This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒട്ടാവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ottawa) |
Mksol (സംവാദം | സംഭാവനകള്‍) (→Ottawa) |
||
വരി 5: | വരി 5: | ||
== Ottawa == | == Ottawa == | ||
[[ചിത്രം:Vol5p617_ottawa.jpg|thumb|ഒട്ടാവ നഗരം]] | [[ചിത്രം:Vol5p617_ottawa.jpg|thumb|ഒട്ടാവ നഗരം]] | ||
- | 1. കാനഡയുടെ തലസ്ഥാനനഗരം. 45o25' വടക്ക് 75o 42' പടിഞ്ഞാറ് ഒട്ടാവാനദിയുടെ | + | 1. കാനഡയുടെ തലസ്ഥാനനഗരം. 45o25' വടക്ക് 75o 42' പടിഞ്ഞാറ് ഒട്ടാവാനദിയുടെ തെക്കേക്കരയില്‍ ഒണ്ടാറിയോ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 860,928 (2006). |
- | ഒട്ടാവ, ഗേറ്റിന്യൂ, റിദിയൂ എന്നീ മൂന്നു നദികളുടെ സംഗമത്തിനുസമീപത്തായി അനേകം ചെറുകുന്നുകള്‍ ഉള്‍ക്കൊള്ളുന്ന നിമ്‌നോന്നത പ്രദേശത്താണ് ഒട്ടാവാനഗരം നിലകൊള്ളുന്നത്. വടക്കുഭാഗത്തുള്ള ലോറെന്‍ഷ്യന്‍ മേടുകള്‍ കുറ്റിക്കാടുകളും വൃക്ഷങ്ങളുംകൊണ്ട് പച്ച പുതപ്പിച്ചതുപോലെ കാണപ്പെടുന്നു. ഈ കുന്നുകള്‍ക്കിടയിലൂടെയാണ് ഗേറ്റിന്യൂ നദി ഒഴുകി എത്തുന്നത്. മേല്‌പറഞ്ഞ മൂന്നു നദികളിലുമായി നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. തന്മൂലം ഒട്ടാവാനഗരത്തിന് പ്രകൃതിമനോഹരമായ ഒരു പശ്ചാത്തലം സിദ്ധിച്ചിരിക്കുന്നു. ഈ നഗരത്തിന്റെ പശ്ചിമപ്രദേശം ഫലഭൂയിഷ്‌ഠമായ ഒരു | + | ഒട്ടാവ, ഗേറ്റിന്യൂ, റിദിയൂ എന്നീ മൂന്നു നദികളുടെ സംഗമത്തിനുസമീപത്തായി അനേകം ചെറുകുന്നുകള്‍ ഉള്‍ക്കൊള്ളുന്ന നിമ്‌നോന്നത പ്രദേശത്താണ് ഒട്ടാവാനഗരം നിലകൊള്ളുന്നത്. വടക്കുഭാഗത്തുള്ള ലോറെന്‍ഷ്യന്‍ മേടുകള്‍ കുറ്റിക്കാടുകളും വൃക്ഷങ്ങളുംകൊണ്ട് പച്ച പുതപ്പിച്ചതുപോലെ കാണപ്പെടുന്നു. ഈ കുന്നുകള്‍ക്കിടയിലൂടെയാണ് ഗേറ്റിന്യൂ നദി ഒഴുകി എത്തുന്നത്. മേല്‌പറഞ്ഞ മൂന്നു നദികളിലുമായി നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. തന്മൂലം ഒട്ടാവാനഗരത്തിന് പ്രകൃതിമനോഹരമായ ഒരു പശ്ചാത്തലം സിദ്ധിച്ചിരിക്കുന്നു. ഈ നഗരത്തിന്റെ പശ്ചിമപ്രദേശം ഫലഭൂയിഷ്‌ഠമായ ഒരു കാര്‍ഷികമേഖലയാണ്. ചുറ്റുമുള്ള വനങ്ങളില്‍ സമ്പദ്‌പ്രധാനങ്ങളായ നിരവധിയിനം വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. വൈയവസായികമായി ഒട്ടാവ അഭിവൃദ്ധിപ്പെട്ടിട്ടില്ല. രാഷ്‌ട്രതലസ്ഥാനമെന്ന നിലയിലുള്ള അന്തസ്സുപാലിക്കുന്നതിനായി വ്യവസായവത്‌കരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിരിക്കിലും ജലവൈദ്യുതിയും അസംസ്‌കൃതവസ്‌തുക്കളും സുലഭമായതിനാല്‍ നഗരപ്രാന്തങ്ങളില്‍ കടലാസ്, വുഡ്‌പള്‍പ്പ്, തടി ഉരുപ്പടികള്‍, സിമന്റ്, റെഫ്രിജറേറ്റര്‍, സ്റ്റോവ്, അലക്കുയന്ത്രം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം വന്‍തോതില്‍ നടന്നുവരുന്നു. നഗരാധിവാസം ഒട്ടാവാ നദി കടന്ന് വടക്ക് ക്വിബെക് പ്രവിശ്യയിലേക്കുകൂടി വ്യാപിച്ചിരിക്കുന്നു. |
- | 1867-ലാണ് ഒട്ടാവയ്‌ക്ക് തലസ്ഥാന പദവി ലഭിച്ചത്. 1899-നുശേഷം ആധുനിക രീതിയിലുള്ള നഗരാസൂത്രണം | + | 1867-ലാണ് ഒട്ടാവയ്‌ക്ക് തലസ്ഥാന പദവി ലഭിച്ചത്. 1899-നുശേഷം ആധുനിക രീതിയിലുള്ള നഗരാസൂത്രണം പ്രാവര്‍ത്തികമായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഒട്ടാവാനദിയുടെ ഇരുകരകളിലുമായി 2,080 ച.കി.മീ. വിസ്‌തീര്‍ണതയിലുള്ള ഒരു പ്രദേശത്തേക്ക് ഒട്ടാവയുടെ അധികാരാതിര്‍ത്തി വ്യാപിപ്പിച്ചു. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും പ്രവൃത്തികേന്ദ്രങ്ങള്‍ വികേന്ദ്രീകരിച്ചും നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിച്ചിട്ടുണ്ട്. |
- | [[ചിത്രം:Vol5p617_octavian parliament.jpg|thumb|ഗോഥിക് ശൈലിയിലുള്ള | + | [[ചിത്രം:Vol5p617_octavian parliament.jpg|thumb|ഗോഥിക് ശൈലിയിലുള്ള പാര്‍ലമെന്റ് മന്ദിരം]] |
- | + | പാര്‍ലമെന്റ് ഹില്ലിലെ ഗോഥിക് ശൈലിയിലുള്ള ഹര്‍മ്യങ്ങളാണ് ഒട്ടാവയിലെ പ്രധാന വാസ്‌തുശില്‌പങ്ങള്‍. ആധുനികരീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കൂറ്റന്‍ മന്ദിരങ്ങള്‍ നഗരത്തിലെമ്പാടും കാണാം. ദേശീയതലത്തിലുള്ള വിവിധ സ്ഥലങ്ങളും ഗവണ്‍മെന്റ് ആഫീസുകളും ഇവയിലുള്‍പ്പെടുന്നു. 1980-കളില്‍ ഒട്ടാവയില്‍ വന്‍തോതിലുള്ള വികസനത്തിന് തുടക്കംകുറിച്ചു. ഇതിന്റെ ഫലമായി 1990-കള്‍ക്കുശേഷം അനേകം ഹൈടെക് വ്യവസായങ്ങള്‍ നിലവില്‍വന്നു. 2001-ല്‍ നിലവിലിരുന്ന 12 മുനിസിപ്പാലിറ്റികളെ സംയോജിപ്പിച്ചുകൊണ്ടാണ് ആധുനിക ഒട്ടാവാനഗരം രൂപീകൃതമായി. | |
- | 202 കി.മീ. | + | 202 കി.മീ. ദൈര്‍ഘ്യമുള്ള റിഡോ കനാലിനെ 2007-ല്‍ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു. അടിക്കടി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് ഒട്ടാവ. 2000-ത്തിലും 2006-ലും 2010-ലും ഇവിടെ അഞ്ചിനുമുകളില്‍ മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായി. ഒട്ടാവയില്‍ വര്‍ഷംപ്രതി 235 സെ.മീ. മഞ്ഞുവീഴ്‌ചയുണ്ട്. |
- | വിദ്യാഭ്യാസം. കാനഡയിലെ മികച്ച വിദ്യാഭ്യാസനഗരങ്ങളിലൊന്നാണ് ഒട്ടാവ. | + | വിദ്യാഭ്യാസം. കാനഡയിലെ മികച്ച വിദ്യാഭ്യാസനഗരങ്ങളിലൊന്നാണ് ഒട്ടാവ. ജനങ്ങളില്‍ പകുതിയിലേറെയും ബിരുദധാരികളാണ്. ഏറ്റവുമധികം എന്‍ജിനീയര്‍മാരും, ശാസ്‌ത്രജ്ഞരും, ഗേവഷകരുമുള്ള നഗരമാണിത്. കാള്‍ട്ടണ്‍ സര്‍വകലാശാല, ഒട്ടാവാ സര്‍വകലാശാല തുടങ്ങി പല പ്രമുഖ സര്‍വകലാശാലകളും ഇവിടെ സ്ഥിതിചെയ്യുന്നു. |
- | ഒട്ടാവയിലെ ദേശീയ | + | ഒട്ടാവയിലെ ദേശീയ മ്യൂസിയങ്ങളില്‍ ഏറ്റവും പ്രമുഖമായത് നാഷണല്‍ ഗാലറി ഒഫ് കാനഡയാണ്. കനേഡിയന്‍ മ്യൂസിയം, കനേഡിയന്‍ മ്യൂസിയം ഒഫ് സിവിലിസേഷന്‍, കാനഡ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പോര്‍ട്രയ്‌റ്റ് ഗാലറി ഒഫ് കാനഡ എന്നിവയും ശ്രദ്ധേയമാണ്. 1913-ല്‍ ആരംഭിച്ച ഒട്ടാവാ ലിറ്റില്‍ തിയെറ്റര്‍ നാടകരംഗത്തെ മികച്ച സ്ഥാപനമാണ്. |
- | 2. യു. | + | 2. യു.എസ്സില്‍ ഇല്ലിനോയ് സ്റ്റേറ്റിലെ ഒരു നഗരം. ഷിക്കാഗോയ്‌ക്ക് 136 കി.മീ. തെക്ക് പടിഞ്ഞാറായി ഫോക്‌സ് നദീമുഖത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. (41o 20' വടക്ക് 88o 55' പടിഞ്ഞാറ്) ഈ നഗരത്തിന്റെയും പശ്ചിമപ്രദേശം ഒരു കാര്‍ഷികമേഖലയാണ്. ഷിക്കാഗോയിലേക്ക് ധാന്യം കയറ്റി അയയ്‌ക്കലാണ് ഇവിടത്തെ മുഖ്യതൊഴില്‍. കണ്ണാടി, സിലിക്കാമണല്‍ എന്നിവയുടെ നിര്‍മാണകേന്ദ്രവുമാണിത്. |
- | 3. | + | 3. കാനഡയില്‍ സെന്റ് ലോറന്‍സിന്റെ മുഖ്യപോഷകനദി. ഒണ്ടാറിയോ, ക്വിബെക് എന്നീ പ്രവിശ്യകള്‍ക്കിടയിലെ അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. നീളം 1,114 കി.മീ. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും വുഡ്‌പള്‍പ്പ്, കടലാസ്, തടി ഉരുപ്പടികള്‍ തുടങ്ങിയവയുടെ നിര്‍മാണകേന്ദ്രങ്ങളായ നിരവധി നഗരങ്ങളും ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഏറിയദൂരവും ഗതാഗതക്ഷമമായതുമൂലം ഒട്ടാവാ നദി വലുതായ വ്യാപാരപ്രാധാന്യം നേടിയിരുന്നു. റെയില്‍വേയുടെയും റോഡുകളുടെയും വികാസം ഈ നദീമാര്‍ഗത്തിന്റെ പ്രാധാന്യത്തിനു മങ്ങലേല്‌പിച്ചിട്ടുണ്ട്. |
07:34, 8 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒട്ടാവ
Ottawa
1. കാനഡയുടെ തലസ്ഥാനനഗരം. 45o25' വടക്ക് 75o 42' പടിഞ്ഞാറ് ഒട്ടാവാനദിയുടെ തെക്കേക്കരയില്‍ ഒണ്ടാറിയോ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 860,928 (2006). ഒട്ടാവ, ഗേറ്റിന്യൂ, റിദിയൂ എന്നീ മൂന്നു നദികളുടെ സംഗമത്തിനുസമീപത്തായി അനേകം ചെറുകുന്നുകള്‍ ഉള്‍ക്കൊള്ളുന്ന നിമ്‌നോന്നത പ്രദേശത്താണ് ഒട്ടാവാനഗരം നിലകൊള്ളുന്നത്. വടക്കുഭാഗത്തുള്ള ലോറെന്‍ഷ്യന്‍ മേടുകള്‍ കുറ്റിക്കാടുകളും വൃക്ഷങ്ങളുംകൊണ്ട് പച്ച പുതപ്പിച്ചതുപോലെ കാണപ്പെടുന്നു. ഈ കുന്നുകള്‍ക്കിടയിലൂടെയാണ് ഗേറ്റിന്യൂ നദി ഒഴുകി എത്തുന്നത്. മേല്‌പറഞ്ഞ മൂന്നു നദികളിലുമായി നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. തന്മൂലം ഒട്ടാവാനഗരത്തിന് പ്രകൃതിമനോഹരമായ ഒരു പശ്ചാത്തലം സിദ്ധിച്ചിരിക്കുന്നു. ഈ നഗരത്തിന്റെ പശ്ചിമപ്രദേശം ഫലഭൂയിഷ്‌ഠമായ ഒരു കാര്‍ഷികമേഖലയാണ്. ചുറ്റുമുള്ള വനങ്ങളില്‍ സമ്പദ്‌പ്രധാനങ്ങളായ നിരവധിയിനം വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. വൈയവസായികമായി ഒട്ടാവ അഭിവൃദ്ധിപ്പെട്ടിട്ടില്ല. രാഷ്‌ട്രതലസ്ഥാനമെന്ന നിലയിലുള്ള അന്തസ്സുപാലിക്കുന്നതിനായി വ്യവസായവത്‌കരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിരിക്കിലും ജലവൈദ്യുതിയും അസംസ്‌കൃതവസ്‌തുക്കളും സുലഭമായതിനാല്‍ നഗരപ്രാന്തങ്ങളില്‍ കടലാസ്, വുഡ്‌പള്‍പ്പ്, തടി ഉരുപ്പടികള്‍, സിമന്റ്, റെഫ്രിജറേറ്റര്‍, സ്റ്റോവ്, അലക്കുയന്ത്രം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം വന്‍തോതില്‍ നടന്നുവരുന്നു. നഗരാധിവാസം ഒട്ടാവാ നദി കടന്ന് വടക്ക് ക്വിബെക് പ്രവിശ്യയിലേക്കുകൂടി വ്യാപിച്ചിരിക്കുന്നു. 1867-ലാണ് ഒട്ടാവയ്‌ക്ക് തലസ്ഥാന പദവി ലഭിച്ചത്. 1899-നുശേഷം ആധുനിക രീതിയിലുള്ള നഗരാസൂത്രണം പ്രാവര്‍ത്തികമായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഒട്ടാവാനദിയുടെ ഇരുകരകളിലുമായി 2,080 ച.കി.മീ. വിസ്‌തീര്‍ണതയിലുള്ള ഒരു പ്രദേശത്തേക്ക് ഒട്ടാവയുടെ അധികാരാതിര്‍ത്തി വ്യാപിപ്പിച്ചു. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും പ്രവൃത്തികേന്ദ്രങ്ങള്‍ വികേന്ദ്രീകരിച്ചും നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് ഹില്ലിലെ ഗോഥിക് ശൈലിയിലുള്ള ഹര്‍മ്യങ്ങളാണ് ഒട്ടാവയിലെ പ്രധാന വാസ്‌തുശില്‌പങ്ങള്‍. ആധുനികരീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കൂറ്റന്‍ മന്ദിരങ്ങള്‍ നഗരത്തിലെമ്പാടും കാണാം. ദേശീയതലത്തിലുള്ള വിവിധ സ്ഥലങ്ങളും ഗവണ്‍മെന്റ് ആഫീസുകളും ഇവയിലുള്‍പ്പെടുന്നു. 1980-കളില്‍ ഒട്ടാവയില്‍ വന്‍തോതിലുള്ള വികസനത്തിന് തുടക്കംകുറിച്ചു. ഇതിന്റെ ഫലമായി 1990-കള്‍ക്കുശേഷം അനേകം ഹൈടെക് വ്യവസായങ്ങള്‍ നിലവില്‍വന്നു. 2001-ല്‍ നിലവിലിരുന്ന 12 മുനിസിപ്പാലിറ്റികളെ സംയോജിപ്പിച്ചുകൊണ്ടാണ് ആധുനിക ഒട്ടാവാനഗരം രൂപീകൃതമായി.
202 കി.മീ. ദൈര്‍ഘ്യമുള്ള റിഡോ കനാലിനെ 2007-ല്‍ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു. അടിക്കടി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് ഒട്ടാവ. 2000-ത്തിലും 2006-ലും 2010-ലും ഇവിടെ അഞ്ചിനുമുകളില്‍ മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായി. ഒട്ടാവയില്‍ വര്‍ഷംപ്രതി 235 സെ.മീ. മഞ്ഞുവീഴ്‌ചയുണ്ട്.
വിദ്യാഭ്യാസം. കാനഡയിലെ മികച്ച വിദ്യാഭ്യാസനഗരങ്ങളിലൊന്നാണ് ഒട്ടാവ. ജനങ്ങളില്‍ പകുതിയിലേറെയും ബിരുദധാരികളാണ്. ഏറ്റവുമധികം എന്‍ജിനീയര്‍മാരും, ശാസ്‌ത്രജ്ഞരും, ഗേവഷകരുമുള്ള നഗരമാണിത്. കാള്‍ട്ടണ്‍ സര്‍വകലാശാല, ഒട്ടാവാ സര്‍വകലാശാല തുടങ്ങി പല പ്രമുഖ സര്‍വകലാശാലകളും ഇവിടെ സ്ഥിതിചെയ്യുന്നു.
ഒട്ടാവയിലെ ദേശീയ മ്യൂസിയങ്ങളില്‍ ഏറ്റവും പ്രമുഖമായത് നാഷണല്‍ ഗാലറി ഒഫ് കാനഡയാണ്. കനേഡിയന്‍ മ്യൂസിയം, കനേഡിയന്‍ മ്യൂസിയം ഒഫ് സിവിലിസേഷന്‍, കാനഡ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പോര്‍ട്രയ്‌റ്റ് ഗാലറി ഒഫ് കാനഡ എന്നിവയും ശ്രദ്ധേയമാണ്. 1913-ല്‍ ആരംഭിച്ച ഒട്ടാവാ ലിറ്റില്‍ തിയെറ്റര്‍ നാടകരംഗത്തെ മികച്ച സ്ഥാപനമാണ്.
2. യു.എസ്സില്‍ ഇല്ലിനോയ് സ്റ്റേറ്റിലെ ഒരു നഗരം. ഷിക്കാഗോയ്‌ക്ക് 136 കി.മീ. തെക്ക് പടിഞ്ഞാറായി ഫോക്‌സ് നദീമുഖത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. (41o 20' വടക്ക് 88o 55' പടിഞ്ഞാറ്) ഈ നഗരത്തിന്റെയും പശ്ചിമപ്രദേശം ഒരു കാര്‍ഷികമേഖലയാണ്. ഷിക്കാഗോയിലേക്ക് ധാന്യം കയറ്റി അയയ്‌ക്കലാണ് ഇവിടത്തെ മുഖ്യതൊഴില്‍. കണ്ണാടി, സിലിക്കാമണല്‍ എന്നിവയുടെ നിര്‍മാണകേന്ദ്രവുമാണിത്.
3. കാനഡയില്‍ സെന്റ് ലോറന്‍സിന്റെ മുഖ്യപോഷകനദി. ഒണ്ടാറിയോ, ക്വിബെക് എന്നീ പ്രവിശ്യകള്‍ക്കിടയിലെ അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. നീളം 1,114 കി.മീ. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും വുഡ്‌പള്‍പ്പ്, കടലാസ്, തടി ഉരുപ്പടികള്‍ തുടങ്ങിയവയുടെ നിര്‍മാണകേന്ദ്രങ്ങളായ നിരവധി നഗരങ്ങളും ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഏറിയദൂരവും ഗതാഗതക്ഷമമായതുമൂലം ഒട്ടാവാ നദി വലുതായ വ്യാപാരപ്രാധാന്യം നേടിയിരുന്നു. റെയില്‍വേയുടെയും റോഡുകളുടെയും വികാസം ഈ നദീമാര്‍ഗത്തിന്റെ പ്രാധാന്യത്തിനു മങ്ങലേല്‌പിച്ചിട്ടുണ്ട്.