This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔചിത്യവിചാരചർച്ച
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഔചിത്യവിചാരചർച്ച) |
Mksol (സംവാദം | സംഭാവനകള്‍) (→ഔചിത്യവിചാരചർച്ച) |
||
വരി 1: | വരി 1: | ||
- | == | + | == ഔചിത്യവിചാരചര്‍ച്ച == |
- | എ.ഡി. 11-ാം നൂറ്റാണ്ടില്‍ കാശ്‌മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ഉദയസിംഹന്‍ എന്ന രാജാവിനുവേണ്ടി വിരചിതമായ ഈ ഗ്രന്ഥത്തില്‍ കാരികയും വൃത്തിയും അടങ്ങുന്നു. ഗദ്യരൂപത്തിലുള്ള വൃത്തിയില്‍ ഉദാഹരണ പ്രത്യുദാഹരണങ്ങളായി അനേകം ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും അവയെ വിശദീകരിച്ചു കാണിക്കുകയും ചെയ്‌തിട്ടുണ്ട്. ആകെ 39 കാരികകളും 105 ശ്ലോകങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളത്. ഇതിന്റെ അവസാനഭാഗത്ത് ഗ്രന്ഥകാരന്‍ സ്വയം പരിചയപ്പെടുത്തുന്ന ചില പദ്യങ്ങളുമുണ്ട്. | + | എ.ഡി. 11-ാം നൂറ്റാണ്ടില്‍ കാശ്‌മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ഉദയസിംഹന്‍ എന്ന രാജാവിനുവേണ്ടി വിരചിതമായ ഈ ഗ്രന്ഥത്തില്‍ കാരികയും വൃത്തിയും അടങ്ങുന്നു. ഗദ്യരൂപത്തിലുള്ള വൃത്തിയില്‍ ഉദാഹരണ പ്രത്യുദാഹരണങ്ങളായി അനേകം ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും അവയെ വിശദീകരിച്ചു കാണിക്കുകയും ചെയ്‌തിട്ടുണ്ട്. ആകെ 39 കാരികകളും 105 ശ്ലോകങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളത്. ഇതിന്റെ അവസാനഭാഗത്ത് ഗ്രന്ഥകാരന്‍ സ്വയം പരിചയപ്പെടുത്തുന്ന ചില പദ്യങ്ങളുമുണ്ട്. ദീര്‍ഘസമസ്‌തപദങ്ങള്‍ ചേര്‍ന്ന നീണ്ട വാക്യങ്ങളാണ് ഗദ്യത്തില്‍ ഉള്ളതെങ്കിലും താരതമ്യേന സ്‌ഫുടവും ലളിതവുമാണ് ഇതിലെ പ്രതിപാദന ശൈലി. |
- | രസത്തിന്റെ ജീവനാണ് ഔചിത്യം. അത് | + | രസത്തിന്റെ ജീവനാണ് ഔചിത്യം. അത് ചര്‍വണയാല്‍ ചമത്‌കാരം ജനിപ്പിക്കുന്നു. രസസിദ്ധമായ കാവ്യത്തിന്റെ പ്രാണനും അതുതന്നെ. ഔചിത്യംകൊണ്ടാണ് ഗുണാലങ്കാരാദികള്‍ക്ക് മനോഹാരിത ലഭിക്കുന്നത്. ഒന്നു വേറൊന്നിനോട് ഇണങ്ങുന്നതായാല്‍ ഉചിതമായി. ഒറ്റയ്‌ക്കു നില്‌ക്കുമ്പോള്‍ ഹൃദ്യമായ വസ്‌തുക്കള്‍പോലും സ്ഥാനം തെറ്റിയാല്‍ അഹൃദ്യവും പരിഹാസാസ്‌പദവുമായിത്തീരും. "കഴുത്തില്‍ അരഞ്ഞാണും അരയില്‍ താലിയും കൈയില്‍ തളയും കാലില്‍ വളയും അണിഞ്ഞാല്‍ ആര്‍ക്കാണ് ചിരി വരാത്തത്?' എന്ന് ക്ഷേമേന്ദ്രന്‍ ചോദിക്കുന്നു. ജീവിതത്തില്‍ പാലിക്കേണ്ട ഉചിതജ്ഞത കവിതയ്‌ക്കെങ്ങനെ അലൗകിക പരിവേഷം ചാര്‍ത്തും എന്ന് ഔചിത്യവിചാരചര്‍ച്ചയില്‍ പ്രതിപാദിച്ചിട്ടുണ്ട്. |
- | + | ആനന്ദവര്‍ധനന്‍ ധ്വന്യാലോകത്തില്‍ അതി സമര്‍ഥമായി ഉപന്യസിച്ച കാര്യങ്ങള്‍തന്നെ വേറൊരു തരത്തില്‍ ക്രാഡീകരിക്കുകയാണ് ക്ഷേമേന്ദ്രന്‍ ഔചിത്യവിചാരചര്‍ച്ചയില്‍ ചെയ്‌തിട്ടുള്ളത്. അവിടെ വ്യഞ്‌ജകങ്ങളായി ചൂണ്ടിക്കാണിച്ചതെല്ലാം ഇവിടെ ഔചിത്യസ്ഥാനങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വക്താവ്, വാച്യം, വിഷയം മുതലായവയെ സംബന്ധിച്ച ഔചിത്യവും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട് (ഇവയും ആനന്ദവര്‍ധനന്‍ പ്രതിപാദിച്ചിട്ടുണ്ട്). ആകെ 27 ഔചിത്യസ്ഥാനങ്ങള്‍ ഉദാഹരണപ്രത്യുദാഹരണസഹിതം വിശദീകരിച്ചിരിക്കുന്നു: പദം, വാക്യം, പ്രബന്ധാര്‍ഥം, ഗുണം, അലങ്കാരം, രസം, ക്രിയ, കാരക, ലിംഗം, വചനം, വിശേഷണം, ഉപസര്‍ഗം, നിപാതം, കാലം, ദേശം, കുലം, വ്രതം, തത്ത്വം, സത്ത്വം, അഭിപ്രായം, സ്വഭാവം, സാരസംഗ്രഹം, പ്രതിഭ, അവസ്ഥ, വിചാരം, നാമം, ആശിസ്സ്. ഇവയില്‍ ചിലതിന് ഉപവിഭാഗങ്ങളുമുണ്ട്. | |
- | ഔചിത്യസ്ഥാനങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. മീമാംസ, വ്യാകരണം, ലോകതന്ത്രം, കവി, കാവ്യശാസ്‌ത്രം എന്നിങ്ങനെ ഇവയെ അഞ്ചായി വിഭജിച്ചു കാണിച്ചിട്ടുണ്ട്. വ്യംഗ്യസംബന്ധി എന്നും വ്യഞ്‌ജകസംബന്ധി എന്നും ഔചിത്യത്തെ രണ്ടു വലിയ കൂട്ടമായി ഗണിക്കാനും വിരോധമില്ലെന്നു | + | ഔചിത്യസ്ഥാനങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. മീമാംസ, വ്യാകരണം, ലോകതന്ത്രം, കവി, കാവ്യശാസ്‌ത്രം എന്നിങ്ങനെ ഇവയെ അഞ്ചായി വിഭജിച്ചു കാണിച്ചിട്ടുണ്ട്. വ്യംഗ്യസംബന്ധി എന്നും വ്യഞ്‌ജകസംബന്ധി എന്നും ഔചിത്യത്തെ രണ്ടു വലിയ കൂട്ടമായി ഗണിക്കാനും വിരോധമില്ലെന്നു സമര്‍ഥിച്ചിരിക്കുന്നു. |
- | ശൈലീവിജ്ഞാനീയത്തിലെ ഒരു പ്രാചീന പാഠപുസ്‌തകമായി കരുതാവുന്ന | + | ശൈലീവിജ്ഞാനീയത്തിലെ ഒരു പ്രാചീന പാഠപുസ്‌തകമായി കരുതാവുന്ന ഔചിത്യവിചാരചര്‍ച്ച സര്‍ഗവ്യാപാരനിരതനായ കവിയും രസാസ്വാദൈകതാനനായ സഹൃദയനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ലഘുഗ്രന്ഥമാണ്. നോ. ഔചിത്യം; കാവ്യമീമാംസ; ക്ഷേമേന്ദ്രന്‍ |
(ഡോ. ടി. ഭാസ്‌കരന്‍) | (ഡോ. ടി. ഭാസ്‌കരന്‍) |
Current revision as of 10:35, 7 ഓഗസ്റ്റ് 2014
ഔചിത്യവിചാരചര്‍ച്ച
എ.ഡി. 11-ാം നൂറ്റാണ്ടില്‍ കാശ്‌മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ഉദയസിംഹന്‍ എന്ന രാജാവിനുവേണ്ടി വിരചിതമായ ഈ ഗ്രന്ഥത്തില്‍ കാരികയും വൃത്തിയും അടങ്ങുന്നു. ഗദ്യരൂപത്തിലുള്ള വൃത്തിയില്‍ ഉദാഹരണ പ്രത്യുദാഹരണങ്ങളായി അനേകം ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും അവയെ വിശദീകരിച്ചു കാണിക്കുകയും ചെയ്‌തിട്ടുണ്ട്. ആകെ 39 കാരികകളും 105 ശ്ലോകങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളത്. ഇതിന്റെ അവസാനഭാഗത്ത് ഗ്രന്ഥകാരന്‍ സ്വയം പരിചയപ്പെടുത്തുന്ന ചില പദ്യങ്ങളുമുണ്ട്. ദീര്‍ഘസമസ്‌തപദങ്ങള്‍ ചേര്‍ന്ന നീണ്ട വാക്യങ്ങളാണ് ഗദ്യത്തില്‍ ഉള്ളതെങ്കിലും താരതമ്യേന സ്‌ഫുടവും ലളിതവുമാണ് ഇതിലെ പ്രതിപാദന ശൈലി.
രസത്തിന്റെ ജീവനാണ് ഔചിത്യം. അത് ചര്‍വണയാല്‍ ചമത്‌കാരം ജനിപ്പിക്കുന്നു. രസസിദ്ധമായ കാവ്യത്തിന്റെ പ്രാണനും അതുതന്നെ. ഔചിത്യംകൊണ്ടാണ് ഗുണാലങ്കാരാദികള്‍ക്ക് മനോഹാരിത ലഭിക്കുന്നത്. ഒന്നു വേറൊന്നിനോട് ഇണങ്ങുന്നതായാല്‍ ഉചിതമായി. ഒറ്റയ്‌ക്കു നില്‌ക്കുമ്പോള്‍ ഹൃദ്യമായ വസ്‌തുക്കള്‍പോലും സ്ഥാനം തെറ്റിയാല്‍ അഹൃദ്യവും പരിഹാസാസ്‌പദവുമായിത്തീരും. "കഴുത്തില്‍ അരഞ്ഞാണും അരയില്‍ താലിയും കൈയില്‍ തളയും കാലില്‍ വളയും അണിഞ്ഞാല്‍ ആര്‍ക്കാണ് ചിരി വരാത്തത്?' എന്ന് ക്ഷേമേന്ദ്രന്‍ ചോദിക്കുന്നു. ജീവിതത്തില്‍ പാലിക്കേണ്ട ഉചിതജ്ഞത കവിതയ്‌ക്കെങ്ങനെ അലൗകിക പരിവേഷം ചാര്‍ത്തും എന്ന് ഔചിത്യവിചാരചര്‍ച്ചയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ആനന്ദവര്‍ധനന്‍ ധ്വന്യാലോകത്തില്‍ അതി സമര്‍ഥമായി ഉപന്യസിച്ച കാര്യങ്ങള്‍തന്നെ വേറൊരു തരത്തില്‍ ക്രാഡീകരിക്കുകയാണ് ക്ഷേമേന്ദ്രന്‍ ഔചിത്യവിചാരചര്‍ച്ചയില്‍ ചെയ്‌തിട്ടുള്ളത്. അവിടെ വ്യഞ്‌ജകങ്ങളായി ചൂണ്ടിക്കാണിച്ചതെല്ലാം ഇവിടെ ഔചിത്യസ്ഥാനങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വക്താവ്, വാച്യം, വിഷയം മുതലായവയെ സംബന്ധിച്ച ഔചിത്യവും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട് (ഇവയും ആനന്ദവര്‍ധനന്‍ പ്രതിപാദിച്ചിട്ടുണ്ട്). ആകെ 27 ഔചിത്യസ്ഥാനങ്ങള്‍ ഉദാഹരണപ്രത്യുദാഹരണസഹിതം വിശദീകരിച്ചിരിക്കുന്നു: പദം, വാക്യം, പ്രബന്ധാര്‍ഥം, ഗുണം, അലങ്കാരം, രസം, ക്രിയ, കാരക, ലിംഗം, വചനം, വിശേഷണം, ഉപസര്‍ഗം, നിപാതം, കാലം, ദേശം, കുലം, വ്രതം, തത്ത്വം, സത്ത്വം, അഭിപ്രായം, സ്വഭാവം, സാരസംഗ്രഹം, പ്രതിഭ, അവസ്ഥ, വിചാരം, നാമം, ആശിസ്സ്. ഇവയില്‍ ചിലതിന് ഉപവിഭാഗങ്ങളുമുണ്ട്. ഔചിത്യസ്ഥാനങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. മീമാംസ, വ്യാകരണം, ലോകതന്ത്രം, കവി, കാവ്യശാസ്‌ത്രം എന്നിങ്ങനെ ഇവയെ അഞ്ചായി വിഭജിച്ചു കാണിച്ചിട്ടുണ്ട്. വ്യംഗ്യസംബന്ധി എന്നും വ്യഞ്‌ജകസംബന്ധി എന്നും ഔചിത്യത്തെ രണ്ടു വലിയ കൂട്ടമായി ഗണിക്കാനും വിരോധമില്ലെന്നു സമര്‍ഥിച്ചിരിക്കുന്നു.
ശൈലീവിജ്ഞാനീയത്തിലെ ഒരു പ്രാചീന പാഠപുസ്‌തകമായി കരുതാവുന്ന ഔചിത്യവിചാരചര്‍ച്ച സര്‍ഗവ്യാപാരനിരതനായ കവിയും രസാസ്വാദൈകതാനനായ സഹൃദയനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ലഘുഗ്രന്ഥമാണ്. നോ. ഔചിത്യം; കാവ്യമീമാംസ; ക്ഷേമേന്ദ്രന്‍
(ഡോ. ടി. ഭാസ്‌കരന്‍)