This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.) == പ്രാചീന മലയാള കവി. രാമ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.) == | == ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.) == | ||
- | പ്രാചീന മലയാള കവി. രാമകഥപ്പാട്ടിന്റെ | + | പ്രാചീന മലയാള കവി. രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. ഇദ്ദേഹത്തിന്റെ കാലം, സ്വദേശം, ജീവിതം എന്നിവയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. ചിറയിന്‍കീഴിനടുത്തുള്ള പഴയവീട് എന്ന ഗൃഹത്തിലാണ് ആശാന്‍ ജനിച്ചതെന്നും കോവളത്തിന് സമീപമുള്ള ഔവാടുതുറയിലെ മുണ്ടുവിള പുരയിടത്തിലെ തെക്കേ വീട്ടിലാണ് ജീവിതം കഴിച്ചുകൂട്ടിയതെന്നുമുള്ള ഗവേഷകമതത്തിനാണ് പ്രാമുഖ്യം. ക്രി.പി. 1350-നും 1450-നും ഇടയ്‌ക്കായിരുന്നു ആശാന്റെ ജീവിതകാലം. |
- | ആശാനും അനുജനും കവിത്വസിദ്ധി ലഭിച്ചതിനെപ്പറ്റി പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. രണ്ടുപേരുംകൂടി | + | ആശാനും അനുജനും കവിത്വസിദ്ധി ലഭിച്ചതിനെപ്പറ്റി പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. രണ്ടുപേരുംകൂടി വാഴത്തോപ്പില്‍ രാത്രി കാവല്‍ കിടക്കുമ്പോള്‍ ഒരു ദിവ്യപുരുഷന്‍ (അശ്വത്ഥാമാവ്) ആ വഴി വന്നുവെന്നും ആശാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു മൂന്നുപഴം സമ്പാദിച്ചുവെന്നും അതു തിന്നതിന്റെ ഫലമായി ആശാന് കവനകലാപാടവം ലഭിച്ചുവെന്നുമാണ് കഥ. ആ പഴത്തിന്റെ തൊലി ഭക്ഷിച്ച അനുജനും കാവ്യലക്ഷ്‌മി വശഗയായത്ര. ഭാരതം കഥ ശുദ്ധമലയാള കവിതയായി രചിച്ചത് ഈ അനുജനാണ്. ആശാനെയും അനുജനെയും ചേര്‍ത്ത് "കോവളം കവികള്‍' എന്നു വിളിക്കുന്നു. |
- | പാട്ടു പ്രസ്ഥാനത്തിലെ മികച്ച ഒരു കൃതിയാണ് രാമകഥപ്പാട്ട്. പ്രസിദ്ധമായ രാമകഥയാണ് ഇതിലെ ഉള്ളടക്കം. ലളിതമായ മലയാള, തമിഴ് പദങ്ങള്‍ | + | പാട്ടു പ്രസ്ഥാനത്തിലെ മികച്ച ഒരു കൃതിയാണ് രാമകഥപ്പാട്ട്. പ്രസിദ്ധമായ രാമകഥയാണ് ഇതിലെ ഉള്ളടക്കം. ലളിതമായ മലയാള, തമിഴ് പദങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് ഇതിന്റെ രചന. തമിഴിലും മലയാളത്തിലും സംസ്‌കൃതത്തിലും തികഞ്ഞ അവഗാഹം കവിക്കുണ്ടായിരുന്നുവെന്ന് ഈ കൃതിയില്‍നിന്നു മനസ്സിലാക്കാം. ദ്രാവിഡ വൃത്തങ്ങളിലാണ് ഇതു നിബന്ധിച്ചിരിക്കുന്നത്. ആശാന്റെ ദ്രുതകവനപാടവവും രചനാകൗശലവും ഇതില്‍ തെളിഞ്ഞുവിളങ്ങുന്നു. രാമകഥപ്പാട്ട് പൂര്‍ണരൂപത്തില്‍ പഠനത്തോടുകൂടി ഡോ. പി.കെ. നാരായണപിള്ള പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോ. രാമകഥപ്പാട്ട് |
Current revision as of 10:39, 7 ഓഗസ്റ്റ് 2014
ഔവാടുതുറ അയ്യിപ്പിള്ള ആശാന്‍ (14-ാം ശ.)
പ്രാചീന മലയാള കവി. രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. ഇദ്ദേഹത്തിന്റെ കാലം, സ്വദേശം, ജീവിതം എന്നിവയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. ചിറയിന്‍കീഴിനടുത്തുള്ള പഴയവീട് എന്ന ഗൃഹത്തിലാണ് ആശാന്‍ ജനിച്ചതെന്നും കോവളത്തിന് സമീപമുള്ള ഔവാടുതുറയിലെ മുണ്ടുവിള പുരയിടത്തിലെ തെക്കേ വീട്ടിലാണ് ജീവിതം കഴിച്ചുകൂട്ടിയതെന്നുമുള്ള ഗവേഷകമതത്തിനാണ് പ്രാമുഖ്യം. ക്രി.പി. 1350-നും 1450-നും ഇടയ്‌ക്കായിരുന്നു ആശാന്റെ ജീവിതകാലം. ആശാനും അനുജനും കവിത്വസിദ്ധി ലഭിച്ചതിനെപ്പറ്റി പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. രണ്ടുപേരുംകൂടി വാഴത്തോപ്പില്‍ രാത്രി കാവല്‍ കിടക്കുമ്പോള്‍ ഒരു ദിവ്യപുരുഷന്‍ (അശ്വത്ഥാമാവ്) ആ വഴി വന്നുവെന്നും ആശാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു മൂന്നുപഴം സമ്പാദിച്ചുവെന്നും അതു തിന്നതിന്റെ ഫലമായി ആശാന് കവനകലാപാടവം ലഭിച്ചുവെന്നുമാണ് കഥ. ആ പഴത്തിന്റെ തൊലി ഭക്ഷിച്ച അനുജനും കാവ്യലക്ഷ്‌മി വശഗയായത്ര. ഭാരതം കഥ ശുദ്ധമലയാള കവിതയായി രചിച്ചത് ഈ അനുജനാണ്. ആശാനെയും അനുജനെയും ചേര്‍ത്ത് "കോവളം കവികള്‍' എന്നു വിളിക്കുന്നു.
പാട്ടു പ്രസ്ഥാനത്തിലെ മികച്ച ഒരു കൃതിയാണ് രാമകഥപ്പാട്ട്. പ്രസിദ്ധമായ രാമകഥയാണ് ഇതിലെ ഉള്ളടക്കം. ലളിതമായ മലയാള, തമിഴ് പദങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് ഇതിന്റെ രചന. തമിഴിലും മലയാളത്തിലും സംസ്‌കൃതത്തിലും തികഞ്ഞ അവഗാഹം കവിക്കുണ്ടായിരുന്നുവെന്ന് ഈ കൃതിയില്‍നിന്നു മനസ്സിലാക്കാം. ദ്രാവിഡ വൃത്തങ്ങളിലാണ് ഇതു നിബന്ധിച്ചിരിക്കുന്നത്. ആശാന്റെ ദ്രുതകവനപാടവവും രചനാകൗശലവും ഇതില്‍ തെളിഞ്ഞുവിളങ്ങുന്നു. രാമകഥപ്പാട്ട് പൂര്‍ണരൂപത്തില്‍ പഠനത്തോടുകൂടി ഡോ. പി.കെ. നാരായണപിള്ള പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോ. രാമകഥപ്പാട്ട്