This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണദാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കൃഷ്‌ണദാസ്‌)
(കൃഷ്‌ണദാസ്‌)
 
വരി 3: വരി 3:
16, 18 ശതകങ്ങളില്‍  ജീവിച്ചിരുന്ന വ്യത്യസ്‌തകവികളുടെയും പണ്ഡിതന്മാരുടെയും പേര്‌.

 +
1. 16-ാം ശതകത്തില്‍  ജീവിച്ചിരുന്ന ഒരു ബംഗാളികവി. "കവി രാജന്‍' എന്ന ബിരുദംകൊണ്ട്‌ പ്രസിദ്ധനായ ഇദ്ദേഹം ബംഗാളിസാഹിത്യത്തില്‍  സമുന്നതമായ സ്ഥാനത്തിനര്‍ഹനാണ്‌. ഹിന്ദിസാഹിത്യത്തില്‍  തുളസീദാസന്റെ രാമചരിതമാനസത്തിനുള്ള മഹത്ത്വം ബംഗാളിസാഹിത്യത്തില്‍  ഇദ്ദേഹത്തിന്റെ ചൈതന്യചരിതാമൃതത്തിനു കല്‌പിച്ചിട്ടുണ്ട്‌. ബംഗാളി-വൈഷ്‌ണവന്മാര്‍ ചൈതന്യമഹാപ്രഭുവിനെ അവതാരപുരുഷനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും ലീലകളും ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും വിവരണങ്ങളും ഗൗഡീയ വൈഷ്‌ണവരുടെ ദാര്‍ശനികതത്ത്വവും ആണ്‌ ചൈതന്യചരിതാമൃതത്തിലെ പ്രതിപാദ്യം.

കൃഷ്‌ണദാസിന്റെ ജനനം 1496-ലും മരണം 1598-ലും ആണെന്നു പറയപ്പെടുന്നു. വര്‍ധമാനജില്ലയിലെ ഝാമട്‌പുരമെന്ന ഗ്രാമത്തില്‍  താമസിച്ചിരുന്ന ഭഗീരഥന്‍ ആയിരുന്നു അച്ഛന്‍. കൃഷ്‌ണദാസിന്റെ ആറാമത്തെ വയസ്സില്‍  അച്ഛന്‍ മരിച്ചു. വൈഷ്‌ണവമതം സ്വീകരിച്ച ഇദ്ദേഹം അവിവാഹിതനായിത്തന്നെ കഴിഞ്ഞുകൂടി. വൃന്ദാവനത്തില്‍  താമസമാക്കിയ ഇദ്ദേഹം 80-85 വയസ്സുള്ളപ്പോഴാണ്‌ ചൈതന്യചരിതാമൃതം എഴുതിയത്‌. ഗോവിന്ദലീലാമൃതം എന്ന കൃതിയും കൃഷ്‌ണദാസിന്റേതാണെന്നു പറയപ്പെടുന്നു.

വരി 10: വരി 12:
2. കൃഷ്‌ണദാസ്‌ അധികാരി (16-ാം ശ.). പുഷ്‌ടിമാര്‍ഗത്തിലെ പ്രസിദ്ധരായ അഷ്‌ടച്ഛാപ്‌ കവികളില്‍  ഒരാള്‍. ഇദ്ദേഹം 1495-നോടടുത്ത്‌ ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍  ജനിച്ചു. 1509-ല്‍  പുഷ്‌ടി മാര്‍ഗസമ്പ്രദായം സ്വീകരിച്ചതായും 1575-നും 1581-നുമിടയ്‌ക്ക്‌ നിര്യാതനായതായും കണക്കാക്കപ്പെടുന്നു.

-
കുട്ടിക്കാലത്ത്‌ വലിയ സദാചാരനിഷ്‌ഠയുള്ളവനായിരുന്ന കൃഷ്‌ണദാസ്‌ സ്വന്തം പിതാവിന്റെ ഒരു മോഷണം കണ്ടുപിടിക്കുകയും അതു പരസ്യമാക്കി പിതാവിനെ ഗ്രാമത്തലവന്‍ എന്ന സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യിക്കുകയും ചെയ്‌തു. കുപിതനായ പിതാവ്‌ ഇദ്ദേഹത്തെ ഗൃഹത്തില്‍ നിന്ന്‌ പുറത്താക്കി. നിഷ്‌കാസിതനായ കൃഷ്‌ണദാസ്‌ വ്രജത്തില്‍  വന്നുചേര്‍ന്നു. അവിടെ ശ്രീനാഥക്ഷേത്രത്തില്‍ വച്ച്‌ വല്ലഭാചാര്യസ്വാമിയെ കണ്ടുമുട്ടുകയും പുഷ്‌ടിമാര്‍ഗം സ്വീകരിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീനാഥക്ഷേത്രത്തിലെ "അധികാരി'യായിത്തീര്‍ന്ന ഇദ്ദേഹം പുഷ്‌ടിമാര്‍ഗത്തെ പ്രചരിപ്പിക്കാനും പുഷ്‌ടിപ്പെടുത്താനുംവേണ്ടി വളരെ പ്രയത്‌നിച്ചു. പുഷ്‌ടിമാര്‍ഗതത്ത്വങ്ങളില്‍  ഇദ്ദേഹം അവഗാഹം നേടിയിരുന്നു. പില്‌ക്കാലത്ത്‌ സ്വന്തം ഗുരുവിനോടുപോലും അപമര്യാദയായി പെരുമാറത്തക്കവിധം ഇദ്ദേഹം അഹങ്കാരിയായി തീര്‍ന്നു. ഗുരുനിന്ദയ്‌ക്ക്‌ തക്കശിക്ഷ കിട്ടിയപ്പോള്‍ പശ്‌ചാത്തപിക്കുകയും ഗുരുവിന്റെ വലിയ ആരാധകനായിത്തീരുകയും ചെയ്‌തു. കൃഷ്‌ണചരിതസംബന്ധിയായ അനേകം ശ്ലോകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. രാഗകല്‌പദ്രുമം, രാഗരത്‌നാകരം എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമേ പുഷ്‌ടിമാര്‍ഗസമ്പ്രദായത്തിലെ ചില കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
+
കുട്ടിക്കാലത്ത്‌ വലിയ സദാചാരനിഷ്‌ഠയുള്ളവനായിരുന്ന കൃഷ്‌ണദാസ്‌ സ്വന്തം പിതാവിന്റെ ഒരു മോഷണം കണ്ടുപിടിക്കുകയും അതു പരസ്യമാക്കി പിതാവിനെ ഗ്രാമത്തലവന്‍ എന്ന സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യിക്കുകയും ചെയ്‌തു. കുപിതനായ പിതാവ്‌ ഇദ്ദേഹത്തെ ഗൃഹത്തില്‍ നിന്ന്‌ പുറത്താക്കി. നിഷ്‌കാസിതനായ കൃഷ്‌ണദാസ്‌ വ്രജത്തില്‍  വന്നുചേര്‍ന്നു. അവിടെ ശ്രീനാഥക്ഷേത്രത്തില്‍ വച്ച്‌ വല്ലഭാചാര്യസ്വാമിയെ കണ്ടുമുട്ടുകയും പുഷ്‌ടിമാര്‍ഗം സ്വീകരിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീനാഥക്ഷേത്രത്തിലെ "അധികാരി'യായിത്തീര്‍ന്ന ഇദ്ദേഹം പുഷ്‌ടിമാര്‍ഗത്തെ പ്രചരിപ്പിക്കാനും പുഷ്‌ടിപ്പെടുത്താനുംവേണ്ടി വളരെ പ്രയത്‌നിച്ചു. പുഷ്‌ടിമാര്‍ഗതത്ത്വങ്ങളില്‍  ഇദ്ദേഹം അവഗാഹം നേടിയിരുന്നു. പില്‌ക്കാലത്ത്‌ സ്വന്തം ഗുരുവിനോടുപോലും അപമര്യാദയായി പെരുമാറത്തക്കവിധം ഇദ്ദേഹം അഹങ്കാരിയായി തീര്‍ന്നു. ഗുരുനിന്ദയ്‌ക്ക്‌ തക്കശിക്ഷ കിട്ടിയപ്പോള്‍ പശ്‌ചാത്തപിക്കുകയും ഗുരുവിന്റെ വലിയ ആരാധകനായിത്തീരുകയും ചെയ്‌തു.  
 +
 
 +
കൃഷ്‌ണചരിതസംബന്ധിയായ അനേകം ശ്ലോകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. രാഗകല്‌പദ്രുമം, രാഗരത്‌നാകരം എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമേ പുഷ്‌ടിമാര്‍ഗസമ്പ്രദായത്തിലെ ചില കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
3. കൃഷ്‌ണദാസ്‌. ഭാഗവതകഥയെ ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള ശ്രീകൃഷ്‌ണമംഗളം എന്ന ലഘുകൃതിയുടെ കര്‍ത്താവ്‌. ഗംഗയുടെ പടിഞ്ഞാറേത്തീരത്തുള്ള ഒരു ഗ്രാമത്തില്‍  യാദവാനന്ദന്റെയും പദ്‌മാവതിയുടെയും മകനായി ജനിച്ചു. ജീവിതകാലഘട്ടം വ്യക്തമല്ല. ശ്രീമതി ഈശ്വരി എന്ന ഗുരുവിനെ തന്റെ പുസ്‌തകത്തില്‍  വന്ദിക്കുന്നുണ്ട്‌. നിത്യാനന്ദന്റെ പത്‌നിയായ ജാഹ്നവീദേവിയെ വൈഷ്‌ണവഭക്തന്മാര്‍ ശ്രീമതി ഈശ്വരിയെന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. അവര്‍തന്നെയാവാം കൃഷ്‌ണദാസിന്റെ ഗുരു. ഇദ്ദേഹം മാധവാചാര്യന്റെ ഒരു സേവകനുമായിരുന്നു.  

Current revision as of 06:28, 8 ഓഗസ്റ്റ്‌ 2014

കൃഷ്‌ണദാസ്‌

16, 18 ശതകങ്ങളില്‍ ജീവിച്ചിരുന്ന വ്യത്യസ്‌തകവികളുടെയും പണ്ഡിതന്മാരുടെയും പേര്‌.

1. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ബംഗാളികവി. "കവി രാജന്‍' എന്ന ബിരുദംകൊണ്ട്‌ പ്രസിദ്ധനായ ഇദ്ദേഹം ബംഗാളിസാഹിത്യത്തില്‍ സമുന്നതമായ സ്ഥാനത്തിനര്‍ഹനാണ്‌. ഹിന്ദിസാഹിത്യത്തില്‍ തുളസീദാസന്റെ രാമചരിതമാനസത്തിനുള്ള മഹത്ത്വം ബംഗാളിസാഹിത്യത്തില്‍ ഇദ്ദേഹത്തിന്റെ ചൈതന്യചരിതാമൃതത്തിനു കല്‌പിച്ചിട്ടുണ്ട്‌. ബംഗാളി-വൈഷ്‌ണവന്മാര്‍ ചൈതന്യമഹാപ്രഭുവിനെ അവതാരപുരുഷനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും ലീലകളും ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും വിവരണങ്ങളും ഗൗഡീയ വൈഷ്‌ണവരുടെ ദാര്‍ശനികതത്ത്വവും ആണ്‌ ചൈതന്യചരിതാമൃതത്തിലെ പ്രതിപാദ്യം.

കൃഷ്‌ണദാസിന്റെ ജനനം 1496-ലും മരണം 1598-ലും ആണെന്നു പറയപ്പെടുന്നു. വര്‍ധമാനജില്ലയിലെ ഝാമട്‌പുരമെന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന ഭഗീരഥന്‍ ആയിരുന്നു അച്ഛന്‍. കൃഷ്‌ണദാസിന്റെ ആറാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. വൈഷ്‌ണവമതം സ്വീകരിച്ച ഇദ്ദേഹം അവിവാഹിതനായിത്തന്നെ കഴിഞ്ഞുകൂടി. വൃന്ദാവനത്തില്‍ താമസമാക്കിയ ഇദ്ദേഹം 80-85 വയസ്സുള്ളപ്പോഴാണ്‌ ചൈതന്യചരിതാമൃതം എഴുതിയത്‌. ഗോവിന്ദലീലാമൃതം എന്ന കൃതിയും കൃഷ്‌ണദാസിന്റേതാണെന്നു പറയപ്പെടുന്നു.

ചൈതന്യചരിതാമൃതത്തില്‍ കാവ്യം, നാടകം, വ്യാകരണം, സ്‌മൃതി, പുരാണം, സാംഖ്യം, വേദാന്തം, തന്ത്രം, രാമായണം, മഹാഭാരതം മറ്റു സംസ്‌കൃത ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ഉദ്ധരണികളുണ്ട്‌. പയാര്‍, ത്രിപദി വൃത്തങ്ങളാണ്‌ ഈ കൃതിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. വൃന്ദാവനത്തിലെ വ്രജഭാഷയുടെ സ്വാധീനത ഇദ്ദേഹത്തിന്റെ ബംഗാളിഭാഷയില്‍ നല്ലപോലെ പ്രകടമാകുന്നുണ്ട്‌. വൃന്ദാവനത്തില്‍ വച്ചുതന്നെ ഇദ്ദേഹം അന്തരിച്ചു.

2. കൃഷ്‌ണദാസ്‌ അധികാരി (16-ാം ശ.). പുഷ്‌ടിമാര്‍ഗത്തിലെ പ്രസിദ്ധരായ അഷ്‌ടച്ഛാപ്‌ കവികളില്‍ ഒരാള്‍. ഇദ്ദേഹം 1495-നോടടുത്ത്‌ ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു. 1509-ല്‍ പുഷ്‌ടി മാര്‍ഗസമ്പ്രദായം സ്വീകരിച്ചതായും 1575-നും 1581-നുമിടയ്‌ക്ക്‌ നിര്യാതനായതായും കണക്കാക്കപ്പെടുന്നു.

കുട്ടിക്കാലത്ത്‌ വലിയ സദാചാരനിഷ്‌ഠയുള്ളവനായിരുന്ന കൃഷ്‌ണദാസ്‌ സ്വന്തം പിതാവിന്റെ ഒരു മോഷണം കണ്ടുപിടിക്കുകയും അതു പരസ്യമാക്കി പിതാവിനെ ഗ്രാമത്തലവന്‍ എന്ന സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യിക്കുകയും ചെയ്‌തു. കുപിതനായ പിതാവ്‌ ഇദ്ദേഹത്തെ ഗൃഹത്തില്‍ നിന്ന്‌ പുറത്താക്കി. നിഷ്‌കാസിതനായ കൃഷ്‌ണദാസ്‌ വ്രജത്തില്‍ വന്നുചേര്‍ന്നു. അവിടെ ശ്രീനാഥക്ഷേത്രത്തില്‍ വച്ച്‌ വല്ലഭാചാര്യസ്വാമിയെ കണ്ടുമുട്ടുകയും പുഷ്‌ടിമാര്‍ഗം സ്വീകരിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീനാഥക്ഷേത്രത്തിലെ "അധികാരി'യായിത്തീര്‍ന്ന ഇദ്ദേഹം പുഷ്‌ടിമാര്‍ഗത്തെ പ്രചരിപ്പിക്കാനും പുഷ്‌ടിപ്പെടുത്താനുംവേണ്ടി വളരെ പ്രയത്‌നിച്ചു. പുഷ്‌ടിമാര്‍ഗതത്ത്വങ്ങളില്‍ ഇദ്ദേഹം അവഗാഹം നേടിയിരുന്നു. പില്‌ക്കാലത്ത്‌ സ്വന്തം ഗുരുവിനോടുപോലും അപമര്യാദയായി പെരുമാറത്തക്കവിധം ഇദ്ദേഹം അഹങ്കാരിയായി തീര്‍ന്നു. ഗുരുനിന്ദയ്‌ക്ക്‌ തക്കശിക്ഷ കിട്ടിയപ്പോള്‍ പശ്‌ചാത്തപിക്കുകയും ഗുരുവിന്റെ വലിയ ആരാധകനായിത്തീരുകയും ചെയ്‌തു.

കൃഷ്‌ണചരിതസംബന്ധിയായ അനേകം ശ്ലോകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. രാഗകല്‌പദ്രുമം, രാഗരത്‌നാകരം എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമേ പുഷ്‌ടിമാര്‍ഗസമ്പ്രദായത്തിലെ ചില കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

3. കൃഷ്‌ണദാസ്‌. ഭാഗവതകഥയെ ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള ശ്രീകൃഷ്‌ണമംഗളം എന്ന ലഘുകൃതിയുടെ കര്‍ത്താവ്‌. ഗംഗയുടെ പടിഞ്ഞാറേത്തീരത്തുള്ള ഒരു ഗ്രാമത്തില്‍ യാദവാനന്ദന്റെയും പദ്‌മാവതിയുടെയും മകനായി ജനിച്ചു. ജീവിതകാലഘട്ടം വ്യക്തമല്ല. ശ്രീമതി ഈശ്വരി എന്ന ഗുരുവിനെ തന്റെ പുസ്‌തകത്തില്‍ വന്ദിക്കുന്നുണ്ട്‌. നിത്യാനന്ദന്റെ പത്‌നിയായ ജാഹ്നവീദേവിയെ വൈഷ്‌ണവഭക്തന്മാര്‍ ശ്രീമതി ഈശ്വരിയെന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. അവര്‍തന്നെയാവാം കൃഷ്‌ണദാസിന്റെ ഗുരു. ഇദ്ദേഹം മാധവാചാര്യന്റെ ഒരു സേവകനുമായിരുന്നു.

4. കൃഷ്‌ണദാസ്‌, ദുഃഖി. പ്രസിദ്ധ പണ്ഡിതനായ ഒരു ദുഃഖികൃഷ്‌ണദാസിനെപ്പറ്റി ഭക്തിരത്‌നാകരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്‌ ശ്യാമാനന്ദനെന്ന മറ്റൊരു പേരുമുണ്ടായിരുന്നു. കാലഘട്ടം വ്യക്തമല്ലെങ്കിലും വൃന്ദാവനത്തില്‍ താമസിച്ച്‌ ഗോസ്വാമിയില്‍ നിന്നു വൈഷ്‌ണവശാസ്‌ത്രം പഠിച്ചതായി പറയപ്പെടുന്നതിനാല്‍ 16-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം ശ്രീനിവാസാചാര്യനോടും നരോത്തമദാസിനോടും കൂടി ഒറീസയില്‍ ചെന്നു വൈഷ്‌ണവമതം പ്രചരിപ്പിച്ചതായും പറയപ്പെടുന്നു.

5. കൃഷ്‌ണദാസ്‌. 18-ാം ശതകത്തില്‍ മിര്‍ജാപുരത്തില്‍ നിവസിച്ചിരുന്ന ഒരു ഹിന്ദികവി. മാധുര്യലഹരി എന്ന പേരില്‍ ഒരു വലിയ ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇതില്‍ രാധാകൃഷ്‌ണന്മാരുടെ ലീലകളെ സരസവും പരിഷ്‌കൃതവുമായ ശൈലിയില്‍ വര്‍ണിച്ചിരിക്കുന്നു. ഗീതികാവൃത്തത്തിനു പുറമേ മറ്റു ചില വൃത്തങ്ങളും ഇതില്‍ സ്വീകരിച്ചിട്ടുണ്ട്‌. ഗ്രന്ഥാരംഭത്തില്‍ കവി സ്വയം പരിചയപ്പെടുത്തിയതില്‍ നിന്ന്‌ ഈ കൃതി 1795-96 കാലത്ത്‌ എഴുതപ്പെട്ടതായി കണക്കാക്കാം. ഇദ്ദേഹം നിംബാര്‍ക്കസമ്പ്രദായം സ്വീകരിച്ചതായും വൃന്ദാവനത്തില്‍ താമസിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു. സംസ്‌കൃതത്തില്‍ നല്ല പരിജ്ഞാനം ഇദ്ദേഹത്തിനുണ്ടായിരുന്നു. വൃന്ദാവനത്തില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്ഥലം ഇന്നുമുണ്ടത്ര. മാധുര്യലഹരിയിലെ കവിതകള്‍ വൃന്ദാവനത്തില്‍ രാസലീലയ്‌ക്ക്‌ ആലപിക്കപ്പെടാറുണ്ട്‌.

(കെ.എസ്‌.പാര്‍വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍