This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപ്പോസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒപ്പോസം == == Opossum == ആസ്റ്റ്രലേഷ്യന്‍ ഭൂഭാഗങ്ങള്‍ക്കു വെളിയിൽ ...)
(Opossum)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Opossum ==
== Opossum ==
 +
[[ചിത്രം:Vol5p617_Opossum.jpg|thumb|കുഞ്ഞുങ്ങളുമായി നീങ്ങുന്ന ഒപ്പോസം]]
 +
ആസ്റ്റ്രലേഷ്യന്‍ ഭൂഭാഗങ്ങള്‍ക്കു വെളിയില്‍ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗം. "സഞ്ചിമൃഗ' (Marsupialia) കുടുംബമായ ഡൈഡെല്‍ഫിഡേയിലാണ്‌ ഇതുള്‍പ്പെടുന്നത്‌. അമേരിക്കയില്‍, ടെക്‌സാസിന്റെ ദക്ഷിണാതിര്‍ത്തി മുതല്‍ ലാ പ്ലേറ്റ താഴ്‌വര വരെയുള്ള സ്ഥലങ്ങളില്‍ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്‌വരയില്‍ ഇവ സുലഭമാണ്‌. ഫ്‌ളോറിഡ മുതല്‍ ഹഡ്‌സണ്‍ നദിവരെയും, പടിഞ്ഞാറ്‌ മിസോറി വരെയുമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇനമാണ്‌ വെര്‍ജിനിയ ഒപ്പോസം (Didelphis virginiana). ഒരു പൂച്ചയോളം വലുപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലര്‍ന്ന വെള്ളരോമത്താല്‍ ആവൃതമായിരിക്കുന്നു. എലിയോട്‌ ആകാരസാദൃശ്യമുള്ള ഇതിന്‌ കൂര്‍ത്ത മോന്തയും നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്‌. നീണ്ട്‌, രോമമില്ലാത്ത വാലില്‍ ശല്‌ക്കങ്ങള്‍ കാണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന്‌ (prehensile) ഈ വാല്‍ സഹായകമാണ്‌. കൈയിലും കാലിലും അഞ്ചു വിരലുകള്‍ വീതമുണ്ട്‌. മനുഷ്യന്റെ കൈയിലെ തള്ളവിരല്‍പോലെ, മറ്റു വിരലുകള്‍ക്ക്‌ അഭിമുഖമായാണ്‌ ഇതിന്റെ കാലിലെ തള്ളവിരല്‍. പെണ്‍-ഒപ്പോസത്തിന്റെ ഉദരത്തില്‍ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം. ജനിച്ചശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്‌ചകള്‍ വരെ ഈ സഞ്ചിക്കുള്ളിലാണ്‌ സൂക്ഷിക്കുന്നത്‌. തനിച്ചു നടക്കാറായ കുഞ്ഞുങ്ങള്‍ സഞ്ചിക്കുള്ളില്‍ നിന്നും പുറത്തുവന്ന്‌ ഓടിനടക്കാനാരംഭിക്കുന്നു. അമ്മയുടെ മുതുകില്‍ക്കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്‌.
-
ആസ്റ്റ്രലേഷ്യന്‍ ഭൂഭാഗങ്ങള്‍ക്കു വെളിയിൽ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗം. "സഞ്ചിമൃഗ' (Marsupialia) കുടുംബമായ ഡൈഡെൽഫിഡേയിലാണ്‌ ഇതുള്‍പ്പെടുന്നത്‌. അമേരിക്കയിൽ, ടെക്‌സാസിന്റെ ദക്ഷിണാതിർത്തി മുതൽ ലാ പ്ലേറ്റ താഴ്‌വര വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്‌വരയിൽ ഇവ സുലഭമാണ്‌. ഫ്‌ളോറിഡ മുതൽ ഹഡ്‌സണ്‍ നദിവരെയും, പടിഞ്ഞാറ്‌ മിസോറി വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ്‌ വെർജിനിയ ഒപ്പോസം (Didelphis virginiana). ഒരു പൂച്ചയോളം വലുപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു. എലിയോട്‌ ആകാരസാദൃശ്യമുള്ള ഇതിന്‌ കൂർത്ത മോന്തയും നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്‌. നീണ്ട്‌, രോമമില്ലാത്ത വാലിൽ ശല്‌ക്കങ്ങള്‍ കാണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന്‌ (prehensile) ഈ വാൽ സഹായകമാണ്‌. കൈയിലും കാലിലും അഞ്ചു വിരലുകള്‍ വീതമുണ്ട്‌. മനുഷ്യന്റെ കൈയിലെ തള്ളവിരൽപോലെ, മറ്റു വിരലുകള്‍ക്ക്‌ അഭിമുഖമായാണ്‌ ഇതിന്റെ കാലിലെ തള്ളവിരൽ. പെണ്‍-ഒപ്പോസത്തിന്റെ ഉദരത്തിൽ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം. ജനിച്ചശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്‌ചകള്‍ വരെ സഞ്ചിക്കുള്ളിലാണ്‌ സൂക്ഷിക്കുന്നത്‌. തനിച്ചു നടക്കാറായ കുഞ്ഞുങ്ങള്‍ സഞ്ചിക്കുള്ളിൽ നിന്നും പുറത്തുവന്ന്‌ ഓടിനടക്കാനാരംഭിക്കുന്നു. അമ്മയുടെ മുതുകിൽക്കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്‌.
+
ശിശിരകാലാഗമത്തോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടുതാഴെയായി ഒരട്ടി കനത്തില്‍ കൊഴുപ്പുണ്ടാകാറുണ്ട്‌. ഈ സമയത്ത്‌ ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു.എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക്‌ "ഒപ്പോസവേട്ട' വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്‌. രാത്രിയില്‍, റാന്തലുകളുപയോഗിച്ച്‌, നായ്‌ക്കളുടെ സഹായത്തോടെയാണ്‌ വേട്ടയാടല്‍. പരിസരത്തില്‍ എവിടെയെങ്കിലും ശത്രുക്കളുള്ളതായി സംശയം തോന്നിയാലുടന്‍ ഒപ്പോസം മരത്തില്‍നിന്നു പിടിവിട്ടു "ചത്തതുപോലെ' നിലത്തുവീഴുന്നു. ഇതിന്റെ ഈ പ്രത്യേകസ്വഭാവവിശേഷത്തില്‍നിന്ന്‌ ഒരു ഇംഗ്ലീഷ്‌ ശൈലി (Playing possum)തന്നെ രൂപമെടുത്തിട്ടുണ്ട്‌. സ്വരക്ഷയ്‌ക്കുവേണ്ടിയുള്ള ഒരു ഉപായമത്ര ഇത്‌. ഇരയെ കൊന്നുതിന്നാന്‍ ഇഷ്‌ടപ്പെടുന്ന പല വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.
-
ശിശിരകാലാഗമത്തോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടുതാഴെയായി ഒരട്ടി കനത്തിൽ കൊഴുപ്പുണ്ടാകാറുണ്ട്‌. ഈ സമയത്ത്‌ ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു.എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക്‌ "ഒപ്പോസവേട്ട' വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്‌. രാത്രിയിൽ, റാന്തലുകളുപയോഗിച്ച്‌, നായ്‌ക്കളുടെ സഹായത്തോടെയാണ്‌ വേട്ടയാടൽ. പരിസരത്തിൽ എവിടെയെങ്കിലും ശത്രുക്കളുള്ളതായി സംശയം തോന്നിയാലുടന്‍ ഒപ്പോസം മരത്തിൽനിന്നു പിടിവിട്ടു "ചത്തതുപോലെ' നിലത്തുവീഴുന്നു. ഇതിന്റെ ഈ പ്രത്യേകസ്വഭാവവിശേഷത്തിൽനിന്ന്‌ ഒരു ഇംഗ്ലീഷ്‌ ശൈലി (Playing possum)തന്നെ രൂപമെടുത്തിട്ടുണ്ട്‌. സ്വരക്ഷയ്‌ക്കുവേണ്ടിയുള്ള ഒരു ഉപായമത്ര ഇത്‌. ഇരയെ കൊന്നുതിന്നാന്‍ ഇഷ്‌ടപ്പെടുന്ന പല വന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാന്‍ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.
+
തന്ത്രശാലിയായ ഒപ്പോസത്തിന്‌ നല്ല ബുദ്ധിയുമുണ്ട്‌. പകല്‍സമയങ്ങളില്‍ വൃക്ഷപ്പൊത്തുകളിലും മറ്റും കഴിച്ചുകൂട്ടുന്ന  ജീവി രാത്രിയാകുന്നതോടെ ആഹാരം തേടിയിറങ്ങുന്നു. ഫലങ്ങള്‍, കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍ എന്നിവയാണ്‌ മുഖ്യഭക്ഷണ സാധനങ്ങള്‍. ചില സ്‌പീഷീസുകളില്‍ ഉദരസഞ്ചി  (marsupium) കാണുകയില്ല. ഇവ കുഞ്ഞുങ്ങളെ മുതുകില്‍ കയറ്റി നടക്കുന്നു. കുഞ്ഞുങ്ങള്‍ താഴെ വീണുപോകാതെ വാല്‍കൊണ്ട്‌ ചുറ്റിപ്പിടിച്ചിരിക്കും. മ്യൂറിന്‍ ഒപ്പോസം (Marmosa murina) ഇനത്തില്‍പ്പെടുന്നു. ഉയരംകൂടിയ പര്‍വതപ്രദേശങ്ങളില്‍ കഴിയുന്നയിനമാണ്‌ ഡൈഡെല്‍ഫിനസ്‌ പരാഗ്വെയെന്‍സിസ്‌. ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ കാണപ്പെടുന്നയിനം ഡൈ. മാഴ്‌സൂപിയേലിസ്‌ എന്നറിയപ്പെടുന്നു.
-
തന്ത്രശാലിയായ ഒപ്പോസത്തിന്‌ നല്ല ബുദ്ധിയുമുണ്ട്‌. പകൽസമയങ്ങളിൽ വൃക്ഷപ്പൊത്തുകളിലും മറ്റും കഴിച്ചുകൂട്ടുന്ന  ഈ ജീവി രാത്രിയാകുന്നതോടെ ആഹാരം തേടിയിറങ്ങുന്നു. ഫലങ്ങള്‍, കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍ എന്നിവയാണ്‌ മുഖ്യഭക്ഷണ സാധനങ്ങള്‍. ചില സ്‌പീഷീസുകളിൽ ഉദരസഞ്ചി  (marsupium) കാണുകയില്ല. ഇവ കുഞ്ഞുങ്ങളെ മുതുകിൽ കയറ്റി നടക്കുന്നു. കുഞ്ഞുങ്ങള്‍ താഴെ വീണുപോകാതെ വാൽകൊണ്ട്‌ ചുറ്റിപ്പിടിച്ചിരിക്കും. മ്യൂറിന്‍ ഒപ്പോസം (Marmosa murina) ഈ ഇനത്തിൽപ്പെടുന്നു. ഉയരംകൂടിയ പർവതപ്രദേശങ്ങളിൽ കഴിയുന്നയിനമാണ്‌ ഡൈഡെൽഫിനസ്‌ പരാഗ്വെയെന്‍സിസ്‌. ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നയിനം ഡൈ. മാഴ്‌സൂപിയേലിസ്‌ എന്നറിയപ്പെടുന്നു.
+
അപ്പര്‍ ക്രിട്ടേഷ്യസ്‌ മുതല്‌ക്കേ ഡൈഡെല്‍ഫോയ്‌ഡീയ ഉപരികുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. ഇയോഡെല്‍ഫിസ്‌, ഡൈഡെല്‍ഫിസ്‌ എന്നിവ ഉദാഹരണങ്ങള്‍. ഇയോസീന്‍ മുതല്‍ മയോസീന്‍ വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും നിന്ന്‌ പെരാത്തീറിയം (Peratherium) എന്നറിയപ്പെടുന്ന ഒപ്പോസപൂര്‍വികന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. ഇന്നു ജീവിച്ചിരിക്കുന്ന ചെറിയ ഡൈഡെല്‍ഫിഡുകളില്‍ നിന്ന്‌ ഇവ വളരെയൊന്നും വ്യത്യസ്‌തമായിരുന്നില്ല എന്നാണ്‌ ഫോസിലുകളില്‍ നിന്നും മനസ്സിലാകുന്നത്‌. നോ. മാഴ്‌സൂപിയേലിയ
-
 
+
-
അപ്പർ ക്രിട്ടേഷ്യസ്‌ മുതല്‌ക്കേ ഡൈഡെൽഫോയ്‌ഡീയ ഉപരികുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. ഇയോഡെൽഫിസ്‌, ഡൈഡെൽഫിസ്‌ എന്നിവ ഉദാഹരണങ്ങള്‍. ഇയോസീന്‍ മുതൽ മയോസീന്‍ വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലും അമേരിക്കയിലും നിന്ന്‌ പെരാത്തീറിയം (Peratherium) എന്നറിയപ്പെടുന്ന ഒപ്പോസപൂർവികന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. ഇന്നു ജീവിച്ചിരിക്കുന്ന ചെറിയ ഡൈഡെൽഫിഡുകളിൽ നിന്ന്‌ ഇവ വളരെയൊന്നും വ്യത്യസ്‌തമായിരുന്നില്ല എന്നാണ്‌ ഫോസിലുകളിൽ നിന്നും മനസ്സിലാകുന്നത്‌. നോ. മാഴ്‌സൂപിയേലിയ
+

Current revision as of 08:52, 8 ഓഗസ്റ്റ്‌ 2014

ഒപ്പോസം

Opossum

കുഞ്ഞുങ്ങളുമായി നീങ്ങുന്ന ഒപ്പോസം

ആസ്റ്റ്രലേഷ്യന്‍ ഭൂഭാഗങ്ങള്‍ക്കു വെളിയില്‍ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗം. "സഞ്ചിമൃഗ' (Marsupialia) കുടുംബമായ ഡൈഡെല്‍ഫിഡേയിലാണ്‌ ഇതുള്‍പ്പെടുന്നത്‌. അമേരിക്കയില്‍, ടെക്‌സാസിന്റെ ദക്ഷിണാതിര്‍ത്തി മുതല്‍ ലാ പ്ലേറ്റ താഴ്‌വര വരെയുള്ള സ്ഥലങ്ങളില്‍ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്‌വരയില്‍ ഇവ സുലഭമാണ്‌. ഫ്‌ളോറിഡ മുതല്‍ ഹഡ്‌സണ്‍ നദിവരെയും, പടിഞ്ഞാറ്‌ മിസോറി വരെയുമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇനമാണ്‌ വെര്‍ജിനിയ ഒപ്പോസം (Didelphis virginiana). ഒരു പൂച്ചയോളം വലുപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലര്‍ന്ന വെള്ളരോമത്താല്‍ ആവൃതമായിരിക്കുന്നു. എലിയോട്‌ ആകാരസാദൃശ്യമുള്ള ഇതിന്‌ കൂര്‍ത്ത മോന്തയും നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്‌. നീണ്ട്‌, രോമമില്ലാത്ത വാലില്‍ ശല്‌ക്കങ്ങള്‍ കാണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന്‌ (prehensile) ഈ വാല്‍ സഹായകമാണ്‌. കൈയിലും കാലിലും അഞ്ചു വിരലുകള്‍ വീതമുണ്ട്‌. മനുഷ്യന്റെ കൈയിലെ തള്ളവിരല്‍പോലെ, മറ്റു വിരലുകള്‍ക്ക്‌ അഭിമുഖമായാണ്‌ ഇതിന്റെ കാലിലെ തള്ളവിരല്‍. പെണ്‍-ഒപ്പോസത്തിന്റെ ഉദരത്തില്‍ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം. ജനിച്ചശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്‌ചകള്‍ വരെ ഈ സഞ്ചിക്കുള്ളിലാണ്‌ സൂക്ഷിക്കുന്നത്‌. തനിച്ചു നടക്കാറായ കുഞ്ഞുങ്ങള്‍ സഞ്ചിക്കുള്ളില്‍ നിന്നും പുറത്തുവന്ന്‌ ഓടിനടക്കാനാരംഭിക്കുന്നു. അമ്മയുടെ മുതുകില്‍ക്കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്‌.

ശിശിരകാലാഗമത്തോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടുതാഴെയായി ഒരട്ടി കനത്തില്‍ കൊഴുപ്പുണ്ടാകാറുണ്ട്‌. ഈ സമയത്ത്‌ ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു.എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക്‌ "ഒപ്പോസവേട്ട' വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്‌. രാത്രിയില്‍, റാന്തലുകളുപയോഗിച്ച്‌, നായ്‌ക്കളുടെ സഹായത്തോടെയാണ്‌ വേട്ടയാടല്‍. പരിസരത്തില്‍ എവിടെയെങ്കിലും ശത്രുക്കളുള്ളതായി സംശയം തോന്നിയാലുടന്‍ ഒപ്പോസം മരത്തില്‍നിന്നു പിടിവിട്ടു "ചത്തതുപോലെ' നിലത്തുവീഴുന്നു. ഇതിന്റെ ഈ പ്രത്യേകസ്വഭാവവിശേഷത്തില്‍നിന്ന്‌ ഒരു ഇംഗ്ലീഷ്‌ ശൈലി (Playing possum)തന്നെ രൂപമെടുത്തിട്ടുണ്ട്‌. സ്വരക്ഷയ്‌ക്കുവേണ്ടിയുള്ള ഒരു ഉപായമത്ര ഇത്‌. ഇരയെ കൊന്നുതിന്നാന്‍ ഇഷ്‌ടപ്പെടുന്ന പല വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.

തന്ത്രശാലിയായ ഒപ്പോസത്തിന്‌ നല്ല ബുദ്ധിയുമുണ്ട്‌. പകല്‍സമയങ്ങളില്‍ വൃക്ഷപ്പൊത്തുകളിലും മറ്റും കഴിച്ചുകൂട്ടുന്ന ഈ ജീവി രാത്രിയാകുന്നതോടെ ആഹാരം തേടിയിറങ്ങുന്നു. ഫലങ്ങള്‍, കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍ എന്നിവയാണ്‌ മുഖ്യഭക്ഷണ സാധനങ്ങള്‍. ചില സ്‌പീഷീസുകളില്‍ ഉദരസഞ്ചി (marsupium) കാണുകയില്ല. ഇവ കുഞ്ഞുങ്ങളെ മുതുകില്‍ കയറ്റി നടക്കുന്നു. കുഞ്ഞുങ്ങള്‍ താഴെ വീണുപോകാതെ വാല്‍കൊണ്ട്‌ ചുറ്റിപ്പിടിച്ചിരിക്കും. മ്യൂറിന്‍ ഒപ്പോസം (Marmosa murina) ഈ ഇനത്തില്‍പ്പെടുന്നു. ഉയരംകൂടിയ പര്‍വതപ്രദേശങ്ങളില്‍ കഴിയുന്നയിനമാണ്‌ ഡൈഡെല്‍ഫിനസ്‌ പരാഗ്വെയെന്‍സിസ്‌. ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ കാണപ്പെടുന്നയിനം ഡൈ. മാഴ്‌സൂപിയേലിസ്‌ എന്നറിയപ്പെടുന്നു.

അപ്പര്‍ ക്രിട്ടേഷ്യസ്‌ മുതല്‌ക്കേ ഡൈഡെല്‍ഫോയ്‌ഡീയ ഉപരികുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. ഇയോഡെല്‍ഫിസ്‌, ഡൈഡെല്‍ഫിസ്‌ എന്നിവ ഉദാഹരണങ്ങള്‍. ഇയോസീന്‍ മുതല്‍ മയോസീന്‍ വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും നിന്ന്‌ പെരാത്തീറിയം (Peratherium) എന്നറിയപ്പെടുന്ന ഒപ്പോസപൂര്‍വികന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. ഇന്നു ജീവിച്ചിരിക്കുന്ന ചെറിയ ഡൈഡെല്‍ഫിഡുകളില്‍ നിന്ന്‌ ഇവ വളരെയൊന്നും വ്യത്യസ്‌തമായിരുന്നില്ല എന്നാണ്‌ ഫോസിലുകളില്‍ നിന്നും മനസ്സിലാകുന്നത്‌. നോ. മാഴ്‌സൂപിയേലിയ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍