്കാം. കൊഴുപ്പും അന്നജവും കുറഞ്ഞ ജീവകങ്ങളും ധാതുലവണങ്ങളും സമീകൃതമായി ഉള്ള ഭക്ഷണം, അടിഞ്ഞുകൂടിയ കൊഴുപ്പ്‌ നീക്കുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമായാല്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിക്കും. മധുരപലഹാരങ്ങള്‍, കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയോടുള്ള ആഭിമുഖ്യം ഇല്ലാതാക്കാനുള്ള മനോബലം നേടുക എന്നതാണ്‌ പ്രധാനം. ആരോഗ്യകരമായ ജീവിതചര്യ പാലിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാവുകയും വേണം.
-
പൊണ്ണത്തടിക്കായി ചികിത്സകളും ലഭ്യമാണ്‌. വിദഗ്‌ധഡോക്‌ടറുടെ നിർദേശത്തിലും മേൽനോട്ടത്തിലും വേണം ഇതിനുള്ള ഔഷധങ്ങള്‍ കഴിക്കുവാന്‍. ഗ്യാസ്‌ട്രാസ്‌കോപ്പിക്‌ ഗ്യാസ്‌ട്രിക്‌ ബാന്‍ഡിങ്‌, ഗ്യാസ്‌ട്രിക്‌ ബൈപാസ്‌ സർജറി എന്നീ ശസ്‌ത്രക്രിയകളും ലഭ്യമാണ്‌. ആമാശത്തിന്റെ വലുപ്പം കുറയ്‌ക്കുക എന്നതാണ്‌ അടിസ്ഥാന തത്ത്വം.
+
പൊണ്ണത്തടിക്കായി ചികിത്സകളും ലഭ്യമാണ്‌. വിദഗ്‌ധഡോക്‌ടറുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും വേണം ഇതിനുള്ള ഔഷധങ്ങള്‍ കഴിക്കുവാന്‍. ഗ്യാസ്‌ട്രാസ്‌കോപ്പിക്‌ ഗ്യാസ്‌ട്രിക്‌ ബാന്‍ഡിങ്‌, ഗ്യാസ്‌ട്രിക്‌ ബൈപാസ്‌ സര്‍ജറി എന്നീ ശസ്‌ത്രക്രിയകളും ലഭ്യമാണ്‌. ആമാശത്തിന്റെ വലുപ്പം കുറയ്‌ക്കുക എന്നതാണ്‌ അടിസ്ഥാന തത്ത്വം.
-
പൊണ്ണത്തടിമൂലം മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സന്ധികള്‍ക്ക്‌ ബലക്ഷയം, വേദന എന്നിവ സാധാരണമാണ്‌. ഗാള്‍ ബ്ലാഡർ കല്ലുകള്‍, കരള്‍ രോഗങ്ങള്‍, ഹൃദ്രാഗം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രാള്‍, ഉയർന്ന രക്തസമ്മർദം, സ്ലീപ്‌ അപ്‌നിയ എന്നിവയൊക്കെ പൊണ്ണത്തടിയോടനുബന്ധിച്ചുകാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്‌.
+
പൊണ്ണത്തടിമൂലം മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സന്ധികള്‍ക്ക്‌ ബലക്ഷയം, വേദന എന്നിവ സാധാരണമാണ്‌. ഗാള്‍ ബ്ലാഡര്‍ കല്ലുകള്‍, കരള്‍ രോഗങ്ങള്‍, ഹൃദ്രാഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രാള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ലീപ്‌ അപ്‌നിയ എന്നിവയൊക്കെ പൊണ്ണത്തടിയോടനുബന്ധിച്ചുകാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്‌.

Current revision as of 08:52, 8 ഓഗസ്റ്റ്‌ 2014

ഒബിസിറ്റി

ശരീരത്തില്‍ അമിതമായി കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന പൊണ്ണത്തടിക്കാണ്‌ ഒബിസിറ്റി എന്നുപറയുന്നത്‌. ഒരാളുടെ പ്രായത്തിനും ഉയരത്തിനും ആനുപാതികമല്ലാത്ത വണ്ണമാണ്‌ പൊണ്ണത്തടി അഥവാ അമിതവണ്ണം. പൊണ്ണത്തടി ഇന്ന്‌ ആഗോളപൊതുജനാരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. സമ്പന്നരാഷ്‌ട്രങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രമുഖമായത്‌ പൊണ്ണത്തടിയോടനുബന്ധിച്ചുണ്ടാകുന്ന ജീവിതശൈലിജന്യരോഗങ്ങള്‍ ആണ്‌. ശരീരത്തിന്‌ ലഭിക്കുന്ന ഊര്‍ജവും ചെലവഴിക്കുന്ന ഊര്‍ജവും തമ്മിലുള്ള വ്യത്യാസമാണ്‌ ഒരു വ്യക്തിയുടെ സ്ഥൗല്യം നിര്‍ണയിക്കുന്നത്‌. ഉപയോഗിക്കാതെ ബാക്കിവരുന്ന കലോറി കൊഴുപ്പായി സൂക്ഷിക്കുന്നതാണ്‌ പൊണ്ണത്തടിയിലേക്കു നയിക്കുന്നത്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദൈനംദിന ജോലികള്‍ക്കും ആവശ്യമുള്ളതിലധികം ഭക്ഷണംകഴിച്ചാല്‍ അത്‌ അമിതവണ്ണത്തിനിടയാകും. അതുപോലെ ഊര്‍ജത്തിന്റെ ശേഖരമായ മദ്യം (ആല്‍ക്കഹോള്‍) അമിതമായി കഴിക്കുന്നതും അമിതവണ്ണത്തിനു കാരണമാണ്‌. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാത്തതും പൊണ്ണത്തടി ഉണ്ടാക്കും. എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ജൈവശാസ്‌ത്രപരമായ പ്രത്യേകതകള്‍ ആണ്‌ പൊണ്ണത്തടിക്കുള്ള മൂലകാരണമെന്നാണ്‌. ഒരേതരം ആഹാരം ഒരേ അളവില്‍ കഴിക്കുന്നവര്‍ക്ക്‌ ഒരേപോലെയല്ല വണ്ണമുണ്ടാകുന്നത്‌ എന്ന ലളിതമായ നിരീക്ഷണത്തില്‍ നിന്നാണ്‌ ഈ പഠനങ്ങള്‍ ആരംഭിക്കുന്നത്‌. നമ്മുടെ ശരീരഭാരം കൃത്യമായ അനുപാതത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനം ശരീരത്തിലുണ്ട്‌. ഈ സംവിധാനത്തിലുള്ള തകരാറുകളാണ്‌ പൊണ്ണത്തടിക്കുള്ള അടിസ്ഥാനകാരണം.

അതുപോലെതന്നെ ചെറുപ്പത്തിലേ അനുവര്‍ത്തിക്കുന്ന ഭക്ഷണശീലവും തടി, പൊണ്ണത്തടിയാവുന്നതില്‍ പങ്കുവഹിക്കുന്നു. എന്തുകഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, ഏതളവില്‍ കഴിക്കുന്നു എന്നതൊക്കെ ഇവിടെ പ്രസക്തമാണ്‌. ജീവിതത്തില്‍ തിരക്കുകള്‍ വര്‍ധിച്ചതോടെ ആരോഗ്യപൂര്‍ണമായ ഭക്ഷണം, പാചകം ചെയ്യാനോ, അത്‌ കൃത്യസമയത്ത്‌ കഴിക്കാനോ സാധിക്കാതെ വരുമ്പോള്‍, കൊഴുപ്പും കലോറിയും കൂടിയ "ഫാസ്റ്റ്‌ഫുഡ്‌' കഴിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതുപോലെതന്നെ തിരക്കിനിടയില്‍ വ്യായാമം ചെയ്യാനുള്ള സമയവും കണ്ടെത്തുന്നില്ല.

ചില രോഗാവസ്ഥകളും പൊണ്ണത്തടിക്കു കാരണമാകാം. ഹൈപ്പോതൈറോയിഡിസം എന്ന തൈറോയ്‌ഡ്‌ രോഗം ഉദാഹരണമാണ്‌. ഗര്‍ഭനിരോധനഗുളികകള്‍, വിഷാദരോഗത്തിനുള്ള ചില ഔഷധങ്ങള്‍ എന്നിവയും അമിതവണ്ണത്തിനിടയാക്കാം. ആര്‍ത്തവവിരാമവും പൊണ്ണത്തടിയിലേക്ക്‌ നയിച്ചേക്കാം.

പുകവലി നിര്‍ത്തുമ്പോള്‍ തൂക്കം കൂടുന്നതായി കാണുന്നുണ്ട്‌. ഉത്‌കണ്‌ഠ, ഉറക്കക്കുറവ്‌, മനോസംഘര്‍ഷം എന്നിവ ഉള്ളവരിലും അമിതവണ്ണം ഉണ്ടാകാം.

ബോഡിമാസ്‌ ഇന്‍ഡക്‌സ്‌ അഥവാ ഉയര-തൂക്ക അനുപാതം, അരവണ്ണം (ഉദരഭാഗത്തെ വണ്ണം) എന്നിവ കൂടുന്നതാണ്‌ പൊണ്ണത്തടിയുടെ ലക്ഷണമായി കാണുന്നത്‌. ഉയരം സെന്റിമീറ്ററിലാക്കിയതിനുശേഷം 100 കുറച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കണം ഒരാളുടെ ശരിയായ തൂക്കം. ഉദരഭാഗത്തെ വണ്ണം കൂടുമ്പോള്‍ പ്രമേഹം, ഹൃദ്രാഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ത്വക്കിലെ കൊഴുപ്പ്‌ അളക്കാനുള്ള സങ്കേതമുപയോഗിച്ചാണ്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ നിര്‍ണയിക്കുന്നത്‌.

ആരോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവുമുണ്ടെങ്കില്‍ ഒരു പരിധിവരെ പൊണ്ണത്തടി നിയന്ത്രിക്കാം. കൊഴുപ്പും അന്നജവും കുറഞ്ഞ ജീവകങ്ങളും ധാതുലവണങ്ങളും സമീകൃതമായി ഉള്ള ഭക്ഷണം, അടിഞ്ഞുകൂടിയ കൊഴുപ്പ്‌ നീക്കുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമായാല്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിക്കും. മധുരപലഹാരങ്ങള്‍, കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയോടുള്ള ആഭിമുഖ്യം ഇല്ലാതാക്കാനുള്ള മനോബലം നേടുക എന്നതാണ്‌ പ്രധാനം. ആരോഗ്യകരമായ ജീവിതചര്യ പാലിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാവുകയും വേണം.

പൊണ്ണത്തടിക്കായി ചികിത്സകളും ലഭ്യമാണ്‌. വിദഗ്‌ധഡോക്‌ടറുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും വേണം ഇതിനുള്ള ഔഷധങ്ങള്‍ കഴിക്കുവാന്‍. ഗ്യാസ്‌ട്രാസ്‌കോപ്പിക്‌ ഗ്യാസ്‌ട്രിക്‌ ബാന്‍ഡിങ്‌, ഗ്യാസ്‌ട്രിക്‌ ബൈപാസ്‌ സര്‍ജറി എന്നീ ശസ്‌ത്രക്രിയകളും ലഭ്യമാണ്‌. ആമാശത്തിന്റെ വലുപ്പം കുറയ്‌ക്കുക എന്നതാണ്‌ അടിസ്ഥാന തത്ത്വം.

പൊണ്ണത്തടിമൂലം മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സന്ധികള്‍ക്ക്‌ ബലക്ഷയം, വേദന എന്നിവ സാധാരണമാണ്‌. ഗാള്‍ ബ്ലാഡര്‍ കല്ലുകള്‍, കരള്‍ രോഗങ്ങള്‍, ഹൃദ്രാഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രാള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ലീപ്‌ അപ്‌നിയ എന്നിവയൊക്കെ പൊണ്ണത്തടിയോടനുബന്ധിച്ചുകാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍